Indian Independence Day Quiz
സ്വാതന്ത്ര്യ ദിന ക്വിസ് 2023
1. ഏതു സമരമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെടുന്നത്?
Ans: ക്വിറ്റിന്ത്യാ സമരം (1942).2. അതിർത്തി ഗാന്ധി എന്നറിയപ്പെ ടുന്നതാര്?
Ans: ഖാൻ അബ്ദുൾ ഗഫാർ ഖാൻ.3. ഇന്ത്യാ വിഭജനത്തെ അവസാന നിമിഷം വരെ എതിർത്ത നേതാവാര്?
Ans: മൗലാനാ അബുൾ കലാം ആസാദ്.4. ഏതു വർഷമാണ് ഇന്ത്യയിൽ നാവിക കലാപം നടന്നത്?
Ans: 1946 ൽ, മുംബൈയിൽ.5. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ?
Ans: ലോർഡ് മൗണ്ട് ബാറ്റൺ.6. സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ?
Ans: സി. രാജഗോപാലാചാരി. 7. സ്വതന്ത്ര ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ?
Ans: സി. രാജഗോപാലാചാരി.8. ഓരോ വർഷവും ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നതെന്ന്?
Ans: ഓഗസ്റ്റ് 9.9. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് 1857 വിപ്ലവത്തെ വിശേഷിപ്പിച്ച താര്?
Ans: വി. ഡി. സവർക്കർ.10. ഏതു വിളംബരമാണ് ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
Ans: 1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം.11. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത സംഭവമായ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
Ans: 1919 ഏപ്രിൽ 13.12. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി?
Ans: ക്ലമന്റ് ആറ്റ്ലി.13. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ച ദിവസം?
Ans: 1930 ജനുവരി 26.14. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന വർഷം?
Ans: 1930.15. ഉപ്പുനിയമം ലംഘിക്കാൻ ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് യാത്രതിരിച്ചതെന്ന്? എവിടെ നിന്ന്?
Ans: 1930 മാർച്ച് 12 ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന്.16. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
Ans: അബ്ബാസ് തിയാബ്ജി.17. ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നതാര്?
Ans: ജയപ്രകാശ് നാരായണൻ.18. ഏത് വ്യക്തിത്വമാണ് ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നത്?
Ans: അരുണ അസഫലി.19. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ജനിച്ചതെന്ന്?
Ans: 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിൽ.20. ഗാന്ധിജി നടപ്പിൽ വരുത്താൻ ആഗ്രഹിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ പേര്?
Ans: വാർധാ പദ്ധതി.21. ഗാന്ധിജി ഇന്ത്യയിൽ നടപ്പിലാക്കാൻ ആഗ്രഹിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ പേര്?
Ans: നയി താലിം.22. ആരാണ് മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത്?
Ans: സുഭാഷ് ചന്ദ്ര ബോസ്.23. സുഭാഷ് ചന്ദ്ര ബോസിനെ നേതാജി എന്ന് അഭിസംബോധന ചെയ്തതാര്?
Ans: ഗാന്ധിജി.24. ഏത് വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത്?
Ans: 1920.25. ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ എത്രാമത് കേരളസന്ദർശനത്തേയാണ്?
Ans: ഗാന്ധിജിയുടെ അഞ്ചാം കേരള സന്ദർശനം - 1937.26. നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്നഭിപ്രായപ്പെട്ടതാര്?
Ans: സുഭാഷ് ചന്ദ്ര ബോസ്.27. ദില്ലി ചലോ, ജയ്ഹിന്ദ് എന്നീ പ്രശസ്ത മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവാര്?
Ans: സുഭാഷ് ചന്ദ്ര ബോസ്.28. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച സ്വാതന്ത്ര്യ സമരസേനാനി?
Ans: ദാദാഭായ് നവറോജി.29. ഏത് പ്രമുഖനേതാവാണ് ഇന്ത്യയുടെ വന്ദ്യവയോധികൻ എന്ന പേരിലറിയപ്പെടുന്നത്?
Ans: ദാദാഭായ് നവറോജി.30. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്, ഇന്ത്യൻ തീവ്ര ദേശീയതയുടെ പിതാവ്, ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നിങ്ങനെ അറിയപ്പെടുന്നതാര്?
Ans: ബാലഗംഗാധര തിലക്.31. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേ മാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
Ans: 1896 ലെ കൽക്കട്ട സമ്മേളനം.32. ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
Ans: 1911 ലെ കൽക്കട്ട സമ്മേളനം.33. കേരളാ ചരിത്രത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം?
Ans: 1697 ലെ അഞ്ചുതെങ്ങ് കലാപം.34. കേരളാ ചരിത്രത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?
Ans: 1721 ലെ ആറ്റിങ്ങൽ കലാപം.35. ബ്രിട്ടീഷുകാർക്കെതിരെ ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം?
Ans: 1812 ലെ കുറിച്ച്യ കലാപം.36. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം?
Ans: കീഴരിയൂർ ബോംബ് കേസ്.37. ഏത് നേതാവാണ് കേരളാ ഗാന്ധി എന്നറിയപ്പെടുന്നത്?
Ans: കെ. കേളപ്പൻ.38. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്ന അപരനാമം ആർക്കുള്ളതാണ്?
Ans: മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ്.39. നമ്മുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്?
Ans: പിങ്കലി വെങ്കയ്യ.40. ഗാന്ധിജിയെ കൂടാതെ ഒക്ടോബർ 2 ജന്മദിനമായ ഇന്ത്യൻ നേതാവാര്?
Ans: ലാൽ ബഹാദൂർ ശാസ്ത്രി.41. നമ്മുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്?
Ans: രവീന്ദ്രനാഥ ടാഗോർ.42. നമ്മുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്?
Ans: ബങ്കിം ചന്ദ്ര ചാറ്റർജി.43. ബർദോളി ഗാന്ധി എന്നറിയപ്പെ ടുന്നതാര്?
Ans: സർദാർ വല്ലഭായി പട്ടേൽ.44. ബ്രിട്ടീഷ് ഇന്ത്യയിലെ ഏത് നിയമപ്രകാരമാണ് ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയത്?
Ans: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്.45. ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ കോൺഗ്രസ് നടത്തിയ അവസാന ബഹുജന സമരം?
Ans: ക്വിറ്റിന്ത്യാ സമരം 1942.46) നമ്മുടെ രാഷ്ട്രപിതാവിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം ഏത്?
Ans: അൺടു ദിസ് ലാസ്റ്റ് ( എഴുതിയത് ജോൺ റസ്കിൻ) .47) ഏത് ദേശീയ നേതാവാണ് ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചതാര്?
Ans: രബീന്ദ്രനാഥ ടാഗോർ.48) ഇന്ത്യൻ രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെയും ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെയും പിതാവ് എന്നറിയപ്പെടുന്നതാര്?
Ans: ദാദാഭായ് നവറോജി.49) ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന പ്രശസ്തമായ മുദ്രാവാക്യം ആദ്യം മുഴക്കിയതാര്?
Ans: സ്വാമി ദയാനന്ദ സരസ്വതി.50) ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15 ഏതു ദിവസമായിരുന്നു?
Ans: വെള്ളിയാഴ്ച.☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!
0 Comments