British Dominance - Curzon, Dufferin, Lytton, Rippon

സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് ആരംഭം കുറിച്ചതാര്?,ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?,

 ബ്രിട്ടീഷ് ആധിപത്യം Part 4 

സർ ജോൺ ലോറൻസ് (1864 - 1869)

'വിജയത്തിന്റെ സംഘാടകൻ', 'പഞ്ചാബിന്റെ രക്ഷകൻ', 'ഇന്ത്യയുടെ രക്ഷകൻ' എന്നിങ്ങനെ അറിയപ്പെടുന്ന വൈസ്രോയിയാണ് - സർ ജോൺ ലോറൻസ്.

1. സമർത്ഥമായ നിഷ്ക്രിയത്വ നയം നടപ്പിലാക്കിയ വൈസ്രോയി, ഇന്ത്യയിൽ വനം വകുപ്പ് ആരംഭിച്ച വൈസ്രോയി?
🟥 സർ ജോൺ ലോറൻസ്.


മേയോ പ്രഭു (1869 - 1872)





6. 1872 ൽ, ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പാക്കിയ വൈസ്രോയി?
🟥 മേയോ പ്രഭു.

7. ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്?
🟥 മേയോ പ്രഭു.
📢 കത്തിയവാറിൽ രാജ്കോട്ട് കോളേജും അജ്മീറിൽ മേയോ കോളേജും സ്ഥാപിച്ചതും - മേയോ പ്രഭു തന്നെ.




ലിട്ടൺ പ്രഭു (1876 - 1880)

9. 'വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ' എന്നറിയപ്പെടുന്ന വൈസ്രോയി?
🟥 ലിട്ടൺ പ്രഭു.

10. ഇന്ത്യാക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന ആയുധനിയമം ഇന്ത്യയിൽ നടപ്പിലാക്കിയ വൈസ്രോയി?
🟥 ലിട്ടൺ പ്രഭു.
📢 ലിട്ടൺ പ്രഭു ആയുധ നിയമം ഇന്ത്യയിൽ നടപ്പാക്കിയ വർഷം? 1878.




13. 'ഓവൻ മേരിടത്ത്' എന്ന തൂലികാനാമത്തിൽ സാഹിത്യരചന നടത്തിയിരുന്ന വൈസ്രോയി ആര്?
🟥 ലിട്ടൺ പ്രഭു.

14. 1877 ൽ ആദ്യമായി രാജകീയ ദർബാർ (ഡൽഹി ദർബാർ) സംഘടിപ്പിച്ച വൈസ്രോയി?
🟥 ലിട്ടൺ പ്രഭു.
📢 1877 ൽ നടന്ന ഈ ഡൽഹി ദർബാറിൽ വച്ചാണ് വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിച്ചതും വിക്ടോറിയ രാജ്ഞി കൈസർ-ഇ-ഹിന്ദ് എന്ന പദവി സ്വീകരിച്ചതും.




17. ഏകീകൃത ഉപ്പു നികുതി ഏർപ്പെടുത്തിയ വൈസ്രോയി?
🟥 ലിട്ടൺ പ്രഭു.

18. 1875 ൽ അലിഗഡ് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് ആരംഭിച്ച സമയത്തെ വൈസ്രോയി?
🟥 ലിട്ടൺ പ്രഭു.

19. 1876 - 78 ലെ മഹാക്ഷാമത്തിന്റെ കാലത്തെ ഇന്ത്യൻ വൈസ്രോയി?
🟥 ലിട്ടൺ പ്രഭു.
📢 ഈ മഹാക്ഷാമത്തെ കുറിച്ച് പഠിക്കാനാണ് ലിട്ടൺ പ്രഭു ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മീഷനെ നിയമിച്ചത്.

20. 1878 ൽ നിയമിക്കപ്പെട്ട ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മീഷൻ ഏത്?
🟥 റിച്ചാർഡ് സ്ട്രാച്ചി കമ്മീഷൻ.

റിപ്പൺ പ്രഭു (1880 - 1884)



22. ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പാക്കിയ വൈസ്രോയി?
🟥 റിപ്പൺ പ്രഭു.
📢 ഇന്ത്യയിലെ ആദ്യത്തെ സെൻസസ് കമ്മീഷണർ ആയിരുന്നു - ഡബ്ല്യു
സി. പ്ലൗഡൻ.




25. 1882 ൽ ലോക്കൽ സെൽഫ് ഗവണ്മെന്റ് ആക്ട് പാസ്സാക്കിയ വൈസ്രോയി?
🟥 റിപ്പൺ പ്രഭു.




ഡഫറിൻ പ്രഭു (1884 - 1888)



29. ആദ്യമായി ഉയർന്ന സർക്കാർ ഉദ്യോഗങ്ങൾ ഇന്ത്യക്കാർക്ക് കൂടി നൽകുന്നതിനെ കുറിച്ച് പഠിച്ച കമ്മീഷൻ ഏത്?
🟥 ഐച്ചിസൺ കമ്മീഷൻ.
📢 ഐച്ചിസൺ കമ്മീഷന്റെ മറ്റൊരുപേര് - പബ്ലിക് സർവീസ് കമ്മീഷൻ.

