Kerala PSC മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനങ്ങൾ

Kerala psc,മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനങ്ങൾ,മലബാർ ജില്ലാ സമ്മേളനം,

മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനങ്ങൾ

1916 മുതൽ 1920 വരെ നടന്ന അഞ്ച് ജില്ലാ സമ്മേളനങ്ങളാണ് മലബാറിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ചടുലമാക്കിയത്.  
🛡 ഒന്നാം മലബാർ ജില്ലാ സമ്മേളനം 1916 ൽ - പാലക്കാട്.
🛡 രണ്ടാമത്തേത് 1917 ൽ കോഴിക്കോട്.
🛡 മൂന്നാമത്തേത് 1918 ൽ തലശ്ശേരിയിൽ.
🛡 നാലാമത്തേത് 1919 ൽ വടകരയിൽ.
🛡 അഞ്ചാമത്തേത് 1920 ൽ മഞ്ചേരിയിൽ.

1. മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നതെവിടെ?
📚 പാലക്കാട്.
മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം പാലക്കാട് നടന്ന വർഷം?
📚 1916.

2. പാലക്കാട് വച്ച് നടന്ന മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിന് നേതൃത്വം നൽകിയതാര്?
📚 ആനി ബസന്റ്.
( ആനി ബസന്റിന്റെ അദ്ധ്യക്ഷതയിൽ)

3. പ്രഥമ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനത്തിൽ 'ഇന്ത്യക്ക് സ്വയംഭരണം വേണമെന്നുള്ള പ്രമേയം' അവതരിപ്പിച്ചതാര്?
📚 കെ. പി. കേശവമേനോൻ.


   

4. രണ്ടാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
📚 കോഴിക്കോട്.
✅ രണ്ടാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടന്ന വർഷം?
📚 1917 ൽ.

5. രണ്ടാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടന്നത് ആരുടെ അദ്ധ്യക്ഷതയിൽ?
📚 സി. പി. രാമസ്വാമി അയ്യരുടെ.

6. ഭരണ പരിഷ്കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് തുടങ്ങി വിഷയങ്ങൾ ചർച്ച ചെയ്ത മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം?
📚 അഞ്ചാം മലബാർ ജില്ലാ സമ്മേളനം. (1920.)

7. അഞ്ചാം മലബാർ ജില്ലാ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
📚 കസ്തൂരിരംഗ അയ്യങ്കാർ.

8. അഞ്ചാം മലബാർ ജില്ലാ സമ്മേളനത്തിന്റെ വേദിയിൽ നിന്നും ഇറങ്ങിപ്പോയതാര്?
📚 ആനി ബസന്റും അനുയായികളും.

9. അതുകൊണ്ടുതന്നെ 'കേരളത്തിലെ സൂററ്റ്' എന്നറിയപ്പെടുന്നത്?
📚 മഞ്ചേരിയിൽ നടന്ന അഞ്ചാം മലബാർ കോൺഗ്രസ് ജില്ലാ സമ്മേളനം.

10. മലബാർ ജില്ലാ കോൺഗ്രസിന്റെ അവസാന സമ്മേളനം നടന്നത്?
📚 1920 ൽ മഞ്ചേരിയിൽ.
(ഇതോടെ മലബാർ ജില്ല കോൺഗ്രസിന്റെ സമ്മേളനങ്ങൾ അവസാനിച്ചു.)

 കെപിസിസി നിലവിൽ 
 വരുന്നു, 1921 ൽ.

11. കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി ( കെ. പി. സി. സി. ) നിലവിൽ വന്നതെന്ന്?
📚 1921 ൽ.
( 1920 ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാനപ്രകാരം.)

12. കെപിസിസിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?
📚 കെ മാധവൻ നായർ.
✅ കെപിസിസിയുടെ ആദ്യ പ്രസിഡണ്ടും കെ മാധവൻ നായർ തന്നെ. (1925.)

13. കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസിയുടെ) ആദ്യ സമ്മേളനം നടന്നതെവിടെ?
📚 ഒറ്റപ്പാലം.
✅ 1921 ൽ ടി പ്രകാശത്തിന്റെ അദ്ധ്യക്ഷതയിൽ.

14. 1923 നടന്ന രണ്ടാം കെപിസിസി സമ്മേളനത്തിന്റെ വേദി?
📚 കോഴിക്കോട്.
✅ അദ്ധ്യക്ഷ: സരോജിനി നായിഡു.

14. ജവഹർലാൽനെഹ്റു അധ്യക്ഷതവഹിച്ച കെപിസിസി സമ്മേളനമേത്?
📚 പയ്യന്നൂർ സമ്മേളനം.
( നാലാം കെപിസിസി സമ്മേളനം)
✅ 1928 ൽ.
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments