Kerala PSC മധ്യകാല ഭാരതം Part 3

Kerala PSC മധ്യകാല ഭാരതം Part 3, ഡൽഹി സുൽത്താനേറ്റ്,  ഖിൽജി വംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം,അമീർ ഖുസ്രു, ഉറുദു ഹോമർ, ഇന്ത്യയുടെ തത്ത,,ടോക്കൺ കറൻസി, പാഗൽ പാദുഷ, ബുദ്ധിമാനായ വിഡ്ഢി, തുഗ്ലക്ക് വംശം, മുഹമ്മദ് ബിൻ തുഗ്ലക്ക്, ഖിൽജി വംശം, ലൈലാ മജ്നു, പേർഷ്യൻ ഹോമർ, കിഴക്കിന്റെ ഹോമർ, ഉറുദു ഹോമർ, അമീർ ഖുസ്രു, അലാവുദ്ദീൻ ഖിൽജി,

അമീർ ഖുസ്രു

1. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി ആര്?
📚 അമീർ ഖുസ്രു.


2. അമീർ ഖുസ്രുവിന്റെ യഥാർത്ഥ നാമം എന്തായിരുന്നു?
📚 അബുൾ ഹസൻ.

3. ഉറുദു ഹോമർ, ഇന്ത്യയുടെ തത്ത എന്നിങ്
ങനെ അറിയപ്പെട്ടതാര്?
📚 അമീർ ഖുസ്രു.
കിഴക്കിന്റെ ഹോമർ, പേർഷ്യൻ ഹോമർ എന്നനിങ്ങനെ അറിയപ്പെടുന്നത്?
📚  ഫിർദൗസി.

4. സിത്താർ, തബല എന്നിവ കണ്ടുപിടിച്ചതാര്?.
📚 അമീർ ഖുസ്രു.

5. സൂഫി ഭക്തിഗാനമായ 'ഖവ്വാലിയുടെ പിതാവ്' ആര്?
📚    അമീർ ഖുസ്രു.
ലൈലാ മജ്നു, അയിനി സിക്കന്ദരി, തുഗ്ലക് നാമ എന്നിവയുടെ കർത്താവ്?
📚    അമീർ ഖുസ്രു.

6. 'ക്യാമ്പ് ലാംഗ്വേജ്' എന്നറിയപ്പെടുന്ന ഭാഷ?
📚 ഉറുദു.

തുഗ്ലക്ക് വംശം

7. ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം?
📚 തുഗ്ലക്ക് വംശം.
ഏറ്റവും കുറവ് കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം?
📚 ഖിൽജി വംശം.

ഗിയാസുദ്ദീൻ തുഗ്ലക്ക്

8. തുഗ്ലക്ക് വംശ സ്ഥാപകനാര്?
📚 ഗിയാസുദ്ദീൻ തുഗ്ലക്ക്.

9. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര്?
📚 ഗാസി മാലിക്.

10. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക് ഭരണാധികാരി?
📚 ഗിയാസുദ്ദീൻ തുഗ്ലക്ക്.
കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച അടിമവംശ ഭരണാധികാരി?
📚 ബാൽബൻ.

11. ഡൽഹിയിലെ തുഗ്ലക്കാബാദ് കോട്ട പണികഴിപ്പിച്ചതാര്?
📚 ഗിയാസുദ്ദീൻ തുഗ്ലക്ക്.

മുഹമ്മദ് ബിൻ തുഗ്ലക്ക്

12. തലസ്ഥാനം ഡൽഹിയിൽ നിന്ന് ദേവഗിരിയിലേക്കും തിരിച്ച് ദേവഗിരിയിൽ നിന്ന് ഡൽഹിയിലേക്കും മാറ്റിയ ഭരണാധികാരി?
📚 മുഹമ്മദ് ബിൻ തുഗ്ലക്ക്.

13.  'പിശാചിന്റെ ഹൃദയമുള്ള പുണ്യവാൻ', 'പാഗൽ പാദുഷ' എന്നീ വിശേഷണങ്ങളുള്ളതാർക്ക്?
📚 മുഹമ്മദ് ബിൻ തുഗ്ലക്ക്.

14. 'ബുദ്ധിമാനായ വിഡ്ഢി', എന്നറിയപ്പെടുന്നത്?
📚 മുഹമ്മദ് ബിൻ തുഗ്ലക്ക്.

14. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര്?
📚 ജൂനാഖാൻ.

15. മംഗോൾ ആക്രമണത്തെ ചെറുക്കാനായി മുഹമ്മദ് ബിൻ തുഗ്ലക്ക് പണികഴിപ്പിച്ച നഗരം?
📚 ജഹൻപാന.

16. ഇന്ത്യയിലാദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി ആര്?
📚 മുഹമ്മദ് ബിൻ തുഗ്ലക്ക്.

17. സ്വർണ്ണനാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?
📚 മുഹമ്മദ് ബിൻ തുഗ്ലക്ക്.

18. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരി?
📚 ഇബൻ ബത്തൂത്ത.

19. ഇബൻ ബത്തൂത്തയെ ചൈനയിലെ അംബാസിഡറായി നിയമിച്ച ഭരണാധികാരി?
📚 മുഹമ്മദ് ബിൻ തുഗ്ലക്ക്.

20. 'നിർഭാഗ്യവാനായ ആദർശവാദി' എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചതാര്?
📚 ഇബൻ ബത്തൂത്ത.

21. 'നാണയ നിർമ്മിതികളുടെ രാജകുമാരൻ' എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചതാര്?
📚 എഡ്വേർഡ് തനാസ്.

22. 'വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ' എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?.
📚 ലെയ്ൻ പൂൾ.

ഫിറോസ് ഷാ തുഗ്ലക്ക്

23. ഏറ്റവും കൂടുതൽ കാലം ഭരിച്ച തുഗ്ലക്ക് സുൽത്താൻ?
📚 ഫിറോസ് ഷാ തുഗ്ലക്ക്.

24. "ഖലീഫയുടെ പ്രതിപുരുഷൻ" എന്ന് സ്വയം വിശേഷിപ്പിച്ച സുൽത്താൻ?
📚 ഫിറോസ് ഷാ തുഗ്ലക്ക്.
നാണയങ്ങളിൽ "ഖലീഫയുടെ പ്രതിനിധിയാണ് താൻ" എന്ന രേഖപ്പെടുത്തിയതാര്?
📚 ഇൽത്തുമിഷ്.

25. കാർഷിക പുരോഗതിക്ക് വേണ്ടി ജലസേചന പദ്ധതികൾ തുടങ്ങിയ തുഗ്ലക്ക് ഭരണാധികാരി?
📚 ഫിറോസ് ഷാ തുഗ്ലക്ക്.

26. 'യമുനാ കനാൽ' പണികഴിപ്പിച്ച തുഗ്ലക്ക് ഭരണാധികാരി?
📚 ഫിറോസ് ഷാ തുഗ്ലക്ക്.
□ ഇന്ത്യയിൽ വിപുലമായ കനാൽ സംവിധാനം ആരംഭിച്ച ഭരണാധികാരി?
📚   ഫിറോസ് ഷാ തുഗ്ലക്ക്.

27. കുത്തബ്മിനാറിന്റെ നാലാം നില പുനർനിർമ്മിച്ച ഭരണാധികാരി?
📚 ഫിറോസ് ഷാ തുഗ്ലക്ക്.

28. തദ്ദേശീയരായ ഹിന്ദുക്കളുടെ മേൽ 'ജസിയ' എന്ന ഇസ്ലാം മത നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി?
📚 ഫിറോസ് ഷാ തുഗ്ലക്ക്.

29. ദരിദ്രരായ മുസ്ലിം പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നതിനായി ഫിറോസ് ഷാ തുഗ്ലക്ക് ആരംഭിച്ച വകുപ്പ്?
📚 ദിവാൻ-ഇ-ഖയറാത്ത്.

30. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ സ്മരണയ്ക്കായി ഫിറോസ് ഷാ തുഗ്ളക് പണികഴിപ്പിച്ച നഗരം?
📚 ജൗൻപൂർ.

31. തുഗ്ലക്ക് രാജവംശത്തിന്റെ തകർച്ചക്ക് കാരണമായ സംഭവം?
📚 തിമൂറിന്റെ ഇന്ത്യാ ആക്രമണം.

32. തിമൂർ ഇന്ത്യ ആക്രമിച്ച വർഷം?
📚 1398.

33. തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരണാധികാരി?
📚 നസറുദ്ദീൻ മുഹമ്മദ്.
□ തുഗ്ളക്ക് വംശത്തിലെ അവസാന ഭരണാധികാരി?
📚   നസറുദ്ദീൻ മുഹമ്മദ്.

സയ്യിദ് വംശം

34. സയ്യിദ് വംശ സ്ഥാപകനാര്?
📚 കിസർ ഖാൻ.
□ തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണർ?
📚 കിസർ ഖാൻ.

35. സുൽത്താൻ എന്ന സ്ഥാനപ്പേര് സ്വീകരിക്കാത്ത ഡൽഹി സുൽത്താനേറ്റ് രാജവംശം?
📚 സയ്യിദ് വംശം.

36. നാണയങ്ങളിൽ പേര് മുദ്രണം ചെയ്യാത്ത രാജവംശം?
📚 സയ്യിദ് വംശം.

37. ഏറ്റവും കൂടുതൽ കാലം ഭരിച്ച സയ്യിദ് ഭരണാധികാരി?
📚 മുബാറക് ഷാ.

38. സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി?
📚 അലാവുദ്ദീൻ ആലം ഷാ.
☆☆☆☆☆☆☆☆☆☆
Kerala P.S.C. Coaching to Success wish you a bright future! 

Post a Comment

0 Comments