30. മൂന്നാം ആംഗ്ലോ ബർമീസ് യുദ്ധം നടന്ന സമയത്തെ വൈസ്രോയി?
🟥 ഡഫറിൻ പ്രഭു.

ലാൻസ്ഡൗൺ പ്രഭു (1888 - 1894)

31. ഇന്ത്യൻ സിവിൽ സർവീസിനെ ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ് എന്നിങ്ങനെ മൂന്നായി തരം തിരിച്ച വൈസ്രോയി?
🟥 ലാൻസ്ഡൗൺ പ്രഭു.

32. 1891 ൽ രണ്ടാം ഫാക്ടറി ആക്ട് പാസാക്കിയ വൈസ്രോയി?
🟥 ലാൻസ്ഡൗൺ പ്രഭു.

33. ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചതാര്?
🟥 ലാൻസ്ഡൗൺ പ്രഭു.
📢 വിഭജനത്തിനുശേഷം ഡ്യൂറന്റ് ലൈൻ വേർതിരിക്കുന്നത് പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും.

34. പെൺകുട്ടികളുടെ വിവാഹപ്രായം 12 വയസ്സായി നിജപ്പെടുത്തിയ 'ഏജ് ഓഫ് കൺസന്റ് ബിൽ' അവതരിപ്പിച്ച വൈസ്രോയി?
🟥 ലാൻസ്ഡൗൺ പ്രഭു.

എൽജിൻ II പ്രഭു (1894 - 1899)

35. 1896 ൽ മാരകമായ പ്ലേഗ് രോഗബാധ ബോംബെയിൽ പടർന്നുപിടിച്ചപ്പോൾ വൈസ്രോയി?
🟥 എൽജിൻ II പ്രഭു.

കഴ്സൺ പ്രഭു (1899 - 1905)



📢 "കല്‍ക്കട്ടയിലെ ചീത്ത സ്വാധീനത്തില്‍ നിന്ന്‌ ഇന്ത്യയിലെ മുസ്ലിങ്ങളെ രക്ഷിക്കാന്‍വേണ്ടി" യാണ് ബംഗാള്‍ വിഭജനം നടത്തിയതെന്ന ന്യായീകരിച്ച വൈസ്രോയി?
🟥 കഴ്സൺ പ്രഭു.

37. 1901 ൽ വിക്ടോറിയ മഹാരാജ്ഞി അന്തരിച്ചപ്പോള്‍ ഇന്ത്യയിലെ വൈസ്രോയി?
🟥 കഴ്സൺ പ്രഭു.




38. പൊതുമരാമത്ത് വകുപ്പിൽ നിന്ന് റെയിൽവേയെ വേർതിരിച്ച വൈസ്രോയി ആര്?
🟥 കഴ്സൺ പ്രഭു.

39. ഇന്ത്യയിൽ റെയിൽവേ ബോർഡ് നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി?
🟥 കഴ്സൺ പ്രഭു.

40. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യ (North-West Frontier Province - NWFP.) രൂപീകരിച്ച വൈസ്രോയി?
🟥 കഴ്സൺ പ്രഭു.

41. ഇന്ത്യൻ കോയിനേജ് & പേപ്പർ കറൻസി ആക്ട് (1899), പുരാതന സ്മാരക സംരക്ഷണ നിയമം (1904), ഇന്ത്യൻ യൂണിവേഴ്സിറ്റീസ് ആക്ട് (1904) എന്നിവ പാസ്സാക്കിയ സമയത്തെ വൈസ്രോയി?
🟥 കഴ്സൺ പ്രഭു.

42. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ സ്ഥാപിക്കപ്പെട്ടപ്പോള്‍ വൈസ്രോയി?
🟥 കഴ്സൺ പ്രഭു.
📢 കഴ്സൺ പ്രഭു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി 1902 ൽ നിയമിച്ചതാരെ?
🟥 സർ ജോൺ മാർഷലിനെ.

43. പോലീസ് സംവിധാനത്തെ കുറിച്ച് പഠിക്കാൻ പോലീസ് കമ്മീഷനെ നിയമിച്ചതും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ചതും ആര്?
🟥 കഴ്സൺ പ്രഭു.




45. 'ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ' എന്ന പുസ്തകം രചിച്ചതാര്?
🟥 റൊണാൾഡ് ഷെ.

46. Problems of the Far East: Japan-Korea-China എന്ന പുസ്തകം രചിച്ച വൈസ്രോയി?
🟥 കഴ്സൺ പ്രഭു.

47. 1904 ൽ രാജാരവിവർമ്മയ്ക്ക് കൈസർ-ഇ-ഹിന്ദ് സ്വർണമെഡൽ സമ്മാനിച്ച വൈസ്രോയി?
🟥 കഴ്സൺ പ്രഭു.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments