Kerala PSC PSC Previous Questions Plus Two & Degree Level

ജവഹർലാൽ നെഹ്റു, ലക്ഷ്യ പ്രമേയം,ഭരണഘടനാ നിർമ്മാണ സഭയുടെ,വേവൽ പ്രഭു,ബ്രിട്ടീഷ് പ്രധാനമന്ത്രി,ഭരണഘടനാ നിർമ്മാണ സഭ,Kerala PSC PSC Previous Questions Plus Two & Degree Level, ജവഹർലാൽ നെഹ്റു, ലക്ഷ്യ പ്രമേയം,ഭരണഘടനാ നിർമ്മാണ സഭയുടെ,വേവൽ പ്രഭു, ഭരണഘടനാ നിർമ്മാണ സഭ,


1. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

      ANS: ഇന്ത്യ  

 

2. ഇന്ത്യയിലാദ്യമായി ഭരണഘടന എന്ന ആശയം മുന്നോട്ടുവെച്ചതാര്?

      ANS: എം എൻ റോയ്  

 

3. ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത് ഏതു പദ്ധതിക്ക് അനുസൃതമായാണ്?

      ANS: ക്യാബിനറ്റ് മിഷൻ  

 

4. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നതാര്?

      ANS: ഡോ ബി ആർ അംബേദ്കർ  

 

5. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്ന സമയത്തെ വൈസ്രോയി ആര്?

      ANS: വേവൽ പ്രഭു  

 

6. ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

      ANS: ക്ലമന്റ് ആറ്റ്ലി  

 

7. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ ദിവസം?

      ANS: 1946 ഡിസംബർ 6  

 

8. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം?

      ANS: 1946 ഡിസംബർ 9  

 

9. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു?

      ANS: സച്ചിദാനന്ദ സിൻഹ  

 

10. ഭരണഘടന നിർമ്മാണ സമിതിയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?

      ANS: ഡോ രാജേന്ദ്രപ്രസാദ്  

 

11. ഭരണഘടനാ നിർമ്മാണ സമിതിയുടെ നിയമോപദേശകൻ ആരായിരുന്നു?

      ANS: ബി എൻ റാവു  

 

12. ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തതാര്?

      ANS: ജെ ബി കൃപലാനി  

 

13. പ്രസിദ്ധമായ ഒബ്ജക്ടീവ് റെസല്യൂഷൻ (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ച നേതാവാര്?

      ANS: ജവഹർലാൽ നെഹ്റു  

 

14. ഭരണഘടനാ നിർമാണ സഭ പ്രവർത്തിച്ച കാലയളവ് എത്ര?

      ANS: 2 വർഷം 11 മാസം 17 ദിവസം  

 

15. ഭരണഘടന നിർമ്മാണ സമിതിയിലെ അംഗങ്ങളുടെ എണ്ണം എത്ര?

      ANS: 389  

 

16. ഭരണഘടന നിർമ്മാണ സഭയിലെ മലയാളി അംഗങ്ങളുടെ എണ്ണം എത്ര?

      ANS: 17  

 

17. ഭരണഘടനാ നിർമ്മാണ സഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം എത്ര?

      ANS: 17  

 

18. ഭരണഘടന നിർമ്മാണ സഭയിലെ മലയാളി വനിതകൾ ആരൊക്കെ?

      ANS: ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ & ആനി മസ്ക്രീൻ  

 

19. ഭരണഘടനയുടെ കരട് നിർമാണ സമിതി ചെയർമാൻ ആരായിരുന്നു?

      ANS: ഡോ ബി ആർ അംബേദ്കർ  

 

20. ഭരണഘടനാ നിർമ്മാണ സഭ ഭരണഘടനയെ അംഗീകരിച്ചതെന്ന്?

      ANS: 1949 നവംബർ 26  

 

21. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?

      ANS: 1950 ജനുവരി 26  

 

22. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക് ആയ ദിവസം?

      ANS: 1950 ജനുവരി 26  

 

23. ഭരണഘടന നിലവിൽ വന്ന ദിവസമായി ജനുവരി 26 തെരഞ്ഞെടുത്തതിനു പിന്നിലെ കാരണം?

      ANS: 1929 ലെ ലാഹോർ പൂർണ്ണസ്വരാജ് കോൺഗ്രസ് സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ ദിനമായി ആചരിച്ച ദിവസം ( 1930 ജനുവരി 26 )  

 

24. ഭരണഘടനാ നിർമ്മാണ സഭ ദേശീയ പതാകയെ അംഗീകരിച്ചതെന്ന്?

      ANS: 1947 ജൂലൈ 22  

 

25. ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗാനമായി 'ജനഗണമനയെ' അംഗീകരിച്ച ദിവസം?

      ANS: 1950 ജനുവരി 24  

 

26. ഭരണഘടനാ നിർമ്മാണ സഭ വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ച ദിവസം?

      ANS: 1950 ജനുവരി 24  

 

27. ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയതാര്?

      ANS: നന്ദലാൽ ബോസ്  

 

28. ഭരണഘടനയുടെ നക്കൽ (ഡ്രാഫ്റ്റ്) തയ്യാറാക്കിയതാര്?

      ANS: ബി എൻ റാവു  

 

29. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപി എന്നറിയപ്പെടുന്നതാര്?

      ANS: ജവഹർലാൽ നെഹ്റു  

 

30. ആമുഖം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്ന്?

      ANS: അമേരിക്കയുടെ  

Post a Comment

0 Comments