LDC Main 2021 / LGS Main 2021 Previous Expected GK Questions Quiz

LGS Main /LDC Main Quiz - 2, നാമകരണ വിപ്ലവം,ആത്മാനുതാപം' എന്ന കൃതി രചിച്ച കേരള സാമൂഹിക പരിഷ്കർത്താവ്?

LGS Main /LDC Main Quiz - 2. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. നാമകരണ വിപ്ലവം നടത്തിയതാര്?

       Ans: ആനന്ദതീർത്ഥൻ.


2. 1935 ൽ വ്യത്യസ്ത ജാതിയിൽ പെട്ടവർക്ക് ഒരുമിച്ച് കഴിയുന്നതിനായി 'കൊടുമുണ്ട' കോളനിക്ക് രൂപം കൊടുത്തതാര്?

       Ans: വി. ടി. ഭട്ടതിരിപ്പാട്.

 


3.  ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയതാര്?

       Ans: വൈകുണ്ഠസ്വാമികൾ.
4.  'ആത്മാനുതാപം' എന്ന കൃതി രചിച്ച കേരള സാമൂഹിക പരിഷ്കർത്താവ്?

       Ans: ചാവറ കുര്യാക്കോസ് ഏലിയാസ്.


5. ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയ ദിനം?

       Ans: 1974 മെയ് 18.


6. ഇന്ത്യയിലെ ആദ്യത്തെ പിന്നോക്ക വിഭാഗ കമ്മീഷന്റെ തലവൻ ആരായിരുന്നു?

       Ans: കാക്കാ കലേക്കർ.  


7. 1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം?

       Ans: മീഥൈൽ ഐസോസയനേറ്റ്.


8. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നിയമിക്കപ്പെട്ട ആദ്യ വിദ്യാഭ്യാസ കമ്മീഷനേത്?

       Ans: ഡോ: എസ്.  രാധാകൃഷ്ണൻ കമ്മീഷൻ.


9. വിദ്യാഭ്യാസം മൗലികാവകാശമാക്കാനായി നടത്തിയ ഭരണഘടന ഭേദഗതി?

       Ans: 86-ാം ഭേദഗതി 2002.


10. മലയാളിയായ കെ. ആർ. നാരായണൻ ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതി ആയിരുന്നു?

       Ans: 10 -ാമത്.


11. കേരള സോക്രട്ടീസ് എന്നറിയപ്പെട്ട താര്?

       Ans: കേസരി എ. ബാലകൃഷ്ണ പിള്ള.


12. ഉത്തരകേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെട്ടതാര്?

       Ans: സുബ്രഹ്മണ്യൻ തിരുമുമ്പ്.


13. 1973-ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടുമ്പോൾ ക്യാപ്റ്റൻ ആരായിരുന്നു?

       Ans: ടി. കെ. എസ്. മണി.


14. 'ഗരീബി ഹഠാവോ' എന്ന ഇന്ദിരാഗാന്ധിയുടെ മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans:   5-ാം പഞ്ചവത്സര പദ്ധതി.


15. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ഭാരതീയ റിസർവ് ബാങ്ക് സ്ഥാപിതമായതെന്ന്?

       Ans: 1935 ഏപ്രിൽ 1 ന്.


16. നീതി ആയോഗിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആര്?

       Ans:   സിന്ധുശ്രീ ഖുള്ളർ.


17. കലാകാരൻ പ്രേക്ഷകനോട് നേരിട്ട് സംസാരിക്കാത്ത ദൃശ്യകലയ്ക്ക് ഉദാഹരണം?

       Ans: കഥകളി.


18.  മൂലകം എന്ന പദം ആദ്യം നിർദ്ദേശിച്ച ശാസ്ത്രജ്ഞനാര്?

       Ans: റോബർട്ട് ബോയിൽ.


19. ഏറ്റവും ഭാരമുള്ള വാതക മൂലകം ഏത്?

       Ans:   റാഡോൺ.


20. സൂര്യനിൽ ഏറ്റവുമധികം കാണപ്പെടുന്ന മൂലകമേത്?

       Ans: ഹൈഡ്രജൻ.


21. ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയതാര്?

       Ans: തോമസ് മിഡ്ഗ്ലേ.


22. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

       Ans: മെഡുല്ല ഒബ്ലാംഗേറ്റ.


23. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയ പ്രധാനമന്ത്രി?

       Ans: വി. പി. സിങ്.


24. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: കോൺവാലിസ് പ്രഭു.


25. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ ഉപജ്ഞാതാവാര്?

       Ans: ജെ. സി. കുമരപ്പ.


26.  ബോംബെ പദ്ധതിയിൽ അംഗമായിരുന്ന മലയാളി ആര്?

       Ans: ജോൺ മത്തായി.


27. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത്?

       Ans: ശനി.


28. ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല?

       Ans: തൃശ്ശൂർ.


29.  കുറവൻ കുറത്തി മലകൾക്കിടയിലൂടെ ഒഴുകുന്ന നദി?

       Ans: പെരിയാർ.


30.  "ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും." ഇപ്രകാരം പറഞ്ഞതാര്?

       Ans: രാജാറാം മോഹൻ റോയ്.


31. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ച ദേശീയ നേതാവാര്?

       Ans:   ദാദാഭായ് നവറോജി.


32. 1921 ലെ വാഗൺ ട്രാജഡിയെ പറ്റി അന്വേഷിക്കാൻ മദ്രാസ് സർക്കാർ നിയോഗിച്ച കമ്മീഷൻ ഏത്?

       Ans: നേപ്പ് കമ്മീഷൻ.


33. ഇന്ത്യയിൽ ഇപ്പോൾ എത്ര സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്?

       Ans: 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണപ്രദേശങ്ങളും.


34. ശക്തമായ കേന്ദ്രത്തോട് കൂടിയ ഫെഡറേഷൻ എന്ന ആശയം ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തിട്ടുള്ളത്?

       Ans: കാനഡ.


35. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സംരക്ഷണാർത്ഥം എത്ര റിട്ടുകളാണ് നമ്മുടെ ഭരണഘടനയിലുള്ളത്?

       Ans: 5 റിട്ടുകൾ.


36.  ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്നറിയപ്പെട്ടതാര്?

       Ans: കെ. കേളപ്പൻ.


37. ജീവകം ബി-12 ൽ അടങ്ങിയിട്ടുള്ള ലോഹം ഏത്?

       Ans: കോബാൾട്ട്.


38. ഭൂകമ്പ മേഖലകളിൽ കാണപ്പെടുന്ന വാതകമേത്?

       Ans:   റഡോൺ.


39. 'പുലയ ഗീതങ്ങളുടെ പ്രവാചകൻ' എന്നറിയപ്പെട്ടതാര്?

       Ans: കുറുമ്പൻ ദൈവത്താൻ.


40. മലയാള ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷമേത്?

       Ans: 2013.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments