Subhash Chandra Bose സുഭാഷ് ചന്ദ്ര ബോസ്

Subhash Chandra Bose സുഭാഷ് ചന്ദ്ര ബോസ്

Subhash Chandra Bose സുഭാഷ് ചന്ദ്ര ബോസ്

ജനനം: 1897 ജനുവരി 23 (ഒഡീഷയിലെ കട്ടക്കിൽ)

മരണം: 1945 ഓഗസ്റ്റ് 18 

       സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യക്കാർ ആദരവോടെയും സ്നേഹത്തോടെയും 'നേതാജി' എന്നാണ് വിളിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ അദ്ദേഹം കണ്ടെത്തിയ വഴി സായുധവിപ്ലവം ആയിരുന്നു.  "എനിക്ക് രക്തം തരൂ, പകരം നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്നത് ധീരനായ സുഭാഷ് ചന്ദ്രബോസിന്റെ വാക്കുകൾ.

      'ജയ്‌ഹിന്ദ്‌', 'ദില്ലി ചലോ' എന്നീ മുദ്രാവാക്യങ്ങളും സുഭാഷ് ചന്ദ്രബോസ് നമുക്ക് സമ്മാനിച്ചതാണ്.  

കേരളാ PSC എല്ലായ്പ്പോഴും ആവർത്തിക്കുന്ന ചോദ്യങ്ങൾ


1.  സുഭാഷ് ചന്ദ്രബോസിനെ 'രാജ്യസ്നേഹികളുടെ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ചതാര്?

       ✅ മഹാത്മാഗാന്ധി.


 

2. 'ദേശ് നായക്' എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ച വ്യക്തി?

       ✅ രബീന്ദ്രനാഥ ടാഗോർ.


 



3. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു?

       ✅ സി. ആർ. ദാസ് (ദേശബന്ധു.)






4. 1931-ൽ ജയിലിലായിരിക്കെ കൊൽക്കത്ത  മേയറായി തിരഞ്ഞെടുക്കപ്പെട്ടതാര്?

       ✅ സുഭാഷ് ചന്ദ്ര ബോസ്.



5. സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോൺഗ്രസിന്റെ പ്രസിഡണ്ടായ വർഷം?

       ✅ 1938. (ഹരിപുര കോൺഗ്രസ് സമ്മേളനം.)




6. സുഭാഷ് ചന്ദ്ര ബോസ് തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് പ്രസിഡണ്ടായ വർഷം?

       ✅ 1939.  (ത്രിപുരി സമ്മേളനം.)




7. 1939 ലെ കോൺഗ്രസിന്റെ ത്രിപുരി സമ്മേളനത്തിൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്ര ബോസ് പരാജയപ്പെടുത്തിയതാരെ?  

       ✅ പട്ടാഭി സീതാരാമയ്യയെ. (ഗാന്ധിജിയുടെ നോമിനി.)


 

8. സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ പേര്?

       ✅ ഫോർവേഡ് ബ്ലോക്ക്.




9. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിതമായതെന്ന്?

       ✅ 1939 മെയ് 3.




10. ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാനായി സുഭാഷ് ചന്ദ്രബോസ് സ്വീകരിച്ച രഹസ്യ നാമങ്ങൾ?

       ✅ സിയാവുദ്ദീൻ & ഒർലാൻഡോ മൊസാട്ട.




11. സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് വിട്ടതെന്ന്?

       ✅ 1939 ൽ.


 

12. "ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്‌" എന്ന്‌ സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചതാര്‌?

       ✅ സുഭാഷ് ചന്ദ്ര ബോസ്.




13. ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്ന പ്രസ്ഥാനം?

       ✅ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്.




14. ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചതാര്?

       ✅ സുഭാഷ് ചന്ദ്ര ബോസ്.




15. സുഭാഷ് ചന്ദ്രബോസ് ഐ. എൻ. എ. സ്ഥാപിച്ചത് ഏതു വർഷം? എവിടെവച്ച്?

       ✅ 1943 ൽ, സിംഗപ്പൂരിൽ.


 

16. ഐ. എൻ. എ. യുടെ മുൻഗാമിയായ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചതാര്?

       ✅ മോഹൻ സിംഗ് & റാഷ് ബിഹാരി ബോസ്. (1942.)




17.  'ആസാദ് ഹിന്ദ് ഫൗജ്' എന്ന സംഘടന രൂപീകരിച്ച വർഷം?

