Kerala PSC മധ്യകാല ഭാരതം Part 1, റായ് പിത്തോറ, മുഹമ്മദ് ഗോറി, തറൈൻ യുദ്ധം, കുത്തബ്ദീൻ ഐബക്

Kerala PSC മധ്യകാല ഭാരതം Part 1, റായ് പിത്തോറ, മുഹമ്മദ് ഗോറി, തറൈൻ യുദ്ധം, കുത്തബ്ദീൻ ഐബക്, മുഹമ്മദ് ബിൻ കാസിം, മുഹമ്മദ് ഗസ്നി, ഫിർദൗസി,

1. അറബികളുടെ ആദ്യ സിന്ധ് ആക്രമണം നടന്ന വർഷം?
📚   AD 712.

2. അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയതാര്?
📚 മുഹമ്മദ് ബിൻ കാസിം

മുഹമ്മദ് ഗസ്നി

3. AD 1001 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?
📚 മുഹമ്മദ് ഗസ്നി
□ AD 1000 നും 1026 നും ഇടയിൽ 
മുഹമ്മദ് ഗസ്നി, 17 തവണ ഇന്ത്യ ആക്രമിച്ചു

4. മുഹമ്മദ് ഗസ്നി കനൗജ് ആക്രമിച്ച വർഷം?
📚  AD 1018

5. 'തെക്കൻ ഏഷ്യയിലെ ഷാർലെമാൻ', 'വിഗ്രഹ ഭഞ്ജകൻ' എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
📚 മുഹമ്മദ് ഗസ്നി

6. AD 1025 ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചത്?
📚 മുഹമ്മദ് ഗസ്നി

7. മുഹമ്മദ് ഗസ്നിയുടെ കൊട്ടാരത്തിൽ ഉണ്ടായിരുന്ന പണ്ഡിതൻ?
📚 അൽബറൂണി.


ഫിർദൗസി

8. മുഹമ്മദ് ഗസ്നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ?
📚 ഫിർദൗസി

9. 'പേർഷ്യൻ ഹോമർ', 'കിഴക്കിന്റെ ഹോമർ' എന്നറിയപ്പെട്ടിരുന്നത്?
📚 ഫിർദൗസി

10. പേർഷ്യൻ ജനതയുടെ ദേശീയ ഇതിഹാസം എന്നറിയപ്പെടുന്നത്?
📚 ഷാനാമ
□ ഷാനാമ എഴുതിയത്?
📚 ഫിർദൗസി

11. ഷാനാമ എന്ന വാക്കിന്റെ അർത്ഥം?
📚 രാജാക്കന്മാരുടെ പുസ്തകം

മുഹമ്മദ് ഗോറി

12. AD 1175 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?
📚   മുഹമ്മദ് ഗോറി

13. ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി ആര്?
📚 മുഹമ്മദ് ഗോറി.

14. ഇന്ത്യയിൽ മുസ്ലിം ഭരണം സ്ഥാപിക്കുന്നതിന് കാരണമായിത്തീർന്നു യുദ്ധങ്ങൾ?
📚  തറൈൻ യുദ്ധങ്ങൾ

15. മുഹമ്മദ് ഗോറി അന്നത്തെ ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം?
📚  പാകിസ്ഥാനിലെ മുൾട്ടാൻ (1175).

പൃഥ്വിരാജ് ചൗഹാൻ

16. ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം?
📚  1191 ( മുഹമ്മദ് ഗോറി x പൃഥ്വിരാജ് ചൗഹാൻ ).

17. രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം?
📚  1192.

18. ഡൽഹി ഭരിച്ച അവസാനത്തെ ഹിന്ദു രാജാവ്?
📚 പൃഥ്വിരാജ് ചൗഹാൻ

19. 'റായ് പിത്തോറ' എന്നറിയപ്പെട്ടിരുന്ന രാജാവ്?
📚 പൃഥ്വിരാജ് ചൗഹാൻ

20. 'പൃഥ്വിരാജ് റാസോ' എന്ന പ്രശസ്തമായ കൃതി എഴുതിയതാര്?
📚 ചന്ദ്ബർദായി ( പൃഥ്വിരാജ് ചൗഹാന്റെ ആസ്ഥാനകവി)

21. തറൈൻ സ്ഥിതിചെയ്യുന്ന ഇന്നത്തെ ഇന്ത്യൻ സംസ്ഥാനം?
📚 ഹരിയാന

22. ബീഹാറും ബംഗാളും കീഴടക്കിയ ഗോറിയുടെ ജനറൽ?
📚 മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി.

23. പ്രശസ്തങ്ങളായ നളന്ദ, വിക്രമശില, ഓദന്തപുരി എന്നീ സർവ്വകലാശാലകൾ തകർത്തത്?
📚  മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി
□ 
വിക്രമശില, ഓദന്തപുരി എന്നീ സർവ്വകലാശാലകൾ സ്ഥിതി ചെയ്യുന്നത്?
📚  ബീഹാറിൽ

24. താൻ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് ഗോറി നിയോഗിച്ച വ്യക്തി?
📚  കുത്തബ്ദീൻ ഐബക് ( അടിമവംശ സ്ഥാപകൻ ).

 ഡൽഹി സുൽത്താനേറ്റ് 

25. ഡൽഹി സുൽത്താനേറ്റ് ഭരണകാലം?
🏆 1206 - 1526

26. ഡൽഹി സുൽത്താനേറ്റിലെ രാജവംശങ്ങൾ?
CODE:   അഖി തുസലോ 
I. ടിമ വംശം
II. ഖിൽജി വംശം 
III. തുഗ്ലക്ക് വംശം
IV. യ്യിദ് വംശം
V. ലോധി വംശം

അടിമ വംശം

25. ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം?
📚 അടിമ വംശം.
□ അടിമ വംശ സ്ഥാപകൻ?
📚 കുത്തബ്ദീൻ ഐബക് (1206)
ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി
📚 കുത്തബ്ദീൻ ഐബക്

26. ഇൽബാരി രാജവംശം, യാമിനി രാജവംശം, മാംമലൂക്ക് രാജവംശം എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
📚 അടിമ വംശം

27. കുത്തബ്ദീൻ ഐബക്കിന്റെ കാലത്ത് ഡൽഹി സുൽത്താനേറ്റിന്റെ തലസ്ഥാനം?
📚  ലാഹോർ

28. ഡൽഹിയിലെ കുവത്ത്-ഉൽ-ഇസ്ലാം പള്ളി പണികഴിപ്പിച്ചതാര്?
📚  കുത്തബ്ദീൻ ഐബക്
□ ഇന്ത്യയിലെ ആദ്യ ഇസ്ലാമിക രീതിയിലുള്ള നിർമ്മിതി?
📚 കുവത്ത്-ഉൽ-ഇസ്ലാം പള്ളി

29. 'ലാഖ്ബക്ഷ്' എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി?
📚 കുത്തബ്ദീൻ ഐബക്

30. കുത്തബ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിദ്ധനായ ചരിത്രകാരൻ?
📚 ഹസൻ നിസാമി

31. 1210 ൽ ലാഹോറിൽ പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണ് മരിച്ച ഭരണാധികാരി?
📚 കുത്തബ്ദീൻ ഐബക്

32. കുത്തബ്ദീനെ തുടർന്ന് അധികാരത്തിൽ വന്നതാര്?
📚 ആരം ഷാ
33. ആരം ഷായെ വധിച്ച് അധികാരം പിടിച്ചെ ടുത്തതാര്?
📚 ഇൽത്തുമിഷ്
.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish you a bright future!

Post a Comment

0 Comments