LGS Main / LDC Main / Degree Level Prelims - Olympics Quiz

LGS Main / LDC Main / Degree Level Prelims - Olympics and India Quiz



LGS Main / LDC Main / Degree Level Prelims - Olympics Quiz. 


1. ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക് ഗെയിംസ് ഏത്?

       Ans: 1900 ലെ പാരീസ് ഒളിമ്പിക്സ്.


2. 1900 ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയതാര്?

       Ans: നോർമൻ പ്രിച്ചാർഡ്.

 


3. ഇന്ത്യ ആദ്യം സ്വർണം നേടിയ ഒളിമ്പിക്സ് ഏത്?

       Ans: 1928-ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ.



4.  1928-ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ആര്?

       Ans: ജയ്പാൽ സിങ്.


5. ഏറ്റവും അവസാനമായി ഇന്ത്യ ഹോക്കിയിൽ സ്വർണം നേടിയ ഒളിമ്പിക്സ് ഏത്?

       Ans: 1980-ലെ മോസ്കോ ഒളിമ്പിക്സിൽ.


6. ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച ആദ്യ മലയാളി ആര്?

       Ans: പി. ആർ. ശ്രീജേഷ്.  


7. സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ഒളിമ്പിക്സിൽ വ്യക്തിഗത ഒളിമ്പിക്സ് മെഡൽ നേടിയതാര്?

       Ans: കെ. ഡി. ജാദവ്.


8. സ്വാതന്ത്ര ഇന്ത്യക്കു വേണ്ടി ഒളിമ്പിക്സിൽ രണ്ടാമത് വ്യക്തിഗത മെഡൽ നേടിയതാര്?

       Ans:   ലിയാണ്ടർ പേസ്.


9. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതൽ ഒളിമ്പിക്സുകളിൽ  പങ്കെടുത്തിട്ടുള്ള കായിക താരം ആര്?

       Ans: ലിയാണ്ടർ പേസ്.


10. ഒളിമ്പിക്സിൽ (വ്യക്തിഗത) മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി ആര്?

       Ans: കർണം മല്ലേശ്വരി.


11. ഒളിമ്പിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?

       Ans: അഭിനവ് ബിന്ദ്ര.


12. ഒളിമ്പിക്സ് വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം?

       Ans: രാജ്യവർധൻ സിങ് റാത്തോഡ്.


13. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?

       Ans: മിൽഖാ സിങ്.


14. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആര്?

       Ans: സി. കെ. ലക്ഷ്മണൻ.


15. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത ആര്?

       Ans: പി. ടി. ഉഷ.


16. ഒളിമ്പിക്സിലെ ഓട്ട മത്സരങ്ങളിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരി?

       Ans: പി. ടി. ഉഷ.




17. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി?

       Ans: മാനുവൽ ഫ്രെഡറിക്.


18. ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

       Ans: പി. ടി. ഉഷ.


19. ഒളിമ്പിക്സ് സെമി ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത?

       Ans: ഷൈനി വിൽസൺ.


20. ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത ആര്?

       Ans: ഷൈനി വിൽസൺ.


21. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം ആര്?

       Ans: സെബാസ്റ്റ്യൻ സേവ്യർ.


22. രണ്ട് ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ഫുട്ബോൾ താരം ആര്?

       Ans: എസ്. എസ്. നാരായണൻ.


23.  ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആര്?

       Ans: സാക്ഷി മാലിക്.


24. ഒളിമ്പിക്സ് ജിംനാസ്റ്റിക് വിഭാഗത്തിൽ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ഇന്ത്യൻ താരം?

       Ans: ദീപ കർമാകർ.


25. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?

       Ans: പി. വി. സിന്ധു.


26. വ്യക്തിഗത ഇനത്തിൽ തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡലുകൾ നേടിയ ആദ്യ ഇന്ത്യക്കാരൻ?

       Ans: സുശീൽ കുമാർ.


27. വ്യക്തിഗത ഇനത്തിൽ തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത?

       Ans: പി. വി. സിന്ധു.


28. 2020 ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?

       Ans: 48.


29. 2021 ടോക്യോ ഒളിമ്പിക്സ് മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം?

       Ans: അമേരിക്ക. (2nd ചൈന, 3rd ജപ്പാൻ.)


30. അത്‌ലറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി ഒളിമ്പിക്സ് സ്വർണം നേടിയ കായികതാരം?

       Ans: നീരജ് ചോപ്ര.


31. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയതാര്?

       Ans: മീരാഭായി ചാനു. (മണിപ്പൂർ)


32. കർണം മല്ലേശ്വരിയ്ക്കുശേഷം ഒളിമ്പിക്സ് വെയ്റ്റ് ലിഫ്റ്റിങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?

       Ans: മീരാഭായ് ചാനു.


33. 2021 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യയുടെ ലൗലീന ബോർഗോഹെയ്ൻ ന്റെ മത്സരയിനം ഏത്?

       Ans: ബോക്സിങ്.


34. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ രവികുമാർ ദഹിയയെ കൂടാതെ മെഡൽ നേടുന്ന രണ്ടാമത് ഇന്ത്യൻ താരം?

       Ans: ബജ്റംഗ് പൂനിയ.


35. 2021 ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ താരം ആര്?

       Ans: ലമോണ്ട് മാർസൽ ജേക്കബ്സ്. {Of Italy}


36. 2021 ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരം ആര്?

       Ans: എലൈൻ തോംസൺ of Jamaica.


37. 2021 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ?

       Ans: പി. ആർ. ശ്രീജേഷ്.




☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments