LGS Previous Questions |Questionpapercode: 245/2023-M Part I

 

LGS LDC GK mock test
 

GK Mock Test | LDC | LGS



1.
'വേദാധികാരനിരൂപണം' ആരുടെ കൃതിയാണ്?
A) ബ്രഹ്മാനന്ദ ശിവയോഗി
B) ചട്ടമ്പിസ്വാമികൾ
C) വൈകുണ്ഠസ്വാമികൾ
D) ശ്രീനാരായണഗുരു

2.
ഇന്ത്യയിൽ നിലവിലിരുന്ന ഏത് സംവിധാനത്തിന് പകരമാണ് 'നീതി ആയോഗ്' നിലവിൽ വന്നത്?
A) ലോക്‌പാൽ
B) ഇലക്ഷൻ കമ്മീഷൻ
C) പ്ലാനിംഗ് കമ്മീഷൻ
D) ഓംബുഡ്‌സ്മ‌ാൻ
3.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 'ലക്‌നൗ'വിൽ നേതൃത്വം കൊടുത്തത്?
A) ബീഗം ഹസ്രത്ത് മഹൽ
B) താന്തിയാ തോപ്പി
C) നാനാ സാഹിബ്
D) മൌലവി അഹമ്മദുള്ള

4.
താഴെ പറയുന്നവയിൽ ഏത് സംഭവമാണ് റൗലറ്റ് നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടത്?
A) ദണ്ഡി മാർച്ച്
B) ചൌരി ചൌരാ അക്രമം
C) ബംഗാൾ വിഭജനം
D) ജാലിയൻ വാലാബാഗ് കൂട്ടക്കൊല
5.
അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം?
A) ഉപ്പുസത്യാഗ്രഹം
B) പ്ലേഗ് ബോണസ്
C) ചമ്പാരൻ സമരം
D) പരുത്തി കൃഷിയുടെ തകർച്ച

6.
തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എത്ര മണിക്കൂർ മുമ്പ് ഇലക്ഷൻ പ്രചരണം അവസാനിപ്പിക്കണം?
A) 36 മണിക്കൂർ
B) 24 മണിക്കൂർ
C) 12 മണിക്കൂർ
D) 48 മണിക്കൂർ
7.
സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകിയ സാംസ്‌കാരിക പ്രസ്ഥാനം?
A) ജാതിനാശിനി സഭ
B) ജാതിവിരുദ്ധ സഭ
C) വിദ്യാപോഷിണി
D) യുവവിദ്യാ സംഘം
8.
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?
A) 140
B) 141
C) 120
D) 121

9.
സ്വാതന്ത്ര്യസമരകാലത്തെ മലയാള പത്രം 'സ്വദേശാഭിമാനി'യുടെ ആദ്യ പത്രാധിപർ?
A) മന്നത്ത് പത്മനാഭൻ
B) സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള
C) കേസരി ബാലകൃഷ്ണപിള്ള
D) സി. പി. ഗോവിന്ദപിള്ള
10.
'മാറുമറയ്ക്കൽ സമരം' എന്ന പേരിൽ അറിയപ്പെട്ട പ്രക്ഷോഭം?
A) അഞ്ചുതെങ്ങ് പ്രക്ഷോഭം
B) ചാന്നാർ ലഹള
C) ആറ്റിങ്ങൽ കലാപം
D) മാപ്പിള ലഹള

11.
താഴെ പറയുന്നവരിൽ ആരാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ചത്?
A) കുറുമ്പ്രനാട് രാജ
B) വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
C) തലയ്ക്കൽ ചന്തു
D) തച്ചോളി ഒതേനൻ
12.
വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ എത്ര?
A) 250 രൂപ
B) 150 രൂപ
C) 300 രൂപ
D) 350 രൂപ
13.
രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
A) നിലവിലുള്ള രാജ്യസഭാ അംഗങ്ങൾ
B) ലോക്‌സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
C) സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
D) സംസ്ഥാന നിയമസഭകളിലെയും ലോക്‌സഭയിലെയും അംഗങ്ങൾ

14.
സൈമൺ കമ്മീഷനെതിരെ നടന്ന പ്രകടനത്തിൽ ഉണ്ടായ ലാത്തിചാർജ്ജിൽ പരിക്കേറ്റതിനെ തുടർന്ന് മരണമടഞ്ഞ ദേശസ്നേഹി?
A) ലാലാ ലജ്‌പത് റായ്
B) അരവിന്ദ്ഘോഷ്
C) രാജ് ഗുരു
D) കുതി റാം ബോസ്
15.
താഴെ പറയുന്നവരിൽ ആരെയാണ് 'ഇംപിച്ച്മെൻ്റ്' എന്ന പ്രക്രിയയിലൂടെ അധികാര സ്ഥാനത്തുനിന്നും പുറത്താക്കാൻ കഴിയുക?
A) മുഖ്യമന്ത്രി
B) പ്രധാനമന്ത്രി
C) ഗവർണർ
D) രാഷ്ട്രപതി
16.
ഭഗത് സിംഗ് സ്‌മാരകമായ ഭഗത് സിംഗ് ചൌക്ക് സ്ഥിതി ചെയ്യുന്ന നഗരം?
A) ലാഹോർ
B) അമൃതസർ
C) ഗുരുദാസ് പൂർ
D) റാവൽപിണ്ടി

17.
പ്രാഥമിക വിദ്യാഭ്യാസം മൌലികാവകാശമായി മാറിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
A) 84
B) 86
C) 79
D) 73
18.
താഷ്കന്റ് പ്രഖ്യാപനം ഒപ്പുവെച്ചത് എന്തിനുവേണ്ടി?
A) ഇന്ത്യ-ചൈന യുദ്ധം പരിഹരിക്കുന്നതിന്
B) ഇന്ത്യ-പാകിസ്ഥാൻ യുദ്ധം പരിഹരിക്കുന്നതിന്
C) ഇന്ത്യ-ബംഗ്ലാദേശ് യുദ്ധം പരിഹരിക്കുന്നതിന്
D) ഇന്ത്യ-അഫ്ഗാനിസ്ഥാൻ യുദ്ധം പരിഹരിക്കുന്നതിന്
19.
1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങളാണ് ശരിയായിട്ടുള്ളത്? (i) ഉദാരവത്കരണനയം വ്യവസായ ലൈസൻസിംഗ് ഭൂരിഭാഗം ഉത്പന്നങ്ങൾക്കും ഒഴിവാക്കി (ii) സ്വകാര്യവത്കരണനയം ഗവൺമെന്റ്റ് ഉടമസ്ഥത സ്വകാര്യമേഖലക്ക് കൈമാറുന്നതാണ് (iii) ആഗോളവത്കരണനയം താരിഫ് ഉയർത്തുന്നതിനും ക്വാട്ട കുറയ്ക്കുന്നതിനും വേണ്ടിയാണ്
A) (i) ഉം (ii) ഉം ശരി
B) (i) ഉം (iii) ഉം ശരി
C) (ii) ഉം (iii) ഉം ശരി
D) (iii) മാത്രം ശരി

20.
കൂട്ടത്തിൽ ചേരാത്തത് ഏത്?
A) യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മിഷൻ (UGC)
B) സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യ കൗൺസിൽ (ICTE)
C) വിദ്യാഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സമിതി (NCERT)
D) മെഡിക്കൽ ഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ (ICMR)
21.
ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക്?
A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B) സഹകരണ ബാങ്കുകൾ
C) RBI
D) ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാർഡ്)
22.
ഏത് സംവിധാനത്തിൻ്റെ പിൻഗാമിയായാണ് 1995-ൽ ലോക വ്യാപാര സംഘടന നിലവിൽ വന്നത്?
A) GAAT
B) ASEAN
C) G 20
D) BRICS

23.
അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയുടെ പ്രസിഡന്റ്?
A) എസ്. രാധാകൃഷ്ണൻ
B) വി വി ഗിരി
C) ഫക്രുദ്ദീൻ അലി അഹമ്മദ്
D) രാജേന്ദ്രപ്രസാദ്
24.
ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏത് രാജ്യത്തേക്കാണ്?
A) സൌദി അറേബ്യ
B) അമേരിക്ക
C) സൌത്ത് ആഫ്രിക്ക
D) ഇംഗ്ലണ്ട്
25.
ഇന്ത്യയുടെ ധരാതലീയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
A) ഡൽഹി
B) ഡെറാഡൂൺ
C) മുംബൈ
D) ജയ്‌പൂർ
26.
പ്രകൃതിയിലെ ബോൺസായ് എന്നു വിശേഷിപ്പിക്കപ്പെടുന്ന വനങ്ങൾ?
A) മിതശീതോഷ്‌ണ വിശാലപത വനങ്ങൾ
B) പർവ്വത മിതശീതോഷ്‌ണ ചോല വനങ്ങൾ
C) ഉഷ്ണമേഖല അർദ്ധ നിത്യഹരിത വനങ്ങൾ
D) ഉഷ്ണമേഖല നിത്യഹരിത വനങ്ങൾ

27.
ഇന്ത്യയിൽ ആദ്യമായി ഒരു സസ്യത്തിൻ്റെ സംരക്ഷണാർത്ഥം സ്ഥാപിച്ച ദേശീയോദ്യാനം?
A) മതികെട്ടാൻ ചോല
B) പാമ്പാടും ചോല
C) ആനമുടി ചോല
D) കുറിഞ്ഞി മല
28.
ഞാറ്റുവേല ആരംഭിക്കുന്ന കാർഷിക മാസം?
A) ചിങ്ങം 1
B) മേടം 1
C) കുംഭം 1
D) മീനം 1
29.
നാണ്യവിളയായ റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?
A) ലാറ്ററേറ്റ് മണ്ണ്
B) എക്കൽ മണ്ണ്
C) ചുവന്ന മണ്ണ്
D) വന മണ്ണ്

30.
കോട്ടണോപോളിസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന നഗരം?
A) ഡൽഹി
B) കൽക്കട്ട
C) മുംബൈ
D) ജയ്‌പൂർ
31.
കേരളത്തിലെ ഇടത്തരം നദികളിൽ പെടാത്തത്?
A) പമ്പ
B) കല്ലടയാർ
C) ചാലിയാർ
D) പെരിയാർ
32.
മലനാട് ഇല്ലാത്ത ജില്ല?
A) പത്തനംതിട്ട
B) കൊല്ലം
C) ആലപ്പുഴ
D) മലപ്പുറം
33.
പമ്പാനദിയുടെ വൃഷ്ടി പ്രദേശം?
A) 2235 ച. കീ.
B) 2135 ച. കീ.
C) 2239 ച. കീ.
D) 2035 ച. കീ.
34.
പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത?
A) NH 966
B) NH 744
C) NH 183
D) NH 544
35.
ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം അതിർത്തി പങ്കിടുന്ന രാജ്യം?
A) നേപ്പാൾ
B) ഭൂട്ടാൻ
C) അഫ്ഗാനിസ്ഥാൻ
D) പാക്കിസ്ഥാൻ

36.
ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടുന്ന ഇടിയോടുകൂടിയ ശക്തമായ മഴ?
A) മാംഗോഷവർ
B) കാൽബൈശാഖി
C) ചാസിങ്
D) ഇവയൊന്നുമല്ല
37.
ഉത്തര കേരളത്തിലെ ഏക ശുദ്ധജല തടാകം?
A) വെള്ളായണി കായൽ
B) ശാസ്താംകോട്ട കായൽ
C) പൂക്കോട് തടാകം
D) ഇവയൊന്നുമല്ല
38.
മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ വച്ച് ഈയിടെ മരണപ്പെട്ട സിംഹം?
A) ജെസ്‌പ
B) ജംബോ
C) ജൂഡ്
D) ജാക്കി

39.
കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി?
A) മേഴ്സ‌ിക്കുട്ടിയമ്മ
B) പി. രാജീവ്
C) ആന്റണി രാജു
D) വി. അബ്ദു റഹ്മാൻ
40.
ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയത്?
A) ഗോദാവരി
B) കൃഷ്ണ‌
C) കാവേരി
D) മഹാനദി
41.
തീരപ്രദേശം കേരളത്തിൻ്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനമുണ്ട്?
A) 13%
C) 15%
B) 12%
D) 10%

42.
ചണമുൽപ്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം?
A) പാക്കിസ്ഥാൻ
B) ഇന്ത്യ
C) ചൈന
D) നേപ്പാൾ
43.
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന ട്രോഫി?
A) സ്വരാജ് ട്രോഫി
B) നെഹ്റു ട്രോഫി
C) ദിലീപ് ട്രോഫി
D) സന്തോഷ് ട്രോഫി
44.
താഴെ തന്നിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് കണ്ടെത്തുക? (i) സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വ്യാവസായിക നയം രൂപീകരിച്ചത് 1948-ൽ ആണ് (ii) ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് ജവഹർലാൽ നെഹ്‌റു ആണ് (iii) ആസൂത്രണ കമ്മീഷൻ 1950 ആഗസ്റ്റ് 15-ന് നിലവിൽ വന്നു (iv) എം. എൻ. റോയ് ആവിഷ്‌കരിച്ച പദ്ധതിയാണ് ജനകീയ പദ്ധതി
A) (i), (ii) ശരി
B) (iii), (iv) ശരി
C) (ii), (iv) ശരി
D) (i), (iv) ശരി
45.
താഴെ കൊടുത്തിരിക്കുന്ന പഞ്ചവത്സര പദ്ധതികളിൽ ഉചിതമായത് ഏത്? (i) 5-ാം പഞ്ചവത്സര പദ്ധതി 1974-79 കാലയളവിൽ ദാരിദ്ര്യ നിർമ്മാർജനത്തിന് പ്രാധാന്യം നല്‌കി (ii) 7-ാം പഞ്ചവത്സര പദ്ധതി 1985-1990 കാലയളവിൽ ആധുനികവത്കരണം തൊഴിലവസരങ്ങളുടെ വർദ്ധനവിന് പ്രാധാന്യം കൊടുത്തു (iii) 10-ാം പഞ്ചവത്സര പദ്ധതി 2002-2007 കാലയളവിൽ മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക ലക്ഷ്യം (iv) 12-ാം പഞ്ചവത്സര പദ്ധതി 2012-2017 കാലയളവിൽ മാനവശേഷി വികസനത്തിന് ഊന്നൽ നൽകി
A) (i), (iii), (iv) ശരി
B) (i), (ii), (iii) ശരി
C) (ii), (iii), (iv) ശരി
D) എല്ലാം ശരി

46.
ലിക്കുഡ് പാർട്ടി ഏത് രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ്?
A) ജപ്പാൻ
B) ജർമ്മനി
C) ഇറ്റലി
D) ഇസ്രായേൽ
47.
പ്രഭു സഭ എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ സഭയാണ്?
A) സൗദി
B) അമേരിക്ക
C) ഇംഗ്ലണ്ട്
D) നേപ്പാൾ
48.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നത്?
A) ഒരു ചെയർപേഴ്‌സൺ, മൂന്ന് മുഴുവൻ സമയ അംഗങ്ങൾ, ആറ് ഡീംഡ് അംഗങ്ങൾ
B) ഒരു ചെയർപേഴ്‌സൺ, നാല് മുഴുവൻ സമയ അംഗങ്ങൾ, അഞ്ച് ഡീംഡ് അംഗങ്ങൾ
C) ഒരു ചെയർപേഴ്‌സൺ, ഏഴ് മുഴുവൻ സമയ അംഗങ്ങൾ
D) ഒരു ചെയർപേഴ്‌സൺ, അഞ്ച് മുഴുവൻ സമയ അംഗങ്ങൾ, ഏഴ് ഡീംഡ് അംഗങ്ങൾ

49.
ആരുടെ നോവൽ ആണ് 'വല്ലി'?
A) പി.എഫ്. മാത്യൂസ്
B) ഉണ്ണി ആർ.
C) പെരുമ്പടവം ശ്രീധരൻ
D) ഷീല ടോമി
50.
68-ാമത് നെഹ്റു ട്രോഫി വള്ളംകളി വിജയി ആരാണ്?
A) കാരിച്ചാൽ ചുണ്ടൻ
B) കാട്ടിൽ മേക്കതിൽ
C) പായിപ്പാടൻ ചുണ്ടൻ
D) ഇതൊന്നുമല്ല
Result:
 

Post a Comment

0 Comments