Mock Test 44 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക് മോക്ക് ടെസ്റ്റ്Mock Test 44 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്

Mock Test 44 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്


             
(1)
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?
A) മാട്ടുംഗ
B) മുംബൈ
C) ഗുവാഹത്തി
D) തിരുവനന്തപുരം
Extra-Points:
■ കിഴക്കിന്റെ പ്രകാശ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരമാണ്? ഗുവാഹത്തി
■ ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം? ഗുവാഹത്തി
■ ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം? ഗംഗാ ഡോൾഫിൻ
(2)
പിഎസ്സിയുടെ രൂപീകരണത്തി ലേക്ക് നയിച്ച നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
A) 1924
B) 1930
C) 1931
D) 1932
Extra-Points:
■ കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം? നിവർത്തന പ്രക്ഷോഭം.
■ തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായ വർഷം - 1936.
(3)
വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന ജാഥ?
A) സവർണ്ണ ജാഥ
B) ജീവശിഖാ ജാഥ
C) പട്ടിണി ജാഥ
D) യാചന പദയാത്ര
Extra-Points:
■ വിമോചനസമരവുമായി ബന്ധപ്പെട്ട് മന്നത്ത് പത്മനാഭൻ ജീവശിഖാ ജാഥ നയിച്ചത് എവിടം മുതൽ എവിടം വരെ? അങ്കമാലി മുതൽ തിരുവനന്തപുരം വരെ.
■ 1959ലാണ് ഇഎംഎസ് മന്ത്രിസഭക്കെതിരെ മന്നത്ത് പത്മനാഭൻ വിമോചന സമരത്തിന് നേതൃത്വം നൽകിയത്.
(4)
സോഷ്യലിസം, സെക്കുലറിസം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി?
A) 26-ാം ഭേദഗതി
B) 44-ാം ഭേദഗതി
C) 52-ാം ഭേദഗതി
D) 42-ാം ഭേദഗതി
Extra-Points:
■ സോഷ്യലിസ്റ്റ്, സെക്യുലർ, & integrity എന്നീ മൂന്ന് വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തത് നാൽപ്പത്തിരണ്ടാം ഭേദഗതി, 1976 പ്രകാരം.
■ അങ്ങനെ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത് ഒരൊറ്റ തവണ മാത്രം.
■ മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തതും ഇതേ ഭേദഗതി പ്രകാരം തന്നെ.
■ മിനി കോൺസ്റ്റിറ്റ്യൂഷൻ അഥവാ ചെറുഭരണഘടന എന്നറിയപ്പെടുന്നതും, കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ദിര എന്നറിയപ്പെടുന്നതും 42 ഭരണഘടന ഭേദഗതി തന്നെ
(5)
സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം?
A) സിംഗപ്പൂർ
B) ഇന്ത്യ
C) ജപ്പാൻ
D) ചൈന
Extra-Points:
■ സൈബർ നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം? ഇന്ത്യയാണ്
■ ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്? 2000 ഒക്ടോബർ 17
(6)
ദേശീയഗാനമായ ജനഗണമന ആദ്യമായി ആലപിച്ച വർഷം?
A) 1896
B) 1907
C) 1911
D) 1915
Extra-Points:
■ ജനഗണമന ദേശീയഗാനം ആദ്യമായി ആലപിച്ച INC സമ്മേളനം? 1911 ലെ കൊൽക്കത്ത സമ്മേളനം.
■ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോർ.
■ ദേശീയഗീതമായ വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? 1896ലെ കൊൽക്കത്ത സമ്മേളനം
■ വന്ദേമാതരം രചിച്ചത് - ബങ്കിം ചന്ദ്ര ചാറ്റർജി
(7)
കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
A) രാജസ്ഥാൻ
B) ഗുജറാത്ത്
C) മഹാരാഷ്ട്ര
D) കർണാടക
Extra-Points:
■ നറോറ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഉത്തർപ്രദേശ്
■ കൂടംകുളം, കൽപ്പാക്കം ആണവനിലയങ്ങൾ തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്നു
■ കോട്ടാ ആണവനിലയം രാജസ്ഥാനിലും
(8)
'സാരഗ്രാഹി' എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്?
A) ബ്രഹ്മാനന്ദ ശിവയോഗി
B) പണ്ഡിറ്റ് കറുപ്പൻ
C) ചട്ടമ്പിസ്വാമികൾ
D) സഹോദരൻ അയ്യപ്പൻ
Extra-Points:
■ നിരീശ്വരവാദികളുടെ ഗുരു, പുരുഷസിംഹം, ആലത്തൂർ സ്വാമികൾ സിദ്ധമുനി എന്നിങ്ങനെ അറിയപ്പെടുന്നത് ബ്രഹ്മാനന്ദ ശിവയോഗിയാണ്
■ ആനന്ദ ദർശനത്തിന്റെ ഉപജ്ഞാതാവും ആനന്ദ മഹാസഭയുടെ സ്ഥാപകനും ബ്രഹ്മാനന്ദ ശിവയോഗി യാണ്
(9)
'എന്റെ നമ്പർ വൺ ശത്രു അയിത്തം ആചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുണ്' എന്ന് പറഞ്ഞ നവോത്ഥാന നായകൻ?
A) ശ്രീനാരായണഗുരു
B) വാഗ്ഭടാനന്ദൻ
C) സ്വാമി ആനന്ദതീർത്ഥൻ
D) അയ്യങ്കാളി
Extra-Points:
■ ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലേ ഹൃദയം ശുദ്ധമാകൂ, മനുഷ്യനെ സ്നേഹിക്കൂ എന്ന് പറഞ്ഞതും സ്വാമി ആനന്ദതീർത്ഥൻ തന്നെ
■ അങ്ങനെ ജാതിയെ ഏറെ എതിർത്ത സ്വാമി ആനന്ദതീർത്ഥനാണ് ജാതിനാശിനി സഭ രൂപീകരിച്ചത്
(10)
കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം' എന്ന് വിശേഷിപ്പിച്ചതാര്?
A) ഡോ ലീലാവതി
B) സുകുമാർ അഴീക്കോട്
C) ജോസഫ് മുണ്ടശ്ശേരി
D) തായാട്ട് ശങ്കരൻ
Extra-Points:
■ കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന് മുണ്ടശേരി വിശേഷിപ്പിച്ചത് 'മനുഷ്യകഥാനുഗായികർ' എന്ന തന്റെ കൃതിയിലാണ്.
■ എന്നാൽ വിപ്ലവത്തിന്റെ കവി, നവോത്ഥാനത്തിന്റെ കവി, എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത് - തായാട്ട് ശങ്കരൻ
■ കുമാരനാശാനെ 'ദിവ്യകോകിലം എന്ന് വിളിച്ചത് - ഡോക്ടർ ലീലാവതി
(11)
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?
A) കാൽസ്യം
B) അയഡിൻ
C) സിങ്ക്
D) സോഡിയം
Extra-Points:
■ മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി (Endocrine gland) യാണ് - തൈറോയ്ഡ് ഗ്രന്ഥി
■ ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഗ്രന്ഥിയാണ് - തൈറോയ്ഡ് ഗ്രന്ഥി.
(12)
താഴെപ്പറയുന്നവയിൽ രാസ മാറ്റത്തിന് ഉദാഹരണമേത്?
A) ജലം ഐസാകുന്നത്
B) ജലം നീരാവിയാകുന്നത്
C) മെഴുക് ഉരുകുന്നത്
D) വിറക് കത്തി ചാരമാവുന്നത്
(13)
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി?
A) ഭഗത് സിംഗ്
B) ഖുദിറാം ബോസ്
C) അഷ്ഫാഖുള്ളാ ഖാൻ
D) സുഖദേവ്
Extra-Points:
■ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു' ഇങ്ങനെ പറഞ്ഞത് - അഷ്ഫാഖുള്ളാ ഖാൻ
(14)
'കച്ചാർ ലെവി' എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം?
A) ബി എസ് എഫ്
B) ഐ ടി ബി പി
C) സി ആർ പി എഫ്
D) ആസാം റൈഫിൾസ്
Extra-Points:
■ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗമാണ് - Assam Rifles.
■ അസം റൈഫിൾസ് രൂപീകൃതമായ വർഷം - 1835.
(15)
താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
A) ടീസ്റ്റ
B) സുവാരി
C) താപ്തി
D) ലൂണി
Extra-Points:
■ ലൂണി നദിയുടെ മറ്റൊരു പേരാണ് Salt River അഥവാ ലവണവാരി
■ ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത നദിയാണ് - ലൂണി
Result:
 

Post a Comment

0 Comments