Districts of Kerala - Kollam District

 കൊല്ലം ജില്ല, തെൻവഞ്ചി, ദേശിംഗനാട്,പന്തലായിനി,കൊല്ലം നഗരം പണികഴിപ്പിച്ച സിറിയൻ സഞ്ചാരി,

കൊല്ലം ജില്ല

           കൊല്ലം ജില്ലയെക്കുറിച്ച് PSC ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങളെ പ്രാപ്തരാക്കുന്ന പാഠഭാഗം.



1. കേരള ചരിത്രത്തിൽ തെൻവഞ്ചിദേശിംഗനാട്, എന്നിങ്ങനെ അറിയപ്പെട്ട പ്രദേശം?
🟥 കൊല്ലം.
📢 മലബാർ പ്രദേശത്ത് പന്തലായിനി എന്നും തിരുവിതാംകൂറിൽ കുരക്കേനി എന്നും അറിയപ്പെട്ടത്?
🟥 കൊല്ലം തന്നെ.

2. ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത്?
🟥 കൊല്ലം.

3. കൊല്ലം നഗരം പണികഴിപ്പിച്ച സിറിയൻ സഞ്ചാരി?
🟥 സാപിർ ഈസോ.
📢 കൊല്ലം നഗരത്തിന്റെ ഹാൾമാർക്ക് എന്നറിയപ്പെടുന്നത്?
🟥 തേവള്ളി കൊട്ടാരം.

4. വേണാട് രാജവംശത്തിന്റെ തലസ്ഥാനം?
🟥 കൊല്ലം.

5. കൊല്ലം പട്ടണത്തെ കുറിച്ച് പ്രതിപാദിക്കുന്ന പ്രാചീന കൃതികൾ?
🟥 ശുകസന്ദേശം, ഉണ്ണുനീലി സന്ദേശം.


 

7. ഏത് വിദേശ സഞ്ചാരിയാണ് കൊല്ലത്തെ, കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന്  വിശേഷിപ്പിച്ചത്?
🟥 ഇബൻ ബത്തൂത്ത.
📢 പ്രമുഖ തുറമുഖങ്ങളുടെ കൂട്ടത്തിൽ കൊല്ലം തുറമുഖത്തെ ഉൾപ്പെടുത്തിയതും?
🟥 ഇബൻ ബത്തൂത്ത തന്നെ.
📢 കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?
🟥 കൊല്ലം.
📢 ഒന്നാമത്തേത് - കൊച്ചി.



9. കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥാപിതമായ ജില്ല?
🟥 കൊല്ലം ജില്ല.
📢 കേരളത്തിലെ ആദ്യത്തെ പുസ്തക പ്രസാധകശാല സ്ഥാപിച്ചതും കൊല്ലം ജില്ലയിൽ തന്നെ.

10. മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷമേത്?
🟥 AD 1293.

11. തങ്കശ്ശേരി ലൈറ്റ് ഹൗസ്, തിരുമുല്ലവാരം ബീച്ച്ആശ്രാമം പിക്നിക് വില്ലേജ് എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല?
🟥 കൊല്ലം.
📢 കോട്ടുക്കൽ ഗുഹാക്ഷേത്രംമണലാർ വെള്ളച്ചാട്ടംകുമ്പുവുരുട്ടി വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നതും കൊല്ലം ജില്ലയിൽ തന്നെ.

 12. എള്ള്, ചെമ്മീൻ എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?
🟥 കൊല്ലം.

13. ഏറ്റവും ദൈർഘ്യം കുറഞ്ഞ കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
🟥 കൊല്ലം.

14. 1953 ൽ, നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ട് സ്ഥാപിക്കാൻ സഹകരിച്ച വിദേശ രാജ്യം ഏത്?
🟥 നോർവേ.

15. ചവറയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ റെയർ എർത്ത് സ്ഥാപിക്കാൻ സഹകരിച്ച രാജ്യം?
🟥 ഫ്രാൻസ്.

16. കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
🟥 ആര്യങ്കാവ് ചുരം.
📢 ആര്യങ്കാവ് ചുരത്തിലൂടെയാണ് കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്നത്.

17. കേരളത്തിൽ ലക്ഷം വീട് പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ട സ്ഥലം?
🟥 കൊല്ലം ജില്ലയിലെ ചിതറ.
📢 ആരാണ് ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?
🟥 എം. എൻ. ഗോവിന്ദൻ നായർ.



20. കേരളത്തിന്റെ പ്രഥമ ജലസേചനപദ്ധതിയേത്?
🟥 കല്ലട. (1994.)
📢 കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും കല്ലട ജലസേചന പദ്ധതി തന്നെ.

21. ഏതു തിരുവിതാംകൂർ ഭരണാധികാരിയുടെ പേരിലാണ് നീണ്ടകര പാലം അറിയപ്പെടുന്നത്?
🟥 സേതുലക്ഷ്മി ഭായ്. (സേതുലക്ഷ്മി ഭായ് പാലം.) 

22. മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതിചെയ്യുന്നതെവിടെ?
🟥 വള്ളിക്കാവ്, കൊല്ലം ജില്ല.

 23. കളിമൺ വ്യവസായത്തിന് പ്രസിദ്ധമായിരുന്ന കേരളത്തിലെ പ്രദേശം?
🟥 കുണ്ടറ, കൊല്ലം ജില്ല.





തെന്മല ഇക്കോ ടൂറിസം പദ്ധതി

26. ഇന്ത്യയിലെതന്നെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയേത്?
🟥 തെന്മല.

📢 💥 ഏഷ്യയിലെ തന്നെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് സ്ഥാപിതമായതെവിടെ?
🟥 തെന്മല.

📢 തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ഏത്?
🟥 ചെന്തുരുണി 
വന്യജീവിസങ്കേതത്തിൽ തന്നെ.

📢 തെന്മല ഇക്കോടൂറിസം പദ്ധതിയുടെ കവാടം എന്നറിയപ്പെടുന്ന പ്രദേശം?
🟥 ഒറ്റക്കൽ ഔട്ട് ലുക്ക്.

 27. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ?
🟥 അഷ്ടമുടി കായൽ.
📢 അഷ്ടമുടിക്കായലിലെ തീരത്താണ് കൊല്ലം പട്ടണം സ്ഥിതിചെയ്യുന്നത്.

📢 കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമൺ തീവണ്ടി ദുരന്തം നടന്ന കായൽ?
🟥  അഷ്ടമുടി കായൽ.
💥🥺 പെരുമൺ തീവണ്ടി അപകടം നടന്ന വർഷം?
🟥 1988 ജൂലൈ 8.
📢 അഷ്ടമുടി കായൽ കടലുമായി ചേരുന്നതെവിടെ?
🟥 നീണ്ടകര അഴി.
 
28. കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര എന്നീ പ്രദേശങ്ങൾ ഏതു മേഖലയിൽ പ്രശസ്തമാണ്?
🟥 മത്സ്യബന്ധനം.

29. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്?
🟥 ശാസ്താംകോട്ട കായൽ. (കൊല്ലം ജില്ല.)

30. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത ഏത്?
🟥 ദേശീയജലപാത 3.



34. ലോകത്തെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥാപിച്ചിരിക്കുന്ന ജഡായു നേച്ചർ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
🟥 ചടയമംഗലം കൊല്ലം.

📢 ജടായു നേച്ചർ പാർക്ക് രൂപകൽപന ചെയ്തതാര്?
🟥 രാജീവ് അഞ്ചൽ.

📢 ജഡായു നേച്ചർ പാർക്കിന്റെ ബ്രാൻഡ് അംബാസഡറാര്?
🟥 സുരേഷ് ഗോപി.

35. കേരളത്തിലെ ആദ്യത്തെ സീപ്ലെയിൻ സർവീസ് ആരംഭിച്ചതെവിടെ?
🟥 അഷ്ടമുടി പുന്നമട കായലിൽ.

36. കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടം ഏത്?
🟥 പാലരുവി.

37. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ പ്രദേശം?
🟥 പട്ടാഴി.

38. കൊല്ലത്തെ കുറിച്ച് പരാമർശമുള്ള ഏറ്റവും പ്രാചീന ഗ്രന്ഥം ഏത്?
🟥 ടോപ്പോഗ്രാഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന.
📢 ടോപ്പോഗ്രാഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന എന്ന ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചതാര്?
🟥 കോസ്മാസ് ഇൻഡിക്കോപ്ലീസ്റ്റസ്.

39. കേരളത്തിൽ ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
🟥 ഓച്ചിറ, കൊല്ലം ജില്ല.
📢 ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഓച്ചിറക്കളിയും 12 വിളക്കും പ്രധാനമാണ്.

40. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ട സ്ഥലമേത്?
🟥 കൊല്ലം ജില്ലയിലെ കൊട്ടാരക്കര.
📢 ഇളയിടത്തു സ്വരൂപം രാജവംശത്തിന്റെ തലസ്ഥാനം?
🟥 കൊട്ടാരക്കര.
📢 അതുപോലെ കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി സ്ഥാപിതമായതും കൊട്ടാരക്കരയിൽ തന്നെ.

41. ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
🟥 കൊല്ലം.

42. കെട്ടുവള്ളങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം ഏത്?
🟥 ആലൂംകടവ്.

43. ഇന്ത്യയിലെ തന്നെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
🟥 കൊല്ലം അഴീക്കൽ.

44. കേരളത്തിൽ പീരങ്കിമൈതാനം എന്നറിയപ്പെടുന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ജില്ല?
🟥 കൊല്ലം ജില്ല.




പ്രധാന സ്ഥാപനങ്ങൾ - കൊല്ലം ജില്ല
കേരള സിറാമിക്സ്
 ലിമിറ്റഡ്
കുണ്ടറ
കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്
(KMML)
ചവറ
ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്പുനലൂർ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽകൊട്ടാരക്കര
ഇന്ത്യൻ റെയർ എർത്ത് ഫാക്ടറിചവറ
എസ്. എൻ. ഡി. പി.കൊല്ലം
കശുവണ്ടി വികസന കോർപ്പറേഷൻകൊല്ലം
ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറിപുനലൂർ
  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments