ഫാസ്ടാഗിന്റെ കെവൈസി വിവരങ്ങൾ നേരാംവണ്ണം ചെയ്തില്ലെങ്കിൽ നിങ്ങളുടെ വാഹനത്തിന് ഇനി ടോൾ പ്ലാസ കടക്കാനാവില്ല, സൂക്ഷിക്കുക!
ഒന്നിലധികം വാഹനങ്ങളില്‍ ഒരേ ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒരു വാഹനത്തില്‍ തന്നെ ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഫാസ്ടാഗുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
വാഹനങ്ങളിലെ ഫാസ്‍ടാഗുകളുടെ കെവൈസി പുതുക്കൽ നടത്താത്തത്തവർക്ക് ഇനിമുതൽ ടോൾ പ്ലാസകൾ കടക്കാനാവില്ല. അപൂർണ്ണമായതോ ശരിയായ രീതിയിൽ ചെയ്യാത്തതോ ആയ കെവൈസി ഉള്ള ഫാസ്‌ടാഗുകൾ ജനുവരി 31 ന് ശേഷം ബാങ്കുകൾ തന്നെ നിർജ്ജീവമാക്കുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്യണമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും സാമ്പത്തിക തട്ടിപ്പുകള്‍ തടയാനും 'വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്' പദ്ധതി ദേശീയപാതാ അതോറിറ്റി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിർദ്ദേശങ്ങൾ.
ഒരേ ഫാസ്ടാഗ് തന്നെ ഒന്നിലധികം വാഹനങ്ങളില്‍ പതിക്കുന്നതും ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരേ വണ്ടിയിൽ ഉപയോഗിക്കുന്നതും വഴി ഉണ്ടാകാവുന്ന തട്ടിപ്പുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഒരേ ഫാസ്റ്റാഗ് തന്നെ ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. മാത്രവുമല്ല, കെ.വൈ.സി. ഇല്ലാതെ തന്നെ ഫാസ്റ്റാഗ് നല്‍കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് രാജ്യത്തെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നാണ് നിരീക്ഷണം.
ആകെ ഇതുവരെ കൊടുത്തിട്ടുള്ള ഏഴ് കോടി ഫാസ്റ്റാഗില്‍ നാല് കോടി മാത്രമാണ് ഇപ്പോള്‍ പ്രവർത്തന ക്ഷമമായിട്ടുള്ളത്.
റിസർവ് ബാങ്കിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി ഉപയോക്താക്കളുടെ ഫാസ്ടാഗ്-കെ.വൈ.സി. പ്രക്രിയ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത അടിസ്ഥാനവികസന കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
ആവശ്യത്തിന് ബാലൻസ് ഫാസ്ടാഗ് അക്കൗണ്ടിൽ ഉണ്ടെങ്കിലും കെവൈസി പ്രക്രിയ പൂര്‍ത്തീകരിക്കാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-നുശേഷം നിർജ്ജീവമാകും.
ഫാസ്റ്റാഗുമായി ബന്ധപ്പെട്ട ബാങ്കിന്റെ ഫാസ്ടാഗ് സൈറ്റിൽ ലോഗിൻ ചെയ്ത് കസ്റ്റമർ പ്രൊഫൈൽ പരിശോധിച്ചാൽ കെവൈസി പ്രക്രിയ പൂർത്തിയായതാണോ എന്ന് അറിയാൻ സാധിക്കും. KYC അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഐഡി പ്രൂഫ് നമ്പർ, ഫോട്ടോ എന്നിവ നൽകിയാൽ KYC അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
പരമാവധി ഒരാഴ്ചയാണ് അപ്ഡേറ്റ് പൂർത്തിയായി ഫാസ്റ്റാഗ് അക്കൗണ്ട് സജീവമാകാൻ വേണ്ടി വരിക. ഫോട്ടോയോട് കൂടിയ ഐഡന്റിറ്റി കാർഡുകൾ - ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് എന്നിവയെല്ലാം ഐഡി പ്രൂഫായും അഡ്രസ് ഫ്രൂഫായും സ്വീകരിക്കും.
0 Comments