Kerala PSC മൂലകങ്ങളും അവയുടെ സ്വഭാവങ്ങളും

Kerala PSC മൂലകങ്ങളും അവയുടെ സ്വഭാവങ്ങളും, അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം,ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം,

മൂലകങ്ങളും അവയുടെ സ്വഭാവങ്ങളും

1. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?

Ans: നൈട്രജൻ (78%)
✅[ ഓക്സിജൻ - 21%, ആർഗൺ, CO2)
✅ ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം, വിമാനങ്ങളുടെ ടയറുകളിൽ നിറക്കുന്ന വാതകം? 
       നൈട്രജൻ

2. ഏറ്റവും കൂടുതൽ നൈട്രജ ൻ അടങ്ങിയ രാസവളം ഏത്?
Ans: യൂറിയ

3. ഫോസ്ഫറസ് എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്?
Ans: ഞാൻ പ്രകാശം വഹിക്കുന്നു
✅ ജലത്തിൽ സൂക്ഷിക്കുന്ന മൂലകമേത്?
           ഫോസ്ഫറസ്

4. തീപ്പെട്ടി നിർമ്മാണത്തിനുപ യോഗിക്കുന്ന ഫോസ്ഫറസ് ഏതാണ്?
Ans: ചുവന്ന ഫോസ്ഫറസ്
✅ ഇരുട്ടത്ത് തിളങ്ങാൻ കഴിവുളള ഫോസ്ഫറസ് ഏത്?
Ans: വെളുത്ത ഫോസ്ഫറസ്

5. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലൊജൻ ഏത്?
Ans: ഫ്ലൂറിൻ
✅ ഏറ്റവും ക്രിയാശീലം കൂടിയ മൂലകം, ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം?
Ans: ഫ്ലൂറിൻ
✅ സൂപ്പർ ഹാലൊജൻ എന്നറിയപ്പെടുന്നത്? 
              ഫ്ലൂറിൻ

6. റേഡിയോ ആക്ടിവിറ്റി പ്രദർശിപ്പിക്കുന്ന ഹാലൊജൻ?
Ans: അസ്റ്റാറ്റിൻ

7. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹാലൊജൻ ഏത്?
Ans: ബ്രോമിൻ

8. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം ഏതാണ്?
Ans: ക്ലോറിൻ
✅ ആദ്യം കണ്ടുപിടിച്ച ഹാലൊജൻ, പേപ്പർ നിർമ്മാണത്തിൽ ബ്ലീച്ചായി ഉപയോഗിക്കുന്ന ഹാലജൻ, ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതകം, സമുദ്രജലത്തിൽ കൂടിയ അളവിലുള്ള മൂലകം, ബ്ലീച്ചിങ് പൗഡർ ( Calcium Hypochlorite) ലെ പ്രധാന ഘടകം - ക്ലോറിൻ 

9. കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകമേത്?
Ans: അയഡിൻ
✅ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം? 
           അയഡിൻ
✅ ഏറ്റവും സാന്ദ്രത കൂടിയ അലോഹം (സോളിഡ് ഹാലൊജൻ എന്നറിയപ്പെടുന്നത്?) - 
             അയഡിൻ

10. ട്യൂബ് ലൈറ്റുകളിലും പരസ്യ ബോർഡുകളിലും ഉപയോഗിക്കുന്ന അലസവാതകമേത്?
Ans: നിയോൺ
✅ ഡിസ്ചാർജ് ലാമ്പുകളിൽ ഓറഞ്ച് നിറം ലഭിക്കുന്നതിനായി ഉപയോഗിക്കു
ന്ന വാതകം?
                നിയോൺ

11. ഏറ്റവും സാന്ദ്രത കൂടിയ വാതകം?
Ans: റഡോൺ
✅ റേഡിയോ ആക്ടീവായുള്ള അലസ വാതക മൂലകമേത്?
             റഡോൺ

12. ഇൻകാൻഡസെന്റ് ബൾബിൽ നിറച്ചിരിക്കുന്ന അലസവാതകമേത്?
Ans: ആർഗൺ
✅ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം?
          ആർഗൺ
✅ ആർഗൺ എന്ന വാക്കിനർത്ഥമെന്ത്?
         അലസൻ

13. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകമേത്?
Ans: ഹീലിയം
✅ ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ മൂലകം?
            ഹീലിയം
✅  പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം, ഏറ്റവും ഭാരം കുറഞ്ഞ മൂലകം?
           ഹൈഡ്രജൻ
✅ ഏറ്റവും ഭാരം കുറഞ്ഞ ഉൽകൃഷ്ട വാതകം?
              ഹീലിയം
✅ സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
                 ഹീലിയം
✅ 'സൂപ്പർ ഫ്ലൂയിഡ്' എന്നറിയപ്പെടുന്ന വാതകം?
                   ഹീലിയം
✅ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബലൂണുകളിൽ നിറച്ചിരിക്കുന്ന വാതകം? 
              ഹീലിയം

14. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ കൂടി പൂർണമായും ബാഷ്പീകരണത്തിന് വിധേയമാകുന്ന മൂലകം?
Ans: പൊളോണിയം

15. ഏത് ഉപലോഹത്തിനാണ് വെളുത്തുള്ളിയുടെ ഗന്ധമുള്ളത്?
Ans: ടെലൂറിയം

16. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത്?
Ans: സിലിക്കൺ
{ ഭൗമോപരിതലത്തിലെ മൂലകങ്ങൾ അവയുടെ അളവ് ക്രമത്തിൽ:
ഓക്സിജൻ, സിലിക്കൺ, അലൂമിനിയം, ഇരുമ്പ് }
✅ ഐ സി ചിപ്പുകളുടെ നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന മൂലകം? 
           സിലിക്കൺ

17. ഫോട്ടോ കോപ്പി യന്ത്രത്തിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന മൂലകമേത്?
Ans: സെലീനിയം

18. ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?
Ans: ഹെൻറി കാവൻഡിഷ്
✅ ഹൈഡ്രജൻ എന്ന പേര് നൽകിയത്? 
       ലാവോസിയെ

19. ഹൈഡ്രജൻ എന്ന പേര് അർത്ഥമാക്കുന്നത്?
Ans: 'ജലം ഉല്പാദിപ്പിക്കുന്നു'
✅ സ്വയം കത്തുന്ന മൂലകം, എല്ലാ ആസിഡുകളിലെയും പൊതുഘടകം, ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം - ഹൈഡ്രജൻ

20. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും ഏതു മൂലകമാണ്?
Ans: ഹൈഡ്രജൻ
✅ ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം, ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം?
          ഹൈഡ്രജൻ

21. ഏതു വാതകമാണ് ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്നത്?
Ans: ഹൈഡ്രജൻ
✅ eg: സിങ്കും സൾഫ്യൂരിക് ആസിഡ് തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന വാതകം?
       ഹൈഡ്രജൻ
✅ അതുപോലെ:- ജലവും പൊട്ടാസ്യവു
മായുള്ള പ്രവർത്തനഫലമായി ഉണ്ടാ
കുന്ന വാതകം? 
      ഹൈഡ്രജൻ

22. വനസ്പതി നിർമ്മാണത്തി നുപയോഗിക്കുന്ന വാതകമേ ത്?
Ans: ഹൈഡ്രജൻ
✅ സസ്യ എണ്ണയിലൂടെ ഹൈഡ്രജൻ വാതകം കടത്തിവിട്ടാണ് വനസ്പതി നിർമ്മിക്കുന്നത്

23. ഏറ്റവും കൂടുതൽ കലോറിക മൂല്യമുള്ള ഇന്ധനമേത്?
Ans: ഹൈഡ്രജൻ
✅ മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനം, ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്നത്, മനുഷ്യ നിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് - ഹൈഡ്രജൻ
✅ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം? 
      ദ്രവ ഹൈഡ്രജൻ

24. ഗാർഹിക ഇന്ധനമായി ഹൈഡ്രജ ൻ ഉപയോഗിക്കാതിരിക്കാനുള്ള കാര ണമെന്ത്?
Ans: സ്ഫോടന സാധ്യത

25. ബ്ലീച്ചിങ് ഏജന്റായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തമേത്?
Ans: ഹൈഡ്രജൻ പെറോക്സൈഡ്
✅ തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള ഹൈഡ്രജൻ സംയുക്തമാണ്?
       ഹൈഡ്രജൻ പെറോക്സൈഡ്

&&&&&&&& &&&&&&&& &&&&&&&&&
Have a Great Day My Dear Friends!!!

Post a Comment

0 Comments