Expected GK | LDC | LGS | Degree Prelims Quiz - 51

ബുള്ളറ്റ് പ്രൂഫ് വസ്ത്ര നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം?, റഗ് മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?

LDC Main 2021 / Degree Level Prelims 2021 Quiz - 51. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. ബുള്ളറ്റ് പ്രൂഫ് വസ്ത്ര നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം?

       Ans: കെവ് ലാർ.


2. റഗ് മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?  

       Ans: കൈലാഷ് സത്യാർത്ഥി.

 


3. പ്രസിദ്ധീകരണം തുടർന്നു കൊണ്ടിരിക്കുന്നവയിൽ ഏറ്റവും പഴയ ഇന്ത്യൻ ദിനപത്രം? 

       Ans: ബോംബെ സമാചാർ.




4. വന്ധ്യതയ്ക്കു കാരണമാകുന്നത് ഏത് വൈറ്റമിന്റെ അഭാവമാണ്?

       Ans: വൈറ്റമിൻ E.


5. ജ്ഞാനപീഠം നേടിയ ആദ്യ മലയാള നോവലിസ്റ്റ്?

       Ans: എസ്. കെ. പൊറ്റക്കാട്.


6. താഷ്കന്റ് കരാറിൽ ഒപ്പുവച്ച പാക്ക് പ്രസിഡന്റാര്?

       Ans: അയൂബ്ഖാൻ.  


7. ഇന്ദിരാഗാന്ധിയുടെ പേരിലുള്ള കേരളത്തിലെ വന്യജീവി സങ്കേതമാണ്?

       Ans: ചിന്നാർ വന്യജീവി സങ്കേതം.


8. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ?

       Ans: ദീർഘദൃഷ്ടി.


9. ശരീരത്തിലെ ജലത്തിന്റെ അളവ് ക്രമീകരിക്കുകയും ശരീരോഷ്മാവ് നിയന്ത്രിക്കുകയും ചെയ്യുന്ന മസ്തിഷ്കഭാഗമേത്?

       Ans: ഹൈപ്പോതലാമസ്.


10. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?

       Ans: ബ്യൂട്ടെയ്ൻ.


11. മലയാളി മെമ്മോറിയലിന്റെ നേതാവാര്?

       Ans: ബാരിസ്റ്റർ ജി. പി. പിള്ള.


12. തിരുവിതാംകൂറിൽ ആദ്യ സെൻസസ് നടത്തിയ ഭരണാധികാരി?

       Ans: സ്വാതിതിരുനാൾ. (1836).


13. പാർലമെൻറ് അംഗീകരിച്ച ദേശീയ അടിയന്തരാവസ്ഥ എത്ര കാലം നിലനിൽക്കും?

       Ans: 6 മാസം.


14. വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി എന്ന നിലയിൽ ഇന്ത്യയിലെത്തിയ വർഷം?

       Ans: 1524.


15. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത്?

       Ans: രാജസ്ഥാൻ.


16. ആഗ്ര, ലഖ്നൗ, ഔധ് എന്നിവിടങ്ങളിൽ 1857 ലെ വിപ്ലവം നയിച്ചതാര്?

       Ans: ബീഗം ഹസ്രത്ത് മഹൽ.


17. ട്രക്കോമ രോഗം ബാധിക്കുന്ന അവയവം?

       Ans: കണ്ണ്.


18. വാസ്കോഡ ഗാമ ഇന്ത്യയിലേക്ക് വന്ന കപ്പലിന്റെ പേര്?

       Ans: സെന്റ് ഗബ്രിയേൽ.


19. അസംഗഡ് വിളംബരം ഏത് ചരിത്രസംഭവമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: 1857 വിപ്ലവം.


20. 1975-ലെ വിവാദമായ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?

       Ans: അഞ്ചാം പഞ്ചവത്സര പദ്ധതി.


21. UN ന്റെ രാജിവച്ച ആദ്യ സെക്രട്ടറി ജനറൽ?

       Ans: ട്രിഗ് വലി.


22. 'രക്തരൂക്ഷിതമായ ഞായറാഴ്ച' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: റഷ്യൻ വിപ്ലവം.


23. അഞ്ചാം മലബാർ ജില്ലാ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?

       Ans: കസ്തൂരിരംഗ അയ്യങ്കാർ.


24. ഇന്ത്യയിൽ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം?

       Ans: 1948 ആഗസ്റ്റ് 15.


25. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്?

       Ans: റാണിപുരം ( കാസർഗോഡ് ജില്ല).


26. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

       Ans: ഇരവികുളം.


27. മൂന്നാം നെപ്പോളിയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്?

       Ans: നാനാ സാഹിബ്.


28. കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം?

       Ans: 1982.


29. പതിനെട്ടോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരുന്ന തിരുവിതാംകൂർ ഭരണാധികാരി?

       Ans: സ്വാതിതിരുനാൾ.


30. വൃക്കകളിൽ കല്ലിന്റെ അനക്കം മൂലം ഉണ്ടാകുന്ന വേദന?         

       Ans: റീനൽ കോളിക്ക്.


31. പാലക്കാട് ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്നത് ഏത് പേരിൽ?

       Ans: ശോകനാശിനി പുഴ.


32. ന്യൂട്രോൺ കണ്ടുപിടിച്ചത്? 

       Ans: ജെയിംസ് ചാഡ്‌വിക്.


33. 1959 ലെ വിമോചന സമരത്തിന് ആ പേര് നൽകിയതാര്?

       Ans: പനമ്പിള്ളി ഗോവിന്ദമേനോൻ.


34. ആർഗൺ എന്ന വാക്കിനർത്ഥമെന്ത്?         

       Ans: അലസൻ.


35. അക്വാഫോർട്ടിസ് എന്നുകൂടി അറിയപ്പെടുന്ന ആസിഡ്?

       Ans: നൈട്രിക് ആസിഡ്.


36. ഇതായ് ഇതായ് എന്ന രോഗത്തിന് കാരണമായ മൂലകം?

       Ans: കാഡ്മിയം.


37. ഇഷിഹാര എന്ന പരിശോധന ഏത് രോഗനിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: വർണ്ണാന്ധത.


38. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമേതാണ്?

       Ans: മെഡുല്ലാ ഒബ്ലാംഗേറ്റ.


39. രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം?

       Ans: ജീവകം B9.


40. ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പു നൽകുന്ന അനുച്ഛേദം ഏത്?

       Ans: അനുച്ഛേദം 21.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments