കേരളത്തിലെ ദൃശ്യ ശ്രാവ്യ കലകൾ
Part - 3
PSC എല്ലായ്പ്പോഴും ആവർത്തിക്കുന്ന പ്രധാന ചോദ്യങ്ങൾ.
കൂടിയാട്ടം
2. ഏതു ലോക സംഘടനയാണ് 'മനുഷ്യരാശിയുടെ അനശ്വര കലാരൂപം' എന്ന് കൂടിയാട്ടത്തെ വിശേഷിപ്പിച്ചത്?
Ans: യുനെസ്കോ.
3. ഭാരതത്തിൽ ഇന്ന് പ്രചാരത്തിലുള്ള അഭിനയ കലകളിൽ ഏറ്റവും പുരാതനമായ കലാരൂപം ഏത്?
Ans: കൂടിയാട്ടം.
4. 'കലകളുടെ മുത്തശ്ശി', 'അഭിനയത്തിന്റെ അമ്മ' എന്നീ വിശേഷണങ്ങളുള്ള കേരളീയ കലാരൂപം?
Ans: കൂടിയാട്ടം.
5. 'കൂടിയാട്ടത്തിന്റെ കുലപതി' എന്നറി യപ്പെടുന്ന വ്യക്തിയാര്?
Ans: അമ്മന്നൂർ മാധവചാക്യാർ.
6. കൂടിയാട്ടത്തെ കുറിച്ച് 'നാട്യകല്പദ്രുമം' എന്ന കൃതി രചിച്ചതാര്?
Ans: ഗുരു മണി മാധവ ചാക്യാർ.
7. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നായ കൂടിയാട്ടം അവതരിപ്പിക്കുന്നതിനു വേണ്ടി വരുന്ന സമയം?
Ans: 41 ദിവസം.
8. മലയാളത്തിൽ സംസാരിക്കാൻ അവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം ഏത്?
Ans: വിദൂഷകൻ.
9. കഥകളിയുടെയും കൂടിയാട്ടത്തി ന്റെയും പുനരുദ്ധാരണത്തിനായി പ്രവർത്തിക്കുന്ന സംഘടന?
Ans: മാർഗി.🟥 ആസ്ഥാനം തിരുവനന്തപുരം.
10. എല്ലാവർഷവും കൂടിയാട്ടം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ?
Ans: കൂടൽമാണിക്യം ക്ഷേത്രം, ഇരിങ്ങാലക്കുട & വടക്കുംനാഥ ക്ഷേത്രം, തൃശ്ശൂർ. കൂത്ത്
11. കൂടിയാട്ടത്തിന്റെ ഭാഗമായും അല്ലാതെയും ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപം?
Ans: കൂത്ത്.
12. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം ഏത്?
Ans: മിഴാവ്. മുടിയേറ്റ്
13. കേരളത്തിൽ പ്രധാനമായും കാളി ക്ഷേത്രങ്ങളിൽ ഭദ്രകാളി പ്രീതിക്കായി നടത്തുന്ന അനുഷ്ഠാനകല?
Ans: മുടിയേറ്റ്.
14. മുടിയേറ്റിന്റെ പ്രമേയം?
Ans: ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധം. തെയ്യം
പ്രധാനമായും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപമാണ് തെയ്യം.
16. കേരളത്തിലെ ഏതു പ്രദേശമാണ് 'തെയ്യങ്ങളുടെ നാട്' എന്ന പേരിൽ അറിയപ്പെടുന്നത്?
Ans: കണ്ണൂർ.
17. എല്ലാ ദിവസവും തെയ്യം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രം?
Ans: പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം.
18. കേരളത്തിലെ ഏത് കലാരൂപത്തിന്റെ ആദ്യ ചടങ്ങുകളാണ് 'തുടങ്ങൽ', 'തോറ്റം' എന്നിവ?
Ans: തെയ്യം. തുള്ളൽ പ്രസ്ഥാനം
19. ക്ഷേത്രകലകളിൽ ജനകീയത നേടാൻ സാധിച്ച കലാരൂപമേത്?
Ans: തുള്ളൽ.
20. പാവങ്ങളുടെ കഥകളി എന്നറിയ പ്പെടുന്ന കലാരൂപം ഏത്?
Ans: ഓട്ടൻതുള്ളൽ.
21. തുള്ളൽ കലയുടെ ഉപജ്ഞാതാവാര്?
Ans: കലക്കത്ത് കുഞ്ചൻ നമ്പ്യാർ.
22. 'കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നതാര്?
Ans: കുഞ്ചൻ നമ്പ്യാർ.
23. ആദ്യത്തെ തുള്ളൽ കൃതി ഏതാണ്?
Ans: കല്യാണസൗഗന്ധികം (ശീതങ്കൻ തുള്ളൽ.)
24. 'താളപ്രസ്താരം' എന്ന ഗ്രന്ഥത്തി ന്റെ കർത്താവാര്?
Ans: കുഞ്ചൻ നമ്പ്യാർ.
25. വാദ്യോപകരണങ്ങളുടെ അകമ്പടി യില്ലാതെ അവതരിപ്പിക്കുന്ന കലാരൂപം?
Ans: പാഠകം.
26. പാഠകം അവതരിപ്പിക്കുന്നതാര്?
Ans: നമ്പ്യാർ.
27. കേരളത്തിലെ സുറിയാനി ക്രൈസ്തവർക്കിടയിൽ പ്രചാരത്തിലുള്ള നൃത്തരൂപം?
Ans: മാർഗംകളി.
28. കേരളത്തിൽ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപം?
Ans: ചവിട്ടുനാടകം.
29. കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ചവിട്ടുനാടകം എന്ന കലാരൂപം പരിചയപ്പെടുത്തിയ വിദേശ ശക്തി?
Ans: പോർച്ചുഗീസുകാർ. 30. പടയാളികളുടെ വേഷങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന കലാരൂപം ഏത്?
Ans: ചവിട്ടുനാടകം.
31. ആദ്യത്തെ ചവിട്ടു നാടകം ഏത്?
Ans: കാറൽമാൻ ചരിതം.
32. മുസ്ലിങ്ങളുടെ ഇടയിൽ പ്രചാരമുള്ള അനുഷ്ഠാന കലാരൂപം ഏത്?
Ans: ദഫ്മുട്ടുകളി.
33. പരമ്പരാഗത മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന നൃത്തം?
Ans: ഒപ്പന.
34. ഏത് അറബി വാക്കിൽനിന്നാണ് ഒപ്പന എന്ന പേരുണ്ടായത്?
Ans: അബ്ബന (അഫ്ന). യക്ഷഗാനം
35. കേരളത്തിൽ പ്രധാനമായും ഏത് ജില്ലയിലാണ് യക്ഷഗാനം പ്രചാരത്തിലുള്ളത്?
Ans: കാസർഗോഡ്.
36. യക്ഷഗാനത്തിന്റെ മറ്റൊരു പേര്?
Ans: ബയലാട്ടം.
37. ഏത് കലാരൂപത്തിനാണ് കഥകളിയുമായി അടുത്ത ബന്ധമുള്ളത്?
Ans: യക്ഷഗാനം.
38. സംഭാഷണത്തിനു പ്രാധാന്യമുള്ളതിനാൽ സംസാരിക്കുന്ന കഥകളി എന്നറിയപ്പെടുന്ന കലാരൂപം?
Ans: യക്ഷഗാനം.
39. 'യക്ഷഗാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
Ans: പാർത്ഥി സുബ്ബൻ.
40. യക്ഷഗാനത്തെ പ്രചാരത്തിൽ കൊണ്ടുവന്നത് കവി ആര്?
Ans: ശിവരാമകാരന്ത്. കളരിപ്പയറ്റ്
41. കേരളത്തിന്റെ ആയോധന കലാരൂപം ഏത്?
Ans: കളരിപ്പയറ്റ്.
42. 'ആയോധനകലയുടെ മാതാവ്' എന്നറിയപ്പെടുന്ന കലാരൂപം?
Ans: കളരിപ്പയറ്റ്.
43. കളരിപ്പയറ്റിലെ അവസാനത്തെ (പതിനെട്ടാമത്തെ) അടവിന്റെ പേര്?
Ans: പൂഴിക്കടകൻ.
44. മധ്യ തിരുവിതാംകൂറിലെ അനുഷ്ഠാന കല ഏത്?
Ans: പടയണി.
45. പടയണിയുടെ ജന്മസ്ഥലം?
Ans: കടമ്മനിട്ട (പത്തനംതിട്ട ജില്ല). 46) പടയണിയുടെ പ്രോത്സാഹനത്തി നായി പടയണി ഗ്രാമം എന്ന ആശയം മുന്നോട്ടുവച്ച വ്യക്തിയാര്?
Ans: കടമ്മനിട്ട രാമകൃഷ്ണൻ.47) മയിൽപ്പീലി തൂക്കം എന്നറിയപ്പെ ടുന്ന അനുഷ്ഠാനകല ഏത്?
Ans: അർജ്ജുന നൃത്തം.48) തിരുവനന്തപുരം ജില്ലയിലെ വിനോദ ഗ്രാമീണ നാടകം ഏത്?
Ans: കാക്കരിശ്ശി നാടകം.49) വയനാട്ടിലെ ആദിവാസികൾക്കിടയിൽ നിലവിലുള്ള കലാരൂപം?
Ans: ഗദ്ദിക.50) പി. കെ. കാളൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: ഗദ്ദിക.51) പുലയരുടെ ഇടയിൽ പ്രചാരത്തിലുള്ള വിനോദ നൃത്തരൂപം ഏത്?
Ans: മുടിയാട്ടം.☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!
0 Comments