Kerala PSC Sobriquets പ്രധാന സ്ഥലങ്ങളും അപരനാമങ്ങളും

Kerala PSC പ്രധാന സ്ഥലങ്ങളും അപരനാമങ്ങളും
1. ഇന്ത്യയുടെ പ്രവേശന കവാടം, ഇന്ത്യയുടെ ഹോളിവുഡ്, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം, 7 ദീപുകളുടെ നഗരം, ഇന്ത്യയുടെ വ്യവസായ നഗരം എന്നിങ്ങനെ അറിയപ്പെടുന്നത്?

       Ans:  മുംബൈ.

2. കിഴക്കിന്റെ ഓക്സ്ഫോർഡ്, ഡെക്കാണിന്റെ റാണി - എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ പട്ടണം?

       Ans:  പൂനെ.

 
 


3. 'ഇന്ത്യയുടെ ഡെട്രോയിറ്റ്' എന്നറിയപ്പെടുന്ന നഗരം?  

       Ans:  പീതംപൂർ (മധ്യപ്രദേശ്).

4. കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

       Ans:  ഭുവനേശ്വർ (ഒഡീഷ).

5. തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന നഗരം? 

       Ans:  കോയമ്പത്തൂർ.


6. ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്?

       Ans:  നാഗ്പൂർ.  


7. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്?

       Ans:  നാസിക്.

8. സോളാർ സിറ്റി, സുവർണ്ണ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്?

       Ans:  അമൃതസർ.


9. കിഴക്കിന്റെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?

       Ans:  ഷില്ലോങ്.
(മേഘാലയയുടെ തലസ്ഥാനം).



10. ഇന്ത്യയുടെ വജ്ര നഗരം? 

       Ans:  സൂററ്റ്.


11. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന പ്രദേശം?  

       Ans:  നെല്ലിയാമ്പതി. (പാലക്കാട് ജില്ല.)

12. അഹല്യാ നഗരി എന്നറിയപ്പെടുന്ന ഇന്ത്യൻ പട്ടണം? 

       Ans:  ഇൻഡോർ (മധ്യപ്രദേശ്.)


13. കർഷകരുടെ സ്വർഗ്ഗം, ദക്ഷിണേന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്?

       Ans:  തഞ്ചാവൂർ.


14. ഇന്ത്യയുടെ ചന്ദന നഗരം എന്നറിയപ്പെടുന്നത്?

       Ans:  മൈസൂർ.


15. ഹൈടെക് നഗരം, ഭാഗ്യ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ പട്ടണം?

       Ans:  ഹൈദരാബാദ്.

16. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക, കൊട്ടാരങ്ങളുടെ നഗരം, സന്തോഷത്തിന്റെ നഗരം, ശാസ്ത്ര നഗരം എന്നീ അപരനാമങ്ങൾ ഉള്ള ഇന്ത്യൻ പട്ടണം?

       Ans:  കൊൽക്കത്ത.


17. ഇന്ത്യയുടെ യോഗാ തലസ്ഥാനം ഏത്?

       Ans:  ഋഷികേശ്.


18. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്?

       Ans:  കുട്ടനാട്.


19. ഇന്ത്യയുടെ മാഞ്ചസ്റ്റർ, ബോസ്റ്റൺ ഓഫ് ഇന്ത്യ, ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന നഗരം?

       Ans:  അഹമ്മദാബാദ്.

20. നെയ്ത്തുകാരുടെ പട്ടണം, ഇക്കോ സിറ്റി എന്നറിയപ്പെടുന്നത്?

       Ans:  പാനിപ്പട്ട്.


21. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏത്?

       Ans:  ലഡാക്ക്.


22. വെള്ളച്ചാട്ടത്തിന്റെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ പട്ടണം?

       Ans:  റാഞ്ചി.


23. ഇന്ത്യയുടെ പിറ്റ്സ്ബർഗ് എന്നും ഇന്ത്യയുടെ ഉരുക്ക് നഗരം എന്നും അറിയപ്പെടുന്നത്?

       Ans:  ജംഷഡ്പൂർ. (ജാർഖണ്ഡ്.)

24. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്നത്?

       Ans:  ധൻബാദ് (ജാർഖണ്ഡ്).


25. ഇന്ത്യയുടെ മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്നത്?

       Ans:  ഖജ്ജിയാർ. (ഹിമാചൽ പ്രദേശ്.)


26. അറബിക്കടലിലെ റാണി എന്നറിയപ്പെടുന്നത്?

       Ans:  കൊച്ചി.


27. പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ പട്ടണം?

       Ans:  തിരുവനന്തപുരം.

28. ഇന്ത്യയുടെ സ്പെയ്സ് നഗരം, ഇന്ത്യയുടെ സിലിക്കൺ വാലി, ഇന്ത്യയുടെ ഇലക്ട്രോണിക് നഗരം, ഇന്ത്യയുടെ ആത്മഹത്യാ നഗരം, പെൻഷനേഴ്സ് പാരഡൈസ്, ഇന്ത്യയുടെ പൂന്തോട്ട നഗരം, ഇന്ത്യയുടെ അവസരങ്ങളുടെ നഗരം - എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത്? 

       Ans:  ബംഗളൂരു. .


29. ഇന്ത്യയുടെ മുട്ട നഗരം എന്നറിയപ്പെടുന്നത്?

       Ans:  നാമക്കൽ (തമിഴ്നാട്.)


30.  ഇന്ത്യയുടെ തേയില നഗരം എന്നറിയപ്പെടുന്നത്? 

       Ans:  ദിബ്രുഗഡ് (ആസാം.) .


31. ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്ന നഗരം?

       Ans:  ലുധിയാന (പഞ്ചാബ്).

32. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?

       Ans:  ഡെറാഡൂൺ.


33.  ശാസ്ത്ര ഉപകരണങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ പട്ടണം?

       Ans:  അംബാല.

 

 

34. 36 കോട്ടകൾ എന്നർത്ഥം വരുന്ന പേരുള്ള സംസ്ഥാനം?

       Ans:  ചത്തീസ്ഗഡ്.


35. വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? 

       Ans:  ബീഹാർ.

36. ഉയർന്ന പ്രദേശത്ത് ജീവിക്കുന്നവരുടെ നാട് എന്നർത്ഥം വരുന്ന പേരുള്ള സംസ്ഥാനം?

       Ans:  മിസോറാം.


37. പുതിയ കൊട്ടാരം എന്നർത്ഥം വരുന്ന പേരുള്ള സംസ്ഥാനം?

       Ans:  സിക്കിം.


38. ചുവന്ന മലകളുടെ നാട് എന്നർത്ഥം വരുന്ന പേരുള്ള ഇന്ത്യൻ സംസ്ഥാനം?

       Ans:  അരുണാചൽ പ്രദേശ്.


39. തുല്യമല്ലാത്തത് എന്നർത്ഥം വരുന്ന പേരുള്ള സംസ്ഥാനം?

       Ans:  അസം.

40. സുഖവാസ കേന്ദ്രങ്ങളുടെ രാജകുമാരി എന്നറിയപ്പെടുന്നത്?

       Ans:  കൊടൈക്കനാൽ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments