കുറഞ്ഞ ചെലവിൽ വലിയ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പോളിസികൾ

         

Life Insurance, term policy, non linked, non participating, pure risk,

 പുതിയ ആദായനികുതി നിയമങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുക ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകും. ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണമായും ആദായനികുതിയിൽനിന്ന് ഒഴിവാക്കാവുന്ന പുതിയ സ്ലാബ് സ്വീകരിച്ചാൽ ഒഴിവുകൾക്കും ഇളവുകൾക്കും പിന്നാലെ പോകേണ്ട. അതോടെ നിലവിൽ നികുതി അടയ് ഇളവിനായി ലൈഫ് പോളിസി എടുക്കുന്നവരുടെ എണ്ണം കുത്തനെ കുറയും. പകരം പരമാവധി ലൈഫ് കവറേജ് എടുത്ത്, സ്വന്തം അഭാവത്തിലും കുടുംബത്തിന്റെ ഭാവി ഭദ്രമാക്കുന്ന, ശുദ്ധ ഇൻഷുറൻസുകൾ വാങ്ങാൻ കൂടുതൽ പേർ മുന്നോട്ടു വരും.

എന്താണ് ടേം പോളിസി?

        നിക്ഷേപലക്ഷ്യങ്ങളുമായി കുട്ടിക്കലർത്താതെ പരമാവധി പരിരക്ഷ ഉറപ്പാക്കുന്ന ശുദ്ധ ലൈഫ് ഇൻഷുറൻസ് പോളിസികളാണ് ടേം പോളിസികൾ.  നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ്, പ്യുവർ റിസ്ക് എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ടേം പോളിസികളിൽ കാണാം. നിക്ഷേപവുമായി ബന്ധപ്പെ ടുത്താതെ, കമ്പനിയുടെ ലാഭവിഹിതം ബോണസ് ആയും മറ്റും നൽകാത്ത, പരിരക്ഷ മാത്രം നൽകുന്ന പോളിസി എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. പോളിസിയുടമ മരണമടഞ്ഞാൽ മാത്രമേ ആനുകൂല്യം ലഭിക്കൂ. അതായത്, പോളിസി കാലയളവിനു ശേഷം പോളിസിയുടമ ജീവിച്ചിരുപ്പുണ്ടെങ്കിൽ ആനുകൂല്യം ഒന്നും ലഭിക്കില്ല. അടച്ച പ്രീമിയം തുക പോലും. ഇക്കാരണത്താൽ പുതിയ നികുതി ക്രമത്തിൽ ടേം പ്ലാനിന്റെ തുകയ്ക്ക് ആദായനികുതി ബാധകമാകുന്നില്ല.

     പരമ്പരാഗത പോളിസികളെപ്പോലെ സറണ്ടർ വാല്യു, മെച്യൂരിറ്റി ബെനിഫിറ്റ്, അടച്ച പ്രീമിയം തിരികെ നൽകുക, പോളിസികളിൽ വായ്പ എന്നിവയൊന്നും ടേം പോളിസികളിൽ ലഭ്യമല്ല. ഇത്തരം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോളിസികളിൽ പല മടങ്ങ് അധികം പ്രീമിയം അടയ്ക്കേണ്ടിവരും. അല്ലെങ്കിൽ കവറേജ് തുക വളരെ കുറവായിരിക്കും.


അതേസമയം ടേം പോളിസികളുടെ പ്രീമിയം വളരെ കുറവാണ്. അതായത്, കുറഞ്ഞ ചെലവിൽ വലിയ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പോളിസികൾ.  ഓൺലൈനായി എടുക്കാവുന്ന ടേം പോളിസികൾക്കാണ് ഇപ്പോൾ പ്രചാരം. വിവിധ പ്രായക്കാർക്ക് പ്രീമിയം ചെലവ്, പോളിസി നിബന്ധനകൾ തുടങ്ങിയവ താരതമ്യം ചെയ്ത് ഓരോരുത്തർക്കും അനുയോജ്യമായവ തിരഞ്ഞെടുക്കാം.

Post a Comment

0 Comments