Kerala PSC കേരളാ നവോത്ഥാനം ചട്ടമ്പിസ്വാമികൾ

കേരളാ നവോത്ഥാനം - ചട്ടമ്പിസ്വാമികൾ, ചട്ടമ്പി സ്വാമികൾ ജനിച്ചത്, ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം, ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം, ശ്രീ ഭട്ടാരകൻ,

ചട്ടമ്പിസ്വാമികൾശ്രീഭട്ടാരകൻശ്രീബാല ഭട്ടാരകൻസർവ്വവിദ്യാധിരാജ.

1. ചട്ടമ്പി സ്വാമികൾ ജനിച്ചത്?
            Ans: കൊല്ലൂർ. (കണ്ണമ്മൂല) (തിരുവനന്തപുരം ജില്ല.) (1853 ആഗസ്റ്റ് 25.)


2. ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 കേരളത്തിൽ എന്തായി ആചരിക്കുന്നു?
    Ans: ജീവകാരുണ്യ ദിനം.

3. ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം?
       Ans: കുഞ്ഞൻപിള്ള.

4. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം
      Ans: അയ്യപ്പൻ.

5. ചട്ടമ്പിസ്വാമിയെ ഷണ്മുഖദാസൻ എന്ന് വിളിച്ച സാമൂഹ്യപരിഷ്കർത്താവ്?
    Ans: തൈക്കാട് അയ്യാവ്.

6. ശ്രീ ഭട്ടാരകൻ, ശ്രീബാല ഭട്ടാരകൻ, സർവ്വവിദ്യാധിരാജ എന്ന പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ?
      Ans: ചട്ടമ്പിസ്വാമികൾ.

7. 'കാഷായം ധരിക്കാത്ത സന്യാസി', 'കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി' എന്നിങ്ങനെ അറിയപ്പെടുന്ന കേരള നവോത്ഥാന നായകൻ?
      Ans: ചട്ടമ്പിസ്വാമികൾ.

8. തിരുവനന്തപുരത്ത് കല്ലുവീട്ടിൽ വച്ച് 'പട്ടി സദ്യ' നടത്തിയ നവോത്ഥാന നായകൻ?
       Ans: ചട്ടമ്പിസ്വാമികൾ.

9. ഏതു നവോത്ഥാനനായകനാണ്. തന്റെ ഔദ്യോഗികജീവിതം തിരുവനന്തപുരത്തെ ഗവൺമെൻറ് സെക്രട്ടറിയേറ്റിൽ. ക്ലാർക്കായി ആരംഭിച്ചത്?
      Ans: ചട്ടമ്പിസ്വാമികൾ.

10. പ്രലോഭനത്തിലൂടെ ഹിന്ദുമതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്കുള്ള മതപരിവർത്തനത്തെ എതിർത്ത നവോത്ഥാന നായകൻ?
      Ans: ചട്ടമ്പിസ്വാമികൾ.

11.  ചട്ടമ്പിസ്വാമികളുടെ ഗുരു?
Ana: തൈക്കാട് അയ്യാവ്
✅ ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?
      പേട്ടയിൽ രാമൻപിള്ള ആശാൻ.

12. യോഗവിദ്യയിലും വേദോപനിഷത്തുകളിലും സംസ്കൃതത്തിലും ചട്ടമ്പിസ്വാമികളുടെ ഗുരു?
    Ans: സുബ്ബജടാപാഠികൾ.

13. ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ചതാര്?
    Ans: സ്വാമിനാഥ ദേശികർ.

14. ആരുടെ ശ്രമഫലമായാണ് തിരുവിതാംകൂർ ദേവസ്വം വകുപ്പിന്റെ ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ചുകൊണ്ട് മഹാറാണി സേതു ലക്ഷ്മി ഭായി വിളംബരം പുറപ്പെടുവിച്ചത്?
    Ans: ചട്ടമ്പിസ്വാമികളുടെ.

15. "അയിത്തം അറബിക്കടലിൽ തള്ളണം" എന്നാഹ്വാനം ചെയ്ത നവോത്ഥാനനായകൻ?
     Ans: ചട്ടമ്പിസ്വാമികൾ.

16. "ജയ ജയ കോമള കേരള ധരണി" എന്നു തുടങ്ങുന്ന കേരള ഗാനത്തിന്റെ കർത്താവാര്?
     Ans: ബോധേശ്വരൻ.
✅ ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ?
         ബോധേശ്വരൻ.

17. ചട്ടമ്പിസ്വാമികളെ 'സദ്ഗുരു', 'പരിപൂർണ കലാനിധി', 'സർവ്വജ്ഞനായ ഋഷി' എന്നിങ്ങനെ വിശേഷിപ്പിച്ചതാര്?
     Ans: ശ്രീനാരായണഗുരു.

18. ചട്ടമ്പിസ്വാമികളെ കുറിച്ച്, "മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് അഭിപ്രായപ്പെട്ടതാര്?
     Ans: സ്വാമി വിവേകാനന്ദൻ.

19. "അദ്ദേഹം ഒരു ഗരുഡനാണെങ്കിൽ ഞാൻ വെറുമൊരു കൊതുകാണ്" ചട്ടമ്പിസ്വാമിയെക്കുറിച്ച് ഇപ്രകാരം വിശേഷിപ്പിച്ചതാര്?
    Ans: സ്വാമി വിവേകാനന്ദൻ.

20. ചട്ടമ്പിസ്വാമികൾ വിവേകാനന്ദ സ്വാമികളെ കണ്ടുമുട്ടിയ വർഷം?
     Ans: 1892 .
   ( എറണാകുളത്ത് വച്ച് )

21. സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ മാഹാത്മ്യത്തേക്കുറിച്ച് വിവരിച്ചു കൊടുത്തതാര്?
    Ans: ചട്ടമ്പിസ്വാമികൾ.

22. "വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാവൂ" എന്ന് വിശ്വസിച്ച നവോത്ഥാന നായകൻ?
    Ans: ചട്ടമ്പിസ്വാമികൾ.

23. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
     Ans: വടിവീശ്വരം.

24. "അനുകമ്പമാർന്ന മധുരത്താൽ നിറഞ്ഞതായിരിക്കണം മനുഷ്യമനസ്സ്" എന്ന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ?
    Ans: ചട്ടമ്പിസ്വാമികൾ

25. "തീ പോലുള്ള വാക്കുകൾ, കത്തിപ്പോകാത്തത് ഭാഗ്യം" ചട്ടമ്പിസ്വാമികളുടെ ഏത് കൃതിയെ കുറിച്ചാണ് വിവേകാനന്ദസ്വാമികൾ ഇപ്രകാരം പറഞ്ഞത്?
  Ans: വേദാധികാരനിരൂപണം.

27. ചട്ടമ്പി സ്വാമികളുടെ ഏറ്റവും ബൃഹത്തായ കൃതി?
    Ans: പ്രാചീന മലയാളം.

28. "പരശുരാമന്റെ കേരള സൃഷ്ടി, ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു" എന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി?
    Ans: പ്രാചീന മലയാളം

29. ജാതി രഹിതമായിരുന്ന പ്രാചീന കേരളത്തിന്റെ ആദിമ ചരിത്രം അനാവരണം ചെയ്യുന്ന ചട്ടമ്പിസ്വാമികളുടെ കൃതി?
    Ans: പ്രാചീന മലയാളം

30. മനുഷ്യ സമുദായത്തിന്റെ ആദ്യ ഭാഷ തമിഴാണെന്ന് വാദിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി?
     Ans: ആദിഭാഷ

31. അവർണർക്കും വേദം പഠിക്കാമെന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ കൃതി?
 Ans: വേദാധികാരനിരൂപണം.

32. ക്രിസ്തുമത സഭകളുടെ പ്രവർത്തനങ്ങളേയും മതംമാറ്റത്തേയും എതിർത്ത ചട്ടമ്പിസ്വാമികളുടെ കൃതി?
   Ans: ക്രിസ്തുമത നിരൂപണം
✅ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമികളുടെ കൃതി?        Ans: 
ക്രിസ്തുമതനിരൂപണം.    

33. അഗസ്ത്യർ എന്ന തൂലികാനാമത്തിൽ ചട്ടമ്പിസ്വാമികൾ രചിച്ച കൃതി?
     Ans: തമിഴകം

34. ചട്ടമ്പിസ്വാമികളോടുള്ള ബഹുമാനാർത്ഥം ഇരിങ്ങാലക്കുടയിൽ നിന്നും ആരംഭിച്ച മാസിക?
      Ans: സദ്ഗുരു

35. ചട്ടമ്പിസ്വാമി സ്വാമി സമാധിയായ വർഷം?
      Ans: 1924 ( മെയ് 5 )

36. ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
     Ans: പന്മന (കൊല്ലം)

37. പന്മന ആശ്രമം നിർമ്മിച്ച ചട്ടമ്പിസ്വാമിയുടെ ശിഷ്യൻ?
   Ans: കുമ്പളത്ത് ശങ്കുപ്പിള്ള
✅ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രത്തിന്റെ പേര്?
     ബാല ഭട്ടാരക ക്ഷേത്രം

38. ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
    Ans: 2014 (ഏപ്രിൽ 30)

39. 'ചട്ടമ്പിസ്വാമികൾ: ജീവിതവും കൃതികളും' എന്ന കൃതിയുടെ കർത്താവാര്?
   Ans: കെ മഹേശ്വരൻ നായർ

40. 'ചട്ടമ്പിസ്വാമികൾ: ജീവിതവും ദർശനവും' എന്ന കൃതിയുടെ രചയിതാവ്?
     Ans: ടോണി മാത്യു.

41. ചട്ടമ്പിസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കി 'മഹാമുനി' എന്ന നോവൽ രചിച്ചതാര്?
    Ans: കൈതയ്ക്കൽ സോമകുറുപ്പ്.

42. ചട്ടമ്പിസ്വാമികളുടെ സമാധിയിൽ അനുശോചിച്ച് പണ്ഡിറ്റ് കെ. പി. കറുപ്പൻ രചിച്ച കവിത?
    Ans: സമാധി സപ്താഹം.

43. ചട്ടമ്പിസ്വാമികൾ പരിഭാഷപ്പെടുത്തിയ സുന്ദര സ്വാമികളുടെ തമിഴ് കൃതി ഏത്?
     Ans: നിജാനന്ദവിലാസം.

44. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ശ്രീനാരായണഗുരു സമർപ്പിച്ചതാർക്ക്?
    Ans: ചട്ടമ്പിസ്വാമികൾക്ക്.

45. ചട്ടമ്പിസ്വാമികൾ സമാധി പ്രാപിച്ചപ്പോൾ ആദരം അർപ്പിച്ചുകൊണ്ട് ശ്രീനാരായണഗുരു രചിച്ച കൃതി?
     Ans: സമാധി ശ്ലോകങ്ങൾ
     ( PSC യുടെ ഉത്തരം നവമഞ്ജരി എന്നാണ്.)

ചട്ടമ്പിസ്വാമികളുടെ കൃതികൾ:

💥 പരമഭട്ടാര ദർശനം, 
💥 അദ്വൈതചിന്താപദ്ധതി,  
💥 തർക്കരഹസ്യ രത്നം,  
💥 പരമ ശിവസ്തവം, 
💥 കേരളത്തിലെ 
      ദേശനാമങ്ങൾ
💥 അദ്വൈത പഞ്ചരം,  
💥 പ്രാചീന മലയാളം, 
💥 മനോ നാശം, 
💥 ആദിഭാഷ,   
💥 അദ്വൈത വരം,  
💥 ദ്രാവിഡ മാഹാത്മ്യം,  
💥 ബ്രഹ്മത്വ നിർഭാസം, 
💥 ഭാഷാ പത്മപുരാണം, 
💥 പുനർജന്മ നിരൂപണം,  
💥 ക്രിസ്തുമതനിരൂപണം, 
💥 ജീവകാരുണ്യനിരൂപണം,  
💥 പ്രണവവും സാംഖ്യാ  
      ദർശനവും,  
💥 ശരീരതത്വ സംഗ്രഹം, 
💥 വേദാധികാരനിരൂപണം, 
💥 തമിഴകം, 
💥 പിള്ളതാലോലിപ്പ്, 
💥 വേദാന്തസാരം, 
💥 സ്തവരത്നഹാരാവലി, 
💥 സർവ്വമത സാമരസ്യം, 
💥 മോക്ഷപ്രദീപ ഖണ്ഡനം,  
💥 ശ്രീചക്രപൂജാകല്പം.
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments