Arunachal Pradesh അരുണാചൽ പ്രദേശ് സംസ്ഥാനം, ഉദയ സൂര്യന്റെ നാട്

Arunachal Pradesh അരുണാചൽ പ്രദേശ് സംസ്ഥാനം, ഉദയ സൂര്യന്റെ നാട്

അരുണാചൽ പ്രദേശ് സംസ്ഥാനം 
  'ഉദയ സൂര്യന്റെ നാട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനമാണ്.
  ➡️  അരുണാചൽ പ്രദേശ്
സ്ഥാപിതമായത് 1987 ഫെബ്രുവരി 20
തലസ്ഥാനം    ഇറ്റാനഗർ  
  പ്രധാന ഭാഷകൾ   നിഷി & ഇംഗ്ലീഷ്  
നൃത്തരൂപങ്ങൾ   അജിലാമു & Ponnung
  സംസ്ഥാന മൃഗം. മിഥുൻ (ഗായൽ).
  സംസ്ഥാന പക്ഷി ഗ്രേറ്റ് ഹോൺബിൽ.
  സംസ്ഥാന വൃക്ഷം. Hollong.
രാജ്യസഭാ സീറ്റ്. 1.
ലോക്സഭാ സീറ്റ്. 2.
 
      NEFA (North East Frontier Agency) എന്നറിയപ്പെട്ടിരുന്ന സംസ്ഥാനമാണ് അരുണാചൽ പ്രദേശ്.

1. കേന്ദ്രഭരണപ്രദേശമായിരുന്ന അരുണാചൽപ്രദേശ് ഒരു സംസ്ഥാനമായ വർഷം?

       ✅ 1987 ഫെബ്രുവരി 20.


 

2. അരുണാചൽ പ്രദേശ് സംസ്ഥാനം രൂപം കൊള്ളാൻ കാരണമായ ഭരണഘടനാഭേദഗതി?

       ✅ 55 -ാം ഭരണഘടന ഭേദഗതി, 1987.


 



3. അരുണാചൽ പ്രദേശിൽ ബ്രിട്ടീഷ് ഭരണം ആരംഭിക്കാൻ കാരണമായ ഉടമ്പടി?

       ✅ യൻദാബോ ഉടമ്പടി.






4. അരുണാചൽ പ്രദേശ് സംസ്ഥാനത്തിന്റെ പ്രധാന വിശേഷങ്ങൾ എന്തൊക്കെ?

       ✅ 'സൂര്യ കിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം' അഥവാ 'ഉദയസൂര്യന്റെ നാട്' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? അരുണാചൽ പ്രദേശ്.


5. ജനസാന്ദ്രത യുമായി ബന്ധപ്പെട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ അരുണാചൽപ്രദേശിന്റെ സ്ഥാനം?

       ✅ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണ് അരുണാചൽപ്രദേശ്.




6. അരുണാചൽ പ്രദേശിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ?

       ✅ കോറോ ഭാഷ.




7. അരുണാചൽ പ്രദേശിൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ ഹിന്ദി ദിനപത്രം?

       ✅ അരുണ ഭൂമി.


 

8. ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അന്തരിച്ച അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി?

       ✅ ദോർജി ഖണ്ഡു.




9. ടിബറ്റിലെ ലാസ കഴിഞ്ഞാൽ ബുദ്ധവിഹാരങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

       ✅ അരുണാചൽ പ്രദേശ്.




10. അരുണാചൽ പ്രദേശിലെ പ്രസിദ്ധമായ ഹിന്ദുമത തീർത്ഥാടന കേന്ദ്രം?

       ✅ പരശുറാം കുണ്ഡ്.




11. ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അരുണാചൽപ്രദേശിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രം?

       ✅ തവാങ്.


 

12. ഹിമാലയൻ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെ?

       ✅ ഇറ്റാനഗർ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments