Kerala PSC മധ്യകാല ഭാരതം Part 2, ഡൽഹി സുൽത്താനേറ്റ്, കുത്തബ്മിനാർ, അടിമ വംശം, ഇൽത്തുമിഷ്, ബാൽബൻ, ജലാലുദ്ദീൻ ഖിൽജി

Kerala PSC മധ്യകാല ഭാരതം Part 2, ഡൽഹി സുൽത്താനേറ്റ്, കുത്തബ്മിനാർ, അടിമ വംശം, ഇൽത്തുമിഷ്, ബാൽബൻ, ജലാലുദ്ദീൻ ഖിൽജി, ഖ്വാജാ കുത്തബ്ദീൻ ഭക്തിയാർ കാക്കി,

അടിമ വംശം

1. ആരുടെ ഓർമ്മയ്ക്കായാണ് കുത്തബ്മിനാർ പണികഴിപ്പിച്ചത്?
🏆 ഖ്വാജാ കുത്തബ്ദീൻ ഭക്തിയാർ കാക്കി (സൂഫി സന്യാസി)

2. കുത്തബ്മിനാറിന്റെ പ്രവേശന കവാടത്തിന്റെ പേര്?
🏆 അലൈ ദർവാസ 
□ അലൈ ദർവാസ പണികഴിപ്പിച്ചതാര്? 
🏆അലാവുദ്ദീൻ ഖിൽജി

ഇൽത്തുമിഷ്

3. ഇൽതുമിഷിന്റെ യഥാർത്ഥ പേരെന്ത്?
🏆 ഷംസുദ്ദീൻ.

4. ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ അടിമവംശ ഭരണാധികാരി?
🏆 ഇൽത്തുമിഷ്

5. 'ലഫ്റ്റനൻറ് ഓഫ് ഖലീഫ', 'അടിമയുടെ അടിമ', 'ദൈവഭൂമിയുടെ സംരക്ഷകൻ', 'ഭഗവദ് ദാസൻമാരുടെ സഹായി' എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന സുൽത്താൻ?
🏆 ഇൽത്തുമിഷ്

6. ബാഗ്ദാദ് ഖലീഫ ഇൽത്തുമിഷിന് നൽകിയ ബഹുമതി?
🏆 സുൽത്താൻ-ഇ-അസം

6. 'ശവകുടീര നിർമ്മാണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
🏆 ഇൽത്തുമിഷ്

7. നാണയങ്ങളിൽ 'ഖലീഫയുടെ പ്രതിനിധിയാണ് താൻ' എന്ന് രേഖപ്പെടുത്തിയ സുൽത്താൻ?
🏆 ഇൽത്തുമിഷ്

8. ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക ശവകുടീരം( മുസോളിയം )?
🏆 സുൽത്താൻ ഘരി
□ മരണമടഞ്ഞ മകൻ നസ്രുദീൻ മുഹമ്മദ്നു വേണ്ടി ഇൽത്തുമിഷ് നിർമ്മിച്ചത്

9. ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആക്രമിച്ച മംഗോളിയൻ?
🏆 ചെങ്കിസ്ഖാൻ
□ ചെങ്കിസ്ഖാൻ ഇന്ത്യ ആക്രമിച്ച വർഷം? 1221

10. കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?
🏆 ചെങ്കിസ്ഖാൻ
□ ചെങ്കിസ്ഖാന്റെ യഥാർത്ഥ നാമം? തെമുജിൻ

11. ഇൽത്തുമിഷിനു ശേഷം അധികാരത്തിൽ വന്ന വനിതാ ഭരണാധികാരി?
🏆 റസിയ സുൽത്താന
12. ഡൽഹി ഭരിച്ച ആദ്യ വനിത ഭരണാധികാരി? ഇന്ത്യയിലെ ആദ്യത്തെ വനിത ഭരണാധികാരി?
🏆 റസിയ സുൽത്താന

ഗിയാസുദ്ദീൻ ബാൽബൻ

13. അടിമ വംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി?
🏆 ഗിയാസുദ്ദീൻ ബാൽബൻ
□ രണ്ടാം അടിമ വംശ സ്ഥാപകൻ

14. കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച അടിമവംശ ഭരണാധികാരി?
🏆 ബാൽബൻ

15. 'ഡൽഹി സിംഹാസനത്തിലെ ഉരുക്കുമനുഷ്യൻ', 'ഉല്ലുഘ്ഖാൻ' എന്നിങ്ങനെ അറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി?
🏆 ബാൽബൻ

16. 'ദൈവത്തിന്റെ പ്രതിപുരുഷൻ' എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?
🏆 ബാൽബൻ

17. 'രാജാധികാരം ദൈവദത്തമാണ്', 'രാജാവ് ദൈവത്തിന്റെ നിഴലാണ്' എന്നൊക്കെ വിശ്വസിച്ചിരുന്ന ഭരണാധികാരി?
🏆 ബാൽബൻ

18. 'നിണവും ഇരുമ്പും' എന്ന നയം സ്വീകരിച്ച അടിമവംശ സുൽത്താൻ?
🏆 ബാൽബൻ

19. അടിമ വംശത്തിലെ അവസാനത്തെ സുൽത്താനാര്?
🏆 കൈക്കോബാദ് (killed by ജലാലുദ്ദീൻ ഖിൽജി)

ഖിൽജി വംശം (1290 - 1320)

ജലാലുദ്ദീൻ ഖിൽജി

20. ഖിൽജി വംശ സ്ഥാപകനാര്?
🏆 ജലാലുദ്ദീൻ ഖിൽജി

21. ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം ഏത്?
🏆 ഖിൽജി വംശം 

22. ജലാലുദ്ദീൻ ഖിൽജിയുടെ യഥാർത്ഥ നാമം?
🏆 മാലിക് ഫിറോസ്
■ killed by അലാവുദ്ദീൻ ഖിൽജി

അലാവുദ്ദീൻ ഖിൽജി

23. ഖിൽജി വംശത്തിലെ പ്രമുഖ ഭരണാധികാരി?
🏆 അലാവുദ്ദീൻ ഖിൽജി

24. അലാവുദ്ദീൻ ഖിൽജിയുടെ യഥാർത്ഥ നാമം?
🏆 അലി ഗർഷപ്പ്.

25. രണ്ടാം അലക്സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?
🏆 അലാവുദ്ദീൻ ഖിൽജി

26. മദ്യവും ലഹരി പദാർത്ഥങ്ങളും നിരോധിച്ച ഭരണാധികാരി?
🏆 അലാവുദ്ദീൻ ഖിൽജി

27. 'മുസ്ലിം ഇന്ത്യയുടെ സമുദ്ര ഗുപ്തൻ' ആര്?
🏆 അലാവുദ്ദീൻ ഖിൽജി.

28. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും നടപ്പിലാക്കിയ ഭരണാധികാരി?
🏆അലാവുദ്ദീൻ ഖിൽജി

29. കൃഷി ഭൂമി അളന്നു തിട്ടപ്പെടുത്താന് ഉത്തരവിട്ട ആദ്യ ഡൽഹി സുൽത്താൻ?
🏆അലാവുദ്ദീൻ ഖിൽജി
□ ഭൂനികുതി നേരിട്ട് പണമായി നൽകാൻ ഉത്തരവിട്ട സുൽത്താൻ

30. ഇന്ത്യയിലാദ്യമായി സ്ഥിരം സൈന്യത്തെ നിലനിർത്തിയ മുസ്ലിം ഭരണാധികാരി?
🏆അലാവുദ്ദീൻ ഖിൽജി

31. സൈനികർക്ക് ശമ്പളമായി ഭൂമിക്ക് പകരം പണം നൽകാൻ ആരംഭിച്ചത്?
🏆 അലാവുദ്ദീൻ ഖിൽജി

32. ഇറാഖിൽ നിന്നും മികച്ചയിനം കുതിരകളെ ഇറക്കുമതി ചെയ്ത ഭരണാധികാരി?
🏆 അലാവുദ്ദീൻ ഖിൽജി
□ കുതിരകൾക്ക് ചാപ്പ കുത്തുന്ന ദാഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?

33. ഡക്കാൺ പ്രദേശം കീഴടക്കിയ, തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ സുൽത്താൻ?
🏆 അലാവുദ്ദീൻ ഖിൽജി

34. അലാവുദ്ദീൻ ഖിൽജിയുടെ സർവ്വസൈന്യാധിപൻ?
🏆 മാലിക് കഫൂർ

35. ഖിൽജി വംശത്തിലെ അവസാനത്തെ പ്രധാന ഭരണാധികാരി?
🏆 മുബാരക് ഷാ 

☆☆☆☆☆☆
Kerala PSC Coaching to Success wish you a bright future!

Post a Comment

0 Comments