LGS Main / LDC Main / Degree Level Prelims - Olympics Quiz

LGS Main / LDC Main / Degree Level Prelims - Olympics Quiz



LGS Main / LDC Main / Degree Level Prelims - Olympics Quiz. 

1. പ്രാചീന ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച വർഷം?

       Ans: BC 776.


2. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: പിയറി ഡി. കുബർട്ടിൻ.

 


3. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ഏതു വർഷം? എവിടെവച്ച്?

       Ans: 1896 ൽ ഏഥൻസിൽ വെച്ച്.




4. 1896 ലെ ഒളിമ്പിക്സ് നടന്ന സ്റ്റേഡിയം?

       Ans: പാനാതിനെയ്ക് സ്റ്റേഡിയം. (ഏതൻസ്).


5. എത്ര ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കമാണ് ആധുനിക ഒളിമ്പിക്സ്?

       Ans: 16 ദിവസം.


6. 1896 ലെ പ്രഥമ ആധുനിക ഒളിമ്പിക്സിലെ ജേതാക്കൾ ആര്?

       Ans: അമേരിക്ക.  


7. ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?

      Ans: ലൊസെയ്ൻ. (സ്വിറ്റ്സർലൻഡ്.)


8. ആധുനിക ഒളിംപിക്സിൽ ദീപം ആദ്യമായി തെളിയിച്ച ഒളിമ്പിക്സ്?

       Ans: 1928 ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ.


9.  എന്നാൽ ആദ്യമായി ദീപശിഖാപ്രയാണം നടത്തിയ ഒളിമ്പിക്സ് ഏത്?

       Ans: 1936-ലെ ബർലിൻ ഒളിമ്പിക്സിൽ.


10.  ഏത് ഒളിമ്പിക്സിലാണ് ഒളിമ്പിക്സ് ദീപശിഖ ആദ്യമായി ജലത്തിനടിയിൽ കൂടി കൊണ്ടുപോയത്?

       Ans:   2000 ലെ സിഡ്നി ഒളിമ്പിക്സിൽ.


11. ദീപശിഖാപ്രയാണം ആദ്യമായി ഇന്ത്യൻ മണ്ണിലെത്തിച്ച ഒളിമ്പിക്സ് ഏത്?

       Ans: 1964 ലെ ടോക്കിയോ ഒളിമ്പിക്സിൽ.


12. ഒളിമ്പിക്സിലെ ആദ്യ മെഡൽ ജേതാവ് ആര്?

       Ans: കോറിബസ്.


13. എന്നാൽ ആധുനിക ഒളിമ്പിക്സിലെ ആദ്യ മെഡൽ ജേതാവ്?

       Ans: ജെയിംസ് കോണോളി.  (USA)


14. ആധുനിക ഒളിമ്പിക്സിലെ ആദ്യ വ്യക്തിഗത വനിതാ ജേതാവാര്?

       Ans: ഷാർലറ്റ് കൂപ്പർ.


15. ഒളിമ്പിക്സ് ഗാനം രചിച്ച ഗ്രീക്ക് കവിയാര്?

       Ans: കോസ്റ്റാസ് പാലാമസ്സ്.


16. ഏതു ഒളിമ്പിക്സിലാണ് ഒളിമ്പിക്സ് ഗീതം ആദ്യമായി ആലപിച്ചത്?

       Ans: 1896 ലെ ഏതൻസ് ഒളിമ്പിക്സിൽ.


17. അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കുന്നതെന്ന്?

       Ans: ജൂൺ 23.


18. ഒളിമ്പിക്സ് പതാകയുടെ രൂപകല്പന നിർവ്വഹിച്ചതാര്?

       Ans: പിയറി ഡി. കുബർട്ടിൻ.


19. ഏതു വർഷം നടന്ന ഒളിമ്പിക്സിലാണ് ഒളിമ്പിക്സ് പതാക ആദ്യമായി ഉയർത്തിയത്?

       Ans: 1920-ലെ ആന്റ് വെർപ്പ് ഒളിമ്പിക്സിൽ.


20. ഒളിമ്പിക്സ് പതാകയുടെ നിറമെന്ത്?

       Ans: വെള്ള.


21. ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞ വളയം സൂചിപ്പിക്കുന്നത് ഏതു വൻകരയെ?

       Ans: ഏഷ്യ വൻകരയെ.


22. ഒളിമ്പിക്സിന്റെ ആപ്തവാക്യം?

       Ans: കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ, ഒരുമിച്ച്.


23. ഒളിമ്പിക്സ് ആപ്തവാക്യം തയ്യാറാക്കിയ ഭാഷ?

       Ans: ലാറ്റിൻ.


24. ഒളിമ്പിക്സിന്റെ ആപ്തവാക്യം തയ്യാറാക്കിയതാര്?

       Ans:   ഫാദർ ഹെൻറി ദിദിയോൺ.


25. ഏതു ഒളിമ്പിക്സിലാണ് ഒളിമ്പിക്സ് ആപ്തവാക്യം ആദ്യമായി ഉപയോഗിച്ചത്?

       Ans:   1924 ലെ പാരീസ് ഒളിമ്പിക്സിൽ.


26. ഒരു മത്സരയിനമായി ക്രിക്കറ്റ് ഉൾപ്പെടുത്തിയ ഏക ഒളിമ്പിക്സ്?

       Ans: 1900 ലെ പാരീസ് ഒളിമ്പിക്സിൽ.


27. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിമ്പിക്സ് ഏത്?

       Ans: 1948 ലെ ലണ്ടൻ ഒളിമ്പിക്സ്.


28. ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം?

       Ans: ടോക്കിയോ (ജപ്പാൻ) 1964.


29. ഒളിമ്പിക്സിലെ ആദ്യ ടീം മത്സരയിനം ഏത്?

       Ans: ഫുട്ബോൾ.


30. ആദ്യമായി ടെലിവിഷനിൽ കൂടി സംപ്രേഷണം ചെയ്ത ഒളിമ്പിക്സ് ഏത്?

       Ans: 1936-ലെ ബർലിൻ ഒളിമ്പിക്സ്.


31. വനിതകൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് ഏത്?

       Ans: പാരീസ് ഒളിമ്പിക്സ് (1900.)


32. ഭാഗ്യ ചിഹ്നം (Mascot) ആദ്യമായി ഉൾപ്പെടുത്തിയ ഒളിമ്പിക്സ് ഏത്?

       Ans: 1972-ലെ മ്യൂണിക് ഒളിമ്പിക്സ്.


33. കൃത്രിമ കാലുകളുടെ സഹായത്തോടെ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ വ്യക്തി?

       Ans: ഓസ്കർ പിസ്റ്റോറിയസ്.


34. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ഒളിമ്പിക്സ് ഓട്ടക്കാരൻ ആര്?

       Ans: ഓസ്കർ പിസ്റ്റോറിയസ്.


35. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ പെർഫെക്ട് 10 നേടിയ ആദ്യ താരം?

       Ans: നദിയ കൊമനേച്ചി.


36. ഒളിമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരയിനം ഏത്?

       Ans: റെയ്സ് വാക്കിങ്  (50 കിലോമീറ്റർ.)


37. ഒളിമ്പിക്സിൽ ഏറ്റവും അധികം സ്വർണ്ണം നേടിയ താരം ആര്?

       Ans: മൈക്കിൾ ഫെൽപ്സ്.


38. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ആര്?

       Ans:   ദിമിത്രിയസ് വികേലസ്.


39. ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യം?

       Ans: ഗ്രീസ്.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments