Kerala PSC മനുഷ്യ ശരീരം പൊതു അറിവ്

മനുഷ്യ ശരീരം പൊതു അറിവ്

മനുഷ്യരിൽ ആദ്യം വളരാൻ തുടങ്ങുന്ന ശരീരാവയവം, മനുഷ്യ ശരീരം പൊതു അറിവ്, മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി,മനുഷ്യ ശരീരത്തിലെ പമ്പ്,പെരികാർഡിയം,

ഹൃദയം

1. മനുഷ്യരിൽ ആദ്യം വളരാൻ തുടങ്ങുന്ന ശരീരാവയവം?
           🟥 ഹൃദയം.


മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി എന്നറിയപ്പെടുന്നത്?
        Ans:   ഹൃദയപേശി.

✅ മനുഷ്യ ശരീരത്തിലെ പമ്പ് എന്നറിയപ്പെടുന്നത്?
Ans:   ഹൃദയം.


2. ഹൃദയത്തെ പൊതിഞ്ഞു കാണുന്ന ഇരട്ട സ്തരമുള്ള ആവരണം?
Ans:    പെരികാർഡിയം.

3. മനുഷ്യഹൃദയത്തിലെ മുകളിലത്തെ അറകൾ?
Ans: ഓറിക്കിളുകൾ (ഏട്രിയങ്ങൾ)
✅   മനുഷ്യഹൃദയത്തിലെ താഴത്തെ അറകൾ?
       വെൻട്രിക്കിളുകൾ.

4. ശുദ്ധ രക്തമുള്ള ഹൃദയ അറകൾ ഏത്?
Ans:     ഇടത്തെ അറകൾ
✅ അശുദ്ധ രക്തമുള്ള ഹൃദയ അറകൾ?
       വലത്തെ അറകൾ

5. ഹൃദയമിടിപ്പ് പരിശോധിക്കാനുള്ള ഉപകരണമേത്?
Ans:      സ്റ്റെതസ്കോപ്പ്.
✅ സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാരാണ്?
       റെനെ ലെനക്.

6. ഹൃദയ അറകളുടെ സങ്കോചം ഏതു പേരിൽ അറിയപ്പെടുന്നു?
Ans:      സിസ്റ്റളി.
✅ ഹൃദയ അറകളുടെ വിശ്രമാവസ്ഥയാണ്?
         ഡയസ്റ്റളി.
✅ ഒരു ഹൃദയസ്പന്ദനം = ഒരു സിസ്റ്റളിയും ഒരു ഡയസ്റ്റളിയും.
✅ ഒരു ഹൃദയ സ്പന്ദനത്തിന് വേണ്ട സമയം?
        0.8 സെക്കൻഡ്.

7. ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന കൂടിയ മർദ്ദമാണ്?
Ans:     സിസ്റ്റളിക് പ്രഷർ 
              (120mm Hg)
✅ ഹൃദയം വിശ്രമിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദമാണ്?               
         ഡയസ്റ്റളിക് പ്രഷർ
             (80mm Hg)
✅ മനുഷ്യന്റെ സാധാരണ രക്തസമ്മർദ്ദം?
           120/80 mm Hg.

8. പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ഹൃദയസ്പന്ദന നിരക്ക്?
Ans:   72 തവണ / മിനിറ്റ്
✅ മനുഷ്യഹൃദയം സ്പന്ദിച്ച് തുടങ്ങുന്നത് എപ്പോൾ?
      ഭ്രൂണത്തിന് 4 ആഴ്ച പ്രായമാകുമ്പോൾ.

9. രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
Ans: സ്ഫിഗ്മോമാനോമീറ്റർ
✅ രക്ത ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന രോഗം?
       ഹൈപ്പർടെൻഷൻ
     (അമിത രക്തസമ്മർദ്ദം)
നിശ്ശബ്ദ കൊലയാളി എന്നറിയപ്പെടുന്നത്? 
       അമിത രക്തസമ്മർദ്ദം.

10. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധം?
      Ans:      റിസർപ്പിൻ.
✅ രക്ത സമ്മർദ്ദം വർദ്ധിക്കാൻ കാരണമാകുന്ന ഭക്ഷണ ഘടകം?
               ഉപ്പ്.

11. ഹൃദയസ്പന്ദന നിരക്ക് വളരെ താഴുമ്പോൾ സാധാരണനിലയിലാക്കുന്ന ഉപകരണം?
      Ans: പേസ്മേക്കർ.
✅ ഹൃദയത്തിന്റെ പേസ്മേക്കർ എന്നറിയപ്പെടുന്നത്?
              SA node

12. രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ?
Ans: ത്രോംബോസിസ്.
✅ ഉയർന്ന രക്തസമ്മർദ്ദം കൊണ്ട് രക്തക്കുഴലുകൾ പൊട്ടി പോകുന്ന അവസ്ഥ? 
          ഹെമറേജ്.

13. ഹൃദയധമനികൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയുടെ പേര്?
Ans: ബൈപ്പാസ് ശസ്ത്രക്രിയ.

✅ ഹൃദയധമനികളിലെ തടസ്സങ്ങൾ നീക്കാൻ ഉപയോഗിക്കുന്ന ചികിത്സാരീതി?
     ആൻജിയോപ്ലാസ്റ്റി.
( ആൻജിയോഗ്രാഫി - തടസ്സങ്ങൾ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന നവീന പരിശോധനാ രീതി)
✅ ഹൃദയസംബന്ധമായ തകരാറുകൾ മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്? 
    ഇലക്ട്രോ കാർഡിയോ ഗ്രാഫ് (ECG)

14. സ്റ്റെന്റ് ചികിത്സ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
      Ans: ഹൃദയം.

15. ഓപ്പൺഹാർട്ട് സർജറിയുടെ ഉപജ്ഞാതാവാര്?
    Ans: വാൾട്ടൺ ലില്ലിഹെയ്.

16. ആദ്യ കൃത്രിമഹൃദയമേത്?
     Ans: ജാർവിക് 7.
      (by റോബർട്ട് ജാർവിക്.)

17. ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാര്?
       Ans: ലൂയിസ് വാഷ്കാൻസ്കി.
✅ ലോകത്താദ്യമായ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്?
  ഡോ: ക്രിസ്ത്യൻ ബർണാഡ്.
                 (1967 ൽ)

✅ ഇന്ത്യയിലാദ്യമായ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്?
      ഡോ: പി. വേണുഗോപാൽ.
(AIIMS, ന്യൂഡൽഹി)(1994 ൽ).

✅ കേരളത്തിലാദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്?
     ഡോ: ജോസ് ചാക്കോ പെരിയപ്പുറം. 
( മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി)(2003 ൽ)

✅ കേരളത്തിലാദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവെച്ചത്? 
      ഡോ ജോസ് ചാക്കോ, പെരിയപ്പുറം
( ലിസി ഹോസ്പിറ്റൽ 2017 ൽ.)

ശ്വാസകോശം

18. പേശികളില്ലാത്ത അവയവം ഏതാണ്?
Ans: ശ്വാസകോശം.
✅ ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരമേത്? 
          പ്ലൂറ.

19. ശ്വാസകോശത്തിലെ വായു അറകൾക്ക് പറയുന്ന പേര്?
      Ans: ആൽവിയോള.

20. വായുഅറകളിൽ കാണപ്പെടുന്ന രോഗാണുക്കളെയും പൊടിപടലങ്ങളെയും വിഴുങ്ങി നശിപ്പിക്കുന്ന പ്രത്യേകതരം കോശങ്ങൾ?
       മാക്രോഫേജുകൾ.
അതുകൊണ്ടുതന്നെ ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്?
🟥 മാക്രോ ഫേജുകൾ.

21. ശ്വാസകോശത്തേയും ശ്വാസ നാളിയേയും ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനം?
     🟥 പൾമണോളജി.

22. നന്നായി ശ്വസിക്കാൻ കഴിയാത്തത് മൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ?
    🟥 അസ്ഫിക്സിയ.

23. പുകയിലയിലെ വിഷപദാർത്ഥങ്ങൾ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതു മൂലം അവ പൊട്ടി വൈറ്റൽ കപ്പാസിറ്റി കുറയുന്ന രോഗം?
    🟥 എംഫിസിമ.

24. പുകയിലയിലെ ടാർ, കാർബൺമോണോക്സൈഡ് എന്നിവ വായു അറകളിൽ അടിഞ്ഞുകൂടി ശ്വാസകോശത്തിന് വീക്കം ഉണ്ടാകുന്ന അവസ്ഥ?
  🟥 ബ്രോങ്കൈറ്റിസ്.

25. മറ്റ് ശ്വാസകോശ രോഗങ്ങൾ ശ്വാസകോശാർബുദം, ന്യൂമോണിയ, ആസ്തമ, സാർസ്, സിലിക്കോസിസ്.

ദഹനവ്യവസ്ഥ

26. ആഹാരപദാർത്ഥങ്ങളുടെ ദഹനം ആരംഭിക്കുന്നത്?
       Ans: വായിൽ വച്ച്.
✅ ആഹാരപദാർത്ഥങ്ങളുടെ ദഹനം പൂർണമാകുന്നത്?
     ചെറുകുടലിൽ വെച്ച്.

27. ഭക്ഷണം കടന്നുചെല്ലുമ്പോഴുള്ള അന്നനാളത്തിലെ തരംഗ രൂപത്തിലുള്ള ചലനത്തിന്റെ പേര്?
      Ans: പെരിസ്റ്റാൾസിസ്.

28. ആമാശയത്തിലെ ആസിഡ് ഏത്?
 Ans: ഹൈഡ്രോക്ലോറിക് ആസിഡ് (HCL)
✅ ആമാശയത്തിലെ pH നിയന്ത്രിക്കുകയും ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നത്?
       HCL.

29. ആമാശയത്തിൽ വെച്ചുള്ള ദഹനം പൂർത്തിയാവാൻ എടുക്കുന്ന സമയം?
    🟥 4 - 5 മണിക്കൂർ.

30. ആമാശയത്തിലെ കുഴമ്പ് രൂപത്തിലുള്ള ഭക്ഷണത്തിന് പറയുന്ന പേര്?
    🟥 കൈം (Chyme).

31. ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന പോഷകാഗിരണത്തിനുള്ള വിരലുകൾ പോലെയുള്ള ഭാഗങ്ങൾ?
     Ans: വില്ലസ്സുകൾ.


പല്ലുകൾ

32. ജനിച്ച ശേഷം ആദ്യം മുളയ്ക്കുന്ന പല്ലുകൾ?
    🟥 പാൽപ്പല്ലുകൾ (20 എണ്ണം).

33. മനുഷ്യരിലെ സ്ഥിരദന്തങ്ങളുടെ എണ്ണമെത്ര?
     🟥 32.

മനുഷ്യരിലെ നാല് തരം പല്ലുകളെ പരിചയപ്പെടുക:-
1) ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന, വായുടെ ഏറ്റവും മുൻപിലായി ഉളി പോലിരിക്കുന്ന പല്ലുകൾ. - ഉളിപ്പല്ലുകൾ (incisors), (4 + 4 = 8 എണ്ണം).

2) ആഹാരവസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന ഉളി പല്ലുകൾക്ക് ഇരുവശവുമായിട്ട് കാണുന്ന പല്ലുകൾ - കോമ്പല്ലുകൾ (1+1 + 1+1 = 4 എണ്ണം.)
📢 സസ്യഭോജികളിൽ കോമ്പല്ല് ഉണ്ടാവില്ല.

3) & 4)  ആഹാരവസ്തുക്കൾ ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ - [അണപ്പല്ലുകൾ 2 തരം].
a) ചർവ്വണകം - 12 (3+3 + 3+3 = 12 എണ്ണം)
b) അഗ്ര ചർവ്വണകം - 8 (2+2 + 2+2 = 8 എണ്ണം)

34. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം?
      Ans: ഇനാമൽ. ( നിർജ്ജീവമാണ്.)
✅ ഇനാമലിന്റെ ആരോഗ്യസ്ഥിതിക്കാവശ്യമായ മൂലകം? 
           ഫ്ലൂറിൻ.
✅ മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന കാൽസ്യം അടങ്ങിയ യോജകകല? 
            സിമന്റം.
✅ പല്ലുകൾ നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല? 
              ഡെന്റൈൻ.

35. പല്ല് (എല്ലുകളും) നിർമ്മിച്ചിരിക്കുന്ന പ്രധാന ഘടകം?
     🟥 കാൽസ്യം ഫോസ്ഫേറ്റ്.

കരൾ

36. ശരീരത്തിലെ രാസ പരീക്ഷണ ശാല എന്നറിയപ്പെടുന്നത്?
         🟥 കരൾ.
✅ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം, മനുഷ്യ ശരീരത്തിലെ   ഏറ്റവും വലിയ ഗ്രന്ഥി?
           🟥  കരൾ.
ഏറ്റവുമധികം ഇരുമ്പ്, കൊഴുപ്പ് എന്നിവ സംഭരിക്കപ്പെടുന്ന അവയവം
           കരൾ.
 ✅ ഏറ്റവുമധികം താപം ഉല്പാദിപ്പിക്കുന്ന അവയവം?
            കരൾ.
✅ വിഷ വസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം?
           കരൾ.
പുനരുജ്ജീവന ശക്തിയുള്ള അവയവം?
          Ans: കരൾ.

37. അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ ഏത്?
Ans: വൈറ്റമിൻ A.
✅ കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈറ്റമിൻ?
         വൈറ്റമിൻ K.

38. കരളിൽ നിർമ്മിക്കപ്പെടുന്ന വിഷവസ്തു?
       Ans: അമോണിയ.
✅ അമോണിയ, കാർബൺ ഡയോക്സൈഡുമായി ചേർന്ന് യൂറിയ ഉണ്ടാകുന്നു.
✅ അപ്പോൾ യൂറിയ നിർമാണം നടക്കുന്ന ശരീരഭാഗം?
             കരൾ.

39. കരളിൽ വെച്ച് യൂറിയ നിർമ്മിക്കപ്പെടുന്ന പ്രക്രിയ അറിയപ്പെടുന്നത്?
🟥 ഓർണിതൈൻ പരിവൃത്തി.

40. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് ഏത്?
      Ans: ഗ്ലൈക്കോജൻ

41. അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണ്ണാവസ്ഥക്ക് പറയുന്ന പേര്?
   Ans: സീറോസിസ്.
✅ മദ്യത്തോടുള്ള അതിയായ ആസക്തി?
           ഡിപ്സോമാനിയ.

വൃക്ക

42. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജ്ജനാവയവം ഏത്?
      Ans: വൃക്കകൾ.
✅ മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്?
         വൃക്കകൾ.
✅ ആദ്യമായി മാറ്റിവെക്കപ്പെട്ട അവയവം?
            വൃക്ക.

43. വൃക്കയുടെ അടിസ്ഥാനഘടകം?
Ans: നെഫ്രോൺ
✅ രക്തത്തിൽ നിന്നും മൂത്രം അരിച്ചു മാറ്റുന്നത്?
        നെഫ്രോണുകൾ
♦️ നെഫ്രോണിന്റെ കപ്പാകൃതിയിലുള്ള ഭാഗം?
    ബോമാൻസ് ക്യാപ്സ്യൂൾ.

44. മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം?
Ans: യൂറോക്രോം.

45. വൃക്കയിലെ കല്ല് രാസപരമായി എന്താണ്?
Ans: കാത്സ്യം ഓക്സലേറ്റ്.
✅ വൃക്കകളിൽ കല്ലിന്റെ അനക്കം മൂലം ഉണ്ടാകുന്ന വേദന?
          റീനൽ കോളിക്ക്.

46. വൃക്കകൾ പ്രവർത്തനരഹിതമായി യൂറിയയും മറ്റു വിസർജ്ജ്യ വസ്തുക്കളും രക്തത്തിൽ തന്നെ നിലനിൽക്കുന്ന അവസ്ഥ?
        Ans: യുറീമിയ.

47. മൂത്രത്തിലൂടെ രക്തം നഷ്ടമാകുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്?
         Ans: ഹെമറ്റൂറിയ.

48. ശരീരത്തിലുണ്ടാകുന്ന അണുബാധയോ വിഷബാധയോ മൂലം വൃക്കക്കുണ്ടാകുന്ന വീക്കം?
Ans: നെഫ്രൈറ്റിസ്

49. വൃക്കകൾ പൂർണമായും തകരാറിലാകുമ്പോൾ രക്തശുദ്ധീകരണത്തിന് അവലംബിക്കുന്ന മാർഗം?
Ans: ഹീമോ ഡയാലിസിസ്.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments