VFA, LDC, LGS 10th Level Preliminary Exam Expected GK Quiz

VFA, LDC, LGS 10th Level Preliminary Exam Expected GK Quiz

1. ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ? 

       Ans: പി. കൃഷ്ണപിള്ള.

2. ആസിയാന്റെ രൂപീകരണത്തിന് വഴിതെളിച്ച സമ്മേളനം ഏത്?

       Ans: ബാങ്കോക്ക് സമ്മേളനം. (1967)

 


3. എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗപരിമിതനാര്?

       Ans: ടോം വിറ്റാക്കെർ.


4. ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? 

       Ans: ഹരിയാന.

5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം? 

        Ans: എക്കൽ മണ്ണ് (Alluvial Soil).


6. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?

       Ans: ഡെറാഡൂൺ.  


7. 'തീൻ ബിഘാ കോറിഡോർ' ഇന്ത്യയുടെ ഏത് അയൽരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

       Ans: ബംഗ്ലാദേശ്.

8. കേരളത്തിലെ ഉൾനാടൻ കായലുകളുടെ എണ്ണം എത്ര? 

       Ans: 7.


9. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട ഏത്?

       Ans: ചിത്തോർഗഡ് കോട്ട.


10. ഇന്ത്യയിലെ ആദ്യത്തെ 'ആസൂത്രിത നഗരം' എന്നറിയപ്പെടുന്നത്?

       Ans: ചണ്ഡീഗഡ്.


11. ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കുഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വതനിരകൾ?

       Ans: സിവാലിക്.

12. പൗരാണിക കാലത്ത് 'പമ്പ' എന്നറിയപ്പെട്ടിരുന്ന നദി ഏത്?

       Ans: തുംഗഭദ്ര.


13. ഇന്ത്യയിലെ 'സോൾട്ട് ഡിസേർട്ട്' എന്നറിയപ്പെടുന്ന സ്ഥലം?

       Ans: റാൻ ഓഫ് കച്ച്.


14. വനം കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?

       Ans: ജമ്മു & കാശ്മീർ.


15. ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ് ഏത്?

       Ans: നാഗാർജുന സാഗർ ശ്രീശൈലം.

16. മഞ്ഞു കടുവകളെ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം ഡിബാങ് താഴ് വര ഏത് സംസ്ഥാനത്ത്?

       Ans: അരുണാചൽ പ്രദേശ്.


17. ഇന്ത്യയിലാദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നതെവിടെ?

       Ans: മഥുര. (ഉത്തർപ്രദേശ്.)


18. 'ഇന്ത്യയുടെ ധാതു കലവറ' എന്നറിയപ്പെടുന്ന സംസ്ഥാനം?

       Ans: ഝാർഖണ്ഡ്.


19. കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ഷിംല. (ഹിമാചൽ പ്രദേശ്)

20. കൊങ്കൺ റെയിൽ പാതയുടെ ദൈർഘ്യം എത്ര കിലോമീറ്റർ?

       Ans: 760 Km.


21. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ട്രോംബെയിൽ സ്ഥാപിതമായ വർഷം?

       Ans: 1956.


22. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ?

       Ans: തിരുവനന്തപുരം.


23. പദവിയിലിരിക്കെ മരണമടഞ്ഞ കേരളത്തിലെ ആദ്യ ഗവർണർ?

       Ans: സിക്കന്ദർ ഭക്ത്.

24. 1921 ൽ കേരളത്തിൽ മാപ്പിളമാർ നടത്തിയ കലാപം?

       Ans: മലബാർ കലാപം.


25. 1930 ൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ എവിടെ വെച്ചാണ് ഉപ്പുനിയമം ലംഘിച്ചത്?

       Ans: പയ്യന്നൂർ.


26. 'ഒന്നേകാൽ കോടി മലയാളികൾ' ആരെഴുതിയ ഗ്രന്ഥമാണ്?

       Ans: ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.


27. കേരളത്തിലാദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ സർക്കാർ മെഡിക്കൽ കോളേജ്?

       Ans: കോട്ടയം മെഡിക്കൽ കോളേജ്.

28. ചരിത്രപ്രസിദ്ധമായ എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?

       Ans: വയനാട്.


29. സ്ത്രീ-പുരുഷ തുല്യത ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാക്കിയ യു. എൻ. ഉടമ്പടി?

       Ans: 1979.


30. സാർവദേശീയ മനുഷ്യാവകാശ ദിനം എന്ന്?

       Ans: ഡിസംബർ 10.


31. ഇന്ത്യൻ ബഹിരാകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

       Ans: 1972.

32. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബി വിള ഏത്?

       Ans: ഗോതമ്പ്.


33. ദത്താവകാശ നിരോധന നിയമം ആവിഷ്കരിച്ച ഗവർണർ ജനറൽ ആര്?

       Ans: ഡൽഹൗസി പ്രഭു.


34. ഭക്രാനംഗൽ നദീതട പദ്ധതി സ്ഥിതിചെയ്യുന്ന നദി?

       Ans: സത്‌ലജ് നദി.


35. നിലവിൽ (2022 ൽ) കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?  

       Ans: 941.

36. കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സുഗന്ധ വ്യഞ്ജനം ഏത്?

       Ans: കുരുമുളക്.


37. ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന്?

       Ans: ജൂൺ 5.


38. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം ഏത്?

       Ans: ഡക്കാൻ പീഠഭൂമി.


39. കൊച്ചി നാട്ടുരാജ്യത്തിൽ നിന്നുള്ള ആദ്യത്തെ മനുഷ്യാവകാശ പ്രവർത്തകനായി കരുതപ്പെടുന്ന നവോത്ഥാനനായകൻ? 

       Ans: പണ്ഡിറ്റ് കറുപ്പൻ.

40. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന കേരളത്തിന്റെ ഭൂപ്രദേശം ഏത്?

       Ans: കുട്ടനാട്.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments

  1. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ട്രോംബെയിൽ സ്ഥാപിതമായ വർഷം 1954

    ReplyDelete