1857 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം,1857, ശിപായി ലഹള,1857 കലാപം, 1857 വിപ്ലവം, ആദ്യ രക്തസാക്ഷി,

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം - 1857

1. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന സംഭവം?
📚 1857ലെ വിപ്ലവം. 
    ( ശിപായി ലഹള. )

2. 1857 കലാപം പൊട്ടിപ്പുറപ്പെടാനുള്ള അടിയന്തര കാരണം?
📚 പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരണ്ട തോക്കിൻ തിരകൾ കാരണം.


7. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർ വിളിച്ച പേര്?
📚 ശിപായി ലഹള.

🛑 ചെകുത്താന്റെ കാറ്റ് എന്ന് വിശേഷിപ്പിച്ചതും ഇംഗ്ലീഷുകാർ.



9. മംഗൾ പാണ്ഡെയെ തൂക്കിലേറ്റിയതെന്ന്?.
📚 1857 ഏപ്രിൽ 21.

10. മംഗൾപാണ്ഡെ അംഗമായിരുന്നത് ഏത് പട്ടാള യൂണിറ്റിൽ?
📚 34-ാം ബംഗാൾ നേറ്റീവ് ഇൻഫാന്ററി.

11. ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ മുഗൾ ഭരണാധികാരി?
📚 ബഹദൂർഷാ രണ്ടാമൻ. 
      (ബഹദൂർഷാ സഫർ).

12. അസംഗഡ് വിളംബരം ഏത് ചരിത്രസംഭവമായി ബന്ധപ്പെട്ടിരിക്കുന്നു?.
📚 1857 വിപ്ലവം.
(1857 വിപ്ലവത്തിൽ പങ്കെടുക്കാനും, ബ്രിട്ടീഷുകാർക്കെതിരെ പോരാടാനും ആഹ്വാനം ചെയ്തുകൊണ്ട് ബഹദൂർഷാ രണ്ടാമന്റെ പേരിൽ പുറപ്പെടുവിച്ച വിളംബരം. - അസംഗഡ് വിളംബരം.)


15. വിപ്ലവകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചതാരെ?.
📚 ബഹദൂർഷാ രണ്ടാമനെ.

16. ബഹദൂർഷാ രണ്ടാമനൊപ്പം ഡൽഹിയിൽ വിപ്ലവം നയിച്ചതാര്?.
📚 ജനറൽ ഭക്ത് ഖാൻ.

17. ഡൽഹിയിൽ വിപ്ലവം അതിക്രൂരമായി അടിച്ചമർത്തിയതാര്?
📚 ജോൺ നിക്കോൾസൺ.
(അങ്ങനെ ഡൽഹിയിലെ കശാപ്പുകാരൻ എന്നപേരിനർഹനായി ജോൺ നിക്കോൾസൺ.)

18. എവിടേക്കാണ് ബഹദൂർഷാ രണ്ടാമനെ പിടികൂടി നാടുകടത്തിയത്?
📚 റംഗൂണിലേക്ക്. ( മ്യാൻമാർ. )

19. ഝാൻസി, ബ്രിട്ടീഷുകാർ ദത്തവകാശ നിരോധന നിയമപ്രകാരം പിടിച്ചെടുത്ത വർഷം?
📚 1853.

20. ഝാൻസി റാണിയുടെ മറ്റു നാമങ്ങൾ:
📚 മനുഭായ്, മണികർണിക.

21. ഏത് ഗവർണർ ജനറലാണ് ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയത്?
📚 ഡൽഹൗസി പ്രഭു. (1848 ൽ.)

22. ദത്താവകാശ നിരോധന നിയമം പ്രയോഗിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം?.
📚 സത്താറ (1848).

23. ദത്തവകാശ നിരോധന നിയമം പ്രയോഗിച്ച് കൂട്ടിച്ചേർക്കപ്പെട്ട മറ്റ് നാട്ടുരാജ്യങ്ങൾ?.
📚 നാഗ്പൂർ, ഝാൻസി, സാമ്പൽപൂർ, ഉദയ്പൂർ.

24. ദത്താവകാശ നിരോധന നിയമം പ്രയോഗിച്ച് ബ്രിട്ടീഷുകാർ ഝാൻസി പിടിച്ചെടുത്ത വർഷം?.
📚 1853.

25. 1824 ൽ ദത്താവകാശ നിരോധന നിയമം അനൗദ്യോഗികമായി പ്രയോഗിച്ച് ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ദക്ഷിണേന്ത്യൻ നാട്ടുരാജ്യം?.
📚 കിട്ടൂർ.
(ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര വനിത. - കിട്ടൂർ ചെന്നമ്മ.)

26. ഡൽഹൗസി നടപ്പാക്കിയ ദത്താവകാശ നിരോധന നിയമം പിൻവലിച്ചതാര്?.
📚 കാനിംഗ് പ്രഭു.

27. ഝാൻസി റാണി വീരമൃത്യുവരിച്ച സ്ഥലം?.
📚 ഗ്വാളിയർ (1858).



31. ക്യൂൻ ഓഫ് ഝാൻസി എന്ന പുസ്തകം രചിച്ച വ്യക്തി ആര്?.
📚 മഹാശ്വേതാദേവി.

32. ആരായിരുന്നു പേഷ്വ ബാജിറാവു II ന്റെ ദത്തുപുത്രൻ?.
📚 നാനാ സാഹിബ്.

33. കാൺപൂരിൽ നടന്ന ഉപരോധത്തിനും ബിബിഘർ കൂട്ടക്കൊലയ്ക്കും നേതൃത്വം കൊടുത്തതാര്?.
📚 നാനാ സാഹിബ്.

34. മൂന്നാം നെപ്പോളിയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്?.
📚 നാനാ സാഹിബ്.


35. വിപ്ലവം പരാജയപ്പെട്ടതോടുകൂടി നേപ്പാളിലേക്ക് രക്ഷപ്പെട്ട വിപ്ലവകാരി?.
📚 നാനാ സാഹിബ്.

36. നാനാ സാഹിബിന്റെ സൈനികമേധാവിയുടെ പേര്?.
📚 താന്തിയാ തോപ്പി.

37. നാനാ സാഹിബിന്റെ യഥാർത്ഥനാമം എന്തായിരുന്നു?.
📚 ധോണ്ഡു പന്ത്.

38. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഗറില്ല യുദ്ധമുറ പ്രയോഗിച്ച വിപ്ലവകാരി?.
📚 താന്തിയാ തോപ്പി.

39. ആരുടെ യഥാർത്ഥ നാമമായിരുന്നു രാമചന്ദ്ര പാണ്ഡുരംഗ്?
📚 താന്തിയാ തോപ്പി.




45. 1857 വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച ആദ്യ ഇന്ത്യൻ ആര്?
📚 വി ഡി സവർക്കർ.

46. 1857 വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച വിദേശി?
📚 കാറൽ മാർക്സ്.

47. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്ത വ്യക്തി ആര്?.
📚 കാറൽ മാർക്സ്.

48. 1857 വിപ്ലവത്തെ 'ആഭ്യന്തര കലാപം' എന്ന് വിശേഷിപ്പിച്ച വ്യക്തി?.
📚 എസ് ബി ചൗധരി.

49. "ആദ്യത്തേതുമല്ല ദേശീയതലത്തിലുള്ള സ്വാതന്ത്ര്യസമരവുമല്ല" എന്ന് ഒന്നാം സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ചത്?
📚 ആർ സി മജൂംദാർ.

50. 1857ലെ വിപ്ലവത്തെ 'ഫ്യൂഡൽ ഇന്ത്യയുടെ അവസാനത്തെ ചിറകടി' എന്ന് വിശേഷിപ്പിച്ച വ്യക്തി?.
📚 ജവഹർലാൽ നെഹ്റു.

51. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ 'ഉയർത്തെണീക്കൽ' എന്ന് വിശേഷിപ്പിച്ച വ്യക്തി ആര്?
📚 വില്യം ഡാൽറിംപിൾ.

52. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ദേശീയ ഉയർത്തെഴുന്നേൽപ്പ് എന്ന് വിശേഷിപ്പിച്ചതാര്?
📚 ബെഞ്ചമിൻ ഡിസ്രേലി.
(ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്നും വിശേഷിപ്പിച്ചു)

53. 1857 വിപ്ലവത്തെ കുറിച്ചുള്ള ദൃക്സാക്ഷിവിവരണമായ 'മാത്സാ പ്രവാസ്' എന്ന മാറാത്താ ഗ്രന്ഥം രചിച്ചതാര്?
📚 വിഷ്ണുഭട്ട് ഗോഡ്സെ

54. 1857 വിപ്ലവത്തെ അടിസ്ഥാനമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച നോവൽ?
📚 അമൃതം തേടി.



58. 1857 വിപ്ലവത്തിന്റെ ഫലങ്ങൾ:.
1. കമ്പനി ഭരണം അവസാനിച്ചു.
2. ഇന്ത്യയുടെ ഭരണം ബ്രിട്ടൻ ഏറ്റെടുത്തു.
3. ദത്താവകാശ നിരോധന നിയമം റദ്ദാക്കി.

59. 1857 വിപ്ലവാനന്തരം ഇന്ത്യയിലെ ജനങ്ങൾക്കായി വിക്ടോറിയ രാജ്ഞി പുറപ്പെടുവിച്ച വിളംബരം?
📚 1858 ലെ രാജ്ഞിയുടെ വിളംബരം

60. ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്ന വിളംബരം ഏത്?
📚 1858 ലെ വിക്ടോറിയ രാജ്ഞിയുടെ വിളംബരം. (GOI - 1858).

61. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ ഭരണം നഷ്ടപ്പെടാൻ കാരണമായ നിയമം?
📚 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്.

62. 1857 വിപ്ലവ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?
📚 വിക്ടോറിയാ രാജ്ഞി.

63. ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നറിയപ്പെട്ട നിയമം?
📚 GOI - 1858.

64. 1858 ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് പാർലമെൻറിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?.
📚 പാൽമേഴ്സ്റ്റൺ പ്രഭു.

65. ഇന്ത്യയിൽ മുഗൾ ഭരണത്തിന്റെ സംപൂർണ്ണ പതനത്തിന് കാരണമായ വിപ്ലവം?
📚 1857 വിപ്ലവം.

66. ബീഹാർ, ജഗദീഷ്പൂർ എന്നിവിടങ്ങളിൽ വിപ്ലവം നയിച്ചതാര്?
📚 കൺവർ സിംഗ്.
(ബീഹാർ സിംഹം എന്നറിയപ്പെടുന്നത് - കൺവർ സിംഗ്).


67. ആഗ്ര, ലഖ്നൗ, ഔധ് എന്നിവിടങ്ങളിൽ വിപ്ലവം നയിച്ചതാര്?
📚 ബീഗം ഹസ്രത്ത് മഹൽ.

68. ഫൈസാബാദിൽ വിപ്ലവം നയിച്ചത്?.
📚 മൗലവി അഹമ്മദുള്ള.

69. ഝാൻസി, ഗ്വാളിയർ എന്നിവിടങ്ങളിൽ വിപ്ലവം നയിച്ചതാര്?
📚 ഝാൻസി റാണി.

70. കാൺപൂരിൽ വിപ്ലവം നയിച്ചതാരൊക്കെ?.
📚 താന്തിയാതോപ്പിയും നാനാ സാഹിബും.

71. ബറേലി, റോഹിൽഖണ്ഡ് എന്നിവിടങ്ങളിൽ വിപ്ലവം നയിച്ച നേതാവാര്?.
📚 ഖാൻ ബഹാദൂർ ഖാൻ.

72. മീററ്റിൽ വിപ്ലവം നയിച്ചതാര്?.
📚 കദം സിംഗ്.

73. 1857 വിപ്ലവം അലഹബാദിൽ നയിച്ചതാര്?.
📚 ലിയാഖത്ത് അലി.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments

  1. managal pandye tukkilettath 1857april 8
    jamndaar iswari Prasadine ann April 21 th

    ReplyDelete