FOR 10th, 12th, Degree Level Exams

FOR 10th, 12th, Degree Level Exams


  



രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും


(Q)
രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച പാശ്ചാത്യ ചിന്തകൻ?
Click here for Answer👇👇
നിക്കോളോ മാക്യയവല്ലി
(Q)
ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാധികാരമുള്ള ഗവൺമെന്റ് കൂടിയതുമായ ഒരു ജനതയ്ക്ക് പറയുന്ന പേര്?
Click here for Answer👇👇
രാഷ്ട്രം
(Q)
"രാഷ്ട്രം ദൈവ സൃഷ്ടിയാണ്, രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനും. ദൈവത്തോട് മാത്രമേ രാജാവിന് കടപ്പാടുള്ളു" രാഷ്ട്ര രൂപീകരണത്തെ കുറിച്ചുള്ള ഈ സിദ്ധാന്തത്തിന് പറയുന്ന പേര്?
Click here for Answer👇👇
ദൈവദത്ത സിദ്ധാന്തം
(Q)
"രാഷ്ട്രം ചരിത്രസൃഷ്ടിയാണ്. സാമൂഹിക പരിണാമ പ്രക്രിയയുടെ ഫലമായി രൂപംകൊണ്ടു" രാഷ്ട്ര രൂപീകരണത്തെ കുറിച്ചുള്ള ഈ സിദ്ധാന്തം ഏത് പേരിൽ അറിയപ്പെടുന്നു?
Click here for Answer👇👇
പരിണാമ സിദ്ധാന്തം
(Q)
"ജനങ്ങൾ രൂപം നൽകിയ ഒരു കരാറിലൂടെ രാഷ്ട്രം നിലവിൽ വന്നു. മനുഷ്യന്റെ ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടി അവർ രാഷ്ട്രത്തിന് രൂപം നൽകി." ഈ സിദ്ധാന്തത്തിന് പറയുന്ന പേര്?
Click here for Answer👇👇
സാമൂഹിക ഉടമ്പടി സിദ്ധാന്തം
(Q)
"ശക്തരായവർ ദുർബലരുടെ മേൽ ആധിപത്യം സ്ഥാപിച്ചതിലൂടെ രാഷ്ട്രം രൂപീകരിക്കപ്പെട്ടു." രാഷ്ട്ര രൂപീകരണത്തെ കുറിച്ചുള്ള ഈ സിദ്ധാന്തത്തിന്റെ പേര്?
Click here for Answer👇👇
ശക്തി സിദ്ധാന്തം
(Q)
രാഷ്ട്രത്തിനു വേണ്ടി നിയമങ്ങൾ നിർമ്മിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് ആരുടെ ചുമതലയാണ്?
Click here for Answer👇👇
ഗവൺമെന്റിന്റെ
(Q)
ബാഹ്യ നിയന്ത്രണം ഇല്ലാതെ ആഭ്യന്തര വിഷയങ്ങളിൽ തീരുമാനമെടുക്കാനും രാജ്യാന്തര വിഷയങ്ങളിൽ സ്വന്തമായ നിലപാട് എടുക്കാനും ഒരു രാജ്യത്തിനുള്ള പൂർണമായ അധികാരത്തിന് പറയുന്ന പേര്?
Click here for Answer👇👇
രാഷ്ട്രത്തിന്റെ പരമാധികാരം
(Q)
"രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്" എന്നു പറഞ്ഞ രാഷ്ട്രതന്ത്രൻ ആരാണ്?
Click here for Answer👇👇
ജെർമി ബന്താം
(Q)
"ഒരു രാഷ്ട്രത്തിന്റെ നിയമനിർമ്മാണ നടപടികളിലും നീതി നിർവഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏത് വ്യക്തിയെയും ആ രാഷ്ട്രത്തിലെ പൗരൻ എന്ന് വിളിക്കാം" എന്ന നിർവചനം ആരുടേതാണ്?
Click here for Answer👇👇
അരിസ്റ്റോട്ടിൽ
(Q)
സമുദ്ര സാമീപ്യം ഉള്ള രാജ്യങ്ങളുടെ തീരപ്രദേശത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) കടലും ആ രാജ്യങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമായി കണക്കാക്കും. ഈ മേഖല ഏത് പേരിൽ അറിയപ്പെടുന്നു?
Click here for Answer👇👇
ടെറിട്ടോറിയൽ വാട്ടേഴ്‌സ്
(Q)
ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തെ പൊതുവേ ഏത് പേരിൽ വിളിക്കാം?
Click here for Answer👇👇
പാർലമെന്റ്
(Q)
ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ സമ്മേളനം നടന്നത് എന്ന്?
Click here for Answer👇👇
1952 മെയ് 13 ന്
(Q)
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് പാർലമെന്റിനെ കുറിച്ച് പരാമർശിക്കുന്നത്?
Click here for Answer👇👇
ആർട്ടിക്കിൾ 79
(Q)
ലോക്സഭയിലേക്ക് മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാകണം?
Click here for Answer👇👇
25
(Q)
ഇപ്പോൾ ലോക്സഭയിലേക്ക് ജനങ്ങൾ എത്ര അംഗങ്ങളെയാണ് നേരിട്ട് തിരഞ്ഞെടുക്കുന്നത്?
Click here for Answer👇👇
543
(Q)
ഇപ്പോൾ രാജ്യസഭയിലേക്ക് നിയമസഭാംഗങ്ങൾ എത്ര അംഗങ്ങളെയാണ് നേരിട്ട് തെരഞ്ഞെടുക്കുന്നത്?
Click here for Answer👇👇
238
(Q)
സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്ന സഭ ഏത്?
Click here for Answer👇👇
രാജ്യസഭ
(Q)
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങളുടെ എണ്ണം എത്ര?
Click here for Answer👇👇
12
(Q)
രാജ്യസഭാംഗങ്ങളുടെ കാലാവധി എത്ര വർഷം?
Click here for Answer👇👇
6 വർഷം
(Q)
രാജ്യസഭാംഗം ആകാനുള്ള ചുരുങ്ങിയ പ്രായം എത്ര?
Click here for Answer👇👇
30 വയസ്സ്
(Q)
രാജ്യസഭ ഔദ്യോഗികമായി നിലവിൽ വന്നത് എന്നാണ്?
Click here for Answer👇👇
1953 ഏപ്രിൽ 3 ന്
(Q)
രാജ്യസഭയുടെ പരമാവധി അംഗസംഖ്യ എത്ര?
Click here for Answer👇👇
250
(Q)
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം എത്ര?
Click here for Answer👇👇
9
(Q)
2023 വരെ ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആയിരുന്ന കെട്ടിടത്തിന്റെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനും മേൽനോട്ടം വഹിച്ചത് ആരാണ്?
Click here for Answer👇👇
എഡ്വിൻ ലുട്യൻസും ഹെർബർട്ട് ബേക്കറും
(Q)
പഴയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് എന്നാണ്?
Click here for Answer👇👇
ആരാണ്?
Click here for Answer👇👇
1927 ജനുവരി 18ന് അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഇർവിൻ
(Q)
പുതുതായി പണികഴിപ്പിച്ച പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് ആരാണ്?
Click here for Answer👇👇
പ്രധാനമന്ത്രി നരേന്ദ്രമോദി
(Q)
ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് ആരിൽ നിന്നാണ്?
Click here for Answer👇👇
ലോക്സഭാംഗങ്ങളിൽ നിന്ന്
(Q)
നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?
Click here for Answer👇👇
ഓം ബിർള
(Q)
ആദ്യ ലോക്സഭാ സ്പീക്കർ ആരാണ്?
Click here for Answer👇👇
ജി വി മാവ് ലങ്കർ
(Q)
നിയമസഭ, പാർലമെന്റ്, രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ നടത്താൻ ചുമതലയുള്ള ഭരണഘടനാ സ്ഥാപനം ഏതാണ്?
Click here for Answer👇👇
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
(Q)
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
Click here for Answer👇👇
സുകുമാർ സെൻ
Result:
 

Post a Comment

0 Comments