Previous GK | LD Clerk | 069 /2017 M

ഹിമാലയത്തിന്റെ നട്ടെല്ല്' എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വത നിര?

1)  കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി?
        A) നെയ്യാർ
        B) കരമനയാർ
        C) പെരിയാർ
        D) ചാലിയാർ

       Ans: A) നെയ്യാർ.


2)  'ഹിമാലയത്തിന്റെ നട്ടെല്ല്' എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വത നിര?
        A) ഹിമാദ്രി
        B) ഹിമാചൽ
        C) സിവാലിക്
        D) ട്രാൻസ് ഹിമാലയൻ

       Ans: A) ഹിമാദ്രി.

 


3)  ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം?
        A) അടിമ, തുഗ്ലക്, ഖിൽജി, സയ്യിദ്, ലോധി.
        B) അടിമ, സയ്യിദ്, തുഗ്ലക്, ഖിൽജി,  ലോധി.

        C) അടിമ, ഖിൽജി, സയ്യിദ്, തുഗ്ലക്,  ലോധി.
        D) അടിമ, ഖിൽജി, തുഗ്ലക്, സയ്യിദ്,  ലോധി.

       Ans: D) അടിമ, ഖിൽജി, തുഗ്ലക്, സയ്യിദ്,  ലോധി. 

4)  വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏതു രാജവംശത്തിലുൾപ്പെടുന്നു?
        A) സംഗമ
        B) സാലുവ
        C) തുളുവ
        D) അരവിഡു

       Ans: C) തുളുവ.


5)  കബനി ഏത് നദിയുടെ പോഷകനദിയാണ്?
        A) കൃഷ്ണ
        B) കാവേരി
        C) നർമ്മദ
        D) താപ്തി

       Ans: B) കാവേരി.


6)  ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
        A)  ഒഡിഷ 
        B) മണിപ്പൂർ
        C) പഞ്ചാബ്
        D) അസം

       Ans: D) അസം.  


7)  കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ്?
        A) വയനാട്
        B) കോഴിക്കോട്
        C) ഇടുക്കി
        D) പാലക്കാട്

       Ans: D) പാലക്കാട്.


8)  പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരളസിംഹം എന്ന ചരിത്ര നോവൽ രചിച്ചതാര്?
        A) കെ എൻ പണിക്കർ
        B) കെ എം പണിക്കർ
        C) സി വി രാമൻപിള്ള
        D) അപ്പൻ തമ്പുരാൻ

       Ans: B) കെ എം പണിക്കർ.


9)  താഴെപ്പറയുന്ന ആണവനിലയങ്ങളിൽ ശരിയല്ലാത്തതേത്?
        A) താരാപൂർ - മഹാരാഷ്ട്ര
        B) നറോറ - ഉത്തർപ്രദേശ്
        C) കൽപ്പാക്കം - കർണാടകം
        D) കൈഗ - കർണാടകം

       Ans: C) കൽപ്പാക്കം - കർണാടകം.


10)  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകളുള്ള സംസ്ഥാനം ഏത്?
        A) ഉത്തർപ്രദേശ്
        B) പശ്ചിമബംഗാൾ
        C) തമിഴ്നാട്
        D) മഹാരാഷ്ട്ര

       Ans: B) പശ്ചിമബംഗാൾ.


11)  പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി ആര്?
        A) ചൗ മൗ
        B) ജിയാങ്സു
        C) ചൗ എൻ ലായ്
        D) ഹു - ജിന്റോ

       Ans: C) ചൗ എൻ ലായ്.


12)  'ബാങ്കുകളുടെ ബാങ്ക്' എന്നറിയപ്പെടുന്നത്?
        A) നബാർഡ്
        B) എസ് ബി ഐ
        C) റിസർവ് ബാങ്ക്
        D) യൂണിയൻ ബാങ്ക്

       Ans: C) റിസർവ് ബാങ്ക്.


13)  ദേശീയ തൊഴിലുറപ്പ് നിയമം പാർലമെൻറ് പാസ്സാക്കിയ വർഷം?
        A) 2005
        B) 2006
        C) 2008
        D) 2003

       Ans: A) 2005.


14)  ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ?
        A) രംഗനാഥമിശ്ര
        B) വൈ ബി ചന്ദ്രചൂഡ്
        C) കെ ജി ബാലകൃഷ്ണൻ
        D) ജെ എസ് വർമ്മ

       Ans: A) രംഗനാഥമിശ്ര.


15)   ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്?
        A) അനുച്ഛേദം 21
        B) അനുച്ഛേദം 16
        C) അനുഛേദം 24
        D) അനുച്ഛേദം 23

       Ans: C) അനുഛേദം 24.


16)  യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം?
        A) പാരീസ്
        B) റോം
        C) സ്വീഡൻ
        D) ബ്രസൽസ്

       Ans: D) ബ്രസൽസ്.


17)   1857 വിപ്ലവത്തിന്റെ താൽക്കാലിക വിജയത്തെത്തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെ?
        A) നാനാ സാഹിബ്
        B) ബഹാദൂർ ഷാ സഫർ
        C) റാണി ലക്ഷ്മി ഭായ്
        D) ഔറംഗസേബ്

       Ans: B) ബഹാദൂർ ഷാ സഫർ.


18)   'പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചതാര്?
        A) ദാദാഭായ് നവറോജി
        B) രമേശ് ചന്ദ്രദത്ത്
        C) ഗോപാലകൃഷ്ണ ഗോഖലെ
        D) മഹാത്മാഗാന്ധി

       Ans: A) ദാദാഭായ് നവറോജി.


19)   ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയതാര്?
        A) ബി ആർ അംബേദ്കർ
        B) ജവഹർലാൽ നെഹ്റു
        C) രാജേന്ദ്ര പ്രസാദ്
        D) സച്ചിദാനന്ദ സിൻഹ

       Ans: B) ജവഹർലാൽ നെഹ്റു.


20)   ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അദ്ധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്?
        A) 3
        B) 4
        C) 5
        D) 2

       Ans: C) 5.


21)  ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
        A) 2-ാം  പഞ്ചവത്സര പദ്ധതി
        B) 7-ാം  പഞ്ചവത്സര പദ്ധതി
        C) 8-ാം പഞ്ചവത്സര പദ്ധതി
        D) 9-ാം പഞ്ചവത്സര പദ്ധതി 

       Ans: D) 9-ാം പഞ്ചവത്സര പദ്ധതി.


22)  ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
        A) 1994
        B) 1992
        C) 1996
        D) 1993

       Ans: D) 1993.


23)  വിമോചന സമരം നടന്ന വർഷം ഏത്?
        A) 1958
        B) 1959
        C) 1971
        D) 1957

       Ans: B) 1959.


24)  കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല?
        A) വയനാട്
        B) കോഴിക്കോട്
        C) ഇടുക്കി
        D) പാലക്കാട്

       Ans: C) ഇടുക്കി.


25)  2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി നിലവിൽ വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത്?
        A) നീതി നിർവഹൺ
        B) നീതി ആയോഗ്
        C) പ്ലാനിങ് അതോറിറ്റി
        D) നീതി ആവേഗ്

       Ans: B) നീതി ആയോഗ്.


26)  12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത്?
        A) വ്യാവസായിക വികസനം
        B) ദാരിദ്ര്യ നിർമ്മാർജ്ജനം
        C) മാനവശേഷി വികസനം
        D) സുസ്ഥിര വികസനം

Ans: D) സുസ്ഥിര വികസനം.


27)   ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം?
        A) പ്രോട്ടോൺ
        B) ഇലക്ട്രോൺ
        C) ന്യൂട്രോൺ
        D) ഇവയൊന്നുമല്ല

       Ans: B) ഇലക്ട്രോൺ.


28)  ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേരെന്ത്?
        A) ബോക്സൈറ്റ്
        B) സിങ്ക് ബ്ലെൻഡ്
        C) കോപ്പർ പൈറൈറ്റ്സ്
        D) ഹേമറ്റൈറ്റ്

       Ans: D) ഹേമറ്റൈറ്റ്.


29)   പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം?
        A) 14
        B) 7
        C) 18
        D) 10

       Ans: C) 18.


30)  ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത്?
        A) ഓക്സിജൻ
        B) ഹൈഡ്രജൻ
        C) നൈട്രജൻ
        D) ഹീലിയം

       Ans: A) ഓക്സിജൻ.


31)   താഴെ തന്നിരിക്കുന്നവയിൽ ഗ്ലാസ് നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക?
        A) സിമന്റ്
        B) സിലിക്ക
        C) ബേക്കലൈറ്റ്
        D) പോളിത്തീൻ

       Ans: B) സിലിക്ക.


32)   ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത്?
        A) ജലം
        B) മണ്ണ്
        C) വായു
        D) താപം

       Ans: C) വായു.


33)   "എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടായിരിക്കും." ഐസക് ന്യൂട്ടന്റെ എത്രാമത് ചലന നിയമമാണിത്?
        A) 2
        B) 1
        C) 4
        D) 3

       Ans: D) 3.


34)  സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എത്ര?
        A) 8
        B) 6
        C) 7
        D) 9

       Ans: A) 8.


35)  ജലം ഐസാകുന്ന താപനില?
        A) 0°C
        B) 310°C
        C) 100°C
        D) 101°C

       Ans: A) 0°C.


36)  മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി ഏത്?
        A) പിറ്റ്യൂട്ടറി ഗ്രന്ഥി
        B)  തൈറോയ്ഡ് ഗ്രന്ഥി 
        C) അഡ്രിനൽ ഗ്രന്ഥി
        D) തൈമസ് ഗ്രന്ഥി

       Ans: B)  തൈറോയ്ഡ് ഗ്രന്ഥി.


37)   ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത്?
        A) വിറ്റാമിൻ C
        B) വിറ്റാമിൻ K
        C) വിറ്റാമിൻ A
        D) വിറ്റാമിൻ D

       Ans: C) വിറ്റാമിൻ A.


38)   പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
        A) സെറിബെല്ലം
        B) സെറിബ്രം
        C) തലാമസ്
        D) മെഡുല്ല ഒബ്ലാംഗേറ്റ

       Ans: A) സെറിബെല്ലം.


39)  DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ്?
        A) ഡിഫ്തീരിയ
        B) പോളിയോ
        C) ടെറ്റനസ്
        D) വില്ലൻ ചുമ

       Ans: B) പോളിയോ.


40)   മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ്?
        A) തെങ്ങ്
        B) പപ്പായ
        C) കവുങ്ങ്
        D) റബ്ബർ

       Ans: A) തെങ്ങ്.


41)   പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്?
        A) അലക്സാണ്ടർ ഫ്ലെമിങ്
        B) ലൂയി പാസ്റ്റർ
        C) എഡ്വേർഡ് ജെന്നർ
        D) റോബർട്ട് കോച്ച്

       Ans: B) ലൂയി പാസ്റ്റർ.


42)  മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
        A) തിമിരം
        B) ഗ്ലൂക്കോമ
        C) ദീർഘദൃഷ്ടി
        D) വർണാന്ധത  

       Ans: A) തിമിരം.


43)  1977ൽ  ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്?
        A) റെയ്ച്ചൽ കാഴ്സൺ
        B) ജൂലിയ ഹിൽ
        C) വങ്കാരി മാതായി
        D) സുനിത നരെയ്ൻ

       Ans: C) വങ്കാരി മാതായി.


44)   രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം?
        A) ചുവന്ന രക്താണുക്കൾ
        B) പ്ലേറ്റ്ലെറ്റുകൾ
        C) കൊളസ്ട്രോൾ
        D) ശ്വേതരക്താണുക്കൾ

       Ans: D) ശ്വേതരക്താണുക്കൾ.


45)   കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
        A) കോഴിക്കോട്
        B) വെള്ളാനിക്കര
        C) ചാലക്കുടി
        D) കാസർഗോഡ്

       Ans: D) കാസർഗോഡ്.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments