LDC, LGS മെയിൻ പരീക്ഷ, ഡിഗ്രി പ്രാഥമിക പരീക്ഷാ Quiz

LDC, LGS മെയിൻ പരീക്ഷ, ഡിഗ്രി പ്രാഥമിക പരീക്ഷാ Quiz,പുലിറ്റ്സർ സമ്മാനം,അക്ബർ,ബുലന്ദ് ദർവാസ,

1. പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത്?

       Ans: പുലിറ്റ്സർ സമ്മാനം.


2. സൂര്യനെ കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ച ദൗത്യം?

       Ans: പാർക്കർ.

 


3. അക്ബർ ഗുജറാത്ത് കീഴടക്കിയതിന്റെ ഓർമക്കായി നിർമ്മിച്ച സ്മാരകം?

       Ans: ബുലന്ദ് ദർവാസ.


4. ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പെൻസിലിയം സീറ്റോസം ഏതു ചെടിയിൽ നിന്നാണ് വേർതിരിച്ചത്?

       Ans: അശ്വഗന്ധ.


5. ഇപ്പോൾ (2021 ൽ) നിലവിലുള്ളത് എത്രാമത് ലോകസഭയാണ്?

       Ans: 17 -ാമത് ലോക്സഭ.


6. പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ജലജീവി ഏത്?

       Ans: ഇൻഡസ് ഡോൾഫിൻ.  


7. കേരളത്തിലെ ആദ്യ ബാഗ് ഫ്രീ സർക്കാർ സ്കൂൾ ഏത്?

       Ans: തരിയോട് എൽ പി സ്കൂൾ.


8. മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണമായ വർണ്ണ വസ്തു ഏത്?

       Ans: യൂറോക്രോം.


9. കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഏത്?

       Ans: കായംകുളം.


10. ട്രാൻസ്ജെൻഡർ ക്ഷേമനിധി ബോർഡ് രൂപീകരിച്ച ആദ്യ സംസ്ഥാനം?

       Ans: മഹാരാഷ്ട്ര.


11. കൊങ്കൺ റെയിൽവേ പദ്ധതിക്ക് തുടക്കമിട്ട റെയിൽവേ മന്ത്രി ആര്?

       Ans: ജോർജ് ഫെർണാണ്ടസ്.


12. കേരളത്തിലെ ഇരട്ട തുരങ്കമായ കുതിരാൻ സ്ഥിതി ചെയ്യുന്ന ജില്ല?

       Ans: തൃശ്ശൂർ.


13. ഹൃദയ സരസ്സ് തടാകം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

       Ans: വയനാട്.


14. ഇന്ത്യയുടെ തവള മനുഷ്യൻ എന്നറിയപ്പെടുന്നതാര്?

       Ans: എസ്. ഡി. ബിജു.


15. ഭരണഘടനയുടെ ആമുഖത്തെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചതാര്?

       Ans: എൻ. എ. പാൽക്കിവാല.


16. ബൊക്കോ ഹറാം ഏത് രാജ്യത്തെ തീവ്രവാദ സംഘടനയാണ്?

       Ans: നൈജീരിയ.


17. അക്ബർ ഗുജറാത്ത് കീഴടക്കിയതിന്റെ ഓർമക്കായി നിർമിച്ച സ്മാരകം ഏത്?

       Ans: ബുലന്ദ് ദർവാസ.


18. കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി?

       Ans: മയ്യഴിപ്പുഴ.


19. 1817 ലെ പൈക്ക കലാപം നടന്നതെവിടെ?

       Ans: ഒഡീഷ.


20. ഓംബുഡ്സ്മാൻ സംവിധാനത്തിന് തുടക്കം കുറിച്ച രാജ്യം?

       Ans: സ്വീഡൻ.


21. ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?

       Ans: ഹൈഡ്രോക്ലോറിക് ആസിഡ്.


22. മനുഷ്യശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്ന രക്തകോശം?

       Ans: ശ്വേതരക്താണുക്കൾ.


23. പ്രകാശസംശ്ലേഷണ സമയത്ത് ചെടികൾ പുറത്തു വിടുന്ന വാതകം?

       Ans: ഓക്സിജൻ.


24. 23½° വടക്ക് അക്ഷാംശരേഖ ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: ഉത്തരായന രേഖ.


25. ഇന്ത്യയിലെ ആദ്യ കടുവ സങ്കേതം ഏത്?

       Ans: ജിം കോർബറ്റ് നാഷണൽ പാർക്ക്.


26. തടാകങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: ലിംനോളജി.


27. കമലാ ഗുപ്താ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ഫുട്ബോൾ.


28. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത് ഏത്?

       Ans: വെള്ളനാട്.


29. ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടനക്ക് രൂപം നൽകിയതാര്?

       Ans: സുരേന്ദ്രനാഥ ബാനർജി.


30. മലയാളം ഏത് ഭാഷാ ഗോത്രത്തിൽപ്പെടുന്നു?

       Ans: ദ്രാവിഡം.


31. വേദാരണ്യം ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത നവോത്ഥാന നായകനാര്?

       Ans: ആനന്ദതീർത്ഥൻ.


32. രാഷ്ട്രപതിയുടെ പൊതുമാപ്പ് അധികാരത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?

       Ans: അനുച്ഛേദം 72.


33. സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ നിന്ന്?

       Ans: അഞ്ചുതെങ്ങിൽ നിന്ന്.


34. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും തമ്മിൽ കണ്ടുമുട്ടിയത് എവിടെ വെച്ച്?

       Ans: അണിയൂർ അമ്പലത്തിൽ വച്ച്.


35. ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ഏതു ദിവസമാണ് ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്?

       Ans: ഓഗസ്റ്റ് 25.


36. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ട് ആര്?

       Ans: കെ. കേളപ്പൻ.


37. ഇന്ത്യയിലെ ആദ്യ ദളിത് പത്രം എന്നറിയപ്പെടുന്നത്?

       Ans: സാധുജനപരിപാലിനി.


38. തിരു-കൊച്ചി സംസ്ഥാനത്തിനാറെ രണ്ടാമത്തെ മുഖ്യമന്ത്രിയായ നവോത്ഥാന നായകനാര്?

       Ans: സി. കേശവൻ.


39. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയത് ആര്?

       Ans: ഐ. സി. ചാക്കോ.


40. അയ്യങ്കാളിയുടെ നേതൃത്വത്തിൽ അധസ്ഥിത വിഭാഗത്തിലെ കുട്ടികളുടെ സ്കൂൾ പ്രവേശനത്തിനായി ഊരൂട്ടമ്പലം ലഹള നടന്ന വർഷം?

       Ans: 1915.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments

  1. ആമുഖത്തെ തിരിച്ചറിയൽ കാർഡ് എന്ന് വിളിച്ചത് - N A palkivala

    ReplyDelete