മന്നത്ത് പത്മനാഭൻ കേരളാ നവോത്ഥാനം

മന്നത്ത് പത്മനാഭൻ: 1878 ജനുവരി 2 ന് ഈശ്വരൻ നമ്പൂതിരിയുടെയും പാർവ്വതി അമ്മയുടെ മകനായി പെരുന്നയിൽ ജനനം. ഉച്ചനീചത്വങ്ങൾ കൊണ്ട് മലിനമായ കേരളത്തിന്റെ സാമുദായിക സാമൂഹിക രംഗങ്ങളിൽ ഒട്ടനവധി നവോത്ഥാനങ്ങൾക്ക് കാരണഭൂതനാണ് മന്നത്ത് പത്മനാഭൻ. മന്നത്തു പത്മനാഭനെ കുറിച്ച് കേരള പി എസ് സി നിരന്തരം ചോദിക്കുന്ന ചോദ്യങ്ങളിതാ:

മന്നത്ത് പത്മനാഭൻ കേരളാ നവോത്ഥാനം, കേരളത്തിലെ മദൻ മോഹൻ മാളവ്യ, ഭാരത കേസരി, നായർ സർവീസ് സൊസൈറ്റി, മന്നത്ത് പത്മനാഭൻ കേരളാ നവോത്ഥാനം, കേരളത്തിലെ മദൻ,

1. 'കേരളത്തിലെ മദൻ മോഹൻ മാളവ്യ' എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്?
  Ans: മന്നത്ത് പത്മനാഭൻ

2. "കേരളത്തിലെ മദൻ മോഹൻ മാളവ്യ" എന്ന് മന്നത്തു പത്മനാഭനെ വിശേഷിപ്പിച്ചതാര്?
  Ans: സർദാർ കെ എം പണിക്കർ

3. "ഭാരത കേസരി" എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര്?
  Ans: മന്നത്ത് പത്മനാഭൻ

4. മന്നത്ത് പത്മനാഭന് ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്നും "ഭാരത കേസരി" എന്ന ബഹുമതി ലഭിച്ച വർഷം?
  Ans: 1959

5. മന്നത്ത് പത്മനാഭന്റെ പ്രവർത്തന ഫലമായി രൂപം കൊണ്ട സമുദായ സംഘടന ഏത്?
  Ans: നായർ സർവീസ് സൊസൈറ്റി (NSS)

6. നായർ സർവീസ് സൊസൈറ്റി രൂപം കൊണ്ട വർഷം?
  Ans: 1914 ഒക്ടോബർ 31

7. ഗോപാലകൃഷ്ണ ഗോഖലെയുടെ 'സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി' യുടെ മാതൃകയിൽ രൂപീകൃതമായ കേരളത്തിലെ സമുദായ സംഘടന ഏത്?
  Ans: നായർ സർവീസ് സൊസൈറ്റി
💥 മലയാളിസഭ, കേരളീയ നായർ സംഘടന എന്നീ പേരുകളിൽ അറിയപ്പെട്ട സംഘടന ഏത്?
  Ans: എൻ എസ് എസ്

8. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?
  Ans: പെരുന്ന

9. എൻ എസ് എസിന്റെ ആദ്യ പ്രസിഡണ്ട് ആര്?
  Ans: കെ കേളപ്പൻ.

10. എൻഎസ്എസിന്റെ ആദ്യ സെക്രട്ടറി ആര്?
  Ans: മന്നത്ത് പത്മനാഭൻ


11. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യകാല നാമം എന്തായിരുന്നു?
  Ans: നായർ ഭൃത്യജന സംഘം.

12. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചതാര്?
  Ans: കപ്പന കണ്ണൻ മേനോൻ.

13. നായർ ഭൃത്യജനസംഘം നായർ സർവീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ച വർഷം?
  Ans: 1915 ജൂലൈ 11.

14. നായർ ഭൃത്യജനസംഘത്തിന്, നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചതാര്?
  Ans: പരമുപിള്ള.

15. എൻ. എസ്. എസിന്റെ നേതൃത്വത്തിൽ 'സമസ്തകേരള നായർ മഹാ സമ്മേളനം' നടന്ന വർഷം?
  Ans: 1916 ൽ.

16. നായർ സർവീസ് സൊസൈറ്റി യുടെ മുഖപത്രം ഏത്?
  Ans: സർവ്വീസ്.

17. നായർ സർവീസ് സൊസൈറ്റിയുടെ മുഖപത്രമായ 'സർവ്വീസ്' ആരംഭിച്ച സ്ഥലം?
  Ans: കറുകച്ചാൽ.

18. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ കരയോഗം 1929 ൽ സ്ഥാപിതമായതെവിടെ?
  Ans: തട്ടയിൽ.

19. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?
  Ans: കറുകച്ചാൽ.

20. കറുകച്ചാൽ എൻ എസ് എസ് സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആരായിരുന്നു?
  Ans: കെ. കേളപ്പൻ.


21. എൻ എസ് എസിന്റെ ആദ്യ ആശുപത്രി നിലവിൽ വന്ന സ്ഥലം ഏത്?
  Ans: പന്തളം.

22. എൻ. എസ്. എസിന്റെ ആദ്യ കോളേജ് ഏത്?
  Ans: ചങ്ങനാശ്ശേരി ഹിന്ദു കോളേജ്.

23. എൻ. എസ്. എസിന്റെ ആദ്യ കോളേജ്, ചങ്ങനാശ്ശേരി ഹിന്ദു കോളേജ് നിലവിൽ വന്ന വർഷം?
  Ans: 1947.

24. "എന്റെ ദേവനും ദേവിയും നായർ സർവീസ് സൊസൈറ്റി ആണ്" ഇത് ആരുടെ വാക്കുകൾ?
  Ans: മന്നത്ത് പത്മനാഭന്റെ.

25. മന്നത്ത് പത്മനാഭൻ എൻഎസ്എസ് പ്രസിഡണ്ടായ വർഷം?
  Ans: 1945.

26. നായർ സർവീസ് സൊസൈറ്റി രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം ഏത്?
  Ans: എൻ. ഡി. പി.
( നാഷണൽ ഡെമോക്രാറ്റിക് പാർട്ടി.)

27. എൻ എസ് എസിന്റെ ഉൽപ്പന്ന പിരിവിന് വീടുവീടാന്തരം കയറി ഇറങ്ങുമ്പോൾ പാടാനായി രചിച്ച പ്രാർത്ഥനാഗീതം ഏത്?
  Ans: അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി.

28. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി" എന്നു തുടങ്ങുന്ന പ്രാർത്ഥനാഗീതം രചിച്ചതാര്?
  Ans: പന്തളം കെ പി രാമൻ പിള്ള.

29. എൻ എസ് എസിന്റെ നേതൃത്വത്തിൽ നടത്തിയ ഉൽപ്പന്ന പിരിവിന്റെ നേതൃത്വം ആർക്കായിരുന്നു?
  Ans: എം. പി. മന്മഥൻ.

30. 1907 ൽ 'കേരളീയ നായർ സമാജം' സ്ഥാപിച്ചതാര്?
  Ans: സി. കൃഷ്ണപിള്ള.


31. 'താലികെട്ട് കല്യാണം' എന്ന ശൈശവ വിവാഹം നിർത്തലാക്കാൻ പരിശ്രമിച്ച കേരള സാമൂഹ്യ പരിഷ്കർത്താവാര്?
  Ans: മന്നത്ത് പത്മനാഭൻ.

32. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മന്നത്ത് പത്മനാഭന് അംഗത്വം ലഭിച്ച വർഷം?
  Ans: 1949 ൽ.

33. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡണ്ട് ആരായിരുന്നു?
  Ans: മന്നത്ത് പത്മനാഭൻ.

34. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചതാര്?
  Ans: മന്നത്ത് പത്മനാഭൻ.
✅ മന്നത്ത് പത്മനാഭൻ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണജാഥ നയിച്ചത് എവിടം മുതൽ എവിടം വരെ ആയിരുന്നു?
  Ans: വൈക്കം മുതൽ തിരുവനന്തപുരം വരെ.

35. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സവർണജാഥ നടത്താൻ മന്നത്ത് പത്മനാഭനോട് നിർദ്ദേശിച്ചതാര്?
  Ans: മഹാത്മാഗാന്ധി.

36. സവർണജാഥ യുടെ അവസാനം മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത് ആർക്ക്?
  Ans: സേതു ലക്ഷ്മീഭായിക്ക്.

37. വിമോചനസമരത്തിന്റെ ഭാഗമായി ജീവശിഖ ജാഥ നയിച്ചതാര്?
  Ans: മന്നത്ത് പത്മനാഭൻ.
മന്നത്ത് പത്മനാഭൻ വിമോചനസമരത്തിന്റെ ഭാഗമായി ദീപശിഖാ ജാഥ നയിച്ചത്
   അങ്കമാലി മുതൽ തിരുവനന്തപുരം വരെ.

38. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയേത്?
  Ans: ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി.
✅ ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി രൂപീകരിച്ച വർഷം?
   1950.

39. മന്നത്ത് പത്മനാഭൻ ആർ ശങ്കറിന്റെ സഹായത്തോടുകൂടി സ്ഥാപിച്ച മത സംഘടന?
  Ans: ഹിന്ദു മഹാ മണ്ഡലം.

40. 1959 ൽ ഇ എം എസ് മന്ത്രിസഭക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയതാര്?
  Ans: മന്നത്ത് പത്മനാഭൻ.


41. 1959ലെ വിമോചന സമരത്തിന് കാരണമെന്തായിരുന്നു?
  Ans: അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബിൽ.

42. വിമോചന സമരവുമായി ബന്ധപ്പെട്ടുണ്ടായ കേരളത്തിലെ പ്രധാന സംഭവം ഏത്?
  Ans: ചെറിയതുറ വെടിവെയ്പ്പ്.

43. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡണ്ട് ആരായിരുന്നു?
  Ans: മന്നത്ത് പത്മനാഭൻ.

44. ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച ഒരേയൊരു കേരള നവോത്ഥാന നായകനാര്?
  Ans: മന്നത്ത് പത്മനാഭൻ.
( ഇംഗ്ലീഷ് അറിയില്ലാഞ്ഞിട്ടാവാം.)

45. കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത ആര്?
  Ans: തോട്ടക്കാട് മാധവിയമ്മ.
( മന്നത്ത് പത്മനാഭന്റെ ഭാര്യ.)

46. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ബഹുമതി ലഭിച്ച വർഷം?
  Ans: 1966.

47. മന്നത്ത് പത്മനാഭനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏത്?
  Ans: 1989.

48. 1947 ൽ മുതുകുളം പ്രസംഗം നടത്തിയ കേരള നവോത്ഥാന നായകനാര്?
  Ans: മന്നത്ത് പത്മനാഭൻ
✅ എന്നാൽ 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയതാര്?
  Ans: സി. കേശവൻ.
  (സിംഹള സിംഹം.)

49. മന്നം ഷുഗർ മിൽ സ്ഥിതി ചെയ്യുന്നതെവിടെ?
  Ans: പന്തളം.
✅ മന്നം മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ?
   പെരുന്ന.


50. മന്നത്ത് പത്മനാഭന്റെ ആത്മകഥയുടെ പേരെന്ത്?
  Ans: എന്റെ ജീവിത സ്മരണകൾ.

51. 'മന്നത്ത് പത്മനാഭൻ & ദ റിവൈവൽ ഓഫ് നായേഴ്സ് ഇൻ കേരള' എന്ന കൃതി രചിച്ചതാര്?
  Ans: വി. ബാലകൃഷ്ണൻ & ലീലാദേവി.

Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments