Portuguese |
ഇന്ത്യാ ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെട്ടിരുന്നതാര്?
1. കടൽമാർഗം ഇന്ത്യയിൽ കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യൻ ശക്തി?📚 പോർച്ചുഗീസുകാർ.
( ഇന്ത്യയിൽ നിന്നും അവസാനം തിരിച്ചു പോയ യൂറോപ്യൻ ശക്തിയും - പോർച്ചുഗീസുകാർ തന്നെ.)
വാസ്കോഡഗാമ
2. ഇന്ത്യയിലേക്ക് കടൽ മാർഗ്ഗം എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ ആര്?📚 വാസ്കോഡഗാമ
3. എവിടെ നിന്നുമാണ് വാസ്കോഡഗാമ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത്?
📚 ലിസ്ബണിൽ നിന്ന് (1497 ൽ)
4. ആദ്യ പ്രാവശ്യം വാസ്കോഡഗാമ ഇന്ത്യയിലെത്തിയ വർഷം?
📚 1498
5. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് ഭരണാധികാരി ആര്?
📚 മാനുവൽ I
6. വാസ്കോഡ ഗാമ ഇന്ത്യയിൽ കപ്പലിറങ്ങിയ സ്ഥലം?
📚 കാപ്പാട് (കോഴിക്കോട് 1498 ൽ)
7. വാസ്കോഡ ഗാമ ഇന്ത്യയിലേക്ക് വന്ന കപ്പലിന്റെ പേര്?
📚 സെന്റ് ഗബ്രിയേൽ
8. വാസ്കോഡഗാമ ലിസ്ബണിലേക്ക് മടങ്ങി പോയ വർഷം?
📚 1499
9. വാസ്കോഡഗാമ രണ്ടാം തവണ ഇന്ത്യയിലെത്തിയ വർഷം?
📚 1502
10. വാസ്കോഡഗാമ മൂന്നാം തവണ ഇന്ത്യയിലെത്തിയ വർഷം?
📚 1524
( വാസ്കോഡഗാമയുടെ അവസാന ഇന്ത്യാ സന്ദർശനമായിരുന്നു 1524 ലേത്.)
11. വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി എന്ന നിലയിൽ ഇന്ത്യയിലെത്തിയ വർഷം?
📚 1524
📚 1524
12. വാസ്കോഡഗാമ അന്തരിച്ചവർഷം?
📚 1524.
13. വാസ്കോഡ ഗാമയുടെ ഭൗതികശരീരം ആദ്യം അടക്കം ചെയ്തതെവിടെ?
📚 കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളിയിൽ.
14. ഏതു വർഷമാണ് വാസ്കോഡഗാമ യുടെ ഭൗതികശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗലീലേക്ക് കൊണ്ടുപോയത്?.
📚 1539.
15. ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി / ഇന്ത്യൻ മഹാ സമുദ്രത്തിന്റെ അധിപൻ എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത്?.
📚 വാസ്കോഡഗാമ.
16. വാസ്കോഡഗാമയെ ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി എന്ന് വിശേഷിപ്പിച്ചതാര്?
📚 മാനുവൽ രാജാവ്.
17. വാസ്കോഡഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
📚 ഗോവ.
18. ആഫ്രിക്കയിലെ ശുഭ പ്രതീക്ഷാ മുനമ്പ് ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ?.
📚 ബർത്തലോമിയോ ഡയസ്. (1488).
19. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികനാര്?.
📚 പെഡ്രോ അൽവാരസ്സ് കബ്രാൾ. (1500).
20. ഏതു പോർച്ചുഗീസ് നാവികനാണ് ആദ്യമായി കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ചത്?.
📚 പെഡ്രോ അൽവാരസ്സ് കബ്രാൾ.
ഫ്രാൻസിസ്കോ ഡി അൽമേഡ
21. ആരായിരുന്നു ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി?.📚 ഫ്രാൻസിസ്കോ ഡി അൽമേഡ. (1505 - 1509).
22. ബ്ലൂ വാട്ടർ പോളിസി (നീല ജല നയം) നടപ്പിൽ വരുത്തിയ പോർച്ചുഗീസ് വൈസ്രോയി ആര്?.
📚 ഫ്രാൻസിസ്കോ ഡി അൽമേഡ.
□ ശക്തമായ നാവികസേനയെ വളർത്തിയെടുത്ത് സമുദ്ര മേധാവിത്വം സ്ഥാപിച്ച് പോർച്ചുഗീസ് വ്യാപാരം പുഷ്ടിപ്പെടുത്തുക എന്ന നയമാണ് ബ്ലൂ വാട്ടർ പോളിസി.
അൽബുക്കർക്ക്.
23. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ആര്?
📚 അൽബുക്കർക്ക്. (1509 - 1515).24. ഏതു പോർച്ചുഗീസ് വൈസ്രോയിയാണ് ഇന്ത്യയിലെ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്നറിയപ്പെട്ടത്?.
📚 അൽബുക്കർക്ക്.
25. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി ആര്?.
📚 അൽബുക്കർക്ക്.
26. ഏതു പോർച്ചുഗീസ് വൈസ്രോയിയാണ് കോഴിക്കോട് നഗരം ആക്രമിച്ചത്?.
📚 അൽബുക്കർക്ക്.
27. ഏതു പോർച്ചുഗീസ് വൈസ്രോയിയാണ് കൊച്ചിയിൽ നിന്നും ഗോവയിലേക്ക് പോർച്ചുഗീസ് ആസ്ഥാനം മാറ്റിയത്?.
📚 അൽബുക്കർക്ക്.
28. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി?.
📚 അൽബുക്കർക്ക്.
29. പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം?.
