Kerala PSC ലോക ചരിത്രം പാർട്ട് 2, ഫ്രഞ്ച് വിപ്ലവം, ടെന്നീസ് കോർട്ട് പ്രതിജ്ഞ, ക്രിമിയൻ യുദ്ധം, വിളക്കേന്തിയ വനിത, റഷ്യൻ വിപ്ലവം


ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ,ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ,ഈഫൽ ടവർ,എനിക്ക് ശേഷം പ്രളയം,

 ലോക ചരിത്രം PSC

ഫ്രഞ്ച് വിപ്ലവം

1. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം?
📚 ഫ്രഞ്ച് വിപ്ലവം

2. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം?
📚 1789

3. ഫ്രഞ്ച് വിപ്ലവകാലത്തെ ഫ്രാൻസിലെ ചക്രവർത്തി?
📚 ലൂയി XVI

4. ലൂയി രാജാക്കന്മാരുടെ വംശം?
📚 ബോർബൻ വംശം

5. ലൂയി രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ?
📚 ലൂയി XIV

6. "ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?
📚 ലൂയി XIV

7. "എനിക്ക് ശേഷം പ്രളയം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?
📚 ലൂയി XV

8. "ഞാനാണ് വിപ്ലവം" എന്ന് പ്രഖ്യാപിച്ചത്?
📚 നെപ്പോളിയൻ ബോണപ്പാർട്ട്

9. ഫ്രഞ്ച് വിപ്ലവം ലോകത്തിന് സംഭാവന ചെയ്ത ആശയങ്ങൾ?
📚 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

10. 'ടെന്നീസ് കോർട്ട് പ്രതിജ്ഞ' (1789) ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു?

📚 ഫ്രഞ്ച് വിപ്ലവം

11. ബോർബൻ രാജവാഴ്ചയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തടവറ?
📚 ബാസ്റ്റിൽ കോട്ട

12. ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്ന സംഭവം?
📚 ബാസ്റ്റിൽ ജയിലിന്റെ തകർച്ച

13. ഫ്രഞ്ച് വിപ്ലവകാലത്ത് പുരോഹിതന്മാരെയും പ്രഭുക്കന്മാരുടേയും വധിക്കാൻ ഉപയോഗിച്ച ആയുധം?
📚 ഗില്ലറ്റിൻ

14. ലൂയി പതിനാറാമനും കുടുംബവും വധിക്കപ്പെട്ട വർഷം?
📚 1793

15. യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം?
📚 ഫ്രഞ്ച് വിപ്ലവം

16. രാജ്യമെന്നാൽ പ്രദേശമല്ല, ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ച വിപ്ലവം?
📚 ഫ്രഞ്ച് വിപ്ലവം

17. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പാരീസിൽ പടുത്തുയർത്തിയ ഗോപുരം?
📚 ഈഫൽ ടവർ

18. ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജനം നൽകിയ ചിന്തകന്മാർ?
📚 റൂസ്സോ, വോൾട്ടയർ മോണ്ടെസ്ക്യൂ

19. 'ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ' എന്നറിയപ്പെടുന്നതാര്?
📚 റൂസ്സോ

20. 'ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ' എന്നറിയപ്പെടുന്നത്?
📚 ദി സോഷ്യൽ കോൺട്രാക്ട്
□ 'ദി സോഷ്യൽ കോൺട്രാക്ട്' എന്ന പുസ്തകം എഴുതിയതാര്?
📚 റൂസ്സോ

21. "മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത്, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" എന്ന് അഭിപ്രായപ്പെട്ടത്?
📚 റൂസ്സോ

22. "ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം" എന്നഭിപ്രായപ്പെട്ടത്?
📚 റൂസ്സോ

23. ഫ്രഞ്ച് വിപ്ലവം പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച പ്രശസ്ത നോവൽ?
📚 എ ടെയ്ൽ ഓഫ് ടു സിറ്റീസ്

24. ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി ശ്രീരംഗപട്ടണത്ത് "സ്വാതന്ത്ര്യത്തിന്റെ മരം" (Tree of Liberty) നട്ട ഇന്ത്യൻ ഭരണാധികാരി?
📚 ടിപ്പു സുൽത്താൻ

25. 'ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു' എന്നറിയ പ്പെടുന്നതാര്?
📚 നെപ്പോളിയൻ ബോണപ്പാർട്ട്

26. നെപ്പോളിയൻ ജനിച്ച ദ്വീപ്?
📚 കോഴ്സിക ദ്വീപ്

27. നെപ്പോളിയന്റെ കുതിരയുടെ പേര്?
📚 മാരെംഗോ (Marengo)

28. 'ലിറ്റിൽ കോൽപ്പറൽ', 'മാൻ ഓഫ് ഡെസ്റ്റിനി' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?
📚 നെപ്പോളിയൻ ബോണപ്പാർട്ട്

29. നെപ്പോളിയൻ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത വർഷം?
📚 1799
□ നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ച വർഷം?
📚 1804

30. നെപ്പോളിയന്റെ ആദ്യ പരാജയം?
📚 1812 ലെ റഷ്യൻ ആക്രമണം

31. നെപ്പോളിയൻ പൂർണ്ണമായും പരാജയപ്പെട്ട യുദ്ധം?
📚 വാട്ടർ ലൂ യുദ്ധം (1815)
□ വാട്ടർ ലൂ യുദ്ധത്തിൽ നെപ്പോളിയനെതിരെ യുദ്ധം ചെയ്തത്?
📚 ബ്രിട്ടൻ

32. വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?
📚 ബെൽജിയം

33. വാട്ടർലൂ യുദ്ധത്തിലെ ബ്രിട്ടീഷ് സേനാനായകൻ?
📚 ആർതർ വെല്ലസ്ലി (Duke of Wellington)

34. ഏതു ദ്വീപിലേക്കാണ് നെപ്പോളിയനെ ആദ്യം നാടുകടത്തിയത്?
📚 എൽബ ദ്വീപ്
35. വാട്ടർ ലൂ യുദ്ധാനന്തരം നെപ്പോളിയനെ നാടുകടത്തിയത്?
📚 സെന്റ് ഹെലേന ദ്വീപ്

36. ഫ്രാൻസിനെ ആധുനീകരിച്ച ഭരണാധികാരി?
📚 നെപ്പോളിയൻ

37. അഖില സ്ലാവ് പ്രസ്ഥാനത്തിൻറെ വക്താവ്?
📚 റഷ്യ
□ റഷ്യയിലെ ആദിമനിവാസികൾ?
📚 സ്ലാവുകൾ

38. റഷ്യൻ ചക്രവർത്തിമാർ, സാർ ചക്രവർത്തിമാരുടെ വംശം?
📚 റൊമാനോവ് വംശം

39. 'The Terror' എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി?
📚 ഇവാൻ IV
□ സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി?
📚 ഇവാൻ IV

40. 'ആധുനിക റഷ്യയുടെ ശില്പി' എന്നറിയപ്പെടുന്നതാര്?
📚 പീറ്റർ ചക്രവർത്തി
□ സെൻ പീറ്റേഴ്സ് ബർഗ് നഗരം സ്ഥാപിച്ചതാര്?
📚 പീറ്റർ ചക്രവർത്തി

41. റഷ്യയുടെ പാശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ച ചക്രവർത്തി?
📚 പീറ്റർ ചക്രവർത്തി


ക്രിമിയൻ യുദ്ധം (1854-56)

42. റഷ്യക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രിയ എന്നീ രാജ്യങ്ങൾ നടത്തിയ യുദ്ധം?
📚 ക്രിമിയൻ യുദ്ധം 
□ ചരിത്രത്തിലെ ഏറ്റവും അനാവശ്യ യുദ്ധം എന്നറിയപ്പെടുന്നത്?
📚 ക്രിമിയൻ യുദ്ധം

43. ക്രിമിയൻ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി?
📚 പാരീസ് ഉടമ്പടി (1856)

44. ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത?
📚 ഫ്ലോറൻസ് നൈറ്റിംഗേൽ
45. വിളക്കേന്തിയ വനിത, ക്രിമിയനിലെ മാലാഖ, ആധുനിക നഴ്സിംഗ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരി എന്നറിയപ്പെടുന്നതാര്?
📚 ഫ്ലോറൻസ് നൈറ്റിംഗേൽ

റഷ്യൻ വിപ്ലവം (1917)

46. റഷ്യൻ വിപ്ലവം നടന്ന വർഷം?
📚 1917
47. 'രക്തരൂക്ഷിതമായ ഞായറാഴ്ച' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
📚 റഷ്യൻ വിപ്ലവം

48. റഷ്യൻ വിപ്ലവ സമയത്തെ റഷ്യൻ ഭരണാധികാരി?
📚 നിക്കോളാസ് II

49. നിക്കോളാസ് II ന് അധികാരം നഷ്ടപ്പെട്ട വിപ്ലവം?
📚 ഫെബ്രുവരി വിപ്ലവം (1917 March)

50. ഒക്ടോബർ വിപ്ലവത്തിന്റെ മറ്റൊരു പേര്?
📚 ബോൾഷെവിക് വിപ്ലവം

51. ബോൾഷെവിക് വിപ്ലവത്തെത്തുടർന്ന് അധികാരത്തിൽ വന്ന നേതാവ്?
📚 ലെനിൻ
□ റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ്?
📚 ലെനിൻ

52. സോവിയറ്റ് യൂണിയന്റെ ശില്പിയായി അറിയപ്പെടുന്നതാര്?
📚 ലെനിൻ
□ സോവിയറ്റ് യൂണിയന്റെ ആദ്യ പ്രീമിയർ?
📚 ലെനിൻ

53. റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപട സന്യാസി?
📚 റാസ്പുടിൻ
54. തെമ്മാടിയായ സന്യാസി എന്നറിയപ്പെടുന്നത്?
📚 റാസ്പുടിൻ

55. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം?
📚 1922
56. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഭരണാധികാരി?
📚 സ്റ്റാലിൻ
57. സോവിയറ്റ് യൂണിയൻ (USSR) പിരിച്ചു വിട്ട വർഷം?
📚 1991

58. ലോകത്താദ്യമായി അന്താരാഷ്ട്രതലത്തിൽ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന?
📚 ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ (1864) (or ഒന്നാം ഇന്റർനാഷണൽ)

59. ഒന്നാം ഇന്റർനാഷണൽ രൂപീകൃതമായ സ്ഥലം?
📚 ലണ്ടൻ
□ ഒന്നാം ഇന്റർനാഷണലിന്റെ ആദ്യ പൊതു സമ്മേളനം നടന്ന സ്ഥലം?
📚 ജനീവ

60. മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ച ഇന്റർനാഷണൽ?
📚 രണ്ടാം ഇന്റർനാഷണൽ

          ☆☆☆☆☆☆☆☆☆
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments