സ്വാതിതിരുനാൾ psc - സംഗീതജ്ഞരിലെ രാജാവ്

ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം, ഗർഭശ്രീമാൻ, ശുചീന്ദ്രം കൈമുക്ക്, രാജാക്കന്മാരിലെ സംഗീതജ്ഞൻ, ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ,

സ്വാതിതിരുനാൾ

         ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്. ഗർഭശ്രീമാൻ, ദക്ഷിണ ഭോജൻ, രാജാക്കന്മാരിലെ സംഗീതജ്ഞൻ, സംഗീതജ്ഞരിലെ രാജാവ് എന്നീ വിശേഷണങ്ങളുള്ള തിരുവിതാംകൂർ രാജാവ്.

1. ആരുടെ ഭരണ കാലമാണ് ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെടുന്നത്?

📚 സ്വാതിതിരുനാളിന്റെ. (1829 - 1846)

2. ഗർഭശ്രീമാൻ, ദക്ഷിണ ഭോജൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്?

📚 സ്വാതിതിരുനാൾ.

3. രാജാക്കന്മാരിലെ സംഗീതജ്ഞൻ, സംഗീതജ്ഞരിലെ രാജാവ് എന്നീ പേരുകളിൽ അറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
📚 സ്വാതിതിരുനാൾ.

4. സ്വാതിതിരുനാളിന്റെ യഥാർത്ഥ നാമം എന്തായിരുന്നു?

📚 രാമവർമ്മ

5. ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?
📚 സ്വാതിതിരുനാൾ.

6. കൊല്ലത്തു നിന്നും ഹജൂർ കച്ചേരി തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി?

📚 സ്വാതിതിരുനാൾ.
( ഹജൂർ കച്ചേരി (സെക്രട്ടറിയേറ്റ്) കൊല്ലത്ത് സ്ഥാപിച്ചതാര്? വേലുത്തമ്പി ദളവ.)

7. ശുചീന്ദ്രം കൈമുക്ക് എന്ന ആചാരം നിർത്തലാക്കിയ ഭരണാധികാരി?
📚 സ്വാതിതിരുനാൾ.

8. തിരുവിതാംകൂറിലെ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ച ഭരണാധികാരി?
📚 സ്വാതിതിരുനാൾ.

9. തിരുവിതാംകൂർ നാട്ടുരാജ്യത്ത് ആധുനിക ലിപി വിളംബരം നടപ്പിലാക്കിയ ഭരണാധികാരി?
📚 സ്വാതിതിരുനാൾ.

10. തിരുവിതാംകൂറിൽ കാർഷികാവശ്യങ്ങൾക്കായി ജലസേചനവകുപ്പ് ആരംഭിച്ചതാര്?

📚 സ്വാതിതിരുനാൾ.

11. തിരുവനന്തപുരത്ത് ഗവൺമെന്റ് പ്രസ്സ്, തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി?
📚 സ്വാതിതിരുനാൾ.

12. കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി?
📚 തിരുവനന്തപുരം പബ്ലിക് ലൈബ്രറി (1829)

13. തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം, തൈക്കാട് ആശുപത്രി, കുതിര മാളിക എന്നിവ പണികഴിപ്പിച്ചതാര്?
📚 സ്വാതിതിരുനാൾ.

14. തിരുവിതാംകൂറിന്റെ മാത്രമായ ആദ്യത്തെ ഇംഗ്ലീഷ് മലയാളം കലണ്ടർ പുറത്തിറക്കിയ രാജാവ്?
📚 സ്വാതിതിരുനാൾ. (1839).

15. പെറ്റി-സിവിൽ-പോലീസ് കേസുകൾ കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ചതാര്?
📚 സ്വാതിതിരുനാൾ.

16. തിരുവിതാംകൂറിൽ ആദ്യ സെൻസസ് നടത്തിയ ഭരണാധികാരി?

📚 സ്വാതിതിരുനാൾ. (1836).
[എന്നാൽ തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത്? ആയില്യം തിരുനാൾ (1875)]

17. തിരുവിതാംകൂറിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറിംഗ് വകുപ്പ് എന്നിവ ആരംഭിച്ചതാര്?
📚 സ്വാതിതിരുനാൾ.

18. തിരുവിതാംകൂറിലെ സേനയ്ക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയ ഭരണാധികാരി ആര്?
📚 സ്വാതിതിരുനാൾ.

19. ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇംഗ്ലീഷ് സ്കൂളും തിരുവിതാംകൂറിൽ ആരംഭിച്ചതാര്?
📚 സ്വാതിതിരുനാൾ.

20. ഏതു വർഷമാണ് തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്?
📚 1834
(1836 ൽ ഇത് രാജാസ് ഫ്രീ സ്കൂളായി മാറുകയും 1866 ൽ യൂണിവേഴ്സിറ്റി കോളേജാക്കി ഉയർത്തുകയും ചെയ്തു.)

21. വീണ വായനയിലും കർണാടക സംഗീതത്തിലും തല്പരനായിരുന്ന തിരുവിതാംകൂർ രാജാവ് ആര്?
📚 സ്വാതിതിരുനാൾ.

22. ഏതു നൃത്തരൂപമാണ് സ്വാതിതിരുനാളിന്റെ കാലത്ത് വളർന്നുവന്നത്?
📚 മോഹിനിയാട്ടം

23. വർണം, പദം, തില്ലാന എന്നിവകൾ മോഹിനിയാട്ടത്തിൽ കൊണ്ടുവന്നതാര്?
📚 സ്വാതിതിരുനാൾ.

24. സ്വാതിതിരുനാളിന്റെ ആസ്ഥാനകവി എന്നറിയപ്പെട്ടതാര്?
📚 ഇരയിമ്മൻ തമ്പി.
[ഓമനത്തിങ്കൾ കിടാവോ എന്നു തുടങ്ങുന്ന പ്രശസ്തമായ താരാട്ടുപാട്ട് രചിച്ചത് ഇരയിമ്മൻ തമ്പിയാണ്.]

25. സ്വാതിതിരുനാളിന്റെ സദസ്സിലെ പ്രമുഖരായ സംഗീതജ്ഞരായിരുന്നു?
📚 ഷഡ്കാല ഗോവിന്ദ മാരാർ, മേരുസ്വാമി, തഞ്ചാവൂർ നാൽവർ ( വടിവേലു, ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദൻ) എന്നിവർ.

26. പതിനെട്ടോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള തിരുവിതാംകൂർ ഭരണാധികാരി ആര്?
📚 സ്വാതിതിരുനാൾ.

27. നവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരത്താദ്യമായി നവരാത്രി സംഗീതോത്സവം സംഘടിപ്പിച്ചതാര്?
📚 സ്വാതിതിരുനാൾ.

28. സ്യാനന്ദൂപുര വർണ്ണ പ്രബന്ധം എന്ന കൃതി രചിച്ചതാര്?
📚 സ്വാതിതിരുനാൾ.
(ഭക്തിമഞ്ജരി, ഉൽസവ പ്രബന്ധം, പത്മനാഭ ശതകം എന്നിവ രചിച്ചതും സ്വാതിതിരുനാൾ തന്നെ.)

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments