Kerala PSC ശ്രീനാരായണഗുരു കേരളാ നവോത്ഥാനം, ശ്രീനാരായണഗുരു ജീവചരിത്രം

ശ്രീനാരായണഗുരു, ശ്രീനാരായണഗുരു ജീവചരിത്രം, കേരളാ നവോത്ഥാനം,കേരള നവോത്ഥാനത്തിന്റെ പിതാവ്, ശ്രീനാരായണ ഗുരുവിന്റെ ആദ്യകാലനാമം, ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്,
Sree Narayana Guru

   "മതമേതായാലും മനുഷ്യൻ നന്നായാൽ മതി." ആരുടെ വാക്കുകൾ? 

         -- ശ്രീനാരായണഗുരു.         

സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ ഏറ്റവും പ്രധാനിയാണ് ശ്രീ നാരായണ ഗുരു. ശരിയായ വിദ്യാഭ്യാസത്തിന്റെ കുറവുമൂലം മാത്രം കേരളത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസാധിഷ്ഠിതമായ അബദ്ധങ്ങൾ മാത്രയിരുന്ന സവർണ്ണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ പോരാടി നേർവഴി കാണിച്ചു തന്ന വിശ്വ ഗുരു തന്നെ ശ്രീനാരായണ ഗുരു. 

ശ്രീനാരായണഗുരു ജീവചരിത്രം

        ശ്രീനാരായണ ഗുരുവിനെ കുറിച്ച് കേരള PSC നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങൾ ഇതാ:

1. കേരള നവോത്ഥാനത്തിന്റെ പിതാവ്?
  Ans: ശ്രീനാരായണഗുരു.
( എന്നാൽ കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ എന്ന് പരിഗണിക്കപ്പെടുന്നത്? വൈകുണ്ഠസ്വാമികളെ )

2. ശ്രീനാരായണ ഗുരു ജനിക്കുമ്പോൾ ( 1856 ആഗസ്റ്റ് 20, ചെമ്പഴന്തിയിൽ ) തിരുവിതാംകൂർ രാജാവ്?
   Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

3. ശ്രീനാരായണ ഗുരുവിന്റെ ഭവനം?
   Ans: വയൽവാരം വീട്

4. ശ്രീനാരായണ ഗുരുവിന്റെ ആദ്യകാലനാമം?
   Ans: നാണു ആശാൻ

5. ശ്രീനാരായണ ഗുരുവിനെ ഹഠയോഗ വിദ്യ അഭ്യസിപ്പിച്ചതാര്?
    Ans: തൈക്കാട് അയ്യാവ്.

6. ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചനയേത്?
   Ans: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്.

7. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്?
    Ans: ചട്ടമ്പി സ്വാമികൾക്ക്

8. ശ്രീനാരായണ ഗുരുവിനെ 'രണ്ടാം ബുദ്ധൻ' എന്ന് വിശേഷിപ്പിച്ച മലയാള കവിയാര്?
    Ans: ജി. ശങ്കരക്കുറുപ്പ്.

9. 1881 ശ്രീനാരായണഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലമേത്?
   Ans: അഞ്ചുതെങ്ങ്

10. "അവനവനാത്മസുഖത്തി നാചരിക്കുന്നവയപരന് സുഖത്തിനായി വരേണം" എന്നത് ഏത് കൃതിയിലെ വരികളാണ്?
   Ans: ആത്മോപദേശശതകം

11. ആത്മോപദേശശതകം ശ്രീനാരായണഗുരു രചിച്ച വർഷം?
   Ans: 1897

12. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?
   Ans: ശിവശതകം.

13. ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ 1927 ൽ സ്ഥാപിച്ചതെവിടെ?
   Ans: തലശ്ശേരിയിൽ
✅ ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കാൻ മുൻകൈയ്യെടുത്തതാര്? 
 മൂർക്കോത്ത് കുമാരൻ
✅ ഗുരുവിന്റെ ആദ്യ പ്രതിമ രൂപകൽപന ചെയ്തതാര്?     
      സി തവാർലി

14. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാമലയിലെ ഗുഹ?
    Ans: പിള്ളത്തടം ഗുഹ

15. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' ഇപ്രകാരം ഗുരു എഴുതി വെച്ചതെവിടെ?
   Ans: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ

16. ശ്രീ നാരായണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണിത വർഷം?
   Ans: 1887

17. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം?
   Ans: 1888

18. ശ്രീനാരായണ ധർമ്മപരിപാലനയോഗം (S.N.D.P) സ്ഥാപിതമായ വർഷം?
   Ans: 1903 മെയ് 15

18. ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം?
   Ans: 1904

19. തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?
    Ans: 1908

20. ആലുവ അദ്വൈതാശ്രമം ശ്രീനാരായണഗുരു സ്ഥാപിച്ച വർഷം?
   Ans: 1913

21. ശ്രീനാരായണഗുരു ആലുവയിൽ സർവമത സമ്മേളനം നടത്തിയ വർഷമേത്?
   Ans: 1924

ചരിത്രമായ വ്യക്തി സംഗമങ്ങൾ

വ്യക്തി സംഗമങ്ങൾ വർഷം
ശ്രീനാരായണ ഗുരു ⚜ ചട്ടമ്പി സ്വാമികൾ 1882
 ശ്രീനാരായണഗുരു ⚜ കുമാരനാശാൻ 1891
ശ്രീനാരായണഗുരു ⚜ ഡോ: പൽപ്പു
  1895
  (at ബാംഗ്ലൂർ)
 ശ്രീനാരായണഗുരു ⚜ അയ്യങ്കാളി   1912
 ശ്രീനാരായണഗുരു ⚜ വാഗ്ഭടാനന്ദൻ   1914
 ശ്രീനാരായണഗുരു ⚜ രമണമഹർഷി  1916
 ശ്രീനാരായണ ഗുരു ⚜ ടാഗോർ
  1922 നവം 22
  (at ശിവഗിരി)
 ശ്രീനാരായണ ഗുരു ⚜ ഗാന്ധിജി  1925 മാർച്ച് 12  (at ശിവഗിരി)

23. 'ഓം സാഹോദര്യം സർവ്വത്ര' എന്നത് ഗുരു സ്ഥാപിച്ച ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്?
   Ans: ആലുവ അദ്വൈതാശ്രമം

24. "മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത് കുടിക്കരുത്" എന്ന് പറഞ്ഞത്?
   Ans: ശ്രീനാരായണഗുരു

26. "ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്" എന്ന് പറഞ്ഞതാര്?
   Ans: ശ്രീനാരായണഗുരു

27. എസ്എൻഡിപിയുടെ മുൻഗാമി എന്നറിയപ്പെട്ട പ്രസ്ഥാനം?
    Ans: വാവൂട്ട് യോഗം

28. എസ്എൻഡിപിയുടെ രൂപീകരണത്തിന് കാരണമായ യോഗം?
   Ans: അരുവിപ്പുറം ക്ഷേത്രയോഗം

29. ശ്രീനാരായണ ഗുരു എസ്എൻഡിപി സ്ഥാപിച്ചത് ആരുടെ പ്രേരണയാലാണ്?
    Ans: ഡോ: പൽപ്പു
✅ എസ്എൻഡിപിയുടെ ആജീവനാന്ത അദ്ധ്യക്ഷൻ ശ്രീനാരായണഗുരുവും ആദ്യ ഉപാദ്ധ്യക്ഷൻ ഡോ: പല്പുവും ആദ്യ സെക്രട്ടറി കുമാരനാശാനും ആകുന്നു

30. "സംഘടിച്ച് ശക്തരാകുവിൻ", "വിദ്യകൊണ്ട് പ്രബുദ്ധരാവുക", "മതമേതായാലും മനുഷ്യൻ നന്നായാൽ മതി", "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്നീ ഉദ്ബോധനങ്ങൾ നടത്തിയത്?
   Ans: ശ്രീനാരായണഗുരു

31. ശ്രീനാരായണഗുരുവിന്റെ ഏത് പുസ്തകത്തിലാണ് "ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന വചനമുള്ളത്?
   Ans: ജാതിമീമാംസ

32. എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം സ്ഥാപിച്ചതാര്?
    Ans: കുമാരനാശാൻ

33. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?
   Ans: വിവേകോദയം
✅ എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം - 
    യോഗനാദം

34. എസ്എൻഡിപി യുടെ ആസ്ഥാനം?
   Ans: കൊല്ലം

35. ശ്രീനാരായണഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?
   Ans: കുമാരനാശാൻ

36. ശ്രീനാരായണഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആയിരുന്നതാര്?
   Ans: എൻ കുമാരൻ

37. 1924 ൽ ശ്രീനാരായണഗുരു ആലുവയിൽ നടത്തിയ സർവ്വമത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
   Ans: സദാശിവ അയ്യർ

38. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?
   Ans: ശ്രീലങ്ക

39. ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം?
   Ans: 1918 ൽ
(രണ്ടാമത് 1926 ൽ)
✅ ശ്രീനാരായണഗുരു ആദ്യ ശ്രീലങ്കൻ യാത്രയിൽ ധരിച്ചിരുന്ന വേഷം - കാവിവസ്ത്രം

40. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയതെവിടെ?
   Ans: കളവൻകോടം ക്ഷേത്രത്തിൽ

41. ശ്രീനാരായണഗുരു പ്രണവമന്ത്രമെഴുതിയ കണ്ണാടി പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രം?
   Ans: ഉല്ലല ക്ഷേത്രം
( ഗുരു അവസാനമായി പ്രതിഷ്ഠാ കർമ്മം നിർവഹിച്ച ക്ഷേത്രമാണ് - ഉല്ലല)

42
. ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമേത്?
Ans: വിളക്കമ്പലം
         ( കാരമുക്ക്, തൃശ്ശൂർ)

43. ഏതു ക്ഷേത്രത്തിലാണ് ശ്രീനാരായണഗുരു 'ഓം' എഴുത്തുള്ള പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയത്?
    Ans: മുരുക്കുംപുഴ ക്ഷേത്രം

44. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയ നവോത്ഥാന നായകൻ?
    Ans: ശ്രീ നാരായണ ഗുരു

45. തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?
    Ans: ശ്രീനാരായണഗുരു

46. ഒരു വിദേശ രാജ്യത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
    Ans: ശ്രീനാരായണഗുരു

47. ശ്രീനാരായണഗുരു വിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
    Ans: 1967
✅ ശ്രീനാരായണഗുരുവിന്റെ മുഖം ആലേഖനം ചെയ്ത അഞ്ചു രൂപ നാണയം പുറത്തിറക്കിയ വർഷം? 
        2006

48. ശ്രീനാരായണ ഗുരു സമാധിയായ വർഷം?
    Ans: 1928 സെപ്റ്റംബർ 20 ( ശിവഗിരി )
✅ ശ്രീനാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം? 
    വെള്ള

49. ശ്രീനാരായണഗുരു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
    Ans: കന്നേറ്റി കായൽ (കരുനാഗപ്പള്ളി)

50. ശ്രീനാരായണഗുരുവിന്റെ ജീവിതം പശ്ചാത്തലമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ ഏത്?
    Ans: ഗുരു

51. ശ്രീനാരായണ ഗുരുവിനെ കുറിച്ച് 'നാരായണം' എന്ന പേരിൽ നോവൽ എഴുതിയതാര്?
    Ans: പെരുമ്പടവം ശ്രീധരൻ

52. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള 'ഗുരുദേവ കർണാമൃതം' എന്ന കൃതിയുടെ കർത്താവാര്?
    Ans: കിളിമാനൂർ കേശവൻ

53. 'മഹർഷി ശ്രീനാരായണ ഗുരു' എന്ന കൃതിയുടെ കർത്താവാര്?
    Ans: ടി ഭാസ്കരൻ

54. 'നാരായണഗുരുസ്വാമി' എന്ന പേരിൽ ഗുരുവിന്റെ ജീവചരിത്രം എഴുതിയതാര്?
    Ans: എം കെ സാനു

55. ശ്രീനാരായണ ഗുരു എന്ന സിനിമ സംവിധാനം ചെയ്തതാര്?
    Ans: പി എ ബക്കർ

56. ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള 'യുഗപുരുഷൻ' എന്ന സിനിമയുടെ സംവിധാനം നിർവഹിച്ചതാര്?
    Ans: ആർ സുകുമാരൻ
✅ 'യുഗപുരുഷൻ' എന്ന സിനിമയിൽ ശ്രീനാരായണഗുരുവിന്റെ വേഷം ചെയ്തതാര്? 
    തലൈവാസൽ വിജയ്

57. പ്രഥമ ശ്രീനാരായണഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചതാർക്ക്?
    Ans: ശശി തരൂർ

58. ശ്രീനാരായണഗുരുവിന്റെ പ്രധാന കൃതികൾ:-

ആത്മോപദേശശതകം, ദർശനമാല, 
ദൈവദശകം, ചിദംബരാഷ്ടകം, വിനായകാഷ്ടകം, നിർവൃതിപഞ്ചകം, കുണ്ഡലിനി പാട്ട്, ജനനീനവരത്ന മഞ്ജരി, അദ്വൈത ദീപിക
അറിവ്, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ചിജ്ജഡചിന്തകം, ശിവശതകം, 
തേവാര പതികങ്ങൾ, ജ്ഞാനദർശനം, 
കാളീനാടകം, ഇന്ദ്രിയവൈരാഗ്യം, ശ്രീകൃഷ്ണദർശനം
ജാതി ലക്ഷണം, 
തിരുക്കുറൾ വിവർത്തനം, ഈശാവാസ്യോപനിഷത്ത് വിവർത്തനം, ഒടുവിലൊഴുക്കം.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments