PSC previous Questions

PSC previous Questions


PSC previous Questions 

1. വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

1. വട്ടമേശ സമ്മേളനങ്ങൾ അമേരിക്കയിലാണ് നടന്നത്

2. ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേ ളനത്തിൽ പങ്കെടുത്തു

3. 1931 ലാണ് മൂന്നാം വട്ടമേശ സമ്മേളനം നടന്നത്

4. സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു

(A) 1, 3 & 4 (B) 2, 3 & 4 (C) 2 & 4 (D) 1 & 3

✅️Ans:  (D) 1 & 3


2. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സമരം ഏത്?

(A) ഖേദ     (B) അഹമ്മദാബാദ്

(C) ചമ്പാരൻ    (D) ലക്നൗ

✅️Ans: (C) ചമ്പാരൻ


3. മാർത്താണ്ഡവർമയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

(1) 1741 ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി

(2) 1768 ൽ മാർത്താണ്ഡവർമ അന്തരിച്ചു (3) ആധുനിക തിരുവിതാംകൂറിന്റെ ശിൽപി എന്നറിയപ്പെടുന്നു

(4) 1729 ൽ തൃപ്പടിദാനം നടത്തി

(A) (1) മാത്രം 

(B) (2) മാത്രം

(C) (1) &(3)

(D) ഇവയെല്ലാം

✅️Ans: (C) (1) &(3)

4. പഴശ്ശിരാജാവിന്റെ ജീവിതത്തെ ഇതിവൃത്തമാക്കി 'കേരളസിംഹം' എന്ന ചരിത്ര നോവൽ രചിച്ചതാര്?

(A) എ. ശ്രീധരമേനോൻ

(B) സർദാർ കെ.എം.പണിക്കർ (C) രാജൻ ഗുരുക്കൾ

(D) ഇളംകുളം കുഞ്ഞൻപിള്ള

✅️Ans:  (B) സർദാർ കെ.എം.പണിക്കർ


5. സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) റഷ്യൻ വിപ്ലവം     (B) രക്തരഹിത വിപ്ലവം

(C) ചൈനീസ് വിപ്ലവം   (D) ഫ്രഞ്ച് വിപ്ലവം

✅️Ans: (D) ഫ്രഞ്ച് വിപ്ലവം


6. ലോകത്തിലെ ആദ്യത്തെ താളിയോല മ്യൂസിയം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

(A) തമിഴ്നാട്       (B) കേരളം

(C) കർണാടക     (D) ഗുജറാത്ത്

✅️Ans: (B) കേരളം

7. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, സുന്ദർബൻസ്, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങൾ _______ വനങ്ങൾക്ക് പ്രസിദ്ധമാണ്. 

(A) മുൾക്കാടുകൾ  (B) കണ്ടൽ വനങ്ങൾ  (C) പൈൻ വനങ്ങൾ   (D) ഇലപൊഴിയും വനങ്ങൾ

✅️Ans: (B) കണ്ടൽ വനങ്ങൾ


8. താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്?

(A) തമിഴ്നാട്     (B) ഗുജറാത്ത്

(C) കർണാടക  (D) മഹാരാഷ്ട

✅️Ans: (D) മഹാരാഷ്ട്ര 


9. തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ മേഘാവൃതമായ രാത്രികളെക്കാൾ കൂടുതൽ തണുപ്പുതോന്നാൻ കാരണം?

(A) ഖനീകരണം       (B) ഭൗമതാപവികിരണം

(C) ഇൻസൊലേഷൻ  (D) താപസംനയനം

✅️Ans: (B) ഭൗമതാപവികിരണം

10. കേരളത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന വസ്തുതകൾ പരിശോധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

(1) ഇന്ത്യയിലെ ഏറ്റവും കൂടിയ ലിംഗാനുപാതം ഉള്ള സംസ്ഥാനമാണ് (2) ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നു

(3) കേരളത്തിലെ ഏറ്റവും വലിയ നദി കാവേരി ആണ്

(4) ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം

(A) (1), (2), (3), (4) ശരിയാണ്

(B) (2), (3) ശരിയാണ്

(C) (1), (4) ശരിയാണ്

(D) (2), (4) ശരിയാണ്

✅️Ans: (C) (1), (4) ശരിയാണ്


11. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തതേത്?

(A) നൈട്രജൻ

(B) CO2

(C) മീഥേൻ

(D) ക്ലോറോഫ്ലൂറോ കാർബൺ

✅️Ans: (A) നൈട്രജൻ


12. ചേരുംപടി ചേർക്കുക :

A1 കൽപ്പാക്കം    (1) ന്യൂസ്പ്രിന്റ്

B1 ഝാരിയ         (2) എണ്ണ ശുദ്ധീകരണശാല

C1 മഥുര               (3) കൽക്കരി ഖനനം

D1 നേപ്പാനഗർ    (4) ആണവ നിലയം

(A) A1(4) B1(2) C1(1) D1(3)

(B) A1(4) B1(3) C1(2) D1(1)

(C) A1(1) B1(2) C1(3) D1(4)

(D) A1(3) B1(4) C1(1) D1(2)

✅️Ans: (B) A1(4) B1(3) C1(2) D1(1)

13. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?

(i) കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്

(ii) വസ്തു നികുതി, സ്റ്റാംപ് ഡ്യൂട്ടി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്

(iii) കോർപ്പറേറ്റ് നികുതി, യൂണിയൻ എക്സൈസ് ഡ്യൂട്ടി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്

(A) പ്രസ്താവന (i) & (iii)

(B) പ്രസ്താവന (ii) & (iii)

(C) പ്രസ്താവന (iii) മാത്രം

(D) എല്ലാം ശരിയാണ്

✅️Ans: (A) പ്രസ്താവന (i) & (iii)


14 'കോട്ടോണോപോളിസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ നഗരം :

(A) ചെന്നൈ     (B) മുംബൈ

(C) കൊച്ചി        (D) നോയ്ഡ

✅️Ans:  (B) മുംബൈ


15. പുറം വാങ്ങൽ (Outsourcing) താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ഉദാരവൽക്കരണം    (B) സ്വകാര്യവൽക്കരണം

(C) ആഗോളവൽക്കരണം    (D) ഡിസ്ഇൻവെസ്റ്റ്മെന്റ്

✅️Ans: (C) ആഗോളവൽക്കരണം

16. ഇന്ത്യൻ പ്ലാനിങ്ങിന്റെ ശിൽപി :

(A) ദാദാബായ് നവറോജി      (B) ജവഹർലാൽ നെഹ്റു

(C) എം.എസ്. സ്വാമിനാഥൻ (D) പ്രശാന്ത ചന്ദ്ര മഹാലനോബിസ്‌ 

✅️Ans: (D) പ്രശാന്ത ചന്ദ്ര മഹാലനോബിസ്‌


17. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?

(i) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം

(ii) ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതിചെയ്യുന്നത് ജംഷഡ്പൂർ ആണ്

(iii) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് കമ്പനി (TISCO)

(A) പ്രസ്താവന (ii) & (iii)

(B) പ്രസ്താവന (i) & (ii) (C) പ്രസ്താവന (i) & (iii)

(D) എല്ലാം ശരിയാണ്

✅️Ans: (B) പ്രസ്താവന (i) & (ii)


18. ചെറു ധാന്യങ്ങളുടെ (മില്ലറ്റ്) വർഷ മായി ഐക്യരാഷ്ട്രസഭ പ്രഖ്യാപി ച്ചിരിക്കുന്നത് :

(A) 2021        (B) 2023

(C) 2024       (D) 2000

✅️Ans: (B) 2023

19. ചെറുഭരണഘടന എന്നറിയപ്പെടുന്ന ഭേദഗതി :

(A) 39     (B) 42     (C) 44      (D) 38

✅️Ans: (B) 42


20. പഞ്ചായത്ത് രാജിന് ഭരണഘടനാ അംഗീകാരം നൽകാൻ ശുപാർശ ചെയ്ത കമ്മിറ്റി

(A) ബൽവന്ത്റായ് മേത്ത കമ്മിറ്റി

(B) ജി.വി.കെ. റാവു കമ്മിറ്റി

(C) ജെ എം സിങ് വി കമ്മിറ്റി

(D) അശോക് മേത്ത കമ്മിറ്റി

✅️Ans: (C) ജെ എം സിങ് വി കമ്മിറ്റി


21. ഭരണഘടനാ നിർമാണസഭയുമാ യി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

(1) ക്യാബിനറ്റ് മിഷന്റെ ശുപാർശ പ്രകാരം സ്ഥാപിക്കപ്പെട്ടു

(2) ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്

(3) ആദ്യ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് ഡോ. രാജേന്ദ്രപസാദ് ആണ്

(4) ഭരണഘടനാ ഉപദേശകൻ ഡോ. ബി.ആർ. അംബേദ്ക്കർആയിരുന്നു

(A) (1), (2)            (B) (2), (3), (4)

(C) (1), (3), (4)     (D) (1), (2), (4)

✅️Ans: (A) (1), (2)   

22. സെൻസസ് (കാനേഷുമാരി) ഏതിൽ ഉൾപ്പെടുന്നു?

(A) കൺകറന്റ് ലിസ്റ്റ്

(B) യൂണിയൻ ലിസ്റ്റ്

(C) സ്റ്റേറ്റ് ലിസ്റ്റ്

(D) അവശിഷ്ട അധികാരങ്ങൾ

✅️Ans: (B) യൂണിയൻ ലിസ്റ്റ്


23. ഹേബിയസ് കോർപസ് റിട്ട് ആദ്യമായി എഴുതപ്പെട്ടത് എവിടെയാണ്?

(A) മാഗ്നകാർട്ട     (B) ബിൽ ഓഫ് റൈറ്റ്സ്

(C) റെഗുലേറ്റിങ് ആക്ട്     (D) കവനന്റ്

✅️Ans: (A) മാഗ്നകാർട്ട


24. കരുതൽ തടങ്കലിനെക്കുറിച്ച് പ്ര പാദിക്കുന്ന വകുപ്പ് :

(A) Art. 20        (B) Art 21

(C) Art. 21 A      (D) Art. 22

✅️Ans: (D) Art. 22

25. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക: ഭരണഘടനാ ആശയങ്ങൾ കടം കൊണ്ട രാജ്യങ്ങൾ

(1) ഏക പൗരത്വം- ബ്രിട്ടൻ

(2) ഭരണഘടനാ ഭേദഗതി - കാനഡ 

(3) അടിയന്തരാവസ്ഥ - ആസ്ട്രേലിയ

(4) മൗലികകടമകൾ - യുഎസ്എസ്ആർ (USSR)

(A) (1), (3), (4)          (B) (1), (2)

(C) (1), (2), (3)          (D) (1), (4)

✅️Ans:  (D) (1), (4)


26. ഇന്ത്യയിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ :

(A) സുകുമാർ സെൻ        (B) കെ.വി.കെ. സുന്ദരം

(C) എസ്.പി. സെൻ വർമ    (D) ടി. സ്വാമിനാഥൻ

✅️Ans: (A) സുകുമാർ സെൻ


27. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ :

(A) ആഭ്യന്തരമന്ത്രി     (B) ചീഫ് സെക്രട്ടറി

(C) റവന്യൂ മന്ത്രി         (D) മുഖ്യമന്ത്രി

✅️Ans: (C) റവന്യൂ മന്ത്രി

28. തണ്ണീർത്തട സംരക്ഷണത്തിനായുള്ള അന്തർദ്ദേശീയ കരാർ

(A) മാസ്ട്രിച്ച് ഉടമ്പടി   (B) റംസാർ കൺവൻഷൻ

(C) നഗോയ ഉടമ്പടി     (D) മോൺട്രിയൽ ഉടമ്പടി

✅️Ans:  (B) റംസാർ കൺവൻഷൻ


29. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി :

(A) ആശ്വാസ്       (B) ആപ്തമിത

(C) അനുയാത്ര   (D) ആർദ്രം

✅️Ans: (C) അനുയാത്ര


30. നീതി ആയോഗിന്റെ (NITI Aayog) ഇപ്പോഴത്തെ വൈസ് ചെയർ പേഴ്സൺ :

(A) സുമൻ ബെറി    (B) അരവിന്ദ് പനഗരിയ

(C) പരമേശ്വരൻ അയ്യർ    (D) ഡോ. വി.കെ. സരസ്വത്

✅️Ans: (A) സുമൻ ബെറി

31. ഇന്ത്യയിലെ ആദ്യ ഭരണഘടനാ സാക്ഷര ജില്ല :

(A) തിരുവനന്തപുരം         (B) കൊല്ലം

(C) എറണാകുളം               (D) തൃശൂർ

✅️Ans:  (B) കൊല്ലം


32. താഴെപ്പറയുന്നവയിൽ ദഹനഗ്രന്ഥികൾ അല്ലാത്തത് ഏതൊക്കെ (1) ആഗ്നേയഗ്രന്ഥി  (2) പാരാതൈറോയിഡ് ഗ്രന്ഥി

(3) ഉമിനീർ ഗ്രന്ഥി   (4) തൈറോയിഡ് ഗ്രന്ഥി

(A) (1), (4) എന്നിവ    (B) (2), (3) എന്നിവ

(C) (2), (4) എന്നിവ   (D) (3), (4) എന്നിവ

✅️Ans: (C) (2), (4) എന്നിവ


33. ഹിപ്പോകാമ്പസ് എന്ന ശരീരഭാഗം ഏത് അവയവത്തിലാണ് കാണു ന്നത്?

(A) തലച്ചോറ്      (B) വൃക്ക

(C) ഹൃദയം          (D) ശ്വാസകോശം

✅️Ans: (A) തലച്ചോറ്  

34. ഏത് രോഗം സ്ഥിരീകരിക്കുന്നതിനാണ് വൈഡൽ പരിശോധന നടത്തുന്നത്?

(A) ന്യുമോണിയ           (B) പ്ലേഗ്

(C) ഡിഫ്ത്തീരിയ         (D) ടൈഫോയ്ഡ്

✅️Ans: (D) ടൈഫോയ്ഡ്


35. ആൽഫാ ഇന്റർഫെറോണുകളുടെ ഉപയോഗം എന്ത്?

(A) ഹൃദയമിടിപ്പ് ക്രമമാക്കുന്നു

(B) രോഗപ്രതിരോധ വ്യവസ്ഥയെ

ഉത്തേജിപ്പിക്കുന്നു

(C) പ്രോട്ടീൻ നിർമാണം വേഗത്തിലാക്കുന്നു

(D) ഉപാപചയ നിരക്ക് കൂട്ടുന്നു

✅️Ans: (B) രോഗപ്രതിരോധ വ്യവസ്ഥയെ

ഉത്തേജിപ്പിക്കുന്നു


36. പ്ലാസ്റ്റിക് മാലിന്യത്തെ പുനചംക്രമണം ചെയ്തുണ്ടാക്കിയ വസ്തു ഏത്?

(A) പോളിബ്ലെൻഡ്      (B) കാഡ്മിയം

(C) ബിറ്റുമെൻ              (D) ലെഡ്

✅️Ans: (A) പോളിബ്ലെൻഡ്

37. താഴെപ്പറയുന്നവയിൽ ഏതുമായിട്ടാണ് 'ബിഷ്നോയ്' വിഭാഗക്കാർ ബന്ധപ്പെട്ടിരിക്കുന്നത്?

(A) വനനശീകരണം     (B) കന്നുകാലി പരിപാലനം

(C) വനസംരക്ഷണം  (D) ജും കൾട്ടിവേഷൻ

✅️Ans: (C) വനസംരക്ഷണം


38. ഭൂമി അതിന്റെ അച്ചുതണ്ടിലെ കറക്കം നിലയ്ക്കുമ്പോൾ ഭൂഗുരുത്വ ത്വരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

(A) ഭൂമധ്യരേഖയിലെ 'g' കൂടുന്നു 

(B) ധ്രുവങ്ങളിലെ 'g' കുറയുന്നു.

(C) ഭൂമദ്ധ്യരേഖയിലെ 'g' കുറയുന്നു

(D) ധ്രുവങ്ങളിലെ 'g' കൂടുന്നു.

✅️Ans: (A) ഭൂമധ്യരേഖയിലെ 'g' കൂടുന്നു


39. ഒരു കോൺകേവ് ദർപ്പണത്തിനെ അതിന്റെ ഒപ്റ്റിക് അക്ഷത്തിൽ തിരശ്ചീനമായി പകുതിയായി മുറിച്ചാൽ അതിന്റെ ഫോക്കൽ ദൂരം (f) ______ആകുന്നു.

(A) ഇരട്ടിയാകുന്നു (2f)    (B) പകുതിയാകുന്നു (f/2)

(C) നാല് മടങ്ങ് വർധിക്കുന്നു (4f)

(D) ഒരു മാറ്റവും സംഭവിക്കുന്നില്ല

✅️Ans: (D) ഒരു മാറ്റവും സംഭവിക്കുന്നില്ല

40. ക്യാപിലറി (Capillary) കുഴലുകളി ലൂടെയുള്ള ദ്രാവകത്തിന്റെ കേശിക ഉയർച്ചയ്ക്ക് കാരണമായതെന്ത്?

(A) പ്രതലബലം          (B) വിസ്കോസിറ്റി

(C) ഭൂഗുരുത്വബലം   (D) പ്ലവനബലം

✅️Ans: (A) പ്രതലബലം 

Post a Comment

0 Comments