Indian Constitution Quiz


ഇന്ത്യൻ ഭരണഘടനാ ക്വിസ് 2023

1. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
     🖼 ഇന്ത്യ.

👉 ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം - ഗ്രീസ്.
👉 അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം? ഗ്രീസ്.

👉 ആധുനിക ജനാധിപത്യത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
     🖼 ബ്രിട്ടൻ.

👉 പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം?
     🖼 സ്വിറ്റ്സർലൻഡ്.

2. ലിഖിത ഭരണഘടന നിലവിൽ വന്ന ആദ്യ രാജ്യം?
     🖼 അമേരിക്ക. (1789)
👉  അമേരിക്കൻ ഭരണഘടനയുടെ പിതാവ്?
     🖼 ജെയിംസ് മാഡിസൺ.
📢 ലിഖിത ഭരണഘടനയുള്ള രാജ്യങ്ങളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന?
     🖼 അമേരിക്കൻ ഭരണഘടന.
👉 ഏറ്റവും ബൃഹത്തായ ലിഖിത ഭരണഘടനയുള്ള രാജ്യം?
     🖼 ഇന്ത്യ.

3. അലിഖിത ഭരണഘടനയുള്ള രണ്ട് പ്രമുഖ രാജ്യങ്ങൾ?
     🖼 ബ്രിട്ടൻ & ഇസ്രായേൽ.
👉 ഭരണഘടന എന്ന ആശയം ഉദയം ചെയ്ത രാജ്യം?
     🖼 ബ്രിട്ടൻ.

4. ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?
🟥 ഭരണഘടനാ നിർമ്മാണ സഭ.
👉 ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം?
🟥 ക്യാബിനറ്റ് മിഷൻ.

5. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയത്?
🖼 1946 മാർച്ച് 24.
👉 ക്യാബിനറ്റ് മിഷൻ അദ്ധ്യക്ഷൻ?
🖼 ലോർഡ് പെത്വിക് ലോറൻസ്.
👉 മറ്റ് അംഗങ്ങൾ - സ്റ്റാഫോർഡ് ക്രിപ്സ് & എ. വി. അലക്സാണ്ടർ.

6. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയപ്പോൾ വൈസ്രോയി?
     🖼 വേവൽ പ്രഭു.

7. ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
     🖼 ക്ലമന്റ് ആറ്റ്ലി.
👉 ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
     🖼 ക്ലമന്റ് ആറ്റ്ലി.
👉 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ബ്രിട്ടനിൽ അധികാരത്തിലിരുന്ന രാഷ്ട്രീയ പാർട്ടി?
     🖼 ലേബർ പാർട്ടി.

8. ഭരണഘടന നിർമ്മാണസഭ രൂപീകൃതമായതെന്ന്?
🖼 1946 നവംബറിൽ.

9. ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചതാര്?
     🖼 എം. എൻ. റോയ്.
👉  എന്നാൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച രാഷ്ട്രീയപാർട്ടി?
     🖼 സ്വരാജ് പാർട്ടി.

10. ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായതെന്ന്?
🖼 1946 ഡിസംബർ 6.

11. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നതെന്ന്?
🔊 1946 ഡിസംബർ 9.
👉 ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം അവസാനിച്ചത്?
🔊 1946 ഡിസംബർ 23.

12. ഭരണഘടന നിർമ്മാണ സഭയിലെ പ്രഥമ സമ്മേളനത്തിലെ അദ്ധ്യക്ഷൻ?
🔊 ഡോ: സച്ചിദാനന്ദ സിൻഹ.
👉 മറ്റൊരു രീതിയിൽ പറഞ്ഞാൽ ഭരണഘടനാ നിർമ്മാണ സഭയുടെ താത്കാലിക അദ്ധ്യക്ഷനായിരുന്നു? ഡോ: സച്ചിദാനന്ദ സിൻഹ.

13. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്?
📚 ഡോ: രാജേന്ദ്രപ്രസാദ്.
👉 ഭരണഘടന നിർമ്മാണ സഭയുടെ സെക്രട്ടറി?
🔴 എച്. വി. ആർ. അയ്യങ്കാർ.

14. ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തതാര്?
🔴 ജെ. ബി. കൃപലാനി.

15. ഭരണഘടന നിർമ്മാണ സഭയിലെ ഭരണഘടനാ ചീഫ് ഡ്രാഫ്റ്റ്സ്മാൻ?
📚 എസ്. എൻ. മുഖർജി.

16. ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയതാര്?
🔊 പ്രേം ബിഹാരി നാരായൻ റായ്സദ.
👉 ഭരണഘടനയുടെ ഹിന്ദി കയ്യെഴുത്തുപ്രതി തയ്യാറാക്കിയതാര്?
📚 വസന്ത് കൃഷ്ണൻ.

17. ഭരണഘടനയുടെ നക്കൽ (ഡ്രാഫ്റ്റ്) തയ്യാറാക്കിയതാര്?
📚 ബി. എൻ. റാവു.
👉 ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ?
📚 ബി. എൻ. റാവു തന്നെ.
👉  അന്താരാഷ്ട്ര നീതിന്യായ കോടതി യിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരനും?
📚 ബി. എൻ. റാവു തന്നെ.
👉 മ്യാന്മറിന്റെ ഭരണഘടനാ നിർമ്മാണ സഭയിലും ഉപദേശകനായിരുന്ന ഇന്ത്യക്കാരൻ?
📚 ബി. എൻ. റാവു തന്നെ.

18. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാര്?
📚 ജവഹർലാൽ നെഹ്റു.

19. ഭരണഘടനയുടെ കവർ പേജ്, ലേഔട്ട് എന്നിവ തയ്യാറാക്കിയതാര്?
📚 നന്ദലാൽ ബോസ്.

ഭരണഘടനാ നിർമ്മാണ സഭ 
ദേശീയ പതാകയെ അംഗീകരിച്ചത് 1947
ജൂലൈ 22
ദേശീയ ഗാനത്തെ അംഗീകരിച്ചത് 1950 ജനുവരി 24
ദേശീയ ഗീതത്തെ അംഗീകരിച്ചത് 1950 ജനുവരി 24
ദേശീയ മുദ്രയെ അംഗീകരിച്ചത് 1950 ജനുവരി 26

20. ഭരണഘടന നിർമാണസഭ ഇന്ത്യയുടെ നിയമ നിർമാണ സഭയായി മാറിയത്?
📚 1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ.

21. ഒരു നിയമനിർമാണസഭയെന്ന നിലക്ക് ഭരണഘടനാ നിർമ്മാണ സഭ ആദ്യമായി സമ്മേളിച്ചെതെന്ന്?
📚 1947 നവംബർ 17.
👉 ഈ സമ്മേളനത്തിൽ വെച്ചാണ് ജി. വി.  മാവ് ലങ്കാറിനെ സ്പീക്കറായി തെരഞ്ഞെടുത്തത്.

22. ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത്?
📚 1949 നവംബർ 26.

23. ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നതെന്ന്?
📚 1950 ജനുവരി 24.

24. ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചതെന്ന്?
📚 1950 ജനുവരി 24 ന്.

25. ഭരണഘടനയിൽ ഒപ്പുവച്ച അംഗങ്ങളുടെ എണ്ണം?
📚 284.

26. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതെന്ന്?
📚 1950 ജനുവരി 26.
👉 ഇന്ത്യ റിപ്പബ്ലിക്കായത്?
🔴 1950 ജനുവരി 26.

27. ദേശീയ നിയമ ദിനമായി നാം ആഘോഷിക്കുന്നത്?
📚 നവംബർ 26.
👉 ദേശീയ ഭരണഘടനാ ദിനമായി നാം ആഘോഷിക്കുന്നതും - നവംബർ 26 ന് തന്നെ.

28. ഇന്ത്യൻ ഭരണഘടന തയ്യാറാക്കാനെടുത്ത സമയം?
📚  2 വർഷം 11 മാസം 18 ദിവസം.

29. ഭരണഘടന നിലവിൽ വന്ന സമയത്തുണ്ടായിരുന്ന അനുഛേദങ്ങൾ?
📚 395 അനുഛേദങ്ങൾ 8 പട്ടികകൾ 22 ഭാഗങ്ങൾ.
🔊 ഇപ്പോൾ നമ്മുടെ ഭരണഘടനയിൽ 470 അനുഛേദങ്ങൾ 12 പട്ടികകൾ 25 ഭാഗങ്ങൾ.

30. ഭരണഘടന നിർമ്മാണ സഭയിലെ തന്റെ അവസാന പ്രസംഗത്തിൽ ബി. ആർ. അംബേദ്കർ യൂണിയൻ ഓഫ് ട്രിനിറ്റി എന്ന് വിശേഷിപ്പിച്ച വാക്കുകൾ?
📚 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം.

ഭരണഘടന നിർമ്മാണ സഭയിലെ മലയാളി സാന്നിധ്യം

31. ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായിരുന്ന മലയാളികളുടെ എണ്ണം?
📚 17.
👉 ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളി വനിതകളുടെ എണ്ണം?
📚 3.
1️⃣ ആനി മസ്ക്രീൻ.
2️⃣ അമ്മു സ്വാമിനാഥൻ.
3️⃣ ദാക്ഷായണി വേലായുധൻ.

32. ഇന്ത്യയിൽ പ്രീഡിഗ്രി പാസായ ആദ്യ SC/ST വനിത?
    📚 ദാക്ഷായണി വേലായുധൻ.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments