Kerala PSC ലോക ചരിത്രം പാർട്ട് 1 ശതവത്സര യുദ്ധം, മാഗ്നാകാർട്ട, രക്തരഹിത വിപ്ലവം, മഹത്തായ വിപ്ലവം, അമേരിക്കൻ വിപ്ലവം, എബ്രഹാം ലിങ്കൺ


പ്രാതിനിധ്യമില്ലാതെ നികുതിയില്ല,ലെയ്സസ് ഫെയർ,പെറ്റർലൂ കൂട്ടക്കൊല,ചാർട്ടിസ്റ്റ് പ്രസ്ഥാനം,മഹത്തായ വിപ്ലവം,രക്തരഹിത വിപ്ലവം,മാഗ്നാകാർട്ട, Kerala PSC ലോക ചരിത്രം പാർട്ട് 1 ശതവത്സര യുദ്ധം, മാഗ്നാകാർട്ട, രക്തരഹിത വിപ്ലവം, മഹത്തായ വിപ്ലവം, അമേരിക്കൻ വിപ്ലവം, എബ്രഹാം ലിങ്കൺ,
   

 ലോക ചരിത്രം 

ശതവത്സര യുദ്ധം

1. ശതവത്സര യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?
📚 ഇംഗ്ലണ്ടും ഫ്രാൻസും (1337 - 1453)

2. ശതവത്സര യുദ്ധത്തിൽ ജീവനോടെ അഗ്നിക്കിരയാക്കപ്പെട്ട ഫ്രഞ്ച് വനിതയാര്?
📚 ജോവാൻ ഓഫ് ആർക്ക്

3. 'മെയ്ഡ് ഓഫ് ഓർലിയൻസ്' എന്നറിയപ്പെടുന്നതാര്?
📚 ജോവാൻ ഓഫ് ആർക്ക്
□ ശതവത്സര യുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കാൻ മുന്നോട്ടുവന്ന ബാലിക

4. 'കറുത്ത രാജകുമാരൻ' എന്നറിയപ്പെടുന്ന ഇംഗ്ലീഷ് രാജകുമാരൻ?
📚 എഡ്വേർഡ് ഓഫ് വുഡ്സ്റ്റോക്ക്

5. കർഫ്യൂ എന്ന വാക്കിന്റെ അർത്ഥമെന്ത്?
📚 അഗ്നിയെ മൂടുക

6. ലോങ് പാർലമെന്റ് ഉടലെടുത്തത് ഏത് രാജ്യത്ത്?
📚 ഇംഗ്ലണ്ട് (1640 ൽ)

മാഗ്നാകാർട്ട

7. ലോകത്തിലെ ആദ്യ അവകാശ പത്രം എന്നറിയപ്പെടുന്നത്?
📚 മാഗ്നാകാർട്ട
8. മാഗ്നാകാർട്ട എന്ന വാക്കിന്റെ അർത്ഥം?
📚 മഹത്തായ ഉടമ്പടി
9. മാഗ്നകാർട്ട ഒപ്പുവച്ച വർഷം?
📚 1215 ജൂൺ 15, റണ്ണിമിഡ് മൈതാനത്തിൽ വച്ച്

10. മാഗ്നകാർട്ട ഒപ്പുവച്ച രാജാവ്?
📚 ജോൺ രാജാവ്.

11. 'ഹേബിയസ് കോർപ്പസ് നിയമം' ആദ്യമായി പ്രത്യക്ഷപ്പെട്ട ഉടമ്പടി?
📚 മാഗ്നാകാർട്ട

12. മാഗ്നാകാർട്ട എന്ന പദം ഏതു ഭാഷയിൽ നിന്നുള്ളതാണ്?
📚 ലാറ്റിൻ

13. ധനകാര്യ നിയന്ത്രണം പാർലമെന്റിൽ നിക്ഷിപ്തമാക്കണമെന്ന് ആദ്യമായി പരാമർശിച്ചത്?
📚 മാഗ്നാകാർട്ട

14. 'ലോർഡ് പ്രൊട്ടക്ടർ' എന്നറിയപ്പെട്ടിരുന്ന എന്ന ബ്രിട്ടീഷ് ഭരണാധികാരി?
📚 ഒലിവർ ക്രോംവെൽ
15. 1688-89 കാലത്ത് ഇംഗ്ലണ്ടിൽ രാജഭരണം അവസാനിപ്പിക്കുകയും പാർലമെന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്ത വിപ്ലവം?
📚 രക്തരഹിത വിപ്ലവം 
     ( മഹത്തായ വിപ്ലവം)

16. ലോകത്തിലെ ആദ്യ പ്രധാനമന്ത്രി?
📚 റോബർട്ട് വാൾപോൾ

17. റോബർട്ട് വാൾപോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ വർഷം?
📚 1721

18. ലോകത്ത് ക്യാബിനറ്റ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി?
📚 റോബർട്ട് വാൾപോൾ

19. ചാർട്ടിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ട രാജ്യം?
📚 ഇംഗ്ലണ്ട്
□ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഇംഗ്ലണ്ടിൽ ഉയർന്നുവന്ന പ്രസ്ഥാനം

20. കാർഷിക വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം?
📚 ഇംഗ്ലണ്ട്

21. വ്യാവസായിക വിപ്ലവത്തെ തുടർന്ന് ഇംഗ്ലണ്ടിൽ ഉയർന്നുവന്ന തൊഴിലാളി പ്രക്ഷോഭം?
📚 പെറ്റർലൂ കൂട്ടക്കൊല (1819)

22. വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം?
📚 ഇംഗ്ലണ്ട് (1837)

23. ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?
📚 ഇംഗ്ലണ്ട്

24. ആവി എൻജിൻ ഉപയോഗിച്ചുള്ള ആദ്യ തീവണ്ടി ഓടിച്ചത്?
📚 ഇംഗ്ലണ്ടിലെ ലിവർപൂളിൽനിന്നും മാഞ്ചസ്റ്ററിലേക്ക്

25. പരസ്പരം മത്സരിക്കുന്നവരുടെ കൂട്ടത്തിൽ കഴിവുള്ളവർ വിജയിക്കുമെന്നും അല്ലാത്തവർ പരാജയപ്പെടുമെന്നും വിശ്വസിച്ച ചിന്താഗതി?
📚 ലെയ്സസ് ഫെയർ

26. വ്യാവസായിക വിപ്ലവകാലത്തെ ചിന്തകന്മാരുടെ സിദ്ധാന്തങ്ങളാണ്?
📚 ലെയ്സസ് ഫെയർ

27. സ്പാനിഷ് ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിൽ ക്രിസ്റ്റഫർ കൊളംബസ് എത്തിയവർഷം?
📚 1492
□ കൊളംബസ് അമേരിക്കയിലെ ജനങ്ങളെ വിളിച്ചപേര്?
📚 റെഡ് ഇന്ത്യൻസ്

അമേരിക്കൻ സ്വാതന്ത്ര്യസമരം

28. 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യം ബന്ധപ്പെട്ടിരിക്കുന്നത്?
📚 അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി

29. 'പ്രാധിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത്?
📚 ജെയിംസ് ഓട്ടിസ്

30. അമേരിക്കയിൽ ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം?
📚 1773 ഡിസംബർ 16
□ ഉയർന്ന നികുതി ചുമത്തിയതിനാൽ തേയില പെട്ടികൾ കപ്പലിൽ നിന്നും കടലിലേക്ക് വലിച്ചെറിഞ്ഞ സംഭവമാണ്?
📚  ബോസ്റ്റൺ ടീ പാർട്ടി


31. സ്വന്തം വ്യാവസായിക ഉന്നതിക്ക് വേണ്ടി ബ്രിട്ടീഷുകാർ അമേരിക്കയിൽ നടപ്പിലാക്കിയ വ്യാവസായിക നിയമം?
📚 മെർക്കന്റലിസം

32. കോണ്ടിനെന്റൽ സമ്മേളനം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
📚 അമേരിക്കൻ വിപ്ലവം
□ ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം?
📚 1774 (ഫിലാഡൽഫിയ)

33. കോണ്ടിനെന്റൽ കോൺഗ്രസ് അമേരിക്കയുടെ സ്വാതന്ത്ര പ്രഖ്യാപനം നടത്തിയ വർഷം?
📚 1776 ജൂലൈ 4

34. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ തയ്യാറാക്കിയതാര്?
📚 തോമസ് ജഫേഴ്സൺ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

35. അമേരിക്കയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും ഒപ്പുവച്ച സന്ധി ഏത്?
📚 പാരീസ് ഉടമ്പടി (1783)

36. ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന?
📚 അമേരിക്കൻ ഭരണഘടന
□ ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന

37. അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം?
📚 1789

38. അമേരിക്കൻ ഭരണഘടനയുടെ പിതാവ്?
📚 ജെയിംസ് മാഡിസൺ

39. അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവ്?
📚 ജോർജ് വാഷിംഗ്ടൺ
□ അമേരിക്കയുടെ ആദ്യ പ്രസിഡന്റ്

40. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം?
📚 35 വയസ്സ്
□ ഔദ്യോഗിക കാലാവധി?
📚 4 വർഷം
□ ഔദ്യോഗിക വസതി?
📚 വൈറ്റ് ഹൗസ്, വാഷിംഗ്ടൺ DC

41. അമേരിക്കയുടെ 46 -ാമത് പ്രസിഡണ്ട്?
📚 ജോ ബൈഡൻ

42. അമേരിക്കൻ വൈസ് പ്രസിഡണ്ടായ ആദ്യ ഇന്ത്യൻ വംശജ?
📚 കമലാ ഹാരിസ്
□ അമേരിക്കയുടെ വൈസ് പ്രസിഡണ്ടായ ആദ്യ വനിത

43. അമേരിക്കയുടെ പതിനാറാമത് പ്രസിഡന്റ് ആര്?
📚 എബ്രഹാം ലിങ്കൺ

44. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡണ്ട്?
📚 എബ്രഹാം ലിങ്കൺ

45. അമേരിക്കയിൽ അടിമത്ത നിരോധന നിയമം പ്രാബല്യത്തിൽ വന്നത്?
📚 എബ്രഹാം ലിങ്കൺ 1863 ജനുവരി 1

46. വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡണ്ട്?
📚 എബ്രഹാം ലിങ്കൺ

47. എബ്രഹാം ലിങ്കനെ വധിച്ചതാര്?
📚 ജോൺ വിൽകിൻസ് ബൂത്ത്

48. "ഗ്രേറ്റ് ഇമാൻസിപേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
📚 എബ്രഹാം ലിങ്കൺ

49. ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്റ്?
📚 എബ്രഹാം ലിങ്കൺ

50. "ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നതാണ് ജനാധിപത്യം" എന്നഭിപ്രായപ്പെട്ടത്?
📚 എബ്രഹാം ലിങ്കൺ

51. അമേരിക്കയിൽ ആഭ്യന്തരയുദ്ധം നടന്നപ്പോൾ അമേരിക്കൻ പ്രസിഡണ്ട്?
📚 എബ്രഹാം ലിങ്കൺ

52. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം?
📚 എയർഫോഴ്സ് 1
□ ഔദ്യോഗിക ഹെലികോപ്റ്റർ?
📚 മറൈൻ 1

53. ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡണ്ട്?
📚 തിയോഡർ റൂസ്‌വെൽറ്റ്

54. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡണ്ടായിരുന്നതാര്?
📚 ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്.
□ രണ്ട് തവണയിൽ കൂടുതൽ അമേരിക്കൻ പ്രസിഡണ്ട് ആയ വ്യക്തി?
📚 ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

55. പദവിയിലിരിക്കെ അന്തരിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട്?
📚 വില്യം ഹെൻറി ഹാരിസൺ

56. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡണ്ട്?
📚 റിച്ചാർഡ് നിക്സൺ
□ വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട്?
📚 റിച്ചാർഡ് നിക്സൺ

57. അമേരിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡണ്ട്?
📚 ബരാക്ക് ഒബാമ
□ ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട്?
📚 ബരാക്ക് ഒബാമ

58. അമേരിക്കയിൽ വർണ്ണ വിവേചനം അവസാനിപ്പിക്കാൻ പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ?
📚 മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
□ "എനിക്ക് ഒരു സ്വപ്നമുണ്ട്" എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേത്?
📚 മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

59. അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ എത്ര?
📚 50
□ അമേരിക്കൻ ദേശീയ പതാകയിലെ 50 നക്ഷത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത് 50 സംസ്ഥാനങ്ങളെ

60. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം?
📚 അലാസ്ക
□ ചെറുത് റോസ് ഐലൻഡ്

61. അമേരിക്കയുടെ അൻപതാമത്തെ സംസ്ഥാനം?
📚 ഹവായ്

62. റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്കു വാങ്ങിയ പ്രദേശം?
📚 അലാസ്ക

63. സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം?
📚 ഫ്രാൻസ്
□ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് ഫ്രാൻസ് അമേരിക്ക നൽകിയതാണ് സ്റ്റാച്യു ഓഫ് ലിബർട്ടി

□ സ്റ്റാച്യു ഓഫ് ലിബർട്ടി തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
📚 ലിബർട്ടി എൻലൈറ്റണിങ് ദി വേൾഡ്

□ സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥാപിച്ചിരിക്കുന്ന തുറമുഖം?
📚 ന്യൂയോർക്ക് തുറമുഖം
         ☆☆☆☆☆☆☆☆☆

Post a Comment

0 Comments