       ✅ 1942.




18. 'ആസാദ് ഹിന്ദ് ഫൗജ്' ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്ത് വർഷം?

       ✅ 1943.




19. എവിടെയാണ് നേതാജി സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക (ആസാദ് ഹിന്ദ്) ഗവൺമെൻറിന് രൂപം നൽകിയത്?

       ✅ സിംഗപ്പൂർ.


 

20. ഐഎൻഎയുടെ വനിതാ വിഭാഗമായ റാണി ഝാൻസി റെജിമെന്റിന്റെ മേധാവി?

       ✅ ക്യാപ്റ്റൻ ലക്ഷ്മി.




21. 'ഷഹീദ് ആൻഡ് സ്വരാജ് ഐലൻഡ്' എന്ന് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?

       ✅ ആൻഡമാൻ നിക്കോബാർ ദ്വീപിനെ.




22. ജപ്പാന്റെ കൈവശമായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആസാദ് ഹിന്ദ് ഗവൺമെന്റിന് വിട്ടു കൊടുക്കാൻ തയ്യാറായ ജപ്പാൻ പ്രധാനമന്ത്രി?

       ✅ ടോജോ.




23. സുഭാഷ് ചന്ദ്രബോസിനെ അപൂർണ്ണമായ ആത്മകഥയുടെ പേര്?

       ✅ ആൻ ഇന്ത്യൻ പിൽഗ്രിമേജ്.


 

24. എമിലി ഷെങ്കല്‍ എന്ന വിദേശവനിതയെ വിവാഹം കഴിച്ച ഇന്ത്യന്‍ നേതാവ്‌?

       ✅ സുഭാഷ് ചന്ദ്ര ബോസ്.




25. 'What Happened to Nethaji' എന്ന പുസ്തകം രചിച്ചതാര്?

       ✅ അനൂജ്ധർ.




26. ദണ്ഡി യാത്രയെ 'നെപ്പോളിയന്റെ എൽബയിൽ നിന്ന് പാരീസിലേക്കുള്ള മടക്കം' എന്ന് വിശേഷിപ്പിച്ച വ്യക്തി?

       ✅ സുഭാഷ് ചന്ദ്ര ബോസ്.




27. നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ച ഗാന്ധിജിയുടെ നടപടിയെ 'ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ച വ്യക്തി?

       ✅ സുഭാഷ് ചന്ദ്ര ബോസ്.


28. സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷനുകൾ?

       ✅ മുഖർജി കമ്മീഷൻ, ഷാനവാസ് കമ്മീഷൻ, ഖോസ് ല കമ്മീഷൻ.




29. നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് എവിടെ?

       ✅ ജപ്പാനിലെ റങ്കോജി ക്ഷേത്രത്തിൽ.




30. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ഏത് ദിനമായി നാം ആചരിക്കുന്നു?

       ✅ പരാക്രം ദിവസ്.




31. "ബ്രിട്ടന്റെ കഷ്ടകാലം, ഇന്ത്യയുടെ അവസരം" എന്ന പ്രസ്താവന ഏതു നേതാവിന്റേതാണ്?  

       ✅ സുഭാഷ് ചന്ദ്രബോസ്.


 

32. 1945-ൽ ഐഎൻഎ ഭടന്മാരുടെ വിചാരണ നടന്നത് എവിടെയാണ്? 

       ✅ ഡൽഹിയിലെ ചെങ്കോട്ടയിൽ.  (ചെങ്കോട്ട വിചാരണ.).




33. ഏത്‌ നേതാവിന്റെ ആഗ്രഹത്തെ മാനിച്ചാണ്‌ സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങ്‌ സംഘടിപ്പിക്കുന്നത്‌?

       ✅ സുഭാഷ് ചന്ദ്ര ബോസ്.




34. ഏത്‌ നേതാവിന്റെ മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച ഭാരതരത്നമാണ്‌ അദ്ദേഹം ജിവിച്ചിരിപ്പുണ്ട്‌ എന്നു വിശ്വസിക്കുന്ന ബന്ധുക്കളുടെയും ആരാധകരുടെയും എതിര്‍പ്പുമൂലം ഇന്ത്യാ ഗവണ്‍മെന്റിന്‌ പിന്‍വലിക്കേണ്ടിവന്നത്‌?

       ✅ സുഭാഷ് ചന്ദ്ര ബോസ്.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments