കേരളാ നവോത്ഥാനം വി ടി - ഭട്ടതിരിപ്പാട്

അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ലേഖനത്തിന്റെ കർത്താവാര്?

കേരള നവോത്ഥാനം വി ടി ഭട്ടതിരിപ്പാട് psc, കേരളത്തിലെ ആദ്യ വിധവാ വിവാഹം നടത്തിയ നവോത്ഥാന നായകനാര്, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, അമ്പലങ്ങൾക്ക് തീ,

1. വിധവാവിവാഹത്തിന് തുടക്കംകുറിച്ച നമ്പൂതിരി സമുദായാംഗമായ കേരളത്തിലെ നവോത്ഥാന നായകനാര്?
  Ans: വി ടി ഭട്ടതിരിപ്പാട്.

2. വി ടി ഭട്ടത്തിരിപ്പാട് ജനിച്ച വർഷം?
  Ans: 1896 മാർച്ച് 26.
  ജന്മസ്ഥലം : മേഴത്തൂർ.

3. 'മാൻമാർക്ക് കുട" എന്നീ പദങ്ങൾ വായിച്ചുകൊണ്ട് വായനയുടെ ലോകത്തേക്ക് കടന്നു വന്ന കേരള നവോത്ഥാന നായകനാര്?
  Ans: വി. ടി. ഭട്ടതിരിപ്പാട്.

4. ബ്രാഹ്മണ സമുദായത്തിലെ ആദ്യ മിശ്രവിവാഹത്തിന് നേതൃത്വം നൽകിയ കേരള നവോത്ഥാന നായകൻ?
  Ans: വി. ടി. ഭട്ടതിരിപ്പാട്.

5. കേരളത്തിലെ ആദ്യ വിധവാ വിവാഹം നടത്തിയ നവോത്ഥാന നായകനാര്?
  Ans: വി. ടി. ഭട്ടതിരിപ്പാട്.

6. ഒറ്റപ്പാലത്ത് ചേർന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സമ്മേളനത്തിൽ വി. ടി. ഭട്ടതിരിപ്പാട് പങ്കെടുത്ത വർഷം?
  Ans: 1921.

7. വി. ടി. ഭട്ടതിരിപ്പാട് പങ്കെടുത്ത ഏക ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം?
  Ans: അഹമ്മദാബാദ്. കോൺഗ്രസ് സമ്മേളനം. (1921.)

8. വി ടി ഭട്ടതിരിപ്പാടിന്റെ പ്രശസ്തമായ നാടകമേത്?
  Ans: അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്.

9. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ തുറന്നുകാട്ടിയ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം വി ടി ഭട്ടതിരിപ്പാട് രചിച്ച വർഷം?
  Ans: 1929.

10. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം ആദ്യമായി അവതരിപ്പിച്ചതെവിടെ?
  Ans: എടക്കുന്നി. ( തൃശ്ശൂർ. )

11. 'അമ്പലങ്ങൾക്ക് തീ കൊളുത്തുക' എന്ന ചെറു ലേഖനത്തിന്റെ കർത്താവാര്?
  Ans: വി ടി ഭട്ടതിരിപ്പാട്
💥 എന്നാൽ "ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും" എന്നഭിപ്രായപ്പെട്ടത് ?
  Ans: സി. കേശവൻ.

12. 'മറക്കുടക്കുള്ളിലെ മഹാ നരകം' എന്ന നാടകം രചിച്ചതാര്?
  Ans: എം. ആർ. ഭട്ടതിരിപ്പാട്.

13. നമ്പൂതിരി സമുദായ പരിഷ്കരണവുമായി ബന്ധപ്പെട്ട 'ഋതുമതി' എന്ന നാടകം രചിച്ചതാര്?
  Ans: എം. പി. ഭട്ടതിരിപ്പാട്.

14. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠന സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വി. ടി. ഭട്ടതിരിപ്പാടിനെ നേതൃത്വത്തിൽ 1931 നടത്തിയ കാൽനട പ്രചാരണ ജാഥ ഏത്?
  Ans: യാചനാ യാത്ര.

15. വി. ടി. ഭട്ടതിരിപ്പാട് യാചനയാത്ര നടത്തിയത് എവിടം മുതൽ എവിടം വരെ ആയിരുന്നു?
  Ans: തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ.

16. കുടുമ മുറിക്കൽ, പൂണൂൽ ദഹനം, അന്തർജ്ജനങ്ങളുടെ വേഷ പരിഷ്കരണം, മിശ്രഭോജനം തുടങ്ങിയ സാമൂഹിക പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയതാര്?
  Ans: വി. ടി. ഭട്ടതിരിപ്പാട്.

17. മിശ്രവിവാഹ പ്രചാരണത്തിനായി വി. ടി. ഭട്ടതിരിപ്പാട് 'സാമൂഹിക പരിഷ്കരണ ജാഥ' നയിച്ച വർഷം?
  Ans: 1968.

