Thiruvananthapuram District

തിരുവനന്തപുരം ജില്ല,കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ജില്ല,പ്രതിമകളുടെ നഗരം,സ്യാനന്ദൂരപുരം,വെള്ളായണിക്കായൽ,

തിരുവനന്തപുരം ജില്ലയെക്കുറിച്ച് PSC ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പഠിച്ചിരിക്കേണ്ടതെല്ലാം.



1. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ജില്ല, ‘പ്രതിമകളുടെ നഗരം' എന്ന വിശേഷണമുള്ള ജില്ല??
🟥 തിരുവനന്തപുരം.

2. പ്രാചീനകാലത്ത് 'സ്യാനന്ദൂരപുരം' എന്നറിയപ്പെട്ടിരുന്നത്?
🟥 തിരുവനന്തപുരം.

3. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?
🟥 തിരുവനന്തപുരം.
📢 കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല?
🟥 തിരുവനന്തപുരം.



6. മരിച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?
🟥 തിരുവനന്തപുരം.

7. 'തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ' എന്നറിയപ്പെടുന്ന പട്ടണം?
🟥 ബാലരാമപുരം (തിരുവനന്തപുരം)
📢 'കേരളത്തിന്റെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നതും?
🟥 ബാലരാമപുരം.
📢 ബാലരാമപുരം പട്ടണം പണികഴിപ്പിച്ചതാര്?
🟥 ദിവാൻ ഉമ്മിണി തമ്പി.

8. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്?
🟥 വെങ്ങാനൂർ. (തിരുവനന്തപുരം).

9. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല, എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല, വിവാഹമോചനം കൂടിയ ജില്ല?
🟥 തിരുവനന്തപുരം.

10. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല, കേരളത്തിൽ മഴ ഏറ്റവും കുറച്ചുമാത്രം ലഭിക്കുന്ന ജില്ല?
🟥 തിരുവനന്തപുരം.

11. പ്രസിദ്ധമായ 'മേത്തൻ മണി’ സ്ഥിതി ചെയ്യുന്നത് ഏത് കൊട്ടാരത്തിലാണ്?
🟥 കുതിരമാളിക.

12. ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്നതെവിടെ?
🟥 തിരുവനന്തപുരം.

13. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയേത്?
🟥 ചിത്രലേഖ (1965), തിരുവനന്തപുരം.
📢 ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ചതാര്?
🟥 അടൂർ ഗോപാലകൃഷ്ണൻ.

14. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെറിലാന്റ് സ്ഥാപിതമായതെവിടെ?
🟥 തിരുവനന്തപുരത്ത്.

15. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകം?
🟥 വെള്ളായണിക്കായൽ. (തിരുവനന്തപുരം ജില്ല.)
📢 കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജല തടാകമേത്?
🟥 വെള്ളായണിക്കായൽ.

16. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി?
🟥 വാമനപുരം നദി. (88 കി.മീ).

17. അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി?
🟥 കരമനയാർ.

18. കേരളത്തിന്റെ തെക്കേയറ്റത്തെ നദി?
🟥 നെയ്യാർ. (തിരുവനന്തപുരം ജില്ല.)

19. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം?
🟥 നെയ്യാർ വന്യജീവി സങ്കേതം.
📢 നെയ്യാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക്?
🟥 നെയ്യാറ്റിൻകര താലൂക്ക്. (തിരുവനന്തപുരം ജില്ല.)

20. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
🟥 തിരുവനന്തപുരം.
📢 പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
🟥 തിരുവനന്തപുരം.

21. എവിടെയാണ് കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്?
🟥 നെയ്യാർ.
📢 ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
🟥 മരക്കുന്നം ദ്വീപ്.
📢 തിരുവനന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്നതും?
🟥 നെയ്യാർ ഡാം.

22. കേരളത്തിൽ ആദ്യത്തെ ബ്രെയ്ലി പ്രസ്സ് ആരംഭിച്ചതെവിടെ?
🟥 തിരുവനന്തപുരം.

23. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
🟥 അഗസ്ത്യമല.

24. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
🟥 മഹാവിഷ്ണു.

25. തെക്കേയിന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായതെവിടെ?
🟥 തിരുവനന്തപുരം ജില്ലാ കോടതിയിൽ.

26. കേരളത്തിലെ ആദ്യ എ.ടി.എം തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്?
🟥 ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)

27. ജിമ്മി ജോർജ്ജ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം?
🟥 തിരുവനന്തപുരം.

28. സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്നതെവിടെ?
🟥 കഴക്കൂട്ടം.

29. ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
🟥 പാറോട്ടുകോണം (തിരുവനന്തപുരം).

30. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?
🟥 തക്കല (തമിഴ്നാട്).
📢 പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
🟥 തിരുവനന്തപുരം.

31. ശാർക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
🟥 തിരുവനന്തപുരം.
📢 പ്രസിദ്ധമായ പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത്?
🟥 തിരുവല്ലം.

32. ആയ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന മഠവൂർപാറ ഗുഹാക്ഷേത്രം, വിഴിഞ്ഞം ഗുഹാക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല?
🟥 തിരുവനന്തപുരം.

33. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?
🟥 ആറ്റുകാൽ പൊങ്കാല.
📢 സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?
🟥 ആറ്റുകാൽ ദേവീ ക്ഷേത്രം.

34. കേരളത്തിലെ ആദ്യ സായാഹ്ന കോടതി?
🟥 തിരുവനന്തപുരം.

35. 1721ലെ ആറ്റിങ്ങൽ കലാപം നടന്ന ജില്ല?
🟥 തിരുവനന്തപുരം.
📢 അഞ്ചുതെങ്ങ് കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
🟥 തിരുവനന്തപുരം.

36. കേരളത്തിലെ ആദ്യ പോലീസ് ഐ. ജി. ആയ ചന്ദ്രശേഖരൻനായരുടെ പേരിലുള്ള സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
🟥 തിരുവനന്തപുരം (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം)
📢 കേരള പോലീസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം?
🟥 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം.

37. കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം ഏത്?
🟥 ലോട്ടസ് ടെമ്പിൾ.
(ശാന്തിഗിരി ആശ്രമം,പോത്തൻകോട്)

💥 തിരുവനന്തപുരത്തിന്റെ പുത്തൻ വിശേഷങ്ങൾ 💥

38. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാഡമി സ്ഥാപിതമായ നഗരം?
🟥 തിരുവനന്തപുരം.

39. തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്?
🟥 അതിയന്നൂർ.

40. കേരളത്തിലാദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി?
🟥 കാട്ടാക്കട (തിരുവനന്തപുരം).

41. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായതെവിടെ?
🟥 പട്ടം (തിരുവനന്തപുരം)

42. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്?
🟥 വെള്ളനാട്. (തിരുവനന്തപുരം ജില്ല.)
🔊  കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്? തളിക്കുളം (തൃശ്ശൂർ.)

43. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം?
🟥 വിഴിഞ്ഞം (തിരുവനന്തപുരം).
44. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടതെന്ന്?
🟥 2015 ഡിസംബർ 5 (തറക്കല്ലിട്ടത് - ഉമ്മൻചാണ്ടി).

45. മീൻമുട്ടി, കൊമ്പൈകാണി വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത്?
🟥 തിരുവനന്തപുരം.

46. കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളവും പൊൻമുടിയും വർക്കലയും സ്ഥിതി ചെയ്യുന്ന ജില്ല?
🟥 തിരുവനന്തപുരം.

47. പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം?
🟥 വർക്കല കടപ്പുറം.

48. ആഴിമല ബീച്ച് സ്ഥിതി ചെയ്യുന്നതെവിടെ?
🟥 തിരുവനന്തപുരം.

49. സ്വാതി തിരുനാൾ സ്ഥാപിച്ച നക്ഷത്ര ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന ജില്ല?
🟥 തിരുവനന്തപുരം.

50. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?
🟥 അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്).

51. കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്?
🟥 തോന്നയ്ക്കൽ (ബയോ 360)

52. കേരളത്തിലെ ആദ്യത്തെ നിർഭയ ഷെൽറ്റർ?
🟥 തിരുവനന്തപുരം.

53. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?
🟥 തിരുവനന്തപുരം (1943)
📢 തിരുവനന്തപുരം റേഡിയോ നിലയം ഓൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്ത വർഷം?
🟥1950.

54. പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തതാര്?
🟥 1998 മെയ് 22 (കെ. ആർ. നാരായണൻ).


💥 കേരളത്തിൽ ആദ്യം 💥

55. കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?
🟥 തിരുവനന്തപുരം (1855).

56. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?
🟥 തിരുവനന്തപുരം (1857).

57. കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
🟥 തിരുവനന്തപുരം (1939).

58. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
🟥 തിരുവനന്തപുരം.

59. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
🟥 തിരുവനന്തപുരം (1951).

60. കേരളത്തിലെ ആദ്യ മാനസികരോഗാശുപത്രി സ്ഥാപിതമായത്?
🟥 തിരുവനന്തപുരം.

61. കേരളത്തിൽ ആദ്യമായി അമ്മത്തോട്ടിൽ സ്ഥാപിച്ച സ്ഥലം?
🟥 തിരുവനന്തപുരം.

62. കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി (1829)ഫൈൻ ആർട്സ് കോളേജ് (1881), ദൂരദർശൻ കേന്ദ്രം(1982) എന്നിവ സ്ഥാപിതമായതെവിടെ?
🟥 തിരുവനന്തപുരം.

63. ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്ഘടാനം ചെയ്ത ജില്ല?
🟥 തിരുവനന്തപുരം.

64. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
🟥 തിരുവനന്തപുരം.

65. കേരളത്തിലെ ആദ്യ ഡി.എൻ.എ ബാർകോഡ് കേന്ദ്രം സ്ഥാപിച്ചത്?
🟥 പുത്തൻതോപ്പ് (തിരുവനന്തപുരം).

66. കേരളത്തിലെ ആദ്യ അക്വാട്ടിക്സ് സമുച്ചയം?
🟥 പിരപ്പൻകോട് (തിരുവനന്തപുരം).

67. കേരളത്തിലെ ആദ്യത്തെ അടിപ്പാത?
🟥 തിരുവനന്തപുരം(പാളയം അടിപ്പാത).



68. ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം?
🟥 കിളിമാനൂർ.

69. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?
🟥 ആക്കുളം.

70. കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം?
🟥 തിരുവനന്തപുരം (2010-ൽ പ്രഖ്യാപിച്ചു).

71. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
🟥 തിരുവിതാംകൂർ സർവ്വകലാശാല (1937)
📢 തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരള സർവ്വകലാശാല എന്നാക്കി മാറ്റിയ വർഷം?
🟥 1957.
📢 കേരളാ സർവ്വകലാശാലയുടെ ആസ്ഥാനം?
🟥 തിരുവനന്തപുരം.

72. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ?
🟥 യേശുക്രിസ്തുവിന്റെ പ്രതിമ. (തിരുവനന്തപുരം മാർ ബസേലിയസ് കോളേജിൽ സ്ഥിതിചെയ്യുന്നു)
📢 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ?
🟥 ശ്രീചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാലയുടെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്നു)

73. കേരളത്തിലെ (ഇന്ത്യയിലെത്തന്നെ) ആദ്യത്തെ ഐ. ടി. പാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം?
🟥 കഴക്കൂട്ടം (തിരുവനന്തപുരം - 1990).

74. ഇന്ത്യയിലെ ആദ്യത്തെ അനിമേഷൻ പാർക്ക്?
🟥 കിൻഫ്രാ അനിമേഷൻ പാർക്ക് (തിരുവനന്തപുരം).

75. പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതി ചെയ്തിരുന്ന ജില്ല?
🟥 തിരുവനന്തപുരം.

76. തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന സ്ഥലം?
🟥 നെയ്യാറ്റിൻകര.

77. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ & റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
🟥 പാലോട് (തിരുവനന്തപുരം).

78. കേരളത്തിൽ പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം?
🟥 തിരുവനന്തപുരം (1938).

79. ചെഷയർ ഹോം സ്ഥിതിചെയ്യുന്നത്?
🟥 തിരുവനന്തപുരം.


💥 പഗോഡകൾ 💥
80. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്?
🟥 പത്മനാഭസ്വാമി ക്ഷേത്രം
📢 ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്?
🟥 തിരുവങ്ങാട് ശ്രീരാമക്ഷേത്രം (കണ്ണൂർ)
📢 ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?
🟥 സൂര്യക്ഷേത്രം (കൊണാർക്ക്).
📢 വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?
🟥 ജഗനാഥക്ഷേത്രം (പുരി).

💥 സെക്രട്ടേറിയറ്റ് 💥
81. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി?
🟥 വില്യം ബാർട്ടൺ.
📢 സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്ത വർഷം?
ans : 1869.

82. സെക്രട്ടേറിയറ്റ് പണി കഴിപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?
🟥 ആയില്യം തിരുനാൾ.

83. തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ ആരുടേത്?
🟥 വേലുത്തമ്പി ദളവയുടെ.
📢 തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പുറത്തുകാണുന്ന പ്രതിമ ആരുടേതാണ്?
🟥 ടി. മാധവറാവു.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments