പണ്ഡിറ്റ് കറുപ്പൻ കേരളാ നവോത്ഥാനം


1. കൊച്ചി നാട്ടു രാജ്യത്തുനിന്നുള്ള ആദ്യ സാമൂഹിക പരിഷ്കർത്താവാര്?.
  Ans: പണ്ഡിറ്റ് കെ. പി. കറുപ്പൻ.
പണ്ഡിറ്റ് കറുപ്പൻ കേരളാ നവോത്ഥാനം, സാഹിത്യത്തിൽ കൂടി സമുദായ പരിഷ്കരണം നടത്തിയ, കേരളത്തിലെ എബ്രഹാം ലിങ്കൺ, കവിതിലകൻ,പണ്ഡിറ്റ് കറുപ്പനെ, 'സാഹിത്യ നിപുണൻ,

✅ പണ്ഡിറ്റ് കറുപ്പന്റെ ജന്മസ്ഥലം:
    ചേരാനെല്ലൂർ.
     (എറണാകുളം.)

2. സാഹിത്യത്തിൽ കൂടി സമുദായ പരിഷ്കരണം നടത്തിയ കേരള നവോത്ഥാന നായകനാര്?
  Ans: പണ്ഡിറ്റ് കെ. പി. കറുപ്പൻ.

3. 'കേരളത്തിലെ എബ്രഹാം ലിങ്കൺ' എന്നറിയപ്പെടുന്നതാര്?
  Ans: പണ്ഡിറ്റ് കെ. പി. കറുപ്പൻ.

4. 'കവിതിലകൻ' എന്നറിയപ്പെട്ടതാര്?
  Ans: പണ്ഡിറ്റ് കെ പി കറുപ്പൻ
✅ പണ്ഡിറ്റ് കറുപ്പന് 'കവിതിലകപട്ടം' നൽകിയതാര്?
  കൊച്ചി മഹാരാജാവ്.

5. പണ്ഡിറ്റ് കറുപ്പനെ 'സാഹിത്യ നിപുണൻ' എന്ന് വിശേഷിപ്പിച്ചതാര്?
  Ans: കൊച്ചി മഹാരാജാവ്.

6. പണ്ഡിറ്റ് കറുപ്പന് 'വിദ്വാൻ' എന്ന സ്ഥാനപ്പേരു നൽകിയതാര്?
  Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ.

7. അരയ (ധീവര) സമുദായത്തിന്റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ?
  Ans: പണ്ഡിറ്റ് കെ. പി. കറുപ്പൻ.

7. പണ്ഡിറ്റ് കറുപ്പൻ ആദ്യമായി സ്ഥാപിച്ച സഭ ഏത്?
  Ans: കല്യാണ ദായിനി സഭ. 
                       (1912.)

പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭകൾ
💥കല്യാണ ദായിനി സഭ - കൊടുങ്ങല്ലൂർ.
💥ജ്ഞാനോദയം സഭ - ഇടക്കൊച്ചി.
💥സുധർമ്മ സൂര്യോദയ സഭ - തേവര.
💥പ്രബോധ ചന്ദ്രോദയ സഭ - വടക്കൻ പറവൂർ.
💥അരയ വംശോധാരണി സഭ - എങ്ങണ്ടിയൂർ.
💥സന്മാർഗ പ്രദീപ സഭ - കുമ്പളം.

8. പണ്ഡിറ്റ് കെ പി കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?
  Ans: 1925.

9. പണ്ഡിറ്റ് കെ പി കറുപ്പൻ അരയ സമാജം സ്ഥാപിച്ച വർഷം?
  Ans: 1907.

10. പണ്ഡിറ്റ് കെ പി കറുപ്പനോടൊപ്പം 1913 ൽ 'കൊച്ചിൻ പുലയ മഹാസഭ' സ്ഥാപിച്ചതാര്?
  Ans: കൃഷ്ണാദിയാശാൻ.

11. 1913 ൽ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകനാര്?
  Ans: പണ്ഡിറ്റ് കെ. പി. കറുപ്പൻ.

12. പണ്ഡിറ്റ് കെ പി കറുപ്പൻ അഖില കേരള അരയ മഹാസഭ സ്ഥാപിച്ച വർഷം?
  Ans: 1922.

13. പണ്ഡിറ്റ് കറുപ്പന്റെ ആദ്യ ഗുരു ആര്?
  Ans: അഴീക്കൽ വേലു വൈദ്യൻ.

14. പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയതാര്?
  Ans: മംഗലപ്പിള്ളി കൃഷ്ണനാശാൻ.

15. അരയ സമുദായ പരിഷ്കരണത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?
  Ans: വാല സമുദായ പരിഷ്കാരിണി സഭ.

16. പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യത്തെ കൃതി?
  Ans: ലങ്കാമർദ്ദനം.

17. പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കവിത?
  Ans: സ്തോത്ര മന്ദാരം.

18. ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കു മെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?
Ans: ജാതിക്കുമ്മി.
✅ ജാതിക്കുമ്മിയുടെ കർത്താവാര്?
  പണ്ഡിറ്റ് കെ. പി. കറുപ്പൻ.

19. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന?
  Ans: ആചാരഭൂഷണം.

20. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിന് സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ?
  Ans: ഉദ്യാനവിരുന്ന്, ബാലകലേശം.

21. ചട്ടമ്പിസ്വാമികളുടെ സമാധിയുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?
  Ans: സമാധി സപ്താഹം.

22. ടി കെ മാധവന്റെ നിര്യാണത്തെ തുടർന്ന് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?
  Ans: ചരമഗതം.

23. പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാല പ്രവർത്തിക്കുന്നതെവിടെ?
  Ans: ചേരാനെല്ലൂർ.

24. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയതാര്?
  Ans: സുഗതകുമാരി. (2013.)

25. 'പണ്ഡിറ്റ് കറുപ്പൻ: ജീവിതവും പോരാട്ടവും' എന്ന കൃതിയുടെ രചയിതാവ് ആര്?
  Ans: ഗോപിനാഥ് പനങ്ങാട്.

26. 'പണ്ഡിറ്റ് കറുപ്പൻ വിപ്ലവം കവിതയിലും സാമൂഹിക രംഗത്തും' എന്ന കൃതിയുടെ കർത്താവാര്?
  Ans: തങ്കപ്പൻ പൂയപ്പള്ളി.

27. പണ്ഡിറ്റ് കെ പി കറുപ്പൻ രചിച്ച പ്രധാന നാടകങ്ങൾ:
      ബാലകലേശം, പഞ്ചവടി, ലങ്കാമർദ്ദനം, ധ്രുവചരിതം, എഡ്വേർഡ് വിജയം, ഉലൂപോഖ്യാനം.

28. പണ്ഡിറ്റ് കെ പി കറുപ്പൻ രചിച്ച പ്രധാന കൃതികൾ:
       ജാതിക്കുമ്മി, കൈരളി കൗതുകം, സമാധി സപ്താഹം, രാജരാജ പർവ്വം, ദീനസ്വരം, ശകുന്തള, രാജർഷി സ്മരണകൾ, ബാലോദ്യാനം, ചിത്രലേഖ, ധീവര തരുണിയുടെ വിലാപം, ധർമ്മ കാഹളം, സ്തോത്ര മന്ദാരം, പാവങ്ങളുടെ പാട്ട്, ശാകുന്തളം വഞ്ചിപ്പാട്ട്, ഉർവ്വശി, ഭഞ്ജിത വിമാനം, കാവ്യ പേടകം, അരയ പ്രശസ്തി, ജൂബിലി ഗാനം, കാളിയമർദ്ദനം തുള്ളൽ, ആചാരഭൂഷണം, തിരുനാൾ കുമ്മി, കേരളത്തിലെ സാമുദായിക ഗാനകലകൾ, കാട്ടിലെ ജ്യേഷ്ഠൻ, സൗദാമിനി, ലളിതോപഹാരം, ജീവചരിതം, സുഗതസൂക്തം.
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments