Mock Test 45 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക് മോക്ക് ടെസ്റ്റ്



Mock Test 32 | 10th Preliminary | LGS | VFA | LDC

Mock Test 45 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക് മോക്ക് ടെസ്റ്റ്


             
(1)
ഇന്ത്യയിൽ നിന്നും അവസാനം പുറത്തുപോയ യൂറോപ്യന്മാർ?
A) പോർച്ചുഗീസുകാർ
B) ഡച്ചുകാർ
C) ഫ്രഞ്ചുകാർ
D) ഇംഗ്ലീഷുകാർ
Extra-Points:
■ എന്നാണ് പോർച്ചുഗീസുകാർ ഇന്ത്യയിൽ നിന്നും പോയത്? 1961 ൽ,
■ ഓപ്പറേഷൻ വിജയ് എന്ന സൈനിക നീക്കത്തിലൂടെയാണ് ഇന്ത്യ ഗവൺമെന്റ് ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ചത്.
(2)
ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർവാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം?
A) ISRO
B) BARC
C) DRDO
D) CDRI
Extra-Points:
■ Defence Research and Development Organisation(DRDO)
■ DRDO സ്ഥാപിതമായ വർഷം? 1958, ആസ്ഥാനം, ന്യൂഡൽഹി
(3)
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?
A) മിൽക്കാ സിംഗ്
B) ധ്യാൻചന്ദ്
C) സി കെ നായിഡു
D) സച്ചിൻ തെണ്ടുൽക്കർ
Extra-Points:
■ ഹോക്കി മാന്ത്രികൻ, ഇന്ത്യൻ ഹോക്കിയിലെ വന്ദ്യവയോധികൻ എന്നിങ്ങനെ അറിയപ്പെടുന്നതാര് ? ധ്യാൻചന്ദ്
(4)
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ഏത്?
A) പ്രസിഡൻസി ബാങ്ക്
B) യു ടി ഐ ബാങ്ക്
C) ആക്സിസ് ബാങ്ക്
D) ചാർട്ടേഡ് ബാങ്ക്
Extra-Points:
■ 1858 ലാണ് ചാർട്ടേഡ് ബാങ്ക് കൽക്കട്ടയിലും ബോംബെയിലും ബ്രാഞ്ചുകൾ തുടങ്ങിയത്
(5)
പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ കാലത്താണ്?
A) ശ്രീചിത്തിരതിരുനാൾ
B) മാർത്താണ്ഡവർമ്മ
C) റാണി ഗൗരി ലക്ഷ്മി ഭായ്
D) ഉത്രാടം തിരുനാൾ രാമവർമ്മ
Extra-Points:
■ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്,
■ തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയത്,
■ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിച്ചത്,
■ പബ്ലിക് സർവീസ് കമ്മീഷൻ ആരംഭിച്ചത്
■ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ,
■ തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി.
(6)
താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരക്കാർ?
A) സാമൂതിരിയുടെ കപ്പിത്താൻ
B) സാമൂതിരിയുടെ നാവിക തലവൻ
C) സാമൂതിരിയുടെ കാര്യസ്ഥൻ
D) സാമൂതിരിയുടെ കരസേന തലവൻ
Extra-Points:
■ മരക്കാർ എന്ന സ്ഥാന പേര് നൽകിയതാര്? സാമൂതിരി
■ ഇന്ത്യൻ നാവികസേനയുടെ കുഞ്ഞാലി മരക്കാർ സ്മാരകം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു? കോട്ടക്കൽ ( വടകര)
(7)
ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെവച്ച്?
A) കാൺപൂർ ജയിൽ
B) ഡൽഹി സെൻട്രൽ ജയിൽ
C) മീററ്റ് ജയിൽ
D) ലാഹോർ സെൻട്രൽ ജയിൽ
Extra-Points:
■ രക്തസാക്ഷികളുടെ രാജകുമാരൻ അഥവാ ഷഹീദ്-ഇ-അസം എന്നറിയപ്പെടുന്നത്? ഭഗത് സിംഗ്
(8)
ഐക്യ കേരളത്തിലെ ആദ്യ നിയമസഭാ സമ്മേളനം നടന്ന ദിനം?
A) 1956 നവംബർ 1
B) 1957 ഏപ്രിൽ 17
C) 1957 ജനുവരി 12
D) 1957 ഏപ്രിൽ 27
Extra-Points:
■ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ്? 1957
■ കേരളത്തിലെ ആദ്യ നിയമസഭ നിലവിൽ വന്നത്? 1957 ഏപ്രിൽ 1.
■ കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് ?1957 ഏപ്രിൽ 5 ന്.
■ ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്? 1957 ഏപ്രിൽ 27.
(9)
പാരമ്പര്യ കലാരൂപങ്ങളുടെ വികസനത്തിനായി കേരള സാംസ്കാരിക വകുപ്പിന് കീഴിൽ ആരംഭിച്ച പ്രസ്ഥാനം?
A) കേരളാ ലളിതകലാ അക്കാദമി
B) കേരള കലാമണ്ഡലം
C) കേരള ഫോക് ലോർ അക്കാദമി
D) കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്
Extra-Points:
■ കേരള ഫോക് ലോർ അക്കാദമി യുടെ ആസ്ഥാനം കണ്ണൂർ, സ്ഥാപിച്ചത് 1995 ൽ.
(10)
സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആര്?
A) ചന്ദ്രശേഖർ ആസാദ്
B) ബാലഗംഗാധര തിലക്
C) ജവഹർലാൽ നെഹ്റു
D) മോത്തിലാൽ നെഹ്റു
Extra-Points:
■ 1922 ലെ ചൗരിചൗരാ സംഭവത്തോടു കൂടി നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി പെട്ടെന്ന് പിൻവലിച്ചതിനെ തുടർന്ന് വിട്ടുപോയ കോൺഗ്രസ് നേതാക്കൾ ആരംഭിച്ച സംഘടനയാണ് - സ്വരാജ് പാർട്ടി
■ സ്വരാജ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയ പ്രധാന നേതാക്കൾ? സി ആർ ദാസ് & മോത്തിലാൽ നെഹ്റു
■ രൂപീകൃതമായ വർഷം? 1923 ജനുവരി 1
(11)
പമ്പാ നദി ഒഴുകി ചേരുന്നത് എവിടെ?
A) അറബിക്കടൽ
B) അഷ്ടമുടി കായൽ
C) വേമ്പനാട്ട് കായൽ
D) പരവൂർ കായൽ
Extra-Points:
■ കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയായ പമ്പാ നദി ഒഴുകി ചേരുന്നത് കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിൽ.
■ തിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി ഏതാണ്? പമ്പാനദി
(12)
ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തീയതി?
A) 1936 നവംബർ 12
B) 1936 നവംബർ 21
C) 1936 നവംബർ 21
D) 1936 നവംബർ 1
Extra-Points:
■ ആധുനിക തിരുവിതാംകൂറിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്? ക്ഷേത്രപ്രവേശനവിളംബരം ആണ്
■ എന്നാൽ തിരുവിതാംകൂറിലെ ( കർഷകരുടെ) മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് - 1865 ലെ പണ്ടാരപ്പാട്ട വിളംബരം
(13)
'ഗാന്ധിജിയും അരാജകത്വവും' എന്ന കൃതി ആരുടേതാണ്?
A) ഇഎംഎസ് നമ്പൂതിരിപ്പാട്
B) സുഭാഷ് ചന്ദ്ര ബോസ്
C) ചേറ്റൂർ ശങ്കരൻ നായർ
D) അബ്ദുൽ കലാം ആസാദ്
Extra-Points:
■ INC യുടെ പ്രസിഡണ്ട് ആയ ആദ്യ മലയാളിയാണ് സി ശങ്കരൻനായർ, 1897 ലെ, അമരാവതി സമ്മേളനത്തിൽ
■ ഖിലാഫത്ത്‌സമരത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിക്കുന്ന സി ശങ്കരൻ നായരുടെ പുസ്തകമാണ് - ഗാന്ധിജിയും അരാജകത്വവും
(14)
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു?
A) കെ കേളപ്പൻ
B) പി കൃഷ്ണപിള്ള
C) കെ പി കേശവമേനോൻ
D) പട്ടം താണുപിള്ള
Extra-Points:
■ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു - പട്ടംതാണുപിള്ള
■ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം - 1938
(15)
ചാന്നാർ കലാപത്തിന്റെ ലക്ഷ്യമെന്തായിരുന്നു?
A) മാറു മറക്കാനുള്ള അവകാശം
B) വഴിനടക്കാനുള്ള അവകാശം
C) ക്ഷേത്രാരാധനയ്ക്കുള്ള അവകാശം
D) തൊഴിൽ ചെയ്യാനുള്ള അവകാശം
Extra-Points:
■ ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനായ് തിരുവിതാംകൂറിൽ നടന്ന സമരമാണ് - ചാന്നാർ കലാപം (1859)
■ ചാന്നാർ ലഹളയുടെ മറ്റൊരു പേരാണ് മേൽമുണ്ട് സമരം
Result:
 

Post a Comment

0 Comments