Expected GK | LDC | LGS | Degree Prelims Quiz No - 53

കേരളത്തിൽ ഇതുവരെ എത്ര തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്, Expected GK | LDC | LGS | Degree Prelims Quiz No - 53,


LDC Main 2021 / Degree Level Prelims 2021 Quiz - 53. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. കേരളത്തിൽ ഇതുവരെ എത്ര തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്?

       Ans: 7 തവണ.


2. ഏറ്റവും കൂടുതൽ ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം?

       Ans: പശ്ചിമബംഗാൾ.

 


3. ഏത് ഗവർണർ ജനറലാണ് ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയത്?

       Ans: ഡൽഹൗസി പ്രഭു (1848).




4. 1857ലെ വിപ്ലവത്തെ ഫ്യൂഡൽ ഇന്ത്യയുടെ അവസാനത്തെ ചിറകടി എന്ന് വിശേഷിപ്പിച്ച വ്യക്തി?

       Ans: ജവഹർലാൽ നെഹ്റു.


5. കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ?

       Ans: തിരുവനന്തപുരം.


6. അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തലാക്കി കൊണ്ട് മൊറാർജി ദേശായി ഗവൺമെൻറ് ആരംഭിച്ച പദ്ധതി?

       Ans: റോളിംഗ് പ്ലാൻ (1978 - 80).  


7. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉടമ്പടി?

       Ans: അറ്റ്ലാന്റിക് ചാർട്ടർ (1941).


8. ലോക ചരിത്രത്തിൽ പ്രസിദ്ധമായ കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?

       Ans: ചൈനയും ബ്രിട്ടനും.


9. "ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?

       Ans: ലൂയി XIV.


10. ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: കൊൽക്കത്തയിൽ.


11. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: മാനന്തവാടി.


12. ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല" എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി ആര്?

       Ans: ജോർജ് ബർണാഡ്ഷാ.


13. അമേരിക്കൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ സിനിമാ നടൻ ആര്?

       Ans: അക്കിനേനി നാഗേശ്വരറാവു.


14. കേരളത്തിൽ ഏറ്റവും കുറച്ചു റെയിൽ പാതയുള്ള ജില്ല?

       Ans: പത്തനംതിട്ട.


15. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത് ഏത്?

       Ans: ഇടമലക്കുടി.


16. ബംഗാളിൽ രണ്ടുതവണ ഗവർണർ ജനറലായ ഏക വ്യക്തി?

       Ans: കോൺവാലിസ് പ്രഭു.


17. അർത്ഥശാസ്ത്രത്തിൽ പെരിയാർ ഏത് പേരിലാണ് പരാമർശിച്ചിരിക്കുന്നത്?

       Ans: ചൂർണി.


18. സ്വകാര്യമേഖലയിൽ നിലവിൽ വന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

       Ans: മണിയാർ. (പത്തനംതിട്ട ജില്ല.).


19. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം?

       Ans: ടെക്നീഷ്യം. ( അറ്റോമിക് നമ്പർ - 43.)


20. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

       Ans: മില്ലികൻ.


21. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആര്?

       Ans: ഗോപാലകൃഷ്ണ ഗോഖലെ.


22. കുലീനലോഹങ്ങളുടെ നിർമ്മാണ പ്രക്രിയ?

       Ans: സയനൈഡ് പ്രക്രിയ.


23. ഫോസ്ഫറസ് എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്?

       Ans: ഞാൻ പ്രകാശം വഹിക്കുന്നു.


24. ലോക പത്ര സ്വാതന്ത്ര്യ ദിനം എന്ന്?

       Ans: മെയ് 3.


25. എൽപിജിയിൽ കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം?

       Ans: ബ്യൂട്ടെയ്ൻ.


26. മുനിചര്യപഞ്ചകത്തിന്റെ കർത്താവാര്?

       Ans: ശ്രീനാരായണഗുരു.


27. പ്രാഥമിക വർണങ്ങൾ ആയ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്?

       Ans: മഞ്ഞ.


28. ചമ്പൽ മലയണ്ണാനെ കാണാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതമാണ്?

       Ans: ചിന്നാർ  വന്യജീവി സങ്കേതം.


29. രാജകീയരോഗം എന്നും ക്രിസ്മസ് രോഗം എന്നും വിളിക്കുന്ന രോഗമാണ്?

       Ans: ഹീമോഫീലിയ.


30. ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചതാര്?

       Ans: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ.


31. വിശപ്പ്, ദാഹം, വിവിധ ആസക്തികൾ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

       Ans: ഹൈപ്പോതലാമസ്.


32. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?

       Ans: 1900.


33. തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം, തൈക്കാട് ആശുപത്രി, കുതിര മാളിക എന്നിവ പണികഴിപ്പിച്ചതാര്?

       Ans: സ്വാതിതിരുനാൾ.


34. ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന മൗലികാവകാശങ്ങളുടെ എണ്ണം?

       Ans: 7.


35. ആദ്യ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി?

       Ans: ഡോ: സക്കീർ ഹുസൈൻ.


36. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?

       Ans: 1961 ൽ.


37. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം?

       Ans: മാലിദ്വീപ്.


38. 1857 വിപ്ലവത്തിന്റെ ചിഹ്നം എന്തായിരുന്നു?

       Ans: താമരയും ചപ്പാത്തിയും.


39. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ?

       Ans: കോഴിക്കോട്.


40. പ്രതിശീർഷ വരുമാനം കൂടിയ കേരളത്തിലെ ജില്ല?

       Ans: എറണാകുളം.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments