പോർച്ചുഗീസുകാർ - വാസ്കോഡഗാമ, ഫ്രാൻസിസ്കോ ഡി അൽമേഡ.

പോർച്ചുഗീസുകാർ, വാസ്കോഡഗാമ, സെന്റ് ഗബ്രിയേൽ, ഫ്രാൻസിസ്കോ ഡി അൽമേഡ, ഇന്ത്യാ ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെട്ടിരുന്നതാര്,കടൽമാർഗം ഇന്ത്യയിൽ കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യൻ ശക്തി?
Portuguese

 ഇന്ത്യാ ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെട്ടിരുന്നതാര്?

1. കടൽമാർഗം ഇന്ത്യയിൽ കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യൻ ശക്തി?
📚 പോർച്ചുഗീസുകാർ.
( ഇന്ത്യയിൽ നിന്നും അവസാനം തിരിച്ചു പോയ യൂറോപ്യൻ ശക്തിയും - പോർച്ചുഗീസുകാർ തന്നെ.)

വാസ്കോഡഗാമ

2. ഇന്ത്യയിലേക്ക് കടൽ മാർഗ്ഗം എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ ആര്?
📚 വാസ്കോഡഗാമ

3. എവിടെ നിന്നുമാണ് വാസ്കോഡഗാമ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത്?
📚 ലിസ്ബണിൽ നിന്ന് (1497 ൽ)

4. ആദ്യ പ്രാവശ്യം വാസ്കോഡഗാമ ഇന്ത്യയിലെത്തിയ വർഷം?
📚 1498

5. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് ഭരണാധികാരി ആര്?
📚 മാനുവൽ I

6. വാസ്കോഡ ഗാമ ഇന്ത്യയിൽ കപ്പലിറങ്ങിയ സ്ഥലം?
📚 കാപ്പാട്  (കോഴിക്കോട് 1498 ൽ)

7. വാസ്കോഡ ഗാമ ഇന്ത്യയിലേക്ക് വന്ന കപ്പലിന്റെ പേര്?
📚 സെന്റ് ഗബ്രിയേൽ

8. വാസ്കോഡഗാമ ലിസ്ബണിലേക്ക് മടങ്ങി പോയ വർഷം?
📚 1499

9. വാസ്കോഡഗാമ രണ്ടാം തവണ ഇന്ത്യയിലെത്തിയ വർഷം?
📚 1502

10. വാസ്കോഡഗാമ മൂന്നാം തവണ ഇന്ത്യയിലെത്തിയ വർഷം?
📚 1524
( വാസ്കോഡഗാമയുടെ അവസാന ഇന്ത്യാ സന്ദർശനമായിരുന്നു 1524 ലേത്.)

11. വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി എന്ന നിലയിൽ ഇന്ത്യയിലെത്തിയ വർഷം?
📚 1524

12. വാസ്കോഡഗാമ അന്തരിച്ചവർഷം?
📚 1524.

13. വാസ്കോഡ ഗാമയുടെ ഭൗതികശരീരം ആദ്യം അടക്കം ചെയ്തതെവിടെ?
📚 കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളിയിൽ.

14. ഏതു വർഷമാണ് വാസ്കോഡഗാമ യുടെ ഭൗതികശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗലീലേക്ക് കൊണ്ടുപോയത്?.
📚 1539.

15. ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി / ഇന്ത്യൻ മഹാ സമുദ്രത്തിന്റെ അധിപൻ എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത്?.
📚 വാസ്കോഡഗാമ.

16. വാസ്കോഡഗാമയെ ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി എന്ന് വിശേഷിപ്പിച്ചതാര്?
📚 മാനുവൽ രാജാവ്.

17. വാസ്കോഡഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
📚 ഗോവ.

18. ആഫ്രിക്കയിലെ ശുഭ പ്രതീക്ഷാ മുനമ്പ് ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ?.
📚 ബർത്തലോമിയോ ഡയസ്.  (1488).

19. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികനാര്?.
📚 പെഡ്രോ അൽവാരസ്സ് കബ്രാൾ. (1500).

20. ഏതു പോർച്ചുഗീസ് നാവികനാണ് ആദ്യമായി കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ചത്?.
📚 പെഡ്രോ അൽവാരസ്സ് കബ്രാൾ.

ഫ്രാൻസിസ്കോ ഡി അൽമേഡ

21. ആരായിരുന്നു ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി?.
📚 ഫ്രാൻസിസ്കോ ഡി അൽമേഡ. (1505 - 1509).

22. ബ്ലൂ വാട്ടർ പോളിസി (നീല ജല നയം) നടപ്പിൽ വരുത്തിയ പോർച്ചുഗീസ് വൈസ്രോയി ആര്?.
📚 ഫ്രാൻസിസ്കോ ഡി അൽമേഡ.
□ ശക്തമായ നാവികസേനയെ വളർത്തിയെടുത്ത് സമുദ്ര മേധാവിത്വം സ്ഥാപിച്ച് പോർച്ചുഗീസ് വ്യാപാരം പുഷ്ടിപ്പെടുത്തുക എന്ന നയമാണ് ബ്ലൂ വാട്ടർ പോളിസി.

അൽബുക്കർക്ക്.

23. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ആര്?
📚 അൽബുക്കർക്ക്. (1509 - 1515).

24. ഏതു പോർച്ചുഗീസ് വൈസ്രോയിയാണ് ഇന്ത്യയിലെ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്നറിയപ്പെട്ടത്?.
📚 അൽബുക്കർക്ക്.

25. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി ആര്?.
📚 അൽബുക്കർക്ക്.

26. ഏതു പോർച്ചുഗീസ് വൈസ്രോയിയാണ് കോഴിക്കോട് നഗരം ആക്രമിച്ചത്?.
📚 അൽബുക്കർക്ക്.

27. ഏതു പോർച്ചുഗീസ് വൈസ്രോയിയാണ് കൊച്ചിയിൽ നിന്നും ഗോവയിലേക്ക് പോർച്ചുഗീസ് ആസ്ഥാനം മാറ്റിയത്?.
📚 അൽബുക്കർക്ക്.

28. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി?.
📚 അൽബുക്കർക്ക്.

29. പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം?.
📚 AD 1510.

30. ആരിൽ നിന്നുമാണ് പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്?.
📚 ബിജാപ്പൂർ സുൽത്താനിൽ നിന്ന്.

ഓപ്പറേഷൻ വിജയ്

31. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?.
📚 1961 ൽ.
32. ഗോവാ വിമോചനത്തിനായി ഇന്ത്യൻ സേന നടത്തിയ സൈനിക നടപടിയുടെ പേരെന്ത്?.
📚 ഓപ്പറേഷൻ വിജയ്. (1961.)

33. പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിച്ച് മിശ്ര കോളനി വ്യവസ്ഥ നടപ്പിൽ വരുത്താൻ പ്രയത്നിച്ച പോർച്ചുഗീസ് വൈസ്രോയി?.
📚 അൽബുക്കർക്ക്.

മാനുവൽ കോട്ട

34. ഇന്ത്യയിൽ ഒരു യൂറോപ്യൻ ശക്തി നിർമ്മിച്ച ആദ്യ കോട്ട ഏത്?.
📚 മാനുവൽ കോട്ട. (കൊച്ചി.)

35. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി എന്ന ഖ്യാതിയുള്ള നിർമ്മിതി?.
📚 മാനുവൽ കോട്ട.

36. വൈപ്പിൻ കോട്ട, ആയക്കോട്ട, അഴീക്കോട്ട, കൊച്ചിൻ കോട്ട, പള്ളിപ്പുറം കോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഏത് കോട്ട?.
📚 മാനുവൽ കോട്ട.

37. മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി ആര്?
📚 അൽബുക്കർക്ക്.

38. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി?.
📚 അൽമേഡ.

39. കുഞ്ഞാലിമരക്കാരുടെ ആക്രമണം നേരിടുന്നതിനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട ഏത്?.
📚 ചാലിയം കോട്ട. (കോഴിക്കോട്. 1531.)

40. ചാലിയം കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി?.
📚 നൂനോ ഡ കുൻഹ.

41. ഗോഥിക് എന്ന വാസ്തുവിദ്യാ ശൈലി ഇന്ത്യയിൽ പരിചയപ്പെടുത്തിയ യൂറോപ്പ്യൻ ശക്തി?.
📚 പോർച്ചുഗീസുകാർ.

42. കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി ഏത് വാസ്തുവിദ്യാ ശൈലിയിലാണ് പണികഴിപ്പിച്ചത്?.
📚 ഗോഥിക് ശൈലിയിൽ.
□ ഗോവയിലെ ബോംജീസസ് പള്ളിയും പണികഴിപ്പിച്ചത്. - ഗോഥിക് ശൈലിയിൽ.

43. പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി ഏത്?.
📚 കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി.

44. പോർച്ചുഗീസുകാർ ആർക്ക് നിർമ്മിച്ചുനൽകിയ കൊട്ടാരമാണ് മട്ടാഞ്ചേരി പാലസ്?.
📚 കൊച്ചി രാജാവ് വീര കേരളവർമ്മയ്ക്ക്.
(മട്ടാഞ്ചേരി കൊട്ടാരം ഡച്ചുകാർ പിന്നീട് പുതുക്കിപ്പണിതതോടെ ഡച്ച് കൊട്ടാരം എന്ന് അറിയപ്പെട്ടു.)

45. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല സ്ഥാപിച്ചതാര്?.
📚 പോർച്ചുഗീസുകാർ. (1556 ൽ ഗോവയിൽ.)

46. കൊച്ചിയിലും വൈപ്പിനിലും അച്ചടിശാലകൾ സ്ഥാപിച്ച യൂറോപ്യൻ ശക്തി?.
📚 പോർച്ചുഗീസുകാർ.

47. കൈതച്ചക്ക, വറ്റൽമുളക്, കശുവണ്ടി, പപ്പായ, പേരയ്ക്ക, ആത്തക്കാ, പുകയില, മരച്ചീനി, റബ്ബർ എന്നിവ ഇന്ത്യയിൽ കൊണ്ടു വന്ന യൂറോപ്പ്യൻ ശക്തി?.
📚 പോർച്ചുഗീസുകാർ.

48. ക്രിസ്തീയ കലാരൂപമായി മാറിയ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചതാര്?.
📚 പോർച്ചുഗീസുകാർ.

49. ഇന്ത്യയിലാദ്യമായ് ഒരു യൂറോപ്യൻ സ്കൂൾ ആരംഭിച്ചതെവിടെ?.
📚 കൊച്ചിയിൽ.

50. ഏതു വർഷമാണ് കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ കണ്ണൂർ സന്ധിയിൽ ഒപ്പുവച്ചത്?
📚 1513 ൽ.

51. ഏതു വർഷമാണ് കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ പൊന്നാനി സന്ധിയിൽ ഒപ്പുവച്ചത്?.
📚 1540 ൽ.

52. ഏതു വർഷമാണ് കുഞ്ഞാലിമരക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ചത്?.
📚 1600 ൽ.

53. കേരളത്തിൽ പോർച്ചുഗീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ ഷെയ്ഖ് സൈനുദ്ദീൻ രചിച്ച കൃതിയേത്?.
📚 തുഹ്ഫത്തുൾ മുജാഹിദ്ദീൻ.

54. പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യൻ പ്രദേശം?.
📚 ബോംബെ ദ്വീപ്.

55. ഇന്ത്യാ ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെട്ടിരുന്നതാര്?.
📚 പോർച്ചുഗീസുകാർ.
☆☆☆☆☆☆☆☆☆☆☆
Kerala PSC Coaching Success wish you all a bright future!

Post a Comment

1 Comments