📚 AD 1510.
30. ആരിൽ നിന്നുമാണ് പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്?.
📚 ബിജാപ്പൂർ സുൽത്താനിൽ നിന്ന്.
ഓപ്പറേഷൻ വിജയ്
31. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?.📚 1961 ൽ.
32. ഗോവാ വിമോചനത്തിനായി ഇന്ത്യൻ സേന നടത്തിയ സൈനിക നടപടിയുടെ പേരെന്ത്?.
📚 ഓപ്പറേഷൻ വിജയ്. (1961.)
33. പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിച്ച് മിശ്ര കോളനി വ്യവസ്ഥ നടപ്പിൽ വരുത്താൻ പ്രയത്നിച്ച പോർച്ചുഗീസ് വൈസ്രോയി?.
📚 അൽബുക്കർക്ക്.
മാനുവൽ കോട്ട
34. ഇന്ത്യയിൽ ഒരു യൂറോപ്യൻ ശക്തി നിർമ്മിച്ച ആദ്യ കോട്ട ഏത്?.📚 മാനുവൽ കോട്ട. (കൊച്ചി.)
35. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി എന്ന ഖ്യാതിയുള്ള നിർമ്മിതി?.
📚 മാനുവൽ കോട്ട.
36. വൈപ്പിൻ കോട്ട, ആയക്കോട്ട, അഴീക്കോട്ട, കൊച്ചിൻ കോട്ട, പള്ളിപ്പുറം കോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഏത് കോട്ട?.
📚 മാനുവൽ കോട്ട.
37. മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി ആര്?
📚 അൽബുക്കർക്ക്.
38. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി?.
📚 അൽമേഡ.
39. കുഞ്ഞാലിമരക്കാരുടെ ആക്രമണം നേരിടുന്നതിനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട ഏത്?.
📚 ചാലിയം കോട്ട. (കോഴിക്കോട്. 1531.)
40. ചാലിയം കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി?.
📚 നൂനോ ഡ കുൻഹ.
41. ഗോഥിക് എന്ന വാസ്തുവിദ്യാ ശൈലി ഇന്ത്യയിൽ പരിചയപ്പെടുത്തിയ യൂറോപ്പ്യൻ ശക്തി?.
📚 പോർച്ചുഗീസുകാർ.
42. കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി ഏത് വാസ്തുവിദ്യാ ശൈലിയിലാണ് പണികഴിപ്പിച്ചത്?.
📚 ഗോഥിക് ശൈലിയിൽ.
□ ഗോവയിലെ ബോംജീസസ് പള്ളിയും പണികഴിപ്പിച്ചത്. - ഗോഥിക് ശൈലിയിൽ.
43. പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി ഏത്?.
📚 കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി.
44. പോർച്ചുഗീസുകാർ ആർക്ക് നിർമ്മിച്ചുനൽകിയ കൊട്ടാരമാണ് മട്ടാഞ്ചേരി പാലസ്?.
📚 കൊച്ചി രാജാവ് വീര കേരളവർമ്മയ്ക്ക്.
(മട്ടാഞ്ചേരി കൊട്ടാരം ഡച്ചുകാർ പിന്നീട് പുതുക്കിപ്പണിതതോടെ ഡച്ച് കൊട്ടാരം എന്ന് അറിയപ്പെട്ടു.)
45. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല സ്ഥാപിച്ചതാര്?.
📚 പോർച്ചുഗീസുകാർ. (1556 ൽ ഗോവയിൽ.)
46. കൊച്ചിയിലും വൈപ്പിനിലും അച്ചടിശാലകൾ സ്ഥാപിച്ച യൂറോപ്യൻ ശക്തി?.
📚 പോർച്ചുഗീസുകാർ.
47. കൈതച്ചക്ക, വറ്റൽമുളക്, കശുവണ്ടി, പപ്പായ, പേരയ്ക്ക, ആത്തക്കാ, പുകയില, മരച്ചീനി, റബ്ബർ എന്നിവ ഇന്ത്യയിൽ കൊണ്ടു വന്ന യൂറോപ്പ്യൻ ശക്തി?.
📚 പോർച്ചുഗീസുകാർ.
48. ക്രിസ്തീയ കലാരൂപമായി മാറിയ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചതാര്?.
📚 പോർച്ചുഗീസുകാർ.
49. ഇന്ത്യയിലാദ്യമായ് ഒരു യൂറോപ്യൻ സ്കൂൾ ആരംഭിച്ചതെവിടെ?.
📚 കൊച്ചിയിൽ.
50. ഏതു വർഷമാണ് കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ കണ്ണൂർ സന്ധിയിൽ ഒപ്പുവച്ചത്?
📚 1513 ൽ.
51. ഏതു വർഷമാണ് കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ പൊന്നാനി സന്ധിയിൽ ഒപ്പുവച്ചത്?.
📚 1540 ൽ.
52. ഏതു വർഷമാണ് കുഞ്ഞാലിമരക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ചത്?.
📚 1600 ൽ.
53. കേരളത്തിൽ പോർച്ചുഗീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ ഷെയ്ഖ് സൈനുദ്ദീൻ രചിച്ച കൃതിയേത്?.
📚 തുഹ്ഫത്തുൾ മുജാഹിദ്ദീൻ.
54. പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യൻ പ്രദേശം?.
📚 ബോംബെ ദ്വീപ്.
55. ഇന്ത്യാ ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെട്ടിരുന്നതാര്?.
📚 പോർച്ചുഗീസുകാർ.
☆☆☆☆☆☆☆☆☆☆☆
Kerala PSC Coaching Success wish you all a bright future!
1 Comments
Yes
ReplyDelete