18. മിശ്രവിവാഹ പ്രചാരണത്തിനായി വി. ടി. ഭട്ടതിരിപ്പാട് 'സാമൂഹിക പരിഷ്കരണ ജാഥ' നയിച്ചത് എവിടം മുതൽ എവിടം വരെ?
  Ans: കാഞ്ഞങ്ങാട് നിന്നും ചെമ്പഴന്തി വരെ.

19. "എന്റെ സഹോദരി സഹോദരന്മാരെ, കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക, മനുഷ്യനെ മനുഷ്യനായും" ആരുടെ വാക്കുകളാണിവ?
  Ans: വി. ടി. ഭട്ടതിരിപ്പാടിന്റെ.

20. 'പാശുപതം', 'ഉദ്ബുദ്ധ കേരളം' എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ ആയിരുന്ന നവോത്ഥാന നായകൻ?.
  Ans: വി. ടി. ഭട്ടതിരിപ്പാട്.

21. അന്തർജ്ജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചതാര്?
  Ans: വി. ടി. ഭട്ടതിരിപ്പാട്.

22. പ്രധാന നമ്പൂതിരി സമുദായ പരിഷ്കരണ പ്രസ്ഥാനമായ യോഗക്ഷേമസഭ രൂപംകൊണ്ട വർഷം?.
  Ans: 1908 ജനുവരി 31.
✅ യോഗക്ഷേമസഭയുടെ പ്രധാന പ്രവർത്തകനായിരുന്നു?
     വി. ടി. ഭട്ടതിരിപ്പാട്.

23. യോഗക്ഷേമസഭയുടെ ആദ്യ സമ്മേളനം നടന്നതെവിടെ?
  Ans: ആലുവ.

24. യോഗക്ഷേമസഭയുടെ മുദ്രാവാക്യം എന്തായിരുന്നു?
  Ans: നമ്പൂതിരിയെ മനുഷ്യനാക്കുക.

25. യോഗക്ഷേമസഭയുടെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു?
  Ans: ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്.

26. യോഗക്ഷേമ സഭയുടെ മുഖപത്രം?
  Ans: മംഗളോദയം.

27. യോഗക്ഷേമ സഭയുടെ മുഖപത്രമായ മംഗളോദയത്തിന്റെ ആദ്യ എഡിറ്റർ ആരായിരുന്നു?.
  Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള.

28. വിധവാ പുനർവിവാഹ പ്രമേയം പാസ്സാക്കിയ യോഗക്ഷേമ സഭാ സമ്മേളനം ഏത്?
  Ans: പേരമംഗലം സമ്മേളനം. (1933.)

29. പ്രഥമ വി. ടി. ഭട്ടതിരിപ്പാട് പുരസ്കാരം നേടിയതാര്?
  Ans: അക്കിത്തം അച്യുതൻനമ്പൂതിരി.

30. വി. ടി. ഭട്ടതിരിപ്പാട് കോളേജ് സ്ഥിതി ചെയ്യുന്നതെവിടെ?
  Ans: ശ്രീകൃഷ്ണപുരം. 
         ( പാലക്കാട് ജില്ല. )

31. വി. ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥയുടെ പേരെന്ത്?
  Ans: കണ്ണീരും കിനാവും.

32. വി. ടി. ഭട്ടതിരിപ്പാടിന്റെ ആദ്യ കഥാസമാഹാരം ഏത്?
  Ans: രജനീ രംഗം.

33. "ആ രാത്രി മുഴുവൻ ഞാൻ എന്റെ ഭാവിയെ പറ്റി ചിന്തിച്ചു. വിജ്ഞാനം നേടിയേ അടങ്ങൂ എന്ന് ആ ഘോരാന്ധകാരത്തിൽ ഞാൻ ശപഥം ചെയ്തു" തന്റെ ഏത് കൃതിയിലാണ് വി. ടി. ഭട്ടതിരിപ്പാട് ഇപ്രകാരം കുറിച്ചത്?
  Ans: കണ്ണീരും കിനാവും. 
             ( ആത്മകഥ. )

34. വി. ടി. ഭട്ടതിരിപ്പാട് മരണപ്പെട്ട വർഷം?
  And: 1982 ഫെബ്രുവരി 12.

35. വി ടി ഭട്ടതിരിപ്പാടിന്റെ പ്രധാന കൃതികൾ:
കണ്ണീരും കിനാവും, പൊഴിഞ്ഞ പൂക്കൾ, രജനീരംഗം, ചക്രവാളങ്ങൾ, സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു, പോംവഴി, എന്റെ മണ്ണ്, വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും, കർമ്മവിപാകം, ദക്ഷിണായനം, കരിഞ്ചന്ത, കാലത്തിന്റെ സാക്ഷി, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, വെടിവെട്ടം.
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments