ഇന്ത്യൻ ഭരണഘടനാ ക്വിസ് 2023


സെർഷ്യോററി, ക്വോ വാറന്റോ, മൻഡാമസ്, ഹേബിയസ് കോർപ്പസ്, വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ,Plus Two & Degree Level Prelims Previous PSC Questions,

1. ഏതു വർഷമാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത്?

      ANS: 1976 ൽ ( 42 ഭരണഘടന ഭേദഗതിയിൽ)  

 

2. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്?

      ANS: ഒരു തവണ മാത്രം (1976 ൽ)  

 

3. 1976-ലെ 42-ാം ഭരണഘടനാഭേദഗതി അറിയപ്പെടുന്നത് ഏത് പേരിൽ?

      ANS: മിനി കോൺസ്റ്റിറ്റ്യൂഷൻ  

 

4. പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പുകൾ ഏതെല്ലാം?

      ANS: 5 മുതൽ 11 വരെ വരെ വകുപ്പുകൾ  

 

5. ഇന്ത്യൻ പൗരത്വ നിയമം നിലവിൽ വന്ന വർഷം?

      ANS: 1955  

 

6. ഇന്ത്യൻ ഭരണഘടന പ്രകാരം പൗരത്വത്തിന്റെ സ്വഭാവം?

      ANS: ഏക പൗരത്വം  

 

7. ഏക പൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ്?

      ANS: ബ്രിട്ടൻ  

 

8. മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പുകൾ ഏതെല്ലാം?

      ANS: 12 മുതൽ 35 വരെയുള്ള വകുപ്പുകൾ  

 

9. നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ എത്ര മൗലികാവകാശങ്ങളാണുള്ളത്?

      ANS: 6 ( ഭരണഘടന നിലവിൽ വന്നപ്പോൾ 7)  

 

10. ഭരണഘടനയുടെ മൗലികാവകാശങ്ങളിൽനിന്ന് നീക്കം ചെയ്ത മൗലികാവകാശം ഏത്?

      ANS: സ്വത്താവകാശം  

 

11. നമ്മുടെ ഭരണഘടന പ്രകാരം സ്വത്താവകാശം ഇപ്പോൾ ഏതു രീതിയിലുള്ള അവകാശമാണ്?

      ANS: നിയമപരമായ അവകാശം  

 

12. ഏത് ഭേദഗതിയിലൂടെയാണ് സ്വത്താവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്?

      ANS: 44 ാം ഭരണഘടനാ ഭേദഗതി, 1978  

 

13. മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നതാര്?

      ANS: സർദാർ വല്ലഭായി പട്ടേൽ  

 

14. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം ഏത്?

      ANS: അനുച്ഛേദം 21  

 

15. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് നിലവിൽ വന്നവർഷം?

      ANS: 1955  

 

16. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള അധികാരം ആർക്ക്?

      ANS: രാഷ്ട്രപതിക്ക്  

 

17. അടിയന്തരാവസ്ഥയിലും റദ്ദ് ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന ആർട്ടിക്കിളുകൾ ഏതൊക്കെ?

      ANS: ആർട്ടിക്കിൾ 20 & 21  

 

18. കരുതൽ തടങ്കലിൽ ഒരാളെ വിചാരണകൂടാതെ എത്രനാൾ വയ്ക്കാനാകും?

      ANS: 3 മാസം  

 

19. മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന സംവിധാനം ഏത്?

      ANS: ജുഡീഷ്യറി  

 

20. മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന വകുപ്പേത്?

      ANS: ആർട്ടിക്കിൾ 32  

 

21. വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട്?

      ANS: ഹേബിയസ് കോർപ്പസ്  

 

22. നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട്?

      ANS: ഹേബിയസ് കോർപ്പസ്  

 

23. സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനേയോ പൊതു സ്ഥാപനത്തേയോ ശാസിച്ചു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട്?

      ANS: മൻഡാമസ്  

 

24. ഒരു വ്യക്തി അയാൾക്ക് അർഹത ഇല്ലാത്ത ഉദ്യോഗം വഹിക്കുന്നത് തടയുന്നതിനുള്ള റിട്ട്?

      ANS: ക്വോ വാറന്റോ 

25. ഒരു കേസ് കീഴ്ക്കോടതിയിൽ നിന്നും മേൽ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്?

      ANS: സെർഷ്യോററി  

 

26. "നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം" എന്നർത്ഥം വരുന്ന റിട്ട്?

      ANS: ഹേബിയസ് കോർപ്പസ്  

 

27. 'ആജ്ഞ' എന്ന് അർത്ഥമുള്ള റിട്ട് ഏത്?

      ANS: മാൻഡാമസ്  

 

28. റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പുകൾ ഏതെല്ലാം?

      ANS: ആർട്ടിക്കിൾ 32 & 226  

 

29. ഏതു ഭരണഘടനാ വകുപ്പനുസരിച്ചാണ് സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത്?

      ANS: ആർട്ടിക്കിൾ 32  

 

30. ഏത് ഭരണഘടന വകുപ്പനുസരിച്ചാണ് ഹൈക്കോടതികൾ റിട്ടുകൾ പുറപ്പെടുവിക്കുന്നത്?

      ANS: ആർട്ടിക്കിൾ 226  


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments