Kerala PSC മൂലകങ്ങളും സ്വഭാവങ്ങളും

മൂലകങ്ങളും സ്വഭാവങ്ങളും

മൂലകങ്ങളും സ്വഭാവങ്ങളും, ന്യൂക്ലിയർ റിയാക്ടറിൽ മോഡറേറ്ററായി, ഓക്സിജൻ കണ്ടുപിടിച്ചതാര്, ഓസോൺ, ഓസോൺ പാളി, ന്യൂക്ലിയർ റിയാക്ടറിൽ മോഡറേറ്ററായി,

1. ഏതു ഹൈഡ്രജൻ സംയുക്തമാണ് ന്യൂക്ലിയർ റിയാക്ടറിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത്? 

Ans: ഘനജലം (ഹെവി വാട്ടർ)
✅ ഘനജലം രാസപരമായി - ഡ്യൂട്ടീരിയം ഓക്സൈഡ്

2. മനുഷ്യശരീരത്തിലും ഭൂവൽക്കത്തിലും ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമേത്?
Ans: ഓക്സിജൻ

3. ഓക്സിജൻ കണ്ടുപിടിച്ചതാര്?
Ans: ജോസഫ് പ്രീസ്റ്റ്ലി
( കാൾ വില്യം ഷീലെ ആണെന്ന വാദവും നിലനിൽക്കുന്നു)
✅ ഓക്സിജന് ആ പേര് നൽകിയ ശാസ്ത്രജ്ഞനാര്? ലാവോസിയെ

4. ഓക്സിജന്റെ രൂപാന്തരമായ ഓസോണിന്റെ നിറമെന്ത്?
Ans: ഇളം നീല
✅ ഓസോൺ എന്ന ഗ്രീക്ക് പദം അർത്ഥമാക്കുന്നത്?
Ans: 'ഞാൻ മണക്കുന്നു'

5. സൂര്യനിൽനിന്നുള്ള മാരകമായ അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?
Ans: ഓസോൺ പാളി

6. ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലമേത്?
Ans: സ്ട്രാറ്റോസ്ഫിയർ
✅ അന്താരാഷ്ട്ര ഓസോൺ ദിനം? സെപ്റ്റംബർ 16

7. 'പെട്രോളിയം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞനാര്?
Ans: ജോർജ് ബൗർ
✅ ശിലാതൈലം, കറുത്ത സ്വർണം, മിനറൽ ഓയിൽ എന്നിങ്ങനെ അറിയപ്പെടുന്നത്? പെട്രോളിയം

8. പെട്രോളിയത്തിൽ നിന്നും വിവിധ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?
Ans: അംശികസ്വേദനം (Fractional Distillation)

9. പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റേത്?
Ans: ഒക്ടേൻ നമ്പർ
✅ ഡീസലിന്റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്? സീറ്റേൻ നമ്പർ

10. കുറഞ്ഞ ഒക്ടേൻ നമ്പറുള്ള പെട്രോൾ ഉപയോഗിക്കുന്നതുമൂലം എൻജിനിൽ ഉണ്ടാവുന്ന അസ്വാഭാവിക ശബ്ദം?
Ans: നോക്കിങ്

11. പെട്രോൾ കത്തുമ്പോൾ പ്രധാനമായും പുറന്തള്ളുന്ന വാതകമേത്?
Ans: കാർബൺ ഡയോക്സൈഡ്

12. 'ഗ്യാസൊലിൻ' എന്നറിയപ്പെടുന്നതേത്?
Ans: പെട്രോൾ
✅ പെട്രോളും ആൽക്കഹോളും ചേർന്ന മിശ്രിതം?
Ans: ഗ്യാസോഹോൾ ( പവർ ആൽക്കഹോൾ)

13. ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനമേത്?
Ans: പാരഫിൻ
✅ 'പാരഫിൻ ഓയിൽ' എന്നറിയപ്പെടുന്നത്? മണ്ണെണ്ണ
✅ ആദ്യമായി പെട്രോളിയത്തിൽ നിന്നും മണ്ണെണ്ണ വേർതിരിച്ച ശാസ്ത്രജ്ഞനാര്?
Ans: എബ്രഹാം ജെസ്നർ

14. കറുത്ത വജ്രം എന്നറിയപ്പെടുന്നത്?
Ans: കൽക്കരി
✅ ഇന്ത്യയിൽ താപ വൈദ്യുതി ഉൽപാദനത്തിലെ പ്രധാന ഇന്ധനമേതാണ്? കൽക്കരി

15. കൽക്കരി ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയ രാജ്യം?
Ans: ചൈന
✅ കൽക്കരിയിലെ പ്രധാന ഘടകം? കാർബൺ

16. ഏറ്റവും ഗുണനിലവാരം കൂടിയ കൽക്കരി ഏത്?
Ans: ആന്ത്രസൈറ്റ് കൽക്കരി
✅ ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി (94%)
✅ ഏറ്റവും കടുപ്പമുള്ള കൽക്കരി, (ഹാർഡ് കോൾ) എന്നറിയപ്പെടുന്നത്
✅ കായാന്തരിത ശിലയായി കരുതപ്പെടുന്ന കൽക്കരി
Ans: ആന്ത്രസൈറ്റ് കൽക്കരി

17. ഏറ്റവും കുറഞ്ഞ അളവിൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി?
Ans: പീറ്റ് കൽക്കരി
✅ കൽക്കരിയുടെ രൂപപ്പെടലിന്റെ ആദ്യഘട്ടം
✅ തീരപ്രദേശങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവയോട് ചേർന്ന് കാണപ്പെടുന്ന കൽക്കരി
Ans: പീറ്റ് കൽക്കരി

18. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന കൽക്കരി?
Ans: ബിറ്റുമിനസ് കോൾ (സോഫ്റ്റ് കോൾ)

19. ലിഗ്നൈറ്റ് കൽക്കരി ( ബ്രൗൺ കോൾ) ഖനനത്തിന് പ്രശസ്തമായ തമിഴ്നാട്ടിലെ പ്രദേശം?
Ans: നെയ് വേലി

20. റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്നത്?
Ans: ബിറ്റുമിൻ

21. കൽക്കരി കത്തുമ്പോഴുള്ള പുകയിൽ അടങ്ങിയിട്ടുള്ള വിഷവാതകം?
Ans: കാർബൺ മോണോക്സൈഡ് ( CO )

22. പ്രകൃതിവാതകം ( പെട്രോളിയത്തിന്റെ വാതക രൂപം - Natural Gas), CNG, ഗോബർ ഗ്യാസ്, മാർഷ് ഗ്യാസ് എന്നിവയിലെ പ്രധാന ഘടകം?
Ans: മീഥെയ്ൻ

23. പാചകവാതക (LPG) ത്തിലെ പ്രധാന ഘടകങ്ങൾ?
Ans: പ്രൊപ്പെയ്ൻ & ബ്യൂട്ടെയ്ൻ
✅ ബ്യൂട്ടെയ്ൻ ദ്രവീകരിച്ചാണ് എൽപിജി ഉൽപാദിപ്പിക്കുന്നത്

24. പാചകവാതകത്തിന് ഗന്ധം കിട്ടാനായി ചേർക്കുന്ന പദാർത്ഥം?
Ans: ഈഥൈൽ മെർക്യാപ്റ്റൻ

25. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?
Ans: ബ്യൂട്ടെയ്ൻ

&&&&&&&& &&&&&&&& &&&&&&&&&
Have a Great Day My Dear Friends!!!

Post a Comment

0 Comments