LGS Previous Questions |Question paper code: 245/2023-M part II

LGS Previous Questions |Questionpapercode: 245/2023-M part II
 

Questionpapercode: 245/2023-MGK Mock Test part II| LDC | LGS



51.
പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം :
A) ഉത്തർപ്രദേശ്
B) മഹാരാഷ്ട്ര
C) കേരളം
D) കർണ്ണാടക
52.
ശരിയായത് കണ്ടെത്തുക :
(i) ജിമ്മി ജോർജ് - വോളിബോൾ
(ii) പ്രീജ ശ്രീധരൻ - നീന്തൽ
(iii) ബോബി അലോഷ്യസ് - ഹൈജമ്പ്
(iv) ചിത്ര കെ. സോമൻ - അത്ലറ്റ്
A) (i), (ii), (iii) ശരി
B) (i), (iii), (iv) ശരി
C) (i), (ii), (iv) ശരി
D) (ii), (iii), (iv) ശരി
53.
കപടഫലങ്ങളിൽ ഉൾപ്പെടാത്ത ഫലം ഏത്?
A) ആപ്പിൾ
B) മാങ്ങ
C) കശുമാങ്ങ
D) സഫർജൽ
54.
ഒരു ആഹാര ശൃംഖലയിൽ ആദ്യ ഉപഭോക്താവ് ആവാൻ കഴിയാത്ത ജീവിവർഗ്ഗം :
A) മാംസഭുക്ക്
B) സസ്യഭുക്ക്
C) മിശ്രഭുക്ക്
D) വിഘാടകർ
55.
ഭക്ഷണത്തിലൂടെയല്ലാതെ മനുഷ്യന് ലഭിക്കുന്ന ജീവകം ഏതാണ്?
A) ജീവകം B
B) ജീവകം C
C) ജീവകം A
D) ജീവകം D
56.
മനുഷ്യരിൽ അവസാനം മുളച്ചു വരുന്ന പല്ല് ഏതാണ്?
A) അഗ്രചർവണകം
B) കോമ്പല്ല്
C) ചർവണകം
D) ഉളിപ്പല്ല്
57.
വംശനാശഭീഷണി നേരിട്ട നീലഗിരി താർ സംരക്ഷിക്കപ്പെട്ട നാഷണൽ പാർക്ക്?
A) സൈലന്റ് വാലി
B) ഇരവികുളം
C) പാമ്പാടും ചോല
D) മതികെട്ടാൻ ചോല
58.
താഴെ കൊടുത്ത ജീവകങ്ങളിൽ ബി. കോംപ്ലക്‌സ് ഗ്രൂപ്പിൽ പെടാത്ത ജീവകം ഏത്?
A) ടോക്കോഫെറോൾ
B) തയാമിൻ
C) നിയാസിൻ
D) റൈബോഫ്ലാവിൻ
59.
മണ്ണ് പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത് മണ്ണിൻ്റെ ഏത് പരിശോധിക്കാനാണ്?
A) മണ്ണിന്റെ pH പരിശോധനയ്ക്ക്
B) മണ്ണിന്റെ ജലവാഹകശേഷി അറിയുന്നതിന്
C) മണ്ണിന്റെ രാസഘടന മനസ്സിലാക്കുന്നതിന്
D) മണ്ണിലെ ജൈവാംശം പരിശോധിക്കുന്നതിന്
60.
ഒരു വസ്‌തു എല്ലാം നിറങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കിൽ ആ വസ്‌തുവിന്റെ നിറം എന്തായിരിക്കും?
A) കറുപ്പ്
B) വെളുപ്പ്
C) നീല
D) ഇതൊന്നുമല്ല
61.
നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക്കാണ് :
A) തെർമോസെറ്റിങ് പ്ലാസ്റ്റിക്ക്
B) തെർമോ പ്ലാസ്റ്റിക്ക്
C) പോളിത്തീൻ
D) ഇതൊന്നുമല്ല
62.
വ്യത്യസ്‌ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് മണ്ണിനാണ് കുമ്മായം ചേർക്കേണ്ടത്?
A) 7
B) 8
C) 9
D) 5
63.
സമതല ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിൻ്റെ സവിശേഷതകളെ കുറിച്ച് താഴെ കൊടുത്തിട്ടുള്ള പ്രസ്‌താവനകളിൽ ശരിയായ പ്രസ്‌താവന/ പ്രസ്‌താവനകൾ ഏതാണ്?
(1) വസ്തു‌വിൻ്റെ അതേ വലിപ്പമാണ് പ്രതിബിംബത്തിന്
(2) ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കും പ്രതിബിംബത്തിലേക്കുമുള്ള ദൂരം തുല്യമായിരിക്കും
(3) പ്രതിബിംബം നിവർന്നതും യഥാർത്ഥവുമായിരിക്കും
A) (1) മാത്രം ശരിയാണ്
B) (2) മാത്രം ശരിയാണ്
C) (1) & (2) മാത്രം ശരിയാണ്
D) (2) & (3) മാത്രം ശരിയാണ്
64.
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏത്?
(1) ഒരു വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം
(2) സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം
(3) വൃത്താകാര പാതയിലൂടെയുള്ള ചലനമാണ് - നേർരേഖാ ചലനം
A) (1) മാത്രം ശരിയാണ്
B) (1) & (2) മാത്രം ശരിയാണ്
C) (1), (2) & (3) ശരിയാണ്
D) ഇതൊന്നുമല്ല
65.
2021 ജൂലായിൽ ജെഫ് ബെസോസ് നടത്തിയ ബഹിരാകാശയാത്രയിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത പ്രായം കൂടിയ വ്യക്തി :
A) മാർക്ക് ബെസോസ്
B) ഒലിവർ ഡീമൻ
C) വാലി ഫങ്ക്
D) ഇവരാരുമല്ല
66.
'ഗാനിമിഡിൻ്റെ അന്തരീക്ഷത്തിൽ നീരാവിയുടെ തെളിവുകൾ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി'. ഗാനിമിഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
A) വ്യാഴം
B) ശനി
C) ശുക്രൻ
D) ചൊവ്വ
67.
ഡങ്കിപ്പനി പരത്തുന്നതേതുതരം കൊതുക്?
A) പെൺ ഏഡീസ്
C) പെൺ അനോഫലീസ്
B) ആൺ ഏഡീസ്
D) ആൺ അനോഫലീസ്
68.
ഒറ്റപ്പെട്ടത് കണ്ടെത്തുക :
A) ഡി.പി.റ്റി. - വാക്സിൻ
B) DOTS - ക്ഷയം
C) AB രക്തഗ്രൂപ്പ് - സാർവ്വത്രിക ദാതാവ്
D) അഡ്രിനാലിൻ - ഹോർമോൺ
69.
മുറിവിൽ നിന്നും അധിക രക്തസ്രാവം ഉണ്ടാവുന്നത് ഏത് പോഷകത്തിൻ്റെ കുറവ് മൂലമാണ്?
A) വൈറ്റമിൻ 'എ'
B) വൈറ്റമിൻ 'കെ'
C) വൈറ്റമിൻ 'ഇ'
D) വൈറ്റമിൻ 'ബി'
70.
NACO ഏത് രോഗവുമായി ബന്ധപ്പെട്ട സംഘടനയാണ്?
A) ക്യാൻസർ
B) എയ്‌ഡ്‌സ്
C) പ്രമേഹം
D) സിറോസിസ്
71.
താഴെ കൊടുത്തിരിക്കുന്നതിൽ ജലജന്യ രോഗം ഏത്?
A) ക്ഷയരോഗം
B) മലേറിയ
C) കോളറ
D) ചിക്കൻപോക്‌സ്
72.
കണ്ണിന്റെ ഏത് ഭാഗമാണ് മാറ്റിവയ്ക്കാനാവുന്നത്?
A) കണ്ണ് പൂർണ്ണമായും
B) റെറ്റിന
C) ഒപ്റ്റിക് നേർവ്
D) കോർണിയ
73.
ഉത്തേജക മരുന്നിൻ്റെ സ്ഥിരോപയോഗം കായികതാരങ്ങൾക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ ഏത്?
A) മുഖക്കുരു
B) മാനസിക ചാഞ്ചാട്ടം
C) വർദ്ധിച്ച ആക്രമണാത്മകത
D) മുകളിൽ കൊടുത്തതെല്ലാം
74.
അനിയന്ത്രിത കോശ വളർച്ച ഏത് രോഗത്തിന്റെ ലക്ഷണമാണ്?
A) മെനഞ്ചയിറ്റീസ്
B) അർബുദം
C) ഹൃദയസ്‌തംഭനം
D) പക്ഷാഘാതം
75.
വിളർച്ച (അനീമിയ) ഏത് ധാതുവിൻ്റെ കുറവുകൊണ്ടുണ്ടാകുന്നു?
A) കാൽസ്യം
B) ഇരുമ്പ്
C) സോഡിയം
D) മഗ്നീഷ്യം
76.
കേരളത്തിൽ സ്വാന്തന പരിചരണ നയം (പാലിയേറ്റീവ് കെയർ പോളിസി) ഏത് വർഷം നിലവിൽ വന്നു?
A) 2009
B) 2013
C) 2003
D) 2008
77.
താഴെ കൊടുത്തിരിക്കുന്നതിൽ ലോകമാകെ കുട്ടികളുടെ നിശാന്ധതയ്ക്ക് കാരണമായതേത്?
A) വൈറ്റമിൻ 'എ' യുടെ കുറവ്
B) ഗ്ലൂക്കോമ
C) തിമിരം
D) പ്രോട്ടിൻ കുറവ്
78.
കേരള ഗവണ്മെൻ്റിൻ്റെ ആരോഗ്യരംഗത്തെ ത്രിതല സംവിധാനത്തിൽ മൂന്നാമതായി വരുന്ന ആരോഗ്യ സ്ഥാപനം ഏത്?
A) താലൂക്ക് ആശുപത്രി
C) ജില്ലാ ആശുപത്രി
B) മെഡിക്കൽ കോളേജ് ആശുപത്രി
D) പ്രാഥമിക ആരോഗ്യകേന്ദ്രം
79.
ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ശിശു മരണനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തി യിരിക്കുന്നത്?
A) ഗോവ
B) പശ്ചിമബംഗാൾ
C) കേരളം
D) കർണ്ണാടകം
80.
താഴെ കൊടുത്തിരിക്കുന്നതിൽ പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരീരഭാര അനുപാതം (BMI) ?
A) 25-29.9 kg/m²
C) 15.5-18.5 kg/m²
B) 29-35.0 kg/m²
D) 18.5-24.9 kg/m²
Result:
 

Post a Comment

0 Comments