Indian Geography -Important and Repeating Points

ശിലകൾ, പർവ്വതങ്ങൾ, ഉപദ്വീപിയ പീഠഭൂമികൾ, തീരസമതലങ്ങൾ

Indian Geography -Important and Repeating Points


Indian Geography -Important and Repeating Points


1. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ ഭൂപ്രദേശം ഏത്?
      📚 ഉപദ്വീപിയ പീഠഭൂമി.

2.  ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
     📚 ആനമുടി

3. ഡക്കാൻ പീഠഭൂമിയിൽ കാണപ്പെടുന്ന മണ്ണ് ഏത്?
     📚 കറുത്ത മണ്ണ്. 4. ഉപദ്വീപിയ പീഠഭൂമിയിൽ കാണപ്പെടുന്ന ചെമ്മണ്ണിന് ആ ചുവപ്പുനിറം നൽകുന്നത് മണ്ണിലടങ്ങിയിട്ടുള്ള എന്തിന്റെ അംശമാണ്?
     📚 മണ്ണിലെ ഇരുമ്പിന്റെ അംശം.

5. ഹിമാലയൻ നദികളുടെ നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപം കൊണ്ട ഭൂപ്രദേശമാണ് --------
     📚 ഉത്തര മഹാസമതലം.

6. ഇന്ത്യയുടെ തീരപ്രദേശത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു അവ ഏവ?
     📚 പടിഞ്ഞാറൻ തീരസമതലം, കിഴക്കൻ തീര സമതലം.

7. ഇന്ത്യയുടെ പശ്ചിമ പൂർവ്വ തീരപ്രദേശങ്ങൾ അതിർത്തിയായി വരുന്ന ഏക സംസ്ഥാനം?
     📚 തമിഴ്നാട്. 8. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന പർവ്വതനിര?
     📚 ഹിമാലയ പർവ്വതം.

9. കാശ്മീരിന് വടക്കുപടിഞ്ഞാറു മുതൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തി വരെയുള്ള പർവ്വത നിരകളെ വിളിക്കുന്ന പേര്?
     📚 ഉത്തര പർവത മേഖല.

10. കാരക്കോറം,ലഡാക്ക്, സസ്കർ, എന്നീ പർവ്വത നിരകൾ ഉത്തര പർവ്വത മേഖലയിലെ ഏതു മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്?
     📚 ട്രാൻസ് ഹിമാലയം.

11. ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നീ പർവ്വതനിരകൾ കാണപ്പെടുന്നത് ഏത് പർവത മേഖലയിൽ ആണ്?
     📚 ഹിമാലയം. 12. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന പർവ്വതനിര?
      📚 ഹിമാലയം.

13. പൂർവാചൽ   എന്ന പേരിലറിയപ്പെടുന്ന മലനിര ഏത്?
     📚 കിഴക്കൻ മലനിരകൾ.

14. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം ഏത്?
     📚 ഉത്തര മഹാസമതലം.

15. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി, മൗസിൻറാം എന്നീ സ്ഥലങ്ങൾ ഏത് മലനിരകളിലാണ്?
     📚 കിഴക്കൻ മലനിരകൾ. 16. ഒരു ധാതുവിന്റെയോ ഒന്നിലധികം ധാതുവിന്റെയോ   ഖര  രൂപത്തിലുള്ള മിശ്രിതമാണ്  ( സഞ്ചയമാണ് )----------
     📚 ശില.

17. ഭൗമാന്തർ ഭാഗത്തെ ശിലാ ദ്രവം ആയ മാഗ്മ  അഗ്നിപർവത സ്ഫോടനത്തിൽ കൂടെ പുറത്തേക്ക് വമിച്ചു  ലാവ തണുത്തുറഞ്ഞു   ഘനീഭവിക്കുന്നതിലൂടെ  രൂപപ്പെടുന്ന ശിലകളാണ്............
     📚 ആഗ്നേയ ശിലകൾ.

18. ഏറ്റവും നീളംകൂടിയ ആഗ്നേയ ശിലാ രൂപങ്ങളാണ്- ----------------
     📚 ബത്തോലിത്ത് കൾ ( Batholiths)

19. മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്ക് രൂപമാറ്റം സംഭവിച്ചു രൂപംകൊള്ളുന്നതായ തിനാൽ ആഗ്നേയ ശിലകൾ----------------- എന്ന പേരിൽ അറിയപ്പെടുന്നു
     📚 പ്രാഥമിക ശിലകൾ.

20. പാളികളായി രൂപപ്പെടുന്നത് കൊണ്ട് അവസാദശിലകൾ--------------------- ശിലകൾ എന്ന പേരിലും അറിയപ്പെടുന്നു.
     📚 അടുക്കു ശിലകൾ. 21. ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായും മാറ്റങ്ങൾക്ക് വിധേയമായാണ്------------------ ശിലകൾ  രൂപപ്പെടുന്നത്
     📚 കായാന്തരിത ശിലകൾ.

22. ശില മണ്ഡലത്തിന് താഴെയായി ശിലാ പദാർത്ഥങ്ങൾ ഉരുകി അർദ്ധ ദ്രവാവസ്ഥയിൽ
കാണപ്പെടുന്ന ഭാഗം?
     📚 അസ്തനോസ്ഫിയർ

23. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശില?
     📚 കായാന്തരിത ശില.

24. ആരവല്ലി കുന്നുകൾക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മരുഭൂമി
     📚 താർ മരുഭൂമി. 25. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി
     📚 ഡക്കാൻ പീഠഭൂമി.

26. യുനെസ്കോയുടെ പൈതൃക പട്ടികയിൽ പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തിയ വർഷം, ഡേറ്റ്?,
     📚 2012 ജൂലൈ 1.

27. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റി ഏത്?
     📚 മാധവ് ഗാഡ്ഗിൽ കമ്മിറ്റി.

28. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ കൊടുമുടി ഏത്?
    📚 ആനമുടി. 29. പൂർവ്വ ഘട്ടത്തിലെ ഏറ്റവും വലിയ കൊടുമുടി?
     📚 ജിൻധാഗഡാ ( ആന്ധ്ര പ്രദേശ്)

30. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ തുടങ്ങി ഗംഗ ബ്രഹ്മപുത്ര ഡെൽറ്റ വരെ  നീളുന്ന ഇന്ത്യൻ തീരസമതലത്തിന് ഏകദേശം എത്ര കിലോമീറ്റർ നീളമുണ്ട്?
     📚 6100km.

Post a Comment

0 Comments