Kerala PSC മനുഷ്യശരീരം പ്രധാന ചോദ്യങ്ങൾ

മനുഷ്യശരീരം പ്രധാന ചോദ്യങ്ങൾ, രക്തത്തെക്കുറിച്ചുള്ള പഠനം, ദ്രാവകരൂപത്തിലുള്ള സംയോജക കല, രക്തം ശുദ്ധീകരിക്കുന്ന അവയവം,ഗ്ലോബുലിൻ,ആൽബുമിൻ,

മനുഷ്യശരീരം പ്രധാന ചോദ്യങ്ങൾ 

1. രക്തത്തെക്കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു?
Ans: ഹെമറ്റോളജി
✅ ജീവന്റെ നദി, ദ്രാവകരൂപത്തിലുള്ള സംയോജക കല ഇങ്ങനെ അറിയപ്പെടുന്നത് - രക്തം
✅ ദ്രാവകരൂപത്തിലുള്ള ഏറ്റവും വലിയ സംയോജക കലയാണ് - രക്തം
✅ ഓക്സിജൻ, ഹോർമോൺ, പോഷകഘടകങ്ങൾ എന്നിവയുടെ സംവഹനം നടത്തുന്നത് - 
രക്തം
✅ രക്തത്തിൻറെ pH മൂല്യം എത്ര? 7.4
✅ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ്? 5-6 ലിറ്റർ

2. രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത്?
Ans: ഗ്ലൂക്കോസ്

3. രക്തം ശുദ്ധീകരിക്കുന്ന അവയവം ഏത്?
Ans: ശ്വാസകോശം
✅ രക്തം അരിച്ച് ശുദ്ധീകരിക്കുന്ന അവയവമാണ്? വൃക്ക

4. രക്തത്തിൽ ആന്റി ബോഡികൾ സ്ഥിതിചെയ്യുന്ന ഭാഗം?
Ans: പ്ലാസ്മ
✅ രക്തത്തിലെ ദ്രാവക ഭാഗമാണ്? 
പ്ലാസ്മ ( രക്തത്തിന്റെ 55% പ്ലാസ്മയാണ് ).



6. രക്തകോശങ്ങൾ 3 തരം: 

I. അരുണരക്താണുക്കൾ( or എറിത്രോ സൈറ്റ്സ് )

✅ ധർമ്മം - ഓക്സിജൻ, കാർബൺ ഡയോക്സൈഡ് സംവഹനം

II. ശ്വേതരക്താണുക്കൾ (or ലൂക്കോസൈറ്റ്സ്)

✅ രോഗപ്രതിരോധശേഷി നൽകുന്നു

III. പ്ലേറ്റ്ലെറ്റുകൾ (or ത്രോംബോസൈറ്റ്സ്

✅ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.



7. ശരീരത്തിൽ രക്തകോശങ്ങൾ നിർമ്മിക്കുന്നതെവിടെ?
Ans: അസ്ഥിമജ്ജയിൽ
✅ രക്തകോശങ്ങളുടെ നിർമ്മാണ പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു? ഹീമോപോയ്സസ്

8. രക്തത്തിൽ അരുണ രക്താണുക്കളുടെ ഉത്പാദനം കൂടുന്നത് മൂലമുണ്ടാകുന്ന രോഗം?
Ans: പോളിസൈത്തീമിയ
✅ രക്തത്തിൽ ഹീമോഗ്ലോബിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം? അനീമിയ

9. അരുണരക്താണുക്കൾക്ക് ( രക്തത്തിന് ) ചുവപ്പ് നിറം നൽകുന്ന വർണകം?
Ans: ഹീമോഗ്ലോബിൻ
✅ ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം? ഹീമോഗ്ലോബിൻ
✅ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു? ഇരുമ്പ്
✅ ഹീമോഗ്ലോബിനിലെ ഓക്സിജൻ സംവഹന ഘടകം? ഇരുമ്പ്

10. അരുണരക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് എവിടെവച്ച്?
Ans: കരളിലും പ്ലീഹയിലും വെച്ച്
✅ അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്? പ്ലീഹ

11. 'ശരീരത്തിലെ പോരാളി', ' ശരീരത്തിലെ പ്രതിരോധ ഭടന്മാർ' എന്നിങ്ങനെ അറിയപ്പെടുന്നത്?
Ans: ശ്വേതരക്താണുക്കൾ
✅ ആന്റി ബോഡികൾ ഉല്പാദിപ്പിക്കുന്ന രക്താണുക്കൾ ഏത്? ശ്വേതരക്താണുക്കൾ



13. എയ്ഡ്സ് വൈറസ് ആക്രമിക്കുന്ന ശ്വേതരക്താണു?
Ans: ലിംഫോസൈറ്റ്

14. രക്തം കട്ട പിടിക്കുന്നത് തടയുന്ന ഹെപ്പാരിൻ എന്ന രാസവസ്തു നിർമിക്കുന്ന ശ്വേതരക്താണു?
Ans: ബേസോഫിൽ

15. രക്തത്തിൽ ശ്വേതരക്താണുക്കൾ ക്രമാതീതമായി വർധിക്കുന്ന രോഗം?
Ans: ലുക്കിമിയ ( രക്താർബുദം)
✅ രക്തത്തിൽ ശ്വേത രക്താണുക്കൾ കുറയുന്നത് കൊണ്ടുണ്ടാകുന്ന രോഗം? ലൂക്കോപീനിയ

16. രക്തത്തെ പോസിറ്റീവ്, നെഗറ്റീവ് ഇങ്ങനെ തരംതിരിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം?
Ans: Rh ഫാക്ടർ
✅ Rh ഘടകം ഉള്ള രക്ത ഗ്രൂപ്പ്? +ve

17. രക്തഗ്രൂപ്പുകൾ, Rh ഘടകം എന്നിവ കണ്ടെത്തിയതാര്?
Ans: കാൾ ലാൻഡ്സ്റ്റെയ്നർ
✅ രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയതാര്? വില്യം ഹാർവി

18. രക്തഗ്രൂപ്പിന് പേര് നൽകുന്നത്? രക്തഗ്രൂപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിജന്റെ പേര്

19. 'സാർവത്രിക ദാതാവ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
Ans: O ഗ്രൂപ്പ്
✅ 'സാർവത്രിക സ്വീകർത്താവ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്? AB ഗ്രൂപ്പ്
✅ ഏറ്റവും കൂടുതൽ കണ്ടു വരുന്ന രക്ത ഗ്രൂപ്പ്? O +
✅ ഏറ്റവും കുറവ് കണ്ടു വരുന്ന രക്ത ഗ്രൂപ്പ്? AB -
✅ വളരെ കുറച്ച് ആൾക്കാരിൽ മാത്രം കാണുന്ന രക്ത ഗ്രൂപ്പേത്? ബോംബെ ഗ്രൂപ്പ് (K Zero)
✅ ബോംബെ ഗ്രൂപ്പ് കണ്ടുപിടിച്ചതാര്? ഭെൺഡേ

20. രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥയുടെ പേര്? 
Ans: അഗ്ലൂട്ടിനേഷൻ

21. മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു ഏത്?
Ans: കാൽസ്യം
✅ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം? ജീവകം K
✅ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ? ഫൈബ്രിനോജൻ
✅ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം? ത്രോംബോപ്ലാസ്റ്റിൻ or ത്രോംബോകൈനേസ്

22. രക്ത ബാങ്കിന്റെ ഉപജ്ഞാതാവാര്?
Ans: ചാൾസ് റിച്ചാർഡ് ഡ്രൂ
✅ ആദ്യ രക്ത ബാങ്ക് സ്ഥാപിതമായതെവിടെ? അമേരിക്കയിൽ
✅ രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്? 4°C
✅ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തുവേത്? സോഡിയം സിട്രേറ്റ്
✅ രക്തം കട്ടപിടിക്കുന്നത് തടയുന്ന ശരീരത്തിലെ രാസവസ്തു? ഹെപ്പാരിൻ
✅ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഹെപ്പാരിനും മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫൈബ്രിനോജനും നിർമ്മിക്കപ്പെടുന്നത്? കരളിൽ👍👍👍
✅ രക്തം കട്ടപിടിച്ച ശേഷം ഊറിവരുന്ന ദ്രാവകം? സീറം

23. ശുദ്ധ രക്തം ( ഓക്സിജൻ ചേർന്ന രക്തം) വഹിക്കുന്ന രക്ത കുഴലുകളാണ്?
Ans: ധമനികൾ (ആർട്ടറികൾ)
✅ ധമനികൾ ഹൃദയത്തിൽ നിന്നും ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രക്തം വഹിക്കുന്നു

24. അശുദ്ധ രക്തം ( ഓക്സിജൻ ഇല്ലാത്ത രക്തം) വഹിക്കുന്ന കുഴലുകളാണ്?
Ans: സിരകൾ (വെയിനുകൾ)
✅ ശരീരത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന രക്തക്കുഴലുകളാണ് സിരകൾ

25. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി? പൾമണറി ധമനി ( ശ്വാസകോശ ധമനി) ✅
✅ ശുദ്ധ രക്തം വഹിക്കുന്ന ഏക സിര? പൾമണറി വെയിൻ (ശ്വാസകോശ സിര) ✅

26. നാഡിമിടിപ്പ് അറിയാനായി തൊട്ടു നോക്കുന്നതാ ഏത് രക്തക്കുഴലിൽ?
Ans: ധമനി

27. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി?
Ans: മഹാധമനി (അയോർട്ട)
✅ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്ത കുഴൽ

28. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സിര?
Ans: അധോമഹാസിര

29. ധമനികളെയും സിരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വളരെ നേർത്ത രക്തക്കുഴലുകളാണ്?
Ans: ലോമികകൾ (capillaries)
✅ മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ രക്തക്കുഴലുകൾ - ലോമികകൾ
✅ ലോമികകൾ കണ്ടുപിടിച്ചതാര്?
മാർസെല്ലോ മാൽപിജി

30. രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ എന്നറിയപ്പെടുന്നത്?
Ans: ലിംഫ് (ലസിക)
✅ നിറമില്ലാത്ത ദ്രാവക സംയോജകകലയാണ് - ലിംഫ്
✅ ലിംഫ് വ്യവസ്ഥയിലെ ഏറ്റവും വലിയ അവയവമേത്? പ്ലീഹ
(ഏറ്റവും വലിയ ലസികാഗ്രന്ഥി)
✅ മനുഷ്യ ശരീരത്തിലെ രക്ത ബാങ്ക് എന്നറിയപ്പെടുന്നത്? പ്ലീഹ
✅ ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗം? മന്ത്
🎈🎈🎈🎈🎈🎈 🎈🎈🎈🎈🎈🎈🎈
Have a Fruitful day!!!



Post a Comment

0 Comments