Kerala PSC ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം?,ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ്,അഡ്രിനാലിൻ, എമർജൻസി ഹോർമോൺ,പോട്ടമോളജി,ചിന്നസ്വാമി സ്റ്റേഡിയം,കോൺകേവ് ദർപ്പണം,
1. ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ്?
Ans: ഡയോപ്ടർ

2. ഭയം ഉണ്ടാകുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?
Ans: അഡ്രിനാലിൻ
✅ എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്?
അഡ്രിനാലിൻ

3. കൊല്ലവർഷം ആരംഭിച്ചതെന്ന്?
Ans: AD 825
✅ കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്?
രാജശേഖര വർമ്മൻ

4. നദികളെ കുറിച്ചുള്ള പഠന ശാഖയുടെ പേര്?
Ans: പോട്ടമോളജി

5. ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans: ഓക്സിജൻ
✅ എന്നാൽ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
നൈട്രജൻ

6. ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ?
Ans: ബാംഗ്ലൂർ

7. സൂര്യനിൽ നിന്നും താപം ഭൂമിയിലേക്കെത്തുന്ന മാർഗം?
Ans: വികിരണം

8. ടോർച്ചിലെ റിഫ്ലക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം?
Ans: കോൺകേവ് ദർപ്പണം

9. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകമേത്?
Ans: നൈട്രജൻ
✅ ജ്വലനത്തെ സഹായിക്കുന്ന വാതകം?
ഓക്സിജൻ
✅ സ്വയം കത്തുന്ന വാതകം?
ഹൈഡ്രജൻ

10. ഉയരത്തിലിരിക്കുന്ന ടാങ്കിലുള്ള വെള്ളത്തിന്റെ ഊർജ്ജം?
Ans: സ്ഥിതികോർജം
✅ എന്നാൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ ഊർജ്ജം?
ഗതികോർജ്ജം

11. മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി?
Ans: പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവ
✅ മന്ത് രോഗത്തിന് കാരണമായ വിരകൾ?
ഫൈലേറിയൽ വിരകൾ

12. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?
Ans: തൈറോയ്ഡ് ഗ്രന്ഥി
✅ എന്നാൽ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
കരൾ

13. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?
Ans: ഫീമർ (തുടയെല്ല്)
✅ എന്നാൽ മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്?
സ്റ്റേപിസ് (ചെവിയിലെ എല്ല്)

14. എന്താണ് ഓഫ്താൽമോളജി?
Ans: നേത്ര രോഗ ചികിത്സ

15. കോശത്തിന്റെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം?
Ans: മൈറ്റോകോൺട്രിയ

16. ബിസിജി വാക്സിൻ ഏതു രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പാണ്?
Ans: ക്ഷയരോഗം
✅ ക്ഷയരോഗത്തിന് നൽകുന്ന ചികിത്സാരീതിയാണ്?
DOTS

17. രക്തപര്യയനവ്യവസ്ഥ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
Ans: വില്യം ഹാർവി
✅ എന്നാൽ രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര്?
കാൾ ലാൻഡ് സ്റ്റെയ്നർ

18. ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്റർ?
Ans: 3214 Km
✅ ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് നീളം?
2933 Km

19. ഇന്ത്യ ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം?
Ans: ബംഗ്ലാദേശ്
✅ ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?
അഫ്ഗാനിസ്ഥാൻ

20. ഇന്ത്യയിലെ ആദ്യ ആണവ വൈദ്യുത നിലയം ഏത്?
Ans: താരാപൂർ (മഹാരാഷ്ട്ര)
✅ എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയാർ റിയാക്ടർ?
അപ്‌സര

21. നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ്?
Ans: ഉത്തർപ്രദേശ്
✅ കോട്ട ആണവനിലയം സ്ഥിതിചെയ്യുന്നത്?
രാജസ്ഥാനിൽ

22. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
Ans: ഉത്തർപ്രദേശ്

23. 'പിൻ തീയ്യതിയിട്ട ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതെന്തിനെ?
Ans: ക്രിപ്സ്മിഷൻ
✅ "തകര്‍ന്ന ബാങ്കില്‍ മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെയാണ്?
ക്രിപ്സ് മിഷനെ

24. ചൗരി ചൗരാ സംഭവം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: നിസ്സഹകരണ സമരം
✅ നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവമാണ്?
ചൗരിചൗരാ സംഭവം (1922)

25. പ്രാർത്ഥനാ സമാജം രൂപീകരിച്ചതാര്?
Ans: ആത്മാറാം പാണ്ഡുരംഗ്

26. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം?
Ans: 1919 ( ഏപ്രിൽ 13 )

27. ഏതു നിയമത്തിനെതിരെ പ്രതിഷേധിക്കാനാണ് ജാലിയൻവാലാബാഗിൽ സമ്മേളനം നടന്നത്?
Ans: റൗലറ്റ് നിയമത്തിനെതിരെ

28. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിയിൽ?
Ans: അഞ്ചാം പഞ്ചവത്സര പദ്ധതിയിൽ
✅ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തിയതാര്?
ഇന്ദിരാഗാന്ധി
✅ അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്തുതന്നെയാണ് ദാരിദ്ര്യ നിർമാർജനത്തിനായി ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ ആവിഷ്കരിച്ചത്

29. ഏത് ഭേദഗതിയിലൂടെയാണ് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
Ans: 42-ാം ഭേദഗതി, 1976
✅ സ്വരൺ സിങ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്

30. ഇന്ത്യയുടെ ഏക അംഗീകൃത പതാക നിർമ്മാണശാല എവിടെ സ്ഥിതി ചെയ്യുന്നു?
Ans: ഹുബ്ലി

31. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന പാർലമെൻറ്?
Ans: ബ്രിട്ടീഷ് പാർലമെന്റ്

32. ദേശീയഗീതമായ വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?
Ans: അരബിന്ദോ ഘോഷ്

33. നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്?
Ans: അമേരിക്ക

34. മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡ് ഏത്?
Ans: ഹൈഡ്രോക്ലോറിക് ആസിഡ്
✅ അതുകൊണ്ടുതന്നെ ദഹനത്തിന് സഹായിക്കുന്ന ആസിഡ്?
ഹൈഡ്രോക്ലോറിക് ആസിഡ്

35. ഏറ്റവും ആദ്യം കണ്ടുപിടിച്ച ആസിഡ് ഏത്?
Ans: അസറ്റിക് ആസിഡ്
✅ അതുകൊണ്ടു തന്നെ ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്?
അസറ്റിക് ആസിഡ്

36. വെള്ളായണി കായൽ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Ans: തിരുവനന്തപുരം
✅ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമാണ്?
വെള്ളായണി കായൽ

37. തൈക്കാട് അയ്യാവിന്റെ പ്രശസ്തരായ ശിഷ്യന്മാരിൽ ഒരാൾ ശ്രീനാരായണഗുരുവും മറ്റേയാൾ ______?
Ans: ചട്ടമ്പിസ്വാമികളും

38. കല്ല്യാണദായിനി സഭ രൂപീകരിച്ചതാര്?
Ans: പണ്ഡിറ്റ് കെ പി കറുപ്പൻ

39. വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥയുടെ പേര്?
Ans: കണ്ണീരും കിനാവും

40. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നതാര്?
Ans: മന്നത്ത് പത്മനാഭൻ
✅ ഭാരത കേസരി എന്നറിയപ്പെടുന്നതും മന്നത്ത് പത്മനാഭൻ തന്നെ

41. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര്?
Ans: ജി പി പിള്ള
✅ കേരളത്തിന്റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്?
ജി പി പിള്ള

42. കൊച്ചി രാജ്യ പ്രജാ മണ്ഡലം എന്ന രാഷ്ട്രീയ പാർട്ടി രൂപീകൃതമായ വർഷം?
Ans: 1941

43. ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും കാലുകുത്തിയ ഇന്ത്യക്കാരൻ ആര്?
Ans: അജിത് ബജാജ്

44. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയായിരിക്കുന്ന അവസ്ഥ?
Ans: അപ്ഹീലിയൻ
✅ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന അവസ്ഥ?
പെരിഹീലിയൻ

45. ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രം?
Ans: വൈകാനിസ് മജോറിസ്
✅ എന്നാൽ ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?
സിറിയസ്

46. ബഹിരാകാശത്തെത്തിയ ആദ്യ ജീവി ഏത്?
Ans: ലെയ്ക്ക എന്ന നായ

47. ബഹിരാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത് ആര്?
Ans: യൂറിഗഗാറിൻ
✅ ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തിയാണ്?
യൂറിഗഗാറിൻ ( റഷ്യ )

48. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?
Ans: മൻഡാരിൻ ( ചൈനീസ് ഭാഷ)

49. ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം?
Ans: ചൈന
✅ എന്നാൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം?
ഇന്ത്യ

50. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് രീതിയുടെ പേര്?
Ans: ബോൺസായ്

51. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം?
Ans: ഇൻഡോനേഷ്യ
✅ ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം ആണ് ഇന്തോനേഷ്യ

52. ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം?
Ans:  കൂടിയാട്ടം

53. കേരളത്തിലെ ഗവർണർ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി ആര്?
Ans: വി വി ഗിരി
✅ അല്ലെങ്കിൽ, കേരള ഗവർണറായതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തിയാണ്?
വി വി ഗിരി

 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments