വർത്തമാനപത്രങ്ങൾ - ഇന്ത്യയിലെ പത്ര ചരിത്രം

ഇന്ത്യയിലെ ആദ്യ ദിനപത്രം, ഇന്ത്യൻ പ്രസ്സിന്റെ വിമോചകൻ,  ഇന്ത്യയിലെ ആദ്യ ദിനപത്രം, ഇന്ത്യൻ പത്രത്തിന്റെ പിതാവ്,ജെയിംസ് അഗസ്റ്റസ് ഹിക്കി,

  ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ തലസ്ഥാനമായിരുന്ന കൊൽക്കത്തയിൽ, ഒരു ഐറിഷ് പൗരനായ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ൽ ആരംഭിച്ച ബംഗാൾ ഗസറ്റാണ് ഏഷ്യയിലെ തന്നെ ആദ്യ പത്രം.

 രണ്ടു വർഷം മാത്രമാണ് പ്രസിദ്ധീകരണം നടന്നത്. പ്രസ്തുത പത്രം അന്നത്തെ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സിന്റെ നയങ്ങളെ ശക്തമായി വിമർശിക്കുകയും 1782 ൽ ഈസ്റ്റിന്ത്യാ കമ്പനി പത്രവും പ്രസ്സും കണ്ടുകെട്ടുകയും ചെയ്തു.

             ബംഗാൾ ഗസറ്റിന്റെ മറ്റൊരു പേരാണ് കൽക്കട്ട ജനറൽ അഡ് വെർട്ടൈസർ


1. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം?
Ans: ഇന്ത്യ.

2. ഇന്ത്യൻ ഭരണഘടനയിൽ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ?
Ans: ആർട്ടിക്കിൾ 19(1) A.

3. ഇന്ത്യൻ പത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
Ans: ജെയിംസ് അഗസ്റ്റസ് ഹിക്കി.

4. ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ?
Ans: രാജാറാം മോഹൻ റോയ്.
 
5. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്?
Ans: ചലപതി റാവു.

6. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ?
Ans: തുഷാർ കാന്തി ഘോഷ്.

7. ഇന്ത്യൻ പ്രസ്സിന്റെ വിമോചകൻ എന്നറിയപ്പെടുന്നത്?
Ans: ചാൾസ് മെറ്റ്കാഫ് പ്രഭു.

8. ഇന്ത്യയിലെ ആദ്യ ദിനപത്രം?
Ans: ബംഗാൾ ഗസറ്റ് (1780 ജനുവരി 29).
✅ ആരംഭിച്ചത് ജെയിംസ് അഗസ്റ്റസ് ഹിക്കി, കൊൽക്കത്തയിൽ.

9. ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
Ans: കൽക്കട്ട ജനറൽ അഡ് വെർട്ടൈസർ.

10. ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച ഭാഷ?
Ans: ഇംഗ്ലീഷ്.

11. പ്രസിദ്ധീകരണം തുടർന്നു കൊണ്ടിരിക്കുന്നവയിൽ ഏറ്റവും പഴയ ഇന്ത്യൻ ദിനപത്രം?
Ans: ബോംബെ സമാചാർ.

12. ബോംബെ സമാചാർ സ്ഥാപിച്ചതാര്?
Ans: ഫർദുൻജി മാർസ്ബാൻ. (1822)

13. ബോംബെ സമാചാർ ഏതു ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്?
Ans: ഗുജറാത്തി.

14. ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ ഇന്ത്യയിൽ പുറത്തിറങ്ങുന്നത് എവിടെ?
Ans: ന്യൂഡൽഹി.

15. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Ans: ഉത്തർപ്രദേശ്.

16. ആദ്യ ഇന്ത്യൻ ഭാഷാ ദിന പത്രം ഏത്?
Ans: സമാചാർ ദർപ്പൺ. ( ബംഗാളി. )

17. ഇന്ത്യയിൽ പുറത്തിറങ്ങിയ ആദ്യ ഹിന്ദി പത്രം ഏത്?
Ans: ഉദന്ത് മാർത്താണ്ഡ്. (1826, കൊൽക്കത്ത. )

18. ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം?
Ans: ദി മദ്രാസ് മെയിൽ.

19. ഇന്ത്യയിലെ ആദ്യത്തെ ഇ- ന്യൂസ് പേപ്പർ ഏത്?
Ans: ഫിനാൻഷ്യൽ എക്സ്പ്രസ്.

20. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം?
Ans: ദൈനിക് ഭാസ്കർ. (ഹിന്ദി.)

21. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രമാസികകൾ പുറത്തിറങ്ങുന്ന ഭാഷ?
Ans: ഹിന്ദി. ( രണ്ടാമത് - ഇംഗ്ലീഷ്.)

22. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം ഏത്?
Ans: ടൈംസ് ഓഫ് ഇന്ത്യ.

23. സർദാർ കെ എം പണിക്കർ ആദ്യ എഡിറ്ററായിരുന്ന പത്രം ഏത്?
Ans: ഹിന്ദുസ്ഥാൻ ടൈംസ്.

24. പത്രപ്രവർത്തനത്തിന് ഇന്ത്യയിൽ നിന്ന് ആദ്യമായി മാഗ്സസെ അവാർഡിന് അർഹനായത് ആര്?
Ans: അമിതാഭ് ചൗധരി.

25. ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം എന്ന്?
Ans: ജനുവരി 29.

26. ദേശീയ പ്രസ് ദിനം എന്ന്?
Ans: നവംബർ 16.

27. ലോക പത്ര സ്വാതന്ത്ര്യ ദിനം എന്ന്?
Ans: മെയ് 3.

28. ഇന്ത്യയിൽ ഓഡിറ്റ് ബ്യൂറോ സർക്കുലേഷൻസ് സ്ഥാപിതമായ വർഷം?
Ans: 1948.

29. ഇന്ത്യയിൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ സ്ഥാപിതമായ വർഷം?
Ans: 1919. ( ആസ്ഥാനം ന്യൂഡൽഹി.)

30. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസി?
Ans: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ. (PTI) (HQ: ന്യൂഡൽഹി)
✅ PTI യുടെ സേവനം ലഭ്യമാകുന്ന ഭാഷകൾ? ഇംഗ്ലീഷ് & ഹിന്ദി.

31. സ്വകാര്യവൽക്കരിക്കപ്പെട്ട ഇന്ത്യയിലെ പ്രമുഖ വാർത്ത ഏജൻസി?
Ans: യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ.

32. ഇന്ത്യയിലെ ബഹുഭാഷാ ന്യൂസ് ഏജൻസി ഏത്?
Ans: യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ.

പ്രസിദ്ധീകരണങ്ങൾ സ്ഥാപകർ
സംബാദ് കൗമുദി, മിറാത്ത്-ഉൽ-അക്ബർ രാജാറാം മോഹൻ റോയ്
പ്രബുദ്ധ ഭാരത്, ഉദ്ബോധൻ സ്വാമി വിവേകാനന്ദൻ
യങ് ഇന്ത്യ, ഹരിജൻ, ഇന്ത്യൻ ഒപ്പീനിയൻ, നവജീവൻ മഹാത്മാഗാന്ധി
കേസരി, മാറാത്ത ബാലഗംഗാധര തിലക്
ബഹിഷ്കൃത ഭാരത്, മൂകനായക് ഡോ: ബി. ആർ. അംബേദ്കർ.
ന്യൂ ഇന്ത്യ, കോമൺ വീൽ. ആനി ബസന്റ്.
കോമ്രേഡ്. മൗലാന മുഹമ്മദ് അലി.
കർമ്മയോഗി അരബിന്ദ ഘോഷ്
ലീഡർ മദൻ മോഹൻ മാളവ്യ
നാഷണൽ ഹെറാൾഡ്  ജവഹർലാൽ നെഹ്റു
നേഷൻ  ഗോപാലകൃഷ്ണ ഗോഖലെ
യുഗാന്തർ ബരീന്ദ്ര കുമാർ ഘോഷ്,  ഭൂപേന്ദ്രനാഥ ദത്ത
വന്ദേമാതരം (ഉറുദുഭാഷയിൽ) ലാലാ ലജ്പത് റായി
വന്ദേമാതരം (ഇംഗ്ലീഷ്) ബിപിൻ ചന്ദ്രപാൽ
വന്ദേമാതരം മാഡം ഭിക്കാജി കാമ
അൽ ഹിലാൽ മൗലാന അബുൾ കലാം ആസാദ്
ബംഗ ദർശൻ ബങ്കിം ചന്ദ്ര ചാറ്റർജി
വോയ്സ് ഓഫ് ഇന്ത്യ ദാദാഭായ് നവറോജി
ഷോം പ്രകാശ് ഈശ്വര ചന്ദ്ര വിദ്യാസാഗർ

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments