ബാങ്ക് സ്ഥിരനിക്ഷേപം ലാഭമോ

Bank fd, tds, returns,


നിങ്ങളുടെ ബാങ്ക്സ്ഥിര നിക്ഷേപത്തിൽ നിന്ന് ടിഡിഎസ് കുറയ്ക്കും; നികുതിക്ക് ശേഷം നിക്ഷേപകന് എത്ര രൂപ ലഭിക്കും

   എന്താണ് ടിഡിഎസ്? ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്. വരുമാനത്തിന്റെ സ്രോതസ്സിൽ നിന്നു തന്നെ നികുതി കിഴിക്കുന്ന രീതി.   

      ബാങ്ക് സ്ഥിരനിക്ഷേപം സുരക്ഷിതവും ജനപ്രിയവുമായൊരു  നിക്ഷേപമായാണ് പണ്ടുമുതലേ കണക്കാക്കപ്പെടുന്നത്.  റിട്ടേൺസ് വളരെ കുറവാണെങ്കിലും ബാങ്കിന്റെ സുരക്ഷിതത്വത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് മൂല്യച്യുതി സംഭവിക്കാതെ  പലിശ മാസാമാസം കൃത്യമായി ലഭിക്കുന്നതിനാൽ തലവേദന തീരെ ഇല്ലാത്ത ഒരു നിക്ഷേപ പദ്ധതിയാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ. എന്നാൽ എല്ലാവർക്കും സ്ഥിര നിക്ഷേപം അത്ര യോജിച്ചതല്ലെന്ന് നികുതി പരിഗണിക്കുമ്പോൾ മനസിലാകും.



സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് നികുതി കിഴിച്ചതിനുശേഷമുള്ള  വരുമാനം കണക്കാക്കുമ്പോൾ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് തുലോം തുച്ഛമാണെന്ന് കാണാം. ഒരു സ്ഥിര നിക്ഷേപത്തിന് ബാങ്ക് 9 % പലിശ വാ​ഗ്ദാനം ചെയ്താൽ നികുതി കുറച്ചതിന് ശേഷം ഇതേ നിരക്ക് റിട്ടേൺ ലഭിക്കില്ലല്ലോ. വിശദമായ കണക്കുകളിലേക്ക്...


സ്ഥിര നിക്ഷേപത്തിന് നികുതി


സ്ഥിര നിക്ഷേപത്തിന്റെ പലിശയ്ക്ക്, ഏറ്റവും കുറഞ്ഞത്, 10 % സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) കുറയ്ക്കും, അയാൾ നികുതി ദായകൻ ആണെങ്കിൽ. കൂടുതൽ വരുമാനമുള്ള വ്യക്തിയാണെങ്കിൽ പലിശ വരുമാനം വ്യക്തിയുടെ മൊത്തം വരുമാനത്തിനൊപ്പം ചേർത്ത് നിക്ഷേപകന്റെ നികുതി സ്ലാബിന് ആനുപാതികമായുള്ള നികുതിയും ചുമത്തും. റെ​ഗുലർ നിക്ഷേപകർക്ക് ഒരു സാമ്പത്തിക വർഷത്തിൽ പലിശ വരുമാനം 40,000 രൂപ കവിഞ്ഞാലാണ് ടിഡിഎസ് ഈടാക്കുക. മുതിർന്ന പൗരന്മാർക്ക് ഈ പരിധി  50,000 രൂപയാണ്.

ഉയർന്ന നികുതി ബ്രാക്കറ്റിലുള്ള വ്യക്തികൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ടിഡിഎസ് റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയില്ല. ഇത് ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് നികുതിക്ക് ശേഷമുള്ള അയാളുടെ റിട്ടേൺ കുറയ്ക്കും.



പലിശയും നികുതിക്ക് ശേഷമുള്ള റിട്ടേണും


ഫണ്ട്സ്ഇന്ത്യയുടെ 2023 മേയിലെ വെൽത്ത് കോൺവർസേഷൻ റിപ്പോർട്ട് പ്രകാരം, എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകളിലെ 6 മാസ സ്ഥിര നിക്ഷേപങ്ങളുടെ ശരാശരി പലിശ നിരക്ക് ഏകദേശം 5 %. നികുതി കിഴിച്ചുള്ള റിട്ടേൺ കണക്കാക്കിയാൽ 3.49 % മാത്രമാണെന്ന് കാണാം.


 ഇനി 5 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകളുടെ ശരാശരി പലിശ നിരക്ക് 6.75 ശതമാനം ആണെന്ന് വിചാരിക്കുക. എന്നാൽ ആദായനികുതി കിഴിച്ചതിന് ശേഷമുള്ള വരുമാനത്തിന്റെ നിരക്ക് 4.9 ശതമാനം മാത്രമാണ്.

ഏത് നിക്ഷേപമാണ് അനുയോജ്യം

സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് മാന്യമായ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും പകുതിയോളം നികുതിയായി പോകുന്നതിനാൽ ഇക്വിറ്റി ലിങ്ക്ഡ് നിക്ഷേപങ്ങൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്ന് വിദ​ഗ്ധർ പറയുന്നു. ഉയർന്ന വരുമാനത്തിനായി മ്യൂച്വൽ ഫണ്ടുകൾ പോലെയുള്ള മാർക്കറ്റ്-ലിങ്ക്ഡ് നിക്ഷേപങ്ങൾ ഉപയോഗിച്ച് പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാം. ഇക്വിറ്റി ലിങ്ക്ഡ് സ്കീമുകളിൽ നിന്ന് ദീർഘകാലത്തേക്ക് ലഭിക്കുന്ന ഉയർന്ന വരുമാനം നികുതിയുടെ ആഘാതത്തെ കുറയ്ക്കും.

മ്യൂച്വൽ ഫണ്ട് നികുതി

ഇക്വിറ്റി ഫണ്ടുകളിലെ നികുതി നിക്ഷേപം എത്ര കാലം കൈവശം വെച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഒരു വർഷത്തിനുള്ളിൽ നിക്ഷേപ യൂണിറ്റുകൾ വിൽക്കുകയാണെങ്കിൽ ഹ്രസ്വകാല മൂലധന നേട്ടമായി കരുതി 15 ശതമാനം നിരക്കിൽ നികുതി ചുമത്തും.


Xxxx

 ഒരു വർഷത്തിനുശേഷമാണ് നിക്ഷേപ യൂണിറ്റുകൾ വിൽക്കുന്നതെങ്കിൽ

ദീർഘകാല മൂലധനം നേട്ടമായി കണക്കാക്കാം. 1 വർഷത്തിന് ശേഷം ലാഭമെടുക്കുമ്പോൾ ഒരു സാമ്പത്തിക വർഷത്തിലെ നേട്ടം 1 ലക്ഷം രൂപയിൽ  കുറവാണെങ്കിൽ അതിന് നികുതി നൽകേണ്ടതില്ല.  ഒരുലക്ഷം രൂപയിലും അധികമുള്ള വരുമാനത്തിന് നികുതി 10 ശതമാനം നൽകേണ്ടതാണ്.

സ്ഥിര നിക്ഷേപം അനുയോജ്യം: ആർക്ക്??

     ഒരാളുടെ വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിൽ സ്ഥിര നിക്ഷേപം കൊണ്ട് ധാരളം നേട്ടങ്ങളുണ്ട്. റിസ്കെടുക്കാതെ ഉയർന്ന പലിശ നേടാം എന്നതാണ് ഇതിലൊന്ന്. ഈ സമയത്ത് ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നൽകുന്നുണ്ട്. ഈയിടെ ചില ബാങ്കികൾ സ്ഥിര നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 9.6 ശതമാനവും മറ്റുള്ളവർക്ക് 9.1 ശതമാനം പലിശയും നൽകുന്നുണ്ട്.

Post a Comment

0